ജ്വാലാപുരത്തെ അത്ഭുതം
നിലവിലുള്ള മനുഷ്യ പരിണാമ സിദ്ധാന്തങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ടോബാ ദുരന്ത സിദ്ധാന്തം ( Toba catastrophe theory) . ഇന്നേക്ക് ഏതാണ്ട് 75000 വര്ഷം മുൻപ് ഇൻഡോനേഷ്യൻ ദ്വീപായ സുമാത്രയിലെ ടോബാ അഗ്നിപർവതം അതിവിനാശകരമായ ഒരു സൂപ്പർ വോൾക്കാനിക്ക് സ്‌ഫോടനത്തിനു വിധേയമായെന്നും , ആ സ്‌ഫോട നം ഏതാനും വര്ഷം നീണ്ടുനിന്ന വോൾക്കാനിക്ക് വിന്ററിലേക്ക് (volcanic winter ) ഭൂമിയെതള്ളിവിട്ടുവെന്നും , അതിന്റെ ഭലമായി അന്ന് നിലനിന്നിരുന്ന മനുഷ്യരിൽ ആഫ്രിക്കയിലെ ഏതാണ്ട് 2000 പേരൊഴിച്ചു മറ്റെല്ലാപേരും കൊല്ലപ്പെട്ടു എന്നുമാണ് ടോബാ ദുരന്ത സിദ്ധാന്തം ഘോഷിക്കുന്നത് . ഔട്ട് ഓഫ് ആഫ്രിക്ക തിയറിയുടെ( out of africa theory) ആധാര ശിലയാണ് ടോബാ ദുരന്ത സിദ്ധാന്തം.

മനുഷ്യ കുലം നേടിയ സാങ്കേതിക ,സാംസ്കാരിക നേട്ടങ്ങളെല്ലാം അന്ന് അവശേഷിച്ച 2000 പേരുടെ പിന്മുറ ലോകമാസകലം പടർന്നുപന്തലിച്ചു നേടിയതാണെന്നാണ് ഔട്ട് ഓഫ് ആഫ്രിക്ക തിയറി പറയുന്നത് . ഔട്ട് ഓഫ് ആഫ്രിക്ക തിയറി പ്രകാരം ടോബാ ദുരന്ത ത്തിനു മുൻപ് ആഫ്രിക്കയിലൊഴികെ ലോകത്തൊരിടത്തും ലക്ഷണങ്ങളെല്ലാം ഒത്ത ആധുനിക മനുഷ്യന്മാർ ഉണ്ടായിരുന്നില്ല .
എന്നാൽ ഈ സിദ്ധാന്തങ്ങൾക്കൊന്നും വിശദീകരികാനാവാത്തതാണ് ആന്ധ്ര പ്രദേശിലെ ജ്വാലാപുരത്തെ കണ്ടെത്തലുകൾ . ടോബാ അന്ഗ്നിപര്വത സ്‌ഫോടനത്തിൽ ഉണ്ടായ ചാരത്തിന്റെ പാളികൾക്കു താഴെ ആധുനിക മനുഷ്യന്റെ സവിശേഷതയായ ശിലാ ആയുധങ്ങളാണ് ഏതാനും വര്ഷം മുൻപ് ജ്വാലാപുരത്തു കണ്ടെത്തപ്പെട്ടത് . ഈ കണ്ടെത്തലിനു ഒരേ ഒരു അനുമാനമേ ഉളൂ . ടോബാ അഗ്നി പർവതം പൊട്ടിത്തെറിക്കുന്നതിനു മുൻപ് (75000 കൊല്ലത്തിനും അപ്പുറം ) ഇന്ത്യയിൽ ആധുനിക മനുഷ്യൻ നിലനിന്നിരുന്നു . ആധുനിക മനുഷ്യൻ നിലനില്കാതെ ആധുനിക മനുഷ്യന്റെ ആയുധങ്ങൾ ഉണ്ടാവാൻ തരമില്ല .
ചുരുക്കത്തിൽ ആധുനിക മനുഷ്യൻ ആഫ്രിക്കയിൽനിന്നും കൂടുമാറാൻ തുടങ്ങുമ്പോൾ തന്നെ ഇന്ത്യയിൽ ആധുനിക മനുഷ്യൻ വസിച്ചിരുന്നു . ഈ ആധുനിക മനുഷ്യരുടെ ഉപകരണങ്ങൾ മാത്രമേ ഇപ്പോൾ കണ്ടത്തപ്പെട്ടിട്ടുളൂ . ഇവരുടെ ഫോസിലുകൾ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടില്ല . പക്ഷെ ഡെക്കാൻ പീഠഭൂമിയിലെ ഏതെങ്കിലും ഗുഹകളിൽ നിന്നും ആഫ്രിക്കക്കാർക്കും പുരാതനനായ ഈ പുരാതന ഇന്ത്യൻ മനുഷ്യന്റെ ശേഷിപ്പുകൾ ഉടനെ തന്നെ കണ്ടെത്തപ്പെടും എന്നും പ്രതീക്ഷിക്കാം . മധ്യ പ്രദേശിലെ ഭീംഖേട്ട ഗുഹകളിൽ മുപ്പതിനായിരത്തിലധികം വര്ഷം പഴക്കമുള്ള ശൂലപാണിയായ നർത്തകന്റേതുൾപ്പെടെയുള്ള ഗുഹാചിത്രങ്ങ ൾ വരച്ചിട്ട അജ്ഞാത കലാകാരന്മാരും ടോബാ സ്‌ഫോടനത്തെ അതിജീവിച്ച ഇന്ത്യൻ ജനത ആയിരുന്നിരിക്കാം . ചിലപ്പോൾ നാം തന്നെ അവരുടെ പിന്മുറക്കാരും ആയിരിക്കാം .
===
ref: , https://www.livehistoryindia.com/…/jwalapuram-stories-burie…
2.https://www.myindiamyglory.com/…/75000-year-old-artifacts-…/
==
images: courtsey :https://www.myindiamyglory.com/…/75000-year-old-artifacts-…/