യുദ്ധവിമാനങ്ങൾക്ക് അതിവേഗം ദിശ മാറ്റി സഞ്ചരിക്കാനുള്ള കഴിവിനെയാണ് സൂപ്പർ മനൂവറബിലിറ്റി എന്ന് പറയുന്നത് . മിസൈലുകളിൽ നിന്നും രക്ഷനേടാൻ അതിപ്രധാനമാണ് സൂപ്പർ മനൂവറബിലിറ്റി .
സൂപ്പർ മനൂവറബിലിറ്റി അഞ്ചാം തലമുറ വിമാനങ്ങൾക്ക് വേണ്ട മറ്റൊരു സവിശേഷത യാണ് .അതിവേഗം ദിശയും വേഗതയും മാറ്റാനുള്ള കഴിവാണ് സൂപ്പർ മനൂവറബിലിറ്റി. മിസൈലുകളിൽ നിന്ന് രക്ഷ നേടാനാണ് ഈ കഴിവ് യുദ്ധവിമാനങ്ങൾക്കു തുണയാകുന്നത് . വിമാനം അതിവേഗം ദിശ മാറ്റിയാൽ വിമാനത്തിനെതിരെ വരുന്ന മിസൈലുകൾക്കു ഉന്നം തെറ്റാനുള്ള സാധ്യത ഏറും ..വിമാനം രക്ഷപെടുകയും ചൈയ്യും .
.
പോർവിമാനങ്ങൾ തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിലും(DOG FIGHT) സൂപ്പർ മനൂവറബിലിറ്റി നിർണായകമായ ഘടകമാണ് ..സാധാരണ വിമാനങ്ങളുടെ ദിശ മാറ്റുന്നത് ചിറകിനോടും വാലിനോടും ഘടിപ്പിച്ച നിയന്ത്രണ സർഫേസുകളിലൂടെയാണ്(CONTROL SURFACES) ഇവ ചലിപ്പിക്കുമ്പോൾ വിമാനത്തിന്റെ ദിശയും മാറുന്നു .വാലിനോട് ഘടിപ്പിച്ച സർഫേസിനു റെഡ്ഡർ (RUDDER) എന്നും ചിറകുകളോട് ഘടിപ്പിച്ചവക്ക് എലെറോൺ(ALERON) എന്നുമാണ് പറയുന്നത് .ഇവ വഴിയുള്ള നിയന്ത്രണം ഫലപ്രദമാണെങ്കിലും വളരെ വേഗത്തിലുള്ള ഗതിമാറ്റത്തിന് ഇവ പര്യാപ്തമല്ല. അതിവേഗത്തിലുള്ള ഗതിമാറ്റത്തിനായി അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ ത്രസ്റ് വെക്ടറിങ്(THRUST VECTORING) എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് .
.
വിമാന എൻജിനിൽ നിന്നും വലിയ താപനിലയിലും വേഗതയിലും വരുന്ന വായുവിനെ വിവിധ ദിശകളിൽ തിരിച്ചുവിട്ടു വിമാനത്തിന്റെ ഗതിനിയന്ത്രിക്കുന്ന സംവിധാനമാണ് ത്രസ്റ് വെക്ടറിങ് നോസിൽ(THRUST VECTORING NOZZLE).നിയന്ത്രണ സർഫേസുകളെക്കാൾ വേഗത്തിൽ വിമാനത്തിന്റെ ഗതിയും ദിശയും നിയന്ത്രിക്കാൻ ഇത് മൂലം കഴിയുന്നു .റഷ്യൻ പാക്ഫാ(PAKFA) യുടെ എൻജിന് മൂന്നു ദിശകളിലും നിയന്ത്രണം സാധ്യമാണ് (THREE DIMENSIONAL THRUST VECTORING).യു എസിന്റെ F- 22 ഇന്റെ എൻജിൻ രണ്ടു ദിശകളിൽ(TWO DIMENSIONAL THRUST VECTORING) മാത്രമേ നിയന്ത്രണം സാധ്യമായിട്ടുളൂ .നാലാം തലമുറ വിമാന മായ മമ്മുടെ സുഖോയ് 30 MKI (Su 30MKI) യിലും ത്രസ്റ് വെക്റ്ററിങ് എൻജിനുകൾ ഘടിപ്പിച്ചിട്ടുണ്ട് . ഇന്ന് നിലവിലുള്ള പോര്വിമാനങ്ങളിൽ ഏറ്റവും അധികം സൂപർ മനൂവറബിൾ ആയ പോർവിമാനം Su 30MKI ആണെന്ന അനുമാനമുണ്ട്
---
ചിത്രങ്ങൾ : കോബ്ര മനൂവർ :സൂപ്പർ മനൂവറബിലിറ്റി യുടെ ഒരുദാഹരണം , A L 31 - 3 D ത്രസ്റ്റ് വെക്റ്ററിങ് എഞ്ചിൻ നോസിൽ , F-119 2 D ത്രസ്റ്റ് വെക്റ്ററിങ് എഞ്ചിൻ : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ലേഖകൻ : ഋഷിദാസ്. എസ്