ഭൗമോപരിതലത്തിൽ യുദ്ധത്തിലോ ,സൈനിക നീക്കങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന കരസേനാ യൂണിറ്റുകൾക്ക് വളരെ അടുത്ത് പറന്നു സംരക്ഷണ കവചം തീർക്കുന്ന പോർവിമാനങ്ങളാണ് ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങൾ. ഇക്കാലത്തു കൊബാറ്റ് ഹെലി കോപ്റ്ററുകളും ഈ റോൾ വഹിക്കുന്നുണ്ട് . പക്ഷെ ഹെലികോപ്റ്ററുകളെക്കാൾ വളരെ വേഗത്തിൽ നിശ്ചിത സ്ഥാനങ്ങളിൽ എത്തിച്ചേരാം എന്നതാണ് ക്ളോസ് എയർ സപ്പോർട് പോർവിമാന ങ്ങളുടെ പ്രധാന മേന്മ . അവക്ക് കൊബാറ്റ് ഹെലികോപ്റ്ററുകളെക്കാൾ വളരെ കൂടുതൽ ആയുധങ്ങളും വഹിക്കാം .ഹെലി കോപ്റ്ററുക ളുടെ പരമാവധി വേഗത ഏതാണ്ട് 300 - 350 കിലോമീറ്റർ / മണിക്കൂർ ആണ് .ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങൾക്ക് ഇതിന്റെ പലമടങ്ങു വേഗതയുണ്ട് .
.
മറ്റു പോർവിമാനങ്ങളുടേതിന് തികച്ചും വ്യത്യസ്തമാണ് ക്ളോസ് എയർ സപ്പോർട്ട് പോർവിമാനങ്ങ ളുടെ ഘടന . മിക്ക ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങ ലും ശബ്ദവേഗതക്ക് താഴെ പരമാവധി വേഗതയുള്ളവയാണ് . അതിനാൽ തന്നെ അവയുടെ എഞ്ചിനുകളും താരതമ്യേന സങ്കീർണത കുറഞ്ഞതാണ് . ആഫ്റ്റർബർനെർ ഇല്ലാത്ത നോൺ ആഫ്റ്റർബർണിങ് ടര്ബോഫാൻ എഞ്ചിനുകളാണ് ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങ ളിൽ ഘടിപ്പികാര്. മൾട്ടി റോൾ ഫൈറ്ററുകളിലും എയർ സുപ്പീരിയോരിറ്റി ഫൈറ്ററുകളുടേതും പോലെ സങ്കീർണമായ ഏവിയോണിക്‌സും റഡാറുകളും ഇത്തരം പോര്വിമാനങ്ങളിൽ ഉണ്ടാവാറില്ല .
.
വളരെ താഴ്ന്നു പറന്നു ആക്രമണങ്ങൾ നടത്തേണ്ടി വരുന്നതിനാൽ . ഇവയുടെ ചട്ടക്കൂട് , പ്രത്യേകിച്ച് കോക്ക്പിറ്റ് ഭാഗം ശക്തമായ ആർമെർ കൊണ്ട് ചുറ്റപ്പെട്ടിരിക്കും . മെഷീൻ ഗൺ ഷെല്ലുക ളിൽനിന്നും മറ്റും വിമാനത്തിനും വൈമാനികനും പ്രശ്നമുണ്ടാകാതിരിക്കാനാണ് ഇത് .
.
ഇത്തരം പോർവിമാനങ്ങൾ പല യുദ്ധങ്ങളുടെയും ഗതിയെ തന്നെ മാറ്റി മറി ച്ചിട്ടുണ്ട് . ഐ എസ് ഭീകരരുടെ ഇറാക്കിലെ തേർ വാഴ്ചക്ക് തടയിട്ടത് ഏതാണ് റഷ്യൻ നിർമിത Su -25 ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങ ളായിരുന്നു . US ഇന്റെ A -10 , റഷ്യയുടെ Su -25 എന്നിവയാണ് ഇക്കാലത്തെ ഏറ്റവും പ്രമുഖമായ ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങ ൾ . മറ്റു പോര്വിമാനങ്ങളെയും ലോങ്ങ് റേൻജ് ബോംബറുകളെയും വരെ അടിയന്തിര ഘട്ടങ്ങളിൽ ക്ളോസ് എയർ സപ്പോർട് റോളിൽ ഉപയോഗിക്കാറുണ്ട് .
.
നുഴഞ്ഞുകയറ്റക്കാർക്കെതിരെയും ഭീകര പ്രവർത്തകർക്കെതിരെയും ഉപയോഗികാകൻ വേണ്ടി ഡിസൈൻ ചെയ്ത ടര്ബോപ്രോപ്പ് എഞ്ചിനുകൾ ഉപയോഗിക്കുന്ന ക്ളോസ് എയർ സപ്പോർട് പോർവിമാനങ്ങ ളുമുണ്ട്. അവയെ സാധാരണയായി കൗണ്ടർ ഇൻസർജെൻസി എയര്കറാഫ്റ്റുകൾ എന്നാണ് വിളിക്കുന്നത് .ബ്രസീലിയൻ നിർമിതമായ EMB 314 സൂപ്പർ ടുക്കാനോ പ്രസിദ്ധമായ ഒരു കൗണ്ടർ ഇൻസർജെൻസി പോർവിമാനമാണ്.
----
ചിത്രങ്ങൾ : A -10 , SU -25 ,EMB 314 സൂപ്പർ ടുക്കാനോ: ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ലേഖകൻ :ഋഷിദാസ് S