ഇതിനു മുൻപ് ചൈനയുടെ നയതന്ത്രം പ്രതിരോധം എന്നിവയെ കുറിച്ച് എഴുതിയ "ചൈന സ്ഥിരം വഴക്കാളിയായ അയൽക്കാരൻ", " ശീതയുദ്ധം ഇൻഡോ സീനോ വെർഷൻ ", " crouching tiger hidden dragon " എന്നിവക്ക് തുടർച്ച എന്നോണം കൂട്ടി വായിക്കാവുന്ന ലേഖനം ആണിത്. ചൈനയെ കുറിച്ചും PLA യെ കുറിച്ചും, അവയുടെ ആയുധങ്ങളെ കുറിച്ചും അവയുടെ ആധികാരികതയെപ്പറ്റിയും വിശ്വാസ്യതയെക്കുറിച്ചും പ്രദിപാദിക്കുകയാണ്.
ആത്യന്തികമായി ഇതര രാഷ്ട്രങ്ങളുടെ പട്ടാളത്തേക്കാൾ ചൈനയുടെ പട്ടാളത്തിന് ഉള്ള പ്രധാന വ്യത്യാസം PLA (people s Liberation Army) പൂർണ്ണമായും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ ആണ്. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പട്ടാളത്തിന്റെ നിയന്ത്രണം പൂർണ്ണമായും ജനാധിപത്യത്തിൽ നിയന്ത്രിതമായ ഭരണ നിർവ്വഹണ കേന്ദ്രത്തിൽ ആണ്. സേനയെ സംബന്ധിച്ച ഒരു നിയന്ത്രണവും ഒരു രാഷ്ട്രിയ കക്ഷിയിലും ചേരുന്നില്ല, ആകമാന സൈന്യത്തിന്റെ സർവ്വ സൈന്യാധിപൻ രാഷ്ട്രപതിയും ആണ്. ചൈനയെ സംബന്ധിച്ച് പോളിറ്റ് ബ്യൂറോയിലും പാർട്ടി സെക്രട്ടറിക്കും ആണ്. ജനാധിപത്യം എന്ന വാക്കിന് അവിടെ യാതൊരു പ്രാധാന്യവും ഇല്ല എന്നതാണ് വാസ്തതവം.
ഏകദേശം 20 ലക്ഷം പൂർണ്ണ സമയപട്ടാളക്കാരും, 18.5 ലക്ഷം റിസർവ്വ് സൈനികരും ചേർന്നതാണ് ചൈനയുടെ പട്ടാള ഘടന. ലോകത്തെ രണ്ടാമത്തെ വലിയ പ്രതിരോധ ബജറ്റും ചൈനക്ക് തന്നെ ആണ്. ആധുനിക ആയുധങ്ങൾ സ്വായത്തമാക്കലും, ആധുനികരണവും വഴി ചൈനയെ മികച്ച ഒരു സേന ആക്കി മാറ്റാൻ ആണ് ചൈനീസ് ഗവൺമെന്റിന്റെ ശ്രമം. 178.5 ബില്യൻ യു എസ് ഡോളർ ആണ് 2018ലെ പ്രതിരോധ ബജറ്റ്നീക്കിയിരുപ്പ്. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രം കൂടി ആണ് ചൈന. (From the startegic reports form from Forbes and wiki) അതുപോലെ അഞ്ചാമത്തെ വലിയ ആയുധ കയറ്റുമതി രാഷ്ട്രം കൂടി ആണ് ചൈന.
പ്രധാനമായും ഏഷ്യൻ, ആഫ്രിക്കൻ, മൂന്നാം ലോക രാഷ്ട്രങ്ങൾ ആണ് ചൈനീസ് ആയുധങ്ങളുടെ പ്രാധമിക ഉപഭോക്താക്കൾ. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രിലങ്ക, മ്യാൻമാർ, ലാവോസ്, കമ്പോഡിയ, ഉത്തര കൊറിയ , ഏതാനും ലാറ്റിൻ അമേരിക്കൻ രാഷ്ട്രങ്ങൾ ആണ് പ്രധാന ചൈനീസ് ആയുധ ഇറക്കുമതിക്കാർ. കുറഞ്ഞ വിലയും, പലിശ നിരക്ക് കുറഞ്ഞ ചൈനീസ് ലോണുകളും തന്നെ ആണ് ഈ രാഷ്ട്രങ്ങൾ ഈ ആയുധങ്ങൾ സ്വായത്തമാക്കുന്നതില പ്രധാന കാരണം. പ്രതിരോധ മാർക്കറ്റിലെ റഷ്യൻ, യുറോപ്യൻ, അമേരിക്കൻ ആയുധങ്ങളേക്കാൾ 60% ത്തോളം വിലയും കുറവാണ്. പലപ്പോഴും നിത്യം ഉപയോഗിക്കുന്നില്ല എന്ന കാരണത്താൽ ചെറിയ രാജ്യങ്ങൾക്ക് അഭികാമ്യമാണ് ഇവ. ചൈന കയറ്റുമതി ചെയ്യുന്ന ആയുധങ്ങളിൽ 90% ഉം റഷ്യൻ ആയുധങ്ങളുടെ റിവേഴ്സ് എഞ്ചിനീയേർഡ് കോപ്പികൾ ആണ്. പൂർണ്ണമായും ചൈനീസ് എന്നു പറയാവുന്ന ആധുനിക ആയുധങ്ങൾ ഒന്നും തന്നെ പ്രതിരോധ മാർക്കറ്റിൽ ഇനിയും എത്തി തുടങ്ങിയിട്ടില്ല. ഭൂരിഭാഗവും റഷ്യൻ അനുകരണങ്ങൾ മാത്രമാണ്. റഷ്യൻ ആയുധങളുടെ നിലവാരം അടുത്ത കാലത്തെങ്ങും ചൈനക്ക് സ്വായത്തമാക്കാൻ സാധിക്കും എന്നും പറയാൻ കഴിയില്ല.
ഉദാഹരണം ആയി പറഞ്ഞാൽ ചൈനീസ് പാകിസ്താൻ സംയുക്ത സംരംഭം ആയ JF 17 എന്ന ഫൈറ്റർ 100ൽ അധികം ഉപയോഗിക്കുന്ന പാകിസ്താനിൽ ഇന്നുവരെ 13 ൽ അധികം വിമാനങ്ങൾ തകർന്നു വീഴുകയുണ്ടായി, ആ സംഭവങ്ങൾക്ക് ശേഷം ശേഷിക്കുന്ന വിമാനങ്ങൾ തിരിച്ച് വിളിക്കുകയും പരിശോധന നടത്തുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. ഇതേ JF 17 ചൈന അവരുടെ ഏയർ ഫോഴ്സിൽ ഇവ ഉപയോഗിക്കുന്നില്ല എന്നു മാത്രമല്ല ആകെ യുള്ള ഏതാനും സ്ക്വാഡ്രൻ ഹാങ്ങറുകളിൽ വിശ്രമിക്കുകയാണ് എന്നതാണ് വാസ്തവം. എങ്കിലും ചൈനീസ് ഡ്രോണുകൾ നിലവാരം പുലർത്തുന്നത് തന്നെ ആണ് എന്ന് അവയുടെ വിൽപനയിലെ ഉയർച്ച കാണിക്കുന്നുണ്ട്. പ്രധാനമായും കൊറിയയും പാകിസ്താനും തന്നെ ആണ്. ചൈനീസ് ആയുധപ്പുരയിലെ പ്രധാന ആയുധം ഡ്രോണുകൾ തന്നെ ആണ്.
ചൈനീസ് ആർമിയിൽ 95000 അംഗങ്ങളും 1050 വിമാനങ്ങളും, 3390 മൂനാം തലമുറ ടാങ്കുകളും, 500 രണ്ടാം തലമുറ ടാങ്കുകളും, 2850 ഒന്നാം തലമുറ ടാങ്കുകളും കൈകാര്യം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കവചിത വാഹനങ്ങൾ ഉള്ളത് ചൈനക്ക് ആണ് .അതിൽ ഭൂരിഭാഗവും 1980 കൾക്ക് മുൻപ് ഉള്ള ടാങ്കുകൾ ആണ്. കൂടാതെ 6200 ഓളം ആർട്ടിലറി ഗണ്ണുകളും ഉപയോഗിക്കുന്നു. എണ്ണത്തിൽ കവിഞ്ഞ ഒന്നും ചൈനീസ് ആർമിയിൽ കാണുന്നില്ല എന്നതാണ് വാസ്തവം. പെണ്ണത്തടിയും, മൊബൈൽ ഫോൺ ഉപയോഗവും അവർ നേരിടുന്ന പ്രധാന പ്രശ്നം ആണ്. അത് ആർമ്മിയുടെ കാര്യക്ഷമത കുറക്കുന്നു എന്ന വിമർശനത്താൽ ആധുനികരണത്തിന് ഊന്നൽ കൊടുത്ത് ആണ് ഇപ്പോൾ ആർമിയുടെ പ്രവർത്തനം.
ചൈനീസ് നാവിക സേനയെ സംബന്ധിച്ച് പറയുമ്പോൾ ഒരു മികച്ച ബ്ലൂ വാട്ടർ നേവി ആയി മാറാൻ തയ്യാറെടുക്കുന്ന ശ്രമത്തിൽ ആണവർ. 255000 ഭടൻമാരും, 512 ഓളം കപ്പലുകളും, 710 വിമാനങ്ങളും അടങ്ങുന്നതാണ് ചൈനീസ് നേവി. അഞ്ചിലധികം ഏയർ സുപ്പീരിയേരിറ്റി കാരിയറുകളും തയ്യാറാക്കുന്ന ശ്രമത്തിലാണ്. നിലവിൽ 2 കാരിയറുകൾ ഓപ്പറേറ്റ് ചെയ്യുന്ന ചൈനക്ക് ഒട്ടനവധി ഡിസ്ടോയറുകളും 35, 50 ഫ്രിഗേറ്റുകളും, 65 അന്തർ വാഹിനികളും ആണ് പ്രധാനമായും ഉള്ളത്. ചൈനീസ് നേവിയെ സംബന്ധിച്ച് പറയുമ്പോൾ മികച്ച ഒരു നേവി എന്ന് പറയാൻ സാധിക്കുകയില്ല, അടുത്തയിടെ പ്രവർത്തന സജ്ജമായ രണ്ടു ഏയർക്രാഫ്റ്റ് കാരിയറുകളും പ്രദർശന വസ്തുക്കൾക്കപ്പുറം ഒന്നും പറയാൻ ഇല്ല. ഇനിയും അവ യുദ്ധ സജ്ജമാക്കാൻ കുറഞ്ഞത് 20 വർഷം എങ്കിലും എടുക്കും. മാത്രമല്ല അതിലെ നാവികരെ ട്രെയിൻ ചെയ്യിപ്പിക്കാനും കാരിയർ ഓപ്പറേറ്റ് ചെയ്യുന്ന ടീം ഉണ്ടാക്കാനും ഉള്ള പരിചയം ചൈനക്ക് ഇല്ല എന്നതാണ് കാരണം. അനുബന്ധ അകമ്പടി കപ്പലുകളും അവയുടെ കോർഡിനേഷനും ഏറ്റവും കോംപ്ലിക്കേഷൻ നിറഞ്ഞതാണ്. അവ ഒരു യുദ്ധത്തിൽ എങ്ങനെ വിന്യസിക്കുന്നു എന്നത് ആണ് പ്രധാന യുദ്ധ വിജയം നൽകുന്ന ഘടകം. കുറഞ്ഞത് അങ്ങിനെയുള്ള ഒരു ടീം ഉണ്ടാക്കി എടുക്കാൻ ഉള്ള കുറഞ്ഞ സമയം ആണ് മേൽപ്പറഞ്ഞത്.
ആർമിയെയും നേവി യെയും അപേക്ഷിച്ച് ദുർബലമായ ഒന്നാണ് ചൈനീസ് ഏർഫോഴ്സ്, 39 8000 സൈനികരും 3010 ഓളം വിമാനങ്ങളും അടങ്ങിയതാണ് എയർ ഫോഴ്സിന്റ ശക്തി. റഷ്യൻ പോർവിമാനങ്ങൾ ആയ su 30 (76), Su35 (24), ഇല്യൂഷൻ 76 (5) Awacs, TU 154 (7) , boeing 737 (2) ,ഇ ല്യൂഷൻ 78 (3), MI - 8 (16), എന്നിവ ഒഴിച്ചു നിറുത്തിയാൽ യൂറോപ്യൻ റഷ്യൻ ഫൈറ്ററുകളുടെ നിലവാരത്തിന് അടുത്തെങ്ങും ചൈനീസ് നിർമിത വിമാനങ്ങൾ എത്തുന്നില്ല എന്നതാണ് വാസ്തവം.
മികച്ച ഒരു നിര മിസൈലുകളും ആണവ പോർമുനകളും ഇവർക്ക് സ്വന്തമായുണ്ട്, അമേരിക്ക വരെ എത്തുന്ന അത്യാധുനിക ICBM ഉം Multiple independently targetable reentry സംവിധാനം ഉള്ള മിസൈലുകൾ ഏതു രാജ്യത്തിന്റെയും ഉറക്കം കെടുത്തുവാൻ പോന്നതും ആണ്. ചൈനക്ക്നൂ മികച്ച ഒരു റോക്കറ്റ് കമാൻഡ് ഡിവിഷൻ കൂടി ഉണ്ട്. നൂക്ലിയർ ട്രിയാഡ് സംവിധാനം പ്രവർത്തിപ്പിക്കുന്ന രാഷ്ട്രം കൂടി ആണ് ചൈന. ഫിഷൻ ഫ്യൂഷൻ ആയുധങ്ങളും, രാസ ജൈവ ആയുധങ്ങളും പാരമ്പരാഗത ആയുധങ്ങളും ചേർന്ന സംവിധാനം കൈകാര്യം ചെയ്യുന്നു അവർ.
എണ്ണം, സ്ക്വാഡ്രൺ എന്നിവ കൂട്ടാൻ മാത്രമാണ് ഈ ചൈനീസ്ആയുധങ്ങൾ കൊണ്ട് സാധിക്കുകയുള്ളൂ എന്ന് ആണ് പ്രതിരോധ വിദഗ്ദ്ധരുടെ വിശകലനം. ഏറെ കൊട്ടിഘോഷിച്ച് പുറത്ത് ഇറക്കിയ J 20 എന്ന ചൈനീസ് െസ്റ്ററ്റൽത്ത് ഫൈറ്ററിനെ ഇന്ത്യയുടെ നാലാം തലമുറ വിമാനങ്ങൾ കണ്ടു പിടിച്ചു എന്ന വാർത്ത തന്നെ അവയുടെ 5 ആം തലമുറ ശേഷി എത്രത്തോളം ആണ് എന്നും വിലയിരുത്താം, വളരെ ഉയർന്ന RCS (Radar Cross Section) ആണ് J20 ക്ക്. മാത്രമല്ല സൂപ്പർ ക്രൂയിസിംഗ് ശേഷിയും, മനു വബറലറ്റിയും ഇനിയും വ്യക്തമല്ല, രൂപത്തിലെ w വിംഗ് ഡിസൈനിലപ്പുറം യാതൊന്നും സ്റ്റെൽത്ത് ആയി ഇല്ല എന്ന ഒരു നിഗമനം J20 യെ കുറിച്ച് ഉണ്ട്. കൂടാതെ മികച്ച ഒരു AESA റഡാർ അല്ല അതിൽ ഉപയോഗിക്കുന്നത് എന്ന് ചൈന തന്നെ വെളിപ്പെടുത്തിയ കാര്യം ആണ്, പല ആയുധങ്ങളും ഉണ്ട് എങ്കിലും അവ ഒന്നും തന്നെ ഒരു യുദ്ധാഭ്യാസങ്ങളിലോ, യുദ്ധത്തിലോ ഉപയോഗിച്ചിട്ടില്ല എന്നത് വ്യക്തമാണ് (Janes Defence News) J20 ക്ക് ഫ്രാൻസിന്റെ 4.5 തലമുറയിൽ പെട്ട റഫായിൽ നെക്കാൾ ഉയർന്ന RCട ആണ് എന്നത് ആധികാരികമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
60 വർഷത്തിലധികം റഷ്യൻ എഞ്ചിൻ കോപ്പി ചെയ്യാൻ ശ്രമിച്ചിട്ടും മികച്ച ഒരു നാലാം തലമുറ യുദ്ധവിമാന എഞ്ചിൻ പോലും വികസിപ്പിക്കാൻ സാധിച്ചിട്ടില്ല ചൈനക്ക്. ആധുനിക സ്റ്റെൽത്ത് വിമാനങ്ങളിലെ സൂപ്പർ ക്രൂയിസ് സംവിധാനം ചൈനയുടെ J20 ൽ കാര്യക്ഷമം ആണോ എന്നും സംശയമാണ്. കൂടാതെ നാവിക സേനയെ കുറിച്ച്ആ പറയുമ്പോൾ ആധുനിക ന്യൂക്ലിയർ, കൺവെൻഷണൽ അന്തർവാഹിനികളിൽ അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന ചൈന്നിസ് അന്തർവാഹിനികൾ പലയിടത്തും തിരിച്ചറിയപ്പെടുന്നു. ചൈനീസ് ആയുധങ്ങൾ മികച്ച നിലവാരം പുലർത്തുന്നതല്ല എന്ന വിമർശനം ചൈനീസ് ആയുധ ഉപഭോക്തൃ രാഷ്ട്രങ്ങൾ പതിവായി ഉയർത്തുന്ന പ്രശ്നമാണ്. (Jane's defence news)
ഏകദേശം നാലു രാഷ്ട്രങ്ങളുമായിട്ടാണ് ചൈന പ്രധാനമായും നേരിട്ടുള്ള യുദ്ധത്തിൽ ഏർപ്പെട്ടിട്ടുള്ളത് ഇന്ത്യ (1962,1967), വിയറ്റ്നാം (1979-1991), സൗത്ത് കൊറിയ (1950-1953 , 1965-1969), സോവിയറ്റ് യൂണിയൻ (1969), തിബത്ത് (1950, 1959). പിന്നെ ഏതാനും ആഭ്യന്തര കലാപങ്ങളിലും അടിച്ചമർത്തലുകളിലും മാത്രമാണ്. 1927 - 1950 ൽ മാവോയുടെ നേതൃത്വത്തലെ ചൈനീസ് സിവിൽ വാർ ആണ് ഇന്നത്തെ ഐക്യ ചൈനയെ രൂപപ്പെടുത്തിയത്. ടിബറ്റിനെ അധിനിവേശപ്പെടുത്തി ചൈനയോട് ചേർത്ത നടപടി ഒരു ഉന്നത സൈനിക നടപടി എന്ന രീതിയിൽ പറയാൻ കഴിയുന്ന ഒന്ന് അല്ല, സിവിൽ വാർ അതുപോലെ തന്നെ ഒരു യുദ്ധം എന്നതിനേക്കാൾ ചേരുന്നത് കലാപം എന്ന നിലയിൽ തന്നെ ആണ്. ഇതിൽ വിയറ്റ്നാമും ആയി നടന്ന യുദ്ധത്തിൽ 10000 വിയറ്റ്നാമീസ് സൈനികരോട് തോറ്റോടിയത് 200000 ചൈനീസ് സൈനികർ ആണ്. ചൈന ഒഴികെ ലോക രാജ്യങ്ങൾ മുഴുവൻ വിയറ്റ്നാം ജയിച്ചതായി പറയുമ്പോൾ, ചൈന താത്വികമായി ഈ യുദ്ധത്തിൽ നിന്ന്പിൻ വാങ്ങിയതാണ് തോറ്റതല്ല.എന്ന് പറയുന്നു.
ഇതിൽ കൊറിയൻ യുദ്ധം ഇരു കക്ഷികൾക്കും വിജയം അവകാശപ്പെടാൻ ഇല്ലാത്ത ഒന്നാണ്. ഇന്ത്യയുമായി രണ്ടു പ്രാവശ്യം യുദ്ധത്തിൽ ഏർപ്പെട്ട ചൈന ഒരു പ്രാവശ്യം ജയിക്കുകയും (1962) വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താതെ ഇന്ത്യ നടത്തിയ യുദ്ധം എന്ന ചീത്തപ്പേര് ഇതിൽ കേൾക്കുകയും ചെയ്തു. അടുത്ത യുദ്ധത്തിൽ ചൈന തോൽക്കുകയും ചെയ്തു (1967).
അച്ചടക്കമില്ലായ്മയും, പരിശിലനക്കുറവും, അഴിമതിയും, പൊണ്ണത്തടിയും ആണ് ഇന്ന് PLA പ്രധാനമായും നേരിടുന്ന പ്രശ്നങ്ങൾ, അവ പരിഹരിക്കാനായി എണ്ണം വെട്ടിക്കുറക്കുകയും, മികച്ച ട്രെയിനിംഗ് കൊടുത്തും ചൈന ഈ പ്രശ്നം പരിഹരിച്ച് വരുന്നു. യുദ്ധ പരിചയം ഇല്ലാത്ത സേനയും ഏകോപനമില്ലായ്മയും പലപ്പോഴും ചൈനീസ് ആർമിയെ കടലാസ് ഡ്രാഗൺ എന്ന നിലയിൽ വലയിരിത്തുണ്ട്. കൂടുതലും പാശ്ചാത്യ നിരീക്ഷണങ്ങൾ ആണ്, എങ്കിലും പല നിർണായക സാഹചര്യങ്ങളിലും അവയുടെ സുപ്രധാന ആയുധങ്ങൾ പ്രദർശിപ്പിച്ച് കാണിക്കുകയോ, പ്രവർത്തന ക്ഷമത തെളിയിപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ട്. ആയതിനാൽ ചൈനീസ് ആയുധങ്ങൾ എത്രമാത്രം വിശ്വാസ്യം ആണ് എന്നത് ഇന്നും തെളിയിക്കപ്പെടേണ്ടത് ആണ്. അതു വരെ ഈ അവിശ്വാസം നിലനിൽക്കുകയും ചെയ്യും.
അനിഷ് സഹദേവൻ
റഫറൻസ് താഴെ കൊടുക്കുന്നു.
Google
Wikipedia