യവന മഹാകവി ഹോമെറിന്റെ ഇതിഹാസമായ ഇലിയഡിലെ ഒരു സുപ്രധാന കഥാപാത്രമാണ് അഗമെംനൺ . മൈസീനിലെ മഹാനായ രാജാവ് . ഗ്രീക്ക് രാജ്യങ്ങളുടെയെല്ലാം നിയതാവായ ചക്ര വര്ത്തിക്ക് സമാനമായ ഉന്നതപദവിയുള്ളവൻ . ഇതൊക്കെയാണ് ഇലിയഡിലെ അഗമെംനൺ . ട്രോയിലേക്ക് ആയിരം കപ്പലുകളിൽ അൻപതിനായിരം ഗ്രീക്ക് സൈനികരുടെ പട നയിച്ചത് അഗമെംനൺ ആയിരുന്നു . അഖിലേസ്, ഒഡിസ്സിസ്സ്, അജാക്സ് ,ഡയോമെഡിസ് ,നെസ്റ്റർ തുടങ്ങിയ മഹായോദ്ധാക്കളുടെ നേതാവാണ് ഇതിഹാസത്തിൽ അഗമെംനൺ . യുദ്ധത്തെ അതിജീവിച്ചു സ്വദേശമായ മൈസീനിൽ മടങ്ങിയെത്തിയ അഗമെംനോനെ അദ്ദേഹത്തിന്റെ പത്നി തന്നെ വകവരുത്തുകയായിരുന്നു .
ട്രോജൻ യുദ്ധവും അതിലേകഥാപാത്രങ്ങളും എക്കാലത്തും പുരാവസ്തു ഗവേഷകരുടെ ഇഷ്ട വിഷയമായിരുന്നു .പത്തൊൻപതാം നൂറ്റാണ്ടിൽ മൈസീനിൽ പര്യവേക്ഷണം നടത്തിയിരുന്ന ജർമൻ പുരാവത് ഗവേഷകനായ ഹെയ്ൻറിച് ഷ്‌ലിമാൻ ( Heinrich Schliemann) പുരാതന ഗ്രീക് ചരിത്രത്തിന്റെ പല ഏടുകളും ചികഞ്ഞെടുത്ത ഒരു വ്യക്തിയായിരുന്നു . ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങളും അദ്ദേഹം കണ്ടെടുത്തിരുന്നു .
.
1876 ൽ മൈസീനിൽ നിന്ന് ഷ്ലീമാന് ലഭിച്ച സ്വർണത്തിൽ തീർത്ത ഒരു മുഖം മൂടിയാണ് ''അഗമെംനോണിന്റെ മുഖംമൂടി '' എന്നാണറിയപ്പെടു ന്ന ചരിത്രവസ്തു . ഒരു മൈസീനിയൻ ശവ കല്ലറയിൽനിന്നാണ് ഷ്‌ലിമാന് ഈ അത്ഭുതവസ്തു കിട്ടിയത് . ശവക്കല്ലറയിലെ ഒരു പുരാതന അസ്ഥിപഞ്ജരത്തിന്റെ മുഖം മറക്കുന്ന രീതിയിലാണ് ഈ സ്വര്ണനിര്മിത വസ്തു ലഭിച്ചത് . ഗ്രീക്ക് ഇതിഹാസങ്ങളിൽ വളരെ ആകൃഷ്ടനായിരുന്ന ഷ്ലീമാൻ ഈ വസ്തു ചക്രവർത്തി അഗമെംനോണിന്റെ മുഖം മൂടിയിൽ കുറഞ്ഞ മറ്റൊന്നുമായിരുന്നില്ല . അദ്ദേഹം ഈ മുഖം മൂടിക്ക് ''അഗമെംനോണിന്റെ മുഖം മൂടി'' എന്ന് പേരുമിട്ടു .
.
പിന്നീട് കൃത്യമായ കാലഗണനാരീതികളിലൂടെ ഈ മുഖം മൂടി ട്രോജൻ യുദ്ധത്തിനും കുറഞ്ഞത് മുന്നൂറിലേറെ വര്ഷം പഴക്കമുളളതാണെന്ന് തെളിയിക്കപ്പെട്ടു . എന്നാലും ഇപ്പോഴും ഈ മനോഹരമായ വെങ്കല യുഗ സൃഷ്ടി അറിയപ്പെടുന്നത് അഗമെംനോണിന്റെ മുഖം മൂടി എന്ന് തന്നെയാണ് .
--
ചിത്രം അഗമെംനോണിന്റെ മുഖമൂടി : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്