മെര്‍ക്കുറി മലിനീകരണം മൂലം ഒരു നാട്ടിലെ മനുഷ്യരാകെ രോഗബാധിതരായതും ഏറെപ്പേര്‍ മരിച്ചതുമായ സംഭവം
മെര്‍ക്കുറി വിഷബാധകൊണ്ട് കേന്ദ്രനാഡീവ്യൂഹത്തിനുണ്ടാകുന്ന മാരകമായ രോഗത്തിന് നല്‍കിയിരിക്കുന്ന പേരും ഇതുതന്നെ"മീനാമാതാ രോഗം".ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജപ്പാനിലെ ക്വഷു കടല്‍ത്തീരത്തുള്ള മീനാമാതാ എന്ന മുക്കുവ ഗ്രാമത്തില്‍നിന്നാണ്.
പ്ലാസ്റ്റിക് നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ ഉണ്ടാക്കുന്ന ഒരു കമ്പനി 1907 ല്‍ ആ മീന്‍പിടുത്ത ഗ്രാമത്തില്‍ തുടങ്ങി. വ്യവസായശാലയിലെ പ്രധാന രാസ ഉത്പ്രേരകം മെര്‍ക്കുറി. മലിനജലം തള്ളിയത് മീനമാതാ ഉള്‍ക്കടലിലേക്ക്. വര്‍ഷം10 കഴിഞ്ഞപ്പോള്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിത്തുടങ്ങി.തുടര്‍ന്ന് മീന്‍ തിന്ന കടല്‍കാക്കകള്‍ ചത്തുവീണു. മത്സ്യം കഴിച്ച പട്ടിയും പൂച്ചയും മദ്യപിച്ചതുപോലെ ആടിക്കുഴഞ്ഞ് വീണ് മരിച്ചതായിരുന്നു അടുത്ത സംഭവം.ഏറ്റവുമൊടുവിലായി മനുഷ്യരും.

കൈകാലുകളുടെ വിറയല്‍, പേശി നിശ്ചലമാകുക, പക്ഷാഘാതം, സംസാരം അവ്യക്തമാക്കുക, കേള്‍വിയും കാഴ്ചയും നഷ്ടപ്പെടുക തുടങ്ങി ഒരുപാട് ലക്ഷണങ്ങളായിരുന്നു രോഗബാധിതരായ നാട്ടുകാര്‍ക്ക്.
കാരണം കണ്ടെത്തി വന്നപ്പോഴേക്കും ഏറെ മനുഷ്യര്‍ മരിച്ചുവീണു കഴിഞ്ഞിരുന്നു. കടല്‍ത്തട്ടില്‍ അടിഞ്ഞുകൂടിയ മെര്‍ക്കുറി മത്സ്യങ്ങളിലൂടെ മനുഷ്യരിലെത്തിയാണ് മീനാമാതയില്‍ സംഹാരതാണ്ഡവമാടിയത്. പിറക്കാനിരുന്ന കുഞ്ഞുങ്ങളെപ്പോലും വിഷം വെറുതെ വിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായി കനത്ത തുക അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. പക്ഷേ അതിന് 1995 വരെ കാത്തിരിക്കേണ്ടിവന്നു.