ജെസീക്കയ്ക്ക് ആറ് വയസാകുന്നത് വരെ ഇത് ചികിത്സിക്കാനാകില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.
ബ്രിട്ടനിലെ കേംബ്രിഡ്ജ്‌ഷെയറിലെ ജെസീക്ക എന്ന നാല് വയസുകാരിയുടെ ഇഷ്ടവിഭവം തറയിലിടുന്ന കാര്‍പ്പറ്റും സ്‌പോഞ്ചും. പിക എന്ന അപൂര്‍വ രോഗാവസ്ഥയാണ് ജെസീക്കയുടെ പ്രശ്‌നം. തറയിലിടുന്ന കാര്‍പ്പെറ്റ് മുതല്‍ കല്ലും മണ്ണും വരെ ഭക്ഷ്യേതരമായ എന്തും ജെസീക്കയുടെ ഇഷ്ടവിഭവങ്ങളാണ്. വിശപ്പ് തോന്നുമ്പോള്‍ തറയിലെ കാര്‍പ്പെറ്റ് കീറി അത് ആഹാരമാക്കുകയാണ് ജെസീക്കയുടെ ശൈലി.
കേംബ്രിഡ്ജില്‍ താമസിക്കുന്ന കെല്ലി നൈറ്റ്ക്രിസ് നൈറ്റ് ദമ്പതികളുടെ മകളാണ് ജെസീക്ക. ഭക്ഷ്യേതര വസ്തുക്കള്‍ കഴിക്കാനുള്ള ആഗ്രഹം സാധാരണ ഗര്‍ഭിണികളിലാണ് കണ്ടുവരുന്നത്. എന്നാല്‍ അപൂര്‍വം ചിലരില്‍ ഇത് ജെസീക്കയുടേതിന് സമാനമായി കല്ലും മണ്ണും സ്‌പോഞ്ചും തുടങ്ങി എന്തും ഭക്ഷണമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് വളരും. ജെസീക്കയ്ക്ക് ആറ് വയസാകുന്നത് വരെ ഇത് ചികിത്സിക്കാനാകില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.
രണ്ട് വയസു മുതലാണ് ജെസീക്കയില്‍ കാര്‍പ്പറ്റ് ഭക്ഷിക്കുന്ന ശീലം തുടങ്ങിയത്. ഈ ശീലം തടഞ്ഞാല്‍ വിഷലിപ്തമായ മറ്റ് വസ്തുക്കള്‍ തിന്നുമെന്നതിനാല്‍ തല്‍ക്കാലം സ്‌പോഞ്ച് ഭക്ഷിക്കാന്‍ അനുവദിച്ചിരിക്കുകയാണ് മാതാപിതാക്കള്‍. വിചിത്രമായ ഭക്ഷണ ശൈലി തുടരുമ്പോഴും ഇടയ്‌ക്കൊക്കെ ബ്രഡ്, റൈസ് പുഡ്ഡിംഗ്, വീറ്റാബിക്‌സ് എന്നിവയും ചില മത്സ്യ വിഭവങ്ങളും കഴിയ്ക്കാന്‍ ജെസീക്ക തയ്യാറാകുന്നുവെന്നത് മാതാപിതാക്കള്‍ക്ക് അല്‍പ്പം ആശ്വാസമാകുന്നു.