A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അതിപുരാതനമായ ഒരിന്ത്യൻ ജനസമൂഹത്തിന്റെ ശേഷിപ്പുകൾ - കൊങ്കണിലെ ജിയോ ഗ്ലിഫുകൾ - നമ്മളറിയാത്ത നമ്മുടെ പുരാതന ചരിത്രം


തെക്കേ അമേരിക്കയിലെ പെറുവിലെ നസ്‌ക ലൈനുകൾ (Nazca Lines ) പ്രസിദ്ധമാണ് .എന്നേക്കും ഏതാണ്ട് രണ്ടായിരം വര്ഷങ്ങള്ക്കുമുന്പ്പ് പെറുവിലെ ആദിമ മനുഷ്യർ കല്ലിൽ കൊത്തിയിട്ട ചിത്രരൂപങ്ങളാണ്(ജിയോ ഗ്ലിഫുകൾ ) നസ്‌ക്ക ലൈനുകൾ . ഈ ചിത്രങ്ങൾക്ക് പല വിശദീകരണങ്ങളും നല്കപ്പെട്ടിട്ടുണ്ട് . ഇവ ഏതോ പഴയ ഏലിയന്മാരുടെ സ്പേസ് പോർട്ട് ആണെന്നുവരെ വാദമുണ്ട് . ചിലരൊക്കെ ലോകാത്ഭുതങ്ങളുടെ പട്ടികയിൽ വരെ ഈ ചിത്രങ്ങളെ ഉൾപ്പെടുത്താറുണ്ട് .
.
നെസ്ക ലൈനുകൾക്കും സഹസ്രാബ്ദങ്ങൾക്കുമുന്പ്പ് ഇന്ത്യയിൽ ഇത്തരം ജിയോ ഗ്ലിഫുകൾ ( geoglyphs) വരക്കപ്പെട്ടിരുന്നുവെന്നും ,അവ നെസ്ക ജിയോ ഗ്ലിഫുകളേക്കാൾ മനോഹരമാണെന്നുമുള്ള കണ്ടുപിടുത്തം നടന്നിട്ടു ഇപ്പോൾ ഏതാനും വർഷങ്ങൾ പിന്നിടുന്നു . നമ്മുടെ മാധ്യമങ്ങൾ അത്തരം വാർത്തകളെ തീർത്തും തമസ്കരിക്കുകയോ അല്ലെങ്കിൽ ഉൾപ്പേജുകളിൽ ഒന്നോ രണ്ടോ വരിയിൽ ഒതുക്കുകയോ ആണ് ചെയുന്നത് .എന്നാൽ പല വിദേശമാധ്യമങ്ങളും ഇത്തരം വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകാറുണ്ട് .
നമ്മുടെ കൊങ്കണ് മേഖലയിലാണ് നെസ്ക ജിയോ ഗ്ലിഫുകളേക്കാൾ 10000 വർഷത്തിലേറെ പഴക്കമുള്ള ജിയോ ഗ്ലിഫുകൾ കണ്ടെത്തപ്പെട്ടിരിക്കുന്നത് .രത്‌നഗിരി ,രാജ്പുർ മേഖലകളിലെ മലമുകളുകളിൽ വരക്കപ്പെട്ടിരുന്ന അതി സുന്ദരമായ ജിയോ ഗ്ലിഫുകൾ ആയിരക്കണക്കിന്ന് വര്ഷങ്ങളായി മനുഷ്യ ദൃഷ്ടിയിൽ നിന്നും ഒളിഞ്ഞിരിക്കുകയായിരുന്നു . ഇപ്പോൾ കരുതപ്പെടുന്നത് ഇവ മനുഷ്യ കുലത്തിന്റെ ആദ്യ കലാസൃഷ്ടികളിൽ പെടുന്നവ ആണെന്നാണ് .
.
മഹാരഷ്ട്ര പുരാവസ്തു വിഭാഗത്തിന്റെ തലവനായ തെജസ് ഗാർജെ യുടെ കണ്ടെത്തലിൽ ഈ ജിയോ ഗ്ലിഫുകൾ ബി സി ഇ 10000 ത്തോളം പഴക്കമുളളതാണ് . സുധീർ റിഷോട്, മനോജ് മാറത്തെ എന്നെ ഗവേഷകരാണ് ഈ അതിപുരാതന ജിയോ ഗ്ലിഫുക ലെ കണ്ടെത്തിയത് . മിക്ക ചിത്രങ്ങളും കരയിലെയും കടലിലെയും ജീവജാലങ്ങളെയാണ് ചിത്രീകരിക്കുന്നത് .
.
ഈ മനോഹര ചിത്രങ്ങൾ വെളിവാകുന്നത് വളരെ ഋജുവായ ഒരു സത്യമാണ് . കലാസ്വാദകരായ മനുഷ്യൻ ഇന്ത്യയിൽ നാം ഇപ്പോൾ കരുതുന്നതിനും വളരെ മുൻപ് തന്നെ ജീവിച്ചിരുന്നു . അടിച്ചേല്പിക്കപ്പെട്ടതുപോലെ സൈന്ധവ സംസ്കാരമല്ല ഇന്ത്യയ്‍യുടെ ഏറ്റവും പുരാതനമായ നാഗരികത . സൈന്ധവ നാഗരികക്കും ആയിരക്കണക്കിന് വര്ഷങ്ങക്കുമുന്പ് തന്നെ സൈന്ധവ നാഗരികതയെപ്പോലുള്ള സംസ്കാരങ്ങൾ ഉത്തര ഇന്ത്യയിൽ നിലനിന്നിരുന്നു എന്നത് ഭിറണ്ണ , രാഖിഗാരി , കുനാൽ തുടങ്ങിയ അതിപുരാതന നഗര കേന്ദ്രങ്ങളുടെ കണ്ടുപിടുത്തതോടെ വെളിപ്പെട്ടതാണ്
.
അതിലും പുരാതനമായ നാഗരികതകൾ മധ്യ -ദക്ഷിണ ഇന്ധ്യകളിൽ നിലനിന്നിരുന്നുആ എന്ന അവഗണിക്കാനാവാത്ത തെളിവുകളാണ് കല്ലിൽ കൊത്തിയ രൂപങ്ങളിലൂടെയും മറ്റു നാഗരിക ശേഷിപ്പുകളിലൂടെയും പുറത്തു വന്നു കൊണ്ടിരിക്കുന്നത് . എത്ര അവഗണിച്ചാലും ചരിത്ര സത്യങ്ങൾ കാലത്തിന്റെ കനത്ത പുകമറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കും .
---
https://www.bbc.com/news/world-asia-india-45559300
---
ചിത്രങ്ങൾ : കൊങ്കൺ മേഖലയിലെ ജിയോ ഗ്ലിഫുകൾ : ചിത്രങ്ങൾ കടപ്പാട് :https://www.bbc.com/news/world-asia-india-45559300
--
ലേഖകൻ ഋഷിദാസ് .എസ്