(ഇദ്ദേഹത്തിന്‍റെ മുത്തച്ഛനും കാലിയോഗ്രാഫി കലാകാരനും പേര്‍ഷ്യന്‍,ഇംഗ്ളീഷ് പണ്ഢിതനും ആയിരുന്നു)
ഒപ്പം ഈ കൈയ്യെഴുത്തുപ്രതിയുടെ ഒാരോ പേജിന്‍റേയും ഫ്രെയിം വര്‍ക്കുകളും മറ്റ് ആര്‍ട്ട് വര്‍ക്കുകളും ചെയ്ത് കൂടുതല്‍ മനോഹരമാക്കിയത് നന്ദലാല്‍ ബോസിന്‍റെ നേതൃത്വത്തില്‍ ശാന്തിനികേതനിലെ കലാകാരന്‍മാരായിരുന്നു.
ഏകദേശം 6 മാസത്തോളം നീണ്ട ഇവരുടെ അദ്ധ്വാനത്തിലൊടുവിലാണ് ഭരണഘടനയുടെ ഒറിജിനല്‍ കോപ്പി തയ്യാറായത്.
ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതി തയ്യാറാക്കാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതിഫലം എന്ത് വേണമെന്ന് ആരാഞ്ഞ നെഹ്റുവിനോട് പ്രേംകുമാര്‍ പറഞ്ഞത്, ''എനിക്ക് ഒരൊറ്റ പൈസ പോലും പ്രതിഫലമായി വേണ്ട,ഈശ്വരാനുഗ്രഹത്തില്‍ എനിക്ക് എല്ലാം കിട്ടിയിട്ടുണ്ട്.പണത്തിന് പകരം ഓരോ പേജിലും എന്‍റെ പേര് വയ്ക്കാനും,അവസാന പേജില്‍ എന്‍റേയും മുത്തച്ഛന്‍റേയും പേരും വയ്ക്കാനും അനുവദിക്കണം''
പ്രേംകുമാറിന്‍റെ ആവശ്യം അംഗീകരിക്കപ്പെടുകയും ഓരോ പേജിന്‍റേയും താഴെ ഇടതുഭാഗത്തായി അദ്ദേഹം തന്‍റെ പേരിന്‍റെ ആദ്യഭാഗമായ 'പ്രേം' എഴുതി ചേര്‍ക്കുകയും ചെയ്തു.
നന്ദലാല്‍ ബോസും കൂട്ടരും ഭരണഘടനയുടെ ഡെക്കറേഷന്‍ ആര്‍ട്ടുകള്‍ ചെയ്യാനായി 'വേദിക് കാലം' മുതല്‍ വര്‍ത്തമാനകാലം വരെയുള്ള ഭാരതത്തിന്‍റെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന സംഗതികളെയാണ് അവലംബിച്ചത്.
ഓരോ അധ്യായത്തിന്‍റേയും തുടക്കത്തിലുള്ള ചിത്രീകരണത്തില്‍ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം,രാമ-സീതാ ലക്ഷ്മണന്‍മാര്‍,കൃഷ്ണന്‍റെ ഗീതോപദേശം,ബുദ്ധന്‍,മഹാവീരന്‍,അശോകന്‍റേയും വിക്രമാദിത്യന്‍റേയും സദസ്സ് മുതലായവയും അക്ബര്‍,ശിവജി,ഗുരുഗോവിന്ദ് സിംഗ്,ടിപ്പു,ഝാന്‍സി റാണി ലക്ഷ്മി ഭായ് എന്നിവരും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
കൂടാതെ മഹാത്മാഗാന്ധിയുടെ ദണ്ഢി മാര്‍ച്ച്,ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ച് ഗാന്ധിജിയുടെ അനുഗ്രഹത്തിനായി വിദേശ മണ്ണില്‍ നിന്നും സല്യൂട്ട് നല്‍കി ആദരിക്കുന്ന സുഭാഷ് ചന്ദ്രബോസ് മുതലായവരും ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതിയിലുണ്ട്.
ഒപ്പം ഭാരതത്തിന്‍റെ പ്രകൃതി മനോഹാരിതയും ചിത്രീകരണ വിഷയമായി.
ഇതെല്ലാം കൂടാതെ ഓരോ പേജിനും നല്‍കിയിട്ടുള്ള ബോഡറുകളുടെ ഭംഗിയും സൂക്ഷ്മതയും എടുത്തു പറയേണ്ടതാണ്.
അജന്ത-ബാഗ് മ്യൂറലുകളുടേയും,രാജസ്ഥാന്‍-മുഗള്‍ പെയിന്‍റിങ്ങുകളുടേയും,സിനോ-ജാപ്പനീസ് ചിത്രകലകളുടേയും സ്വാധീനമാണ് ഭരണഘടനയിലെ ചിത്രീകരണങ്ങള്‍ക്കുള്ളത്.
ഈ കൈയ്യെഴുത്തുപ്രതിയുടെ അവസാന പേജുകളില്‍ (പതിനൊന്ന് പേജുകള്‍) ഭരണഘടനാ നിര്‍മ്മാണ സഭാംഗങ്ങള്‍ തങ്ങളുടെ കൈയ്യൊപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
ഇന്ന് ഈ കൈയ്യെഴുത്തുപ്രതി പ്രത്യേകമായി സജ്ജീകരിച്ച ഹീലിയം വാതകം നിറച്ച പെട്ടിക്കുള്ളില്‍ പാര്‍ലമെന്‍റ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
____________________________________________
വാല്‍ക്കഷ്ണം:-
ഭാരതത്തിന്‍റെ ഭരണഘടനയുടെ(Constitution of India) അംഗീകൃത കൈയ്യെഴുത്തുപ്രതിയുടെ ഫോട്ടോലിത്തോഗ്രാഫിക് കോപ്പി pdf ആണ് അവിചാരിതമായി 2018ല്‍ എന്‍റെ ഫോണില്‍ ആദ്യ ഫയല്‍ ഡൗണ്‍ലോഡായി വന്നത്.
ഓരോ ഭാരതീയനും അവശ്യം കണ്ടിരിക്കേണ്ട ആ കൈയ്യെഴുത്തുപ്രതിയുടെ pdf ഫയല്‍ ഗ്രൂപ്പില്‍ അപ്പ്ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല,താല്‍പര്യമുള്ളവര്‍ എന്‍റെ വാട്സാപ് നമ്പറിലേക്ക് CI എന്ന് മെസേജ് ചെയ്യുകയോ അതല്ലെങ്കില്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് സ്വന്തമായി ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം.
-Murali krishnan.M
9745779069
--------------------------------------------------------------------
റെഫറന്‍സ്:
http://m.huffingtonpost.in/…/the-constitution-of-india_b_71…
https://www.quora.com/Is-it-true-that-images-of-Lord-Krishn…
--------------------------------------------------------------------
ചിത്രങ്ങള്‍:-
Screen shot images from photolithographic copy of original constitution