പോർവിമാനങ്ങൾക്ക് യുദ്ധത്തിൽ പല റോളുകളുമുണ്ട് . ശത്രുവിമാനങ്ങളെ തകർക്കുക . യുദ്ധമേഖലകളിലെ വിവരങ്ങൾ ശേഖരിക്കുക . ഭൗമലക്ഷ്യങ്ങളെ തകർക്കുക . കരസേനാ വ്യൂഹങ്ങൾക്ക് പിന്തുണ നൽകുക . ആകാശത്തെ വരുതിയിലാക്കുക ഇവയൊക്കെയാണ് വിവിധ തരം പോർവിമാനങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ .
.
ഭൗമ ലക്ഷ്യങ്ങളെ വളരെ ദൂരം പറന്നു ചെന്ന് തകർക്കുക എന്നതാണ് ഗ്രൗണ്ട് അറ്റാക്ക് പോർവിമാനങ്ങ ളുടെ ലക്‌ഷ്യം . റഡാറുകളെ വെട്ടിച്ചു ശത്രു മേഖലകളിലൂടെ പറക്കേണ്ടിവരുമെന്നതിനാൽ വളരെ താഴ്ന്നു പറക്കാൻ കഴിവുള്ളവയായിരിക്കും ഇവ . തീരെ താഴ്ന്നു പറന്നാൽ ഭൂതല റഡാറുകൾക്ക് പോർവിമാനങ്ങളെ കണ്ടെത്താനാവില്ല . റഡാർ സിഗ്‌നലുകൾ കുറെയൊക്കെ ഭൂമിയുടെ ഉപരിതല വസ്തുകകളിൽ തട്ടി പ്രതിഫലിക്കും . വൃക്ഷങ്ങളും കെട്ടിടങ്ങളുമൊക്കെ ഇങ്ങനെ റഡാർ തരംഗങ്ങളെ പ്രതിഭലിപ്പിക്കും . ഈ പ്രതിഭാസത്തിനു ഗ്രൗണ്ട് ക്ലറ്റെർ എന്നാണ് പറയുന്നത് . ഭൗമോപരിതലത്തിനു ഏതാണ്ട് 50 -100 മീറ്റർ ഉയരത്തിലൂടെ പറമ്മുന്ന പോര്വിമാനത്തിന് ഇങ്ങനെ ഗ്രൗണ്ട് ക്ലറ്ററിനെ പ്രയോജനപ്പെടുത്തി ഭൗമ റഡാറുകളെ വെട്ടിക്കാൻ ആകും .
.
രണ്ടാം ലോക മഹായുദ്ധകാലത്തു ഇത്തരം മാനങ്ങൾ മീഡിയം ബോംബേറുകൾ എന്നോ ,ടയ് വ് ബോംബേറുകൾ(dive bombers ) എന്നോ ഒക്കെയാണ് അറിയപ്പെട്ടിരുന്നത് . പിന്നീട് ഇത്തരം പോർവിമാനങ്ങളിൽ പോർവിമാനങ്ങൾക്കെതിരെയുള്ള പരിമിതമായ ആയുധങ്ങൾകൂടി ഘടിപ്പിക്കപ്പെട്ടു . അങ്ങനെ അവയുടെ പേര് ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുകൾ എന്നായി മാറി .
.
എയർ സുപ്പീരിയോരിറ്റി ഫൈറ്ററുകളെപ്പോലെ സങ്കീർണമായ റഡാർ സംവിധാനങ്ങൾ ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുക ളിൽ ഉണ്ടാകാറില്ല .സാധാരണയായി എയർ ടു എയർ മിസൈലുകളാണ് എയർ സുപ്പീരിയോരിറ്റി ഫൈറ്ററുകളുടെ മുഖ്യ ആയുധം . അവ വളരെ പരിമിതമായ അളവിലേ എയർ ടു സർഫേസ് മിസൈലുകളോ ബോംബുകളോ വഹിക്കാറുള്ളു . ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുക ളുടെ കാര്യത്തിൽ ആയുധങ്ങളുടെ വിഭജനം നേരെ തിരിച്ചാണ് . എയർ ടു ഗ്രൗണ്ട് മിസൈലുകളും ,എയർ ടു ഗ്രൗണ്ട് റോക്കറ്റുകളും , ഗൈഡഡ് / അണ്ഗൈഡഡ് ബോംബുകളുമാണ് ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുക ളുടെ പ്രധാന ആയുധങ്ങൾ മറ്റു പോർവിമാനങ്ങളുടെ സംരക്ഷണം ഇല്ലത്ത സാഹചര്യങ്ങളിൽ മാത്രമാണ് അവ എയർ ടു എയർ മിസൈലുകൾ വഹിക്കുന്നത് .
.
ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുക ളുടെയും സ്ട്രൈക്ക് ഫൈറ്ററുകളുടെയും പരമാവധി വേഗതയും സർവീസ് സീലിങ്ങും ഇന്റർസെപ്റ്ററുകളെയോ , എയർ സുപ്പീരിയോറിറ്റി ഫൈറ്ററുകളെയോ കാൾ കുറവായിരിക്കും . താഴ്ന്നു പറക്കാനും , ഭൗമലക്ഷ്യങ്ങളെ കൃത്യമായി തകർക്കുകയുമാണ് അവയുടെ പ്രധാന ലക്ഷ്യങ്ങൾ . കപ്പലുകൾക്കെതിരെയും ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററുകളെ വിന്യസിക്കാറുണ്ട് . അത്തരം പോർവിമാനങ്ങൾ നേവൽ സ്‌ട്രൈക് ഫൈറ്ററുകൾ എന്നാണ് വിളിക്കുന്നത് . ജഗ്‌വാറുകളാണ് നമ്മുടെ നേവൽ സ്‌ട്രൈക് ഫൈറ്ററുകൾ. ജഗ്‌വാർ, മിഗ്-27 എന്നിവയാണ് ഇപ്പോൾ ഇന്ത്യൻ വ്യോമസേനയുടെ മുഖ്യമായ ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററ്ററുകൾ .
.
F -15 ഇന്റെ വകഭേദമായ സ്ട്രൈക്ക് ഈഗിൾ പോർവിമാനങ്ങളും F -16 ഇന്റെ വകഭേദങ്ങളുമാണ് US ഇന്റെ പ്രമുഖ ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററ്ററുകൾ. റഷ്യയുടെ പ്രമുഖ ഗ്രൗണ്ട് അറ്റാക്ക് ഫൈറ്ററ്ററുകൾ Su 30 ഇന്റെ വകഭേദമായ Su -34 ഉം മുൻ തലമുറ Su -24 കളുമാണ്
--
ചിത്രങ്ങൾ : Su-34 ,ജഗ്‌വാർ ,, മിഗ് 27 : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
rishidas .s