സി ഇ നാലാം ശതകം വരെ യൂറോപ്പ് മുഴുവനും വിഗ്രഹാരാധകരുടെ രാജ്യങ്ങളും സാമ്രാജ്യങ്ങളും ആയിരുന്നു . ജനാധിപത്യത്തിന്റെ വിളക്കായ ഗ്രീക്ക് സംസ്കാരവും മൂന്ന് ഭൂഖണ്ഡങ്ങളിൽ പടർന്നു പന്തലിച്ച റോമൻ സാമ്രാജ്യവും എല്ലാം വിഗ്രഹാരാധകരുടേതായിരുന്നു . സിയൂസിനെ ( റോമൻ സാമ്രാജ്യത്തിൽ ജുപിറ്റർ ) ദേവാധിദേവനായി ആരാധിച്ചിരുന്ന ഗ്രെക്കോ -റോമൻ സംസ്കാരമായിരുന്നു അവയിൽ ഏറ്റവും വിപുലം . ബി സി ഇ ആറാം ശതകം മുതൽ സി ഇ നാലാം ശതകം വരെ യൂറോപ്പിന്റെ ഭാഗധേയം നിര്ണയിച്ചിരുന്നത് അവരായിരുന്നു .
.
സ്വയം നവീകരണം നടത്താൻ മടിക്കുക വഴി ആ മഹത്തായ സംസ്കാരത്തിലേക്ക് അധിനിവേശം നടത്താൻ തെക്കു നിന്നും ആക്രമണം നടത്തിയ വിരുദ്ധ വിശ്വാസം പേറുന്നവർക്കായി . വിഗ്രഹാരാധകരുടെ സംസ്കാരങ്ങൾക്ക് പലപ്പോഴും പൊതുവായ ചില ദൗബല്യങ്ങൾ ഉണ്ടായിരുന്നു . തമ്മിൽ തല്ലൽ തന്നെയായിരുന്നു അതിൽ ഒന്നാമത്തേത് . രണ്ടാമത്തേത് അവരുടെ ഓവർ ആയ സഹിഷ്ണുത . മറ്റുള്ളവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുക . പക്ഷെ സ്വന്തം ജനതയോട് ആ സൗമനസ്യം കാണിക്കാതിരിക്കുക . ഈ ദൗർ ബല്യം മുതലാക്കാൻ കടന്നുകയറ്റക്കാർക്ക് കഴിഞ്ഞു . മൂന്നാമതായി ചില വിശ്വാസങ്ങളിൽ അവർക്കുള്ള കടും പിടുത്തമായിരുന്നു . ഒരു നിയമവും പാലിക്കാത്ത യുദ്ധങ്ങളിൽ വ്യർത്ഥമായ യുദ്ധനിയമങ്ങൾ പാലിച്ചു മണ്ണടിഞ്ഞ ഒട്ടനവധി വിഗ്രഹാരാധക രാജാക്കന്മാർ ഉണ്ടായിരുന്നു .
.
റോമും ഗ്രീസുമൊക്കെ മണ്ണടിഞ്ഞുവെങ്കിലും ഉത്തര യൂറോപ്പിൽ വിഗ്രഹാരാധകർ എയ്‌തിഹാസികമായ ചെറുത്തുനിൽപ്പ് തന്നെ നടത്തി . മഹാ സാമ്രാജ്യമായ റോം ഏതാനും ദശകങ്ങൾ കൊണ്ട് മണ്ണടിഞ്ഞപ്പോൾ വടക്കൻ യൂറോപ്പിലെ വിഗ്രഹാരാധകർ നൂറ്റാണ്ടുകളാണ് അധിനിവേശത്തിനെതിരെ പോരാടിയത് . തോർ (Thor ) ആയിരുന്നു അവരുടെ ദേവാധിദേവൻ. വൈക്കിങ്ങുകൾ എന്നറിയപ്പെടുന്ന ജനതയും ഈ വിഭാഗത്തിൽ പെടുന്നു .
.
ഇന്നത്തെ സ്കാന്ഡിനേവിയ , ബാൾട്ടിക്ക് മേഖല , ഹോളണ്ട് , നോർവെ തുടങ്ങിയവയായിരുന്നു തോർന്റെ ജനതയുടെ ഭൂഭാഗം . പതിനൊന്നാം ശതകത്തിൽ യൂറോപ്യന് വിഗ്രഹാരാധകരുടെ അവസാന ശക്തികേന്ദ്രമായ സ്വീഡനിലെ ഉപ്‌സില ( uppsala) ആക്രമിക്കപ്പെട്ടു . ആരാധാനാലയങ്ങൾ നശിപ്പിക്കപ്പെട്ടു . വിഗ്രഹാരാധകർ മറ്റുള്ളവരോട് കാണിച്ചിരുന്ന സഹിഷ്ണുത അവരോട് കാട്ടപ്പെട്ടില്ല . വിശ്വാസം മാറ്റുക അല്ലെങ്കിൽ മരിക്കുക എന്നതായിരുന്നു വിജയികളുടെ ആജ്ഞ . മൂന്നു സഹസ്രാബ്ദം നീണ്ടുനിന്ന യൂറോപ്പിലെ വിഗ്രഹാരാധകരുടെ സംസ്കാരം എന്നെന്നേക്കുമായി കാലയവനികക്കുള്ളിൽ മറഞ്ഞു . ബാൾട്ടിക്ക് മേഖലയിൽ പിന്നെയും ഏതാനും നൂറ്റാണ്ടുകൾ ചില ഗ്രാമീണ സമൂഹങ്ങൾ വിഗ്രഹാരാധന പിന്തുടർന്ന് പോന്നു . പതിനാലാം ശതകത്തോടെ അവരുടെ പിന്മുറയും തുടച്ചു നീക്കപ്പെട്ടു .