ഇന്ധനം കൂടുതൽ ചെലവാക്കാതെ ശബ്ദവേഗതയെ കവച്ചു പറക്കാനുള്ള കഴി വിനെയാണ് സൂപ്പർ ക്രൂയിസ് എന്ന് വിളിക്കുന്നത് . ശബ്ദവേഗതയെ കവച്ചു പറക്കുക എന്നത് ഇപ്പോഴും വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ് . ശബ്ദവേഗതക്കടുത്തുള്ള വേഗതകളായ ട്രാൻസ് സോണിക്ക് മേഖലയിൽ വിമാനവും വിമാന എഞ്ചിനും കടുത്ത മർദ തരംഗങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വരിക. ഇതിനെ മറികടന്നു പറക്കണമെങ്കിൽ വിമാനവും വിമാന എഞ്ചിനും കരുത്തുറ്റതായാലെ പറ്റൂ .
.
നാലാം തലമുറ യുദ്ധ വിമാനങ്ങളുടെയെല്ലാം എൻജിനുകൾ ''ടര്ബോഫാൻ '' (TURBOFAN)വിഭാഗത്തിൽ പെടുന്ന ജെറ്റ് എഞ്ചിനുകളാണ് .രണ്ടു ,മൂന്ന് തലമുറ വിമാനങ്ങൾ ''ടര്ബോജെറ്റ് '' (TURBOJET) തരത്തിൽപെട്ടതായിരുന്നു ഉപയോഗിച്ചിരുന്നത് . ടര്ബോഫാൻ എൻജിനുകൾ ടര്ബോജെറ് എഞ്ചിനുകളെക്കാൾ വളരെയധികം ഇന്ധന ക്ഷമതയുള്ളതാണ് .അതിനാലാണ് നാലാം തലമുറ യുദ്ധ വിമാനങ്ങളുടെ ''കോംബാറ് റേഞ്ച്''(COMBAT RANGE) മൂന്നാം തലമുറ വിമാനങ്ങളെക്കാൾ വലുതായിരുന്നത് .ഒരു യുദ്ധത്തിൽ ''കോംബാറ് റേഞ്ച്'' വളരെ പ്രാധാന്യമേറിയ ഒരു ഘടകമാണ്. ടര്ബോഫാന് എൻജിനുകൾ വളരെയധികം ഇന്ധന ക്ഷമമാണെങ്കിലും അവയുടെ ഇന്ധന ക്ഷമത ശബ്ദവേഗത്തിനു താഴെ യുള്ള വേഗതകളിൽ മാത്രമാണ് .ശബ്ദവേഗത മറികടക്കുന്നത് ''ആഫ്റ്റർ ബർണർ ''(AFTER BURNER)എന്ന സംവിധാനത്തിലേക്ക് അധിക ഇന്ധനം കടത്തിവിട്ട് അധികം ''ത്രസ്റ് ''(Thrust)ഉത്പാദിപ്പിച്ചിട്ടാണ് . വളരെ ഇന്ധന ക്ഷമത കുറഞ്ഞ ഒരു സംവിധാനമാണ് ആഫ്റ്റർ ബർണർ .അതിനാൽ തന്നെ ശബ്ദവേഗത്തെ മറികടന്നു പറക്കുമ്പോൾ യുദ്ധവിമാനങ്ങളുടെ ''റേഞ്ച്'' വളരെ കുറവായിരിക്കും . അത്യാവശ്യമായ സാഹചര്യങ്ങളിൽ മാത്രമേ നാലാം തലമുറ വിമാനങ്ങൾ ശബ്ദ വേഗത്തെ മറികടക്കാരുളൂ.
.
ആഫ്റ്റർ ബർണർ ഉപഗോഗിക്കാതെ ശബ്ദവേഗത്തെ മറികടക്കുന്നതിനെയാണ് ''സൂപ്പർ ക്രൂയിസ് '' (SUPERCRUISE)എന്ന് പറയുന്നത് .സൂപ്പർ ക്രൂയിസിങ് കഴിവുള്ള യുദ്ധ വിമാനങ്ങൾക്ക് ഇന്ധനം അധികം ചെലവാക്കാതെ തന്നെ ശബ്ദവേഗത്തിനു മുകളിൽ ദീർഘ നേരം പറക്കാൻ കഴിയും . സൂപ്പർ ക്രൂയിസിങ് കഴിവുള്ള വിമാന യന്ത്രങ്ങളുടെ നിർമാണം സാങ്കേതികമായി വളരെ സങ്കീർണമാണ് . പ്രായോഗിക തലത്തിൽ വിജയിച്ച സൂപ്പർ ക്രൂയിസിങ് ടര്ബോഫാൻ എൻജിനുകൾ പ്രാറ്റ് & വിട്നി -എഫ് 119 ,,എഫ് 135 (P&W 119,P&W 135) എന്നിവയും സാറ്റേൺ - എ എൽ 41(SATURN - AL41 ) .ഉം മാത്രമാണ് .ഇതിൽ ആദ്യ രണ്ട് എൻജിനുകൾ യഥാക്രമം എഫ് 22 യിലും എഫ് 35 ലുമാണുപയോഗിക്കുന്നത് സാറ്റേൺ - എ എൽ 41 റഷ്യയുടെ പാക്ഫാ യിലാണ്(PAKFA)ഉപയോഗിക്കുന്നത് .
.
ചൈന സൂപ്പർ ക്രൂയിസിങ് എൻജിൻ പോയിട്ട് നിലവാരമുള്ള ഒരു ടര്ബോഫാൻ എൻജിൻ പോലും തദ്ദേശീയമായി നിര്മിച്ചിട്ടില്ല .നിലവാരമുള്ള എൻജിനുകൾ അവർ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ് പതിവ് .ഇത്തരുണത്തിലാണ് ചൈനയുടെ അഞ്ചാം തലമുറ യുദ്ധവിമാനത്തെപ്പറ്റി സംശയങ്ങൾ ഉയരുന്നത്.
.
കരുത്തുറ്റ ഒരു സൂപ്പർ ക്രൂയിസിങ് ടര്ബോഫാൻ എഞ്ചിൻ നിര്മിക്കണമെങ്കിൽ വര്ഷങ്ങളുടെ പരിശ്രമവും പതിനായിരക്കണക്കിന് കോടി രൂപയും ചെലവാക്കേണ്ടി വരും . ഒരു പക്ഷെ എത്തിപ്പിടിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു അഞ്ചാം തലമുറ പ്രത്യേകതയാണ് സൂപർ ക്രൂയിസ് ചെയ്യാൻ പ്രാപ്തമായ ഒരു ടര്ബോഫാൻ എഞ്ചിൻ .
ചിത്രം :F- 119 സൂപ്പർ ക്രൂയിസിങ് ടര്ബോഫാൻ എഞ്ചിൻ: Courtsey -wikimedia commons