ഭിംബേട്ക ഗുഹാ സമുച്ചയം (Bhimbetka rock shelters ) - ചരിത്രത്തിനുമപ്പുറം മനുഷ്യന്റെ കരവിരുത് പതിയപ്പെട്ട ശിലാ ഗഹ്‌വരങ്ങൾ---ഇന്ത്യൻ സംസ്‌കാരത്തിന്റെ കളിത്തൊട്ടിൽ ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നിഗൂഢമായ ഗുഹകൾ ഏതെന്ന ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരമാണ് മധ്യപ്രദേശത്തിലെ ഭിംബേട്ക ഗുഹകൾ (Bhimbetka rock shelters ). ഒരു ലക്ഷം വര്ഷം മുതൽ ഇങ്ങോട്ടുള്ള കാലഘട്ടങ്ങളിലെ മനുഷ്യവാസം തെളിയിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് ഈ ഗഹ്‌വരങ്ങൾ .
ഭോപ്പാലിൽ നിന്നും ഏതാണ്ട് നാല്പതു കിലോമീറ്റെർ അകലെയുള്ള ഈ ഗുഹകൾ ഇപ്പോൾ യുനെസ്‌കോ അംഗീകരിച്ച ഒരു മാനവ പൈതൃക കേന്ദ്രമാണ് .എഴുനൂറിലധികം ഗുഹകൾ ചേർന്നതാണ് ഭിംബേട്ക യിലെ ഗുഹാ സമുച്ചയം .ഭൂമിയിലെ തന്നെ മനുഷ്യവാസമുണ്ടായിരുന്ന ഏറ്റവും വലിപ്പമേറിയ ഗുഹാ സമുച്ചയങ്ങളിൽ ഒന്നാണ് ഭിംബേട്ക ഗുഹാ സമുച്ചയം
ഒരു പക്ഷെ ലോകത്തെ തന്നെ ഏറ്റവും പുരാതനമായ ഗുഹാചിത്രങ്ങളും ഈ ഗുഹാ സമുച്ചയത്തിൽ തന്നെയാണ് നിലനിൽക്കുന്നത് . 40000 -30000 വര്ഷം പഴക്കമാണ് ഈ ഗുഹകളിൽ ഏറ്റവും പഴക്കമേറിയ ചിത്രങ്ങൾക്ക് കൽപ്പികകപ്പെടുന്നത് .
നൂറ്റാണ്ടുകളായി ഈ ഗുഹയുടെ അസ്തിത്വം തദ്ദേശീയ ജനതക്ക് അറിവുണ്ടായിരുന്നു . 1957 ൽ പുരാവസ്തു ഗവേഷകനായ വിഷ്ണു ശ്രീധർ വകൻകാർ (Vishnu Shridhar Wakankar ( 1919 – 1988) ) ഈ പ്രദേശ ത്തു പര്യവേക്ഷണം നടത്തുകയും അമൂല്യമായ ഗുഹാചിത്രങ്ങൾ കണ്ടെത്തുകയും ചെയ്തു . ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ സ്ഥലത്തിന്റെ പ്രാധാന്യം മനസിലാക്കിയ യുനെസ്‌കോ ഭിംബേട്ക ഗുഹാ സമുച്ച യാതെ ഒരു ലോക പൈതൃക സ്ഥാനമായി ( World Heritage Site ) പ്രഖ്യാപിച്ചു .
മൃഗങ്ങളും , പുരാതന മനുഷ്യരൂപങ്ങളുമാണ് ഈ ഗുഹാ സമുച്ചയത്തിലെ പ്രധാന കലാസൃഷ്ടികൾ .ആനകൾ ,കടുവകൾ മാനുകൾ , ബെസണുകൾ , മയിലുകൾ, പാമ്പുകൾ തുടങ്ങിയവയെല്ലാം ആദിമ ഇന്ത്യൻ ജനതെ ഈ ഗുഹകളിൽ വരച്ചിട്ടിട്ടുണ്ട് . കറിയും ഇരുപ്പായിരായ ഹീമടൈറ്റും മാങ്ഗനീസ് ഓക്‌സൈഡുമൊക്കെയായിരുന്നു പുരാതന ചായക്കൂട്ടുകൾ നിർമിക്കാൻ ഉപയോഗിച്ചിരുന്നത് .
ഭിംബേട്ക ഗുഹാ സമുച്ച യത്തിലെ ഏറ്റവും ആശ്ചര്യകരമായ കാലസൃഷ്ടിയാണ് ശൂലപാണിയായ നർത്തകന്റേത് . ഇപ്പോൾ വളരെയധികം മങ്ങിയിരിക്കുന്നുവെങ്കിലും ഈ പെയ്ന്റിങ്ങിന്റെ ഔട്ട് ലൈനുകൾ ഇപ്പോഴും വ്യക്തമായി ചിത്രകാരന്റെ ഭാവന വെളിവാക്കുന്നുണ്ട് . പതിനായിരകകണക്കിനു വർഷങ്ങൾ മുൻപിലുള്ള ഇന്ത്യൻ മനുഷ്യന്റെ വിശ്വാസ സങ്കല്പങ്ങളാണ് ഈ ചിത്രത്തിലൂടെ വെളവാകുന്നത് . ചുരുക്കത്തിൽ ഈ ഗുഹാ സമുച്ചയം കേവലം മനുഷ്യവാസം ഉണ്ടായിരുന്ന ഒരു പറ്റം ഗുഹകൾ മാത്രമല്ല . പതിനായിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് നമ്മുടെ കലകൾക്കും വിശ്വാസങ്ങൾക്കും ആരാധനാ ബിംബങ്ങൾക്കും ജന്മം നൽകിയ പവിത്രമായ ഒരു കളിത്തൊട്ടിൽ ആവാം ഭിംബേട്ക ഗുഹാ സമുച്ചയം.
ഭിംബേട്കയിലെ ചെറിയൊരു ശതമാനം മാത്രമേ ഇപ്പോൾ വെളിപ്പെട്ടു വന്നിട്ടുളൂ . ഇവിടെ മറഞ്ഞിരിക്കുന്ന പുരാവസ്തുക്കൾ ഒരു പക്ഷെ മനുഷ്യ ചരിത്രത്തെ തന്നെ സ്വാധീനിച്ചേക്കാവുന്ന രീതിയിൽ പ്രാധാന്യം ഉള്ളവ ആകാം .
.
===
rishidas s
ref
images courtsey :https://commons.wikimedia.org/…/Category:Rock_shelters_of_B…