ഇപ്പോൾ നിലവിലുള്ള സിദ്ധാന്തങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ 5% മാത്രമാണ് സാധാരണ ദ്രവ്യം , 27% ഇരുണ്ട ദ്രവ്യം , 68%ഇരുണ്ട ഊർജം .
സാധാരണ ദ്രവ്യം എന്നാൽ പ്രോട്ടോണും ന്യൂട്രോണും എലെക്ട്രോണും ഒക്കെ ചേർന്ന ബാര്യോനിക് മാറ്റർ (Baryonic Matter ).മനുഷ്യനെയും മറ്റു ജീവികളെയും സൂര്യനെയും , പ്രപഞ്ചത്തിലെ മറ്റെല്ലാ ദൃശ്യ വസ്തുക്കളെയും ( Observable Objects) നിർമിച്ചിരിക്കുന്നത് സാധാരണ ദ്രവ്യം കൊണ്ടാണ് .
.
സാധാരണ ദ്രവ്യത്തെ കാണാം സാധാരണ ദ്രവ്യ വസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തിക്കും .ഇവ പ്രകാശം പുറപ്പെടുവിക്കും ആഗിരണം ചെയുകയും ചെയ്യും .പക്ഷെ ഇരുണ്ട ദ്രവ്യത്തിന് ദ്രവ്യമാനം (mass ) മാത്രമേയുളൂ .അത് സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കില്ല .
അപ്പോൾ ഇരുണ്ട ദ്രവ്യം എന്താണ് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഒറ്റവാക്യത്തിലുള്ള ഉത്തരം ഇതാണ്
.
ഇരുണ്ട ദ്രവ്യം :-- സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കാത്ത എല്ലാ ദ്രവ്യവും ഇരുണ്ട ദ്രവ്യം ആയി കണക്കാക്കപ്പെടുന്നു .
.--
എന്താണ് ഈ ഇരുണ്ട ദ്രവ്യം എന്ന് ഇപ്പോഴും കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്
എങ്ങിനെയാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടത് ?
.
ഗാലക്സികളും അവയിലെ നക്ഷത്രങ്ങളുമെല്ലാം ഗുരുത്വനിയമങ്ങൾ( LAWS OF GRAVITATION) അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത് .നമ്മുടെ ഗാലക്സി് ഉൾപ്പെടെയുള്ള പല ഗാലക്സികളിലെയും നക്ഷത്രങ്ങളുടെ വേഗതയും അവക്ക് ഗാലക്ടിക് സെന്റെറിൽ (GALECTIC CENTRE )നിന്നുള്ള അകലവും കണക്കാക്കി നടത്തിയ കണക്കു കൂട്ടലുകളിലാണ് ഗാലെക്സികൾ .ഭൗതികമായി നിരീക്ഷിക്കാൻ ആവുന്നതിലും പല മടങ് ദ്രവ്യമാനം ഉള്ളതാണെന്ന് കണ്ടുപിടിക്കപ്പെട്ടത് .ഗുരുത്വബല കണക്കുകൂട്ടലുകളിലൂടെ കണ്ടെത്തിയ ദ്രവ്യമാനത്തിൽ നിന്നും നേരിട്ടുള്ള നിരീക്ഷണത്തിലൂടെ കണ്ടെത്താവുന്ന ദ്രവ്യമാനത്തെ കുറക്കുമ്പോൾ കിട്ടുന്ന നേരിട്ട് നിരീക്ഷിക്കാൻ ആവാത്ത ദ്രവ്യത്തെ ഇരുണ്ട ദ്രവ്യം ( DARK MATTER) എന്ന് നാമകരണം ചെയ്യുകയായിരുന്നു
--
ചിത്രം : NGC 101പിൻവീൽ ഗാലക്സി :ഗാലക്സി കളെക്കുറിച്ചുള്ള പഠനമാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാധ്യത യിലേക്ക് നയിച്ചത്
--
ref
1.https://science.nasa.gov/
2.https://en.wikipedia.org/
--This is an original work .No part of it is copied from elsewhere-Rishidas.S