A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അലക്സാൻഡറുടെ അനന്തരാവകാശികൾ - ഒരു ദുരന്ത ചരിത്രം


മാസിഡോണിയൻ സേനാനായകനും ചക്രവർത്തിയുമായ അലക്സാൻഡറെ ലോകചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ ഒരു പടനായകനായാണ് കരുതിപ്പോരുന്നത് . സിന്ധു തീരത്തു വച്ച് മാത്രമാണ് അലക്‌സാണ്ടർക്ക് അടി തെറ്റിയത് . അന്നത്തെ ( ബി സി ഇ മൂന്നാം ശതകത്തിലെ) മഗധ സാമ്രാജ്യത്തിന്റെ പ്രചണ്ഡമായ സൈനിക ശക്തിയെ ഭയന്ന് ഇന്ത്യയിൽനിന്നും പിന്മാറിയതൊഴിച്ചാൽ വിജയങ്ങളുട കഥമാത്രമാണ് അലക്‌സാണ്ടർക്ക് പറയാനുള്ളത്. തന്റെ സേനയുടെ പലമടങ്ങു വലിപ്പമുളള സേനകളെവരെ തന്ത്രങ്ങളിലൂടെ പരാജയപ്പെടുത്തിയ ചരിത്രം അലക്‌സാണ്ടർക്കുണ്ട് .
.
ബി സി ഇ 323 ൽ, മുപ്പത്തിരണ്ടാം വയസ്സിൽ അലക്സാൻഡർ ബാബിലോണിൽ വച്ച് മരണപ്പെട്ടു . അദ്ദേഹത്തിന്റെ മരണത്തെപ്പറ്റിത്തന്നെ ദുരൂഹതകൾ ഉണ്ട് . അനുചരന്മാരാൽ വിഷം നൽകിയാണ് അദ്ദേഹത്തിന്റെ മരണം എന്ന ഒരു വാദമുണ്ട് . അമിതമായി മദ്യപിച്ചു മരിച്ചു എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു . അമിതമദ്യപാനവും മലേറിയയും യുദ്ധങ്ങളിലുണ്ടായ പരിക്കുകളും കൂടിച്ചേർന്ന അവസ്ഥയിൽ ആരോഗ്യം തകർന്ന് അലക്സാൻഡർ മരണമടഞ്ഞു എന്ന വാദഗതിയാണ് ഇപ്പോൾ
പൊതുവെ അംഗീകരിക്കപ്പെടുന്നത് . അന്തരിക്കുമ്പോൾ അലക്സാൻഡർ മൂന്ന് ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു .മരണപ്പെടുമ്പോൾ അദ്ദേഹത്തിന് അംഗീകരിക്കപ്പെട്ട അനന്തരാവകാശികൾ ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പത്നി മാരിൽ ഒരാൾ ഗർഭിണിയായിരുന്നു .മരണത്തിനു മുൻപ് പിന്തുടര്ച്ചക്കാരനായി തന്റെ ജനറൽമാരിൽ ആരെയും അദ്ദേഹം നിര്ദേശിച്ചിട്ടും ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ സുഹൃത്തും ,പടനായകനുമായ ടോളമി ( Ptolomy) മരിക്കുന്നതിന് തൊട്ടുമുൻപ് അനന്തരാവകാശിയെപ്പറ്റി ചോദിച്ചപ്പോൾ ”ഏറ്റവ്വും ശക്തന്” എന്ന അദ്ദേഹം നേർത്ത സ്വരത്തിൽ പറഞ്ഞു എന്നതും പറയപ്പെടുന്നുണ്ട് .അലക്സാൻഡർ തന്റെ മുതിർന്ന പടനായകൻ ക്രെറ്റര്സ് ( Craterus) നെ യാണ് നിർദേശിച്ചതെന്നും സൂത്ര ശാലിയായ ടോളമി ഗ്രീക്കിൽ ശബ്ദസാമ്യമുളള ശക്തർ (”Krateroi” ) എന്ന പദം ദുരുപയോഗം ചെയ്തതാണെന്നും പറയപ്പെടുന്നു .
അലക്സാൻഡറുടെ മരണശേഷം അദ്ദേഹത്തിന്റെ സേനാനായകർ സാമ്രാജ്യം പങ്കിട്ടെടുത്തു .അലക്സാൻഡറുടെ പുത്രൻ അലക്സാണ്ടർ നാലാമൻ (Alexander IV) കാര്യ പ്രാപ്തിയാകുമ്പോൾ ആ കുട്ടിയെ ചക്രവർത്തിയായി വാഴിക്കുന്നതുവരെയായിരുന്നു സേനാനായകരുടെ പ്രതിപുരുഷഭരണം എന്നായിരുന്നു ധാരണ .ബാബിലോണിലെ കരാർ എന്നാണ് ഈ ധാരണ അറിയപ്പെടുന്നത് .ധാരണ പ്രകാരം ടോളമി( Ptolemy) ഈജിപ്തിന്റെ പ്രതിപുരുഷനായി .കാസാൻഡർ(Cassander ) ഗ്രീക്ക് പ്രവിശ്യകളുടെയും . സെലൂക്കസ്‌(Seleucus I Nicator),ആന്റിഗോണസ്(Antigonus I Monophthalmus),ക്രെറ്റര്സ് ( Craterus) തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖ പ്രതിപുരുഷന്മാർ.
.
അലെക്‌സാണ്ടറുടെ അഭാവത്തിൽ മാതാവ് ഒളിമ്പിയാസ് ആയിരുന്നു ജന്മദേശമായ മാസിഡോണും ഗ്രീസും ഭരിച്ചിരുന്നത് . ഈ പ്രദേശങ്ങളുടെ സൈനിക നിയന്ത്രണം ആന്റിപെറ്റർ എന്ന സേനാനായകനായിരുന്നു . ആന്റിപെറ്ററുടെ പുത്രനായ കസാൻഡർ അലെക്‌സാണ്ടറുടെ സേനയിലെ പ്രധാനിയായ ഒരു പടനായകനും ആയിരുന്നു . അലെക്‌സാണ്ടറുടെ മരണശേഷമുള്ള സാമ്രാജ്യ വിഭജനത്തിൽ ഗ്രീക്ക് പ്രവിശ്യകൾ കസാൻഡർക്കാണ് ലഭിച്ചത് . പിതാവായ ആന്റിപെറ്റർ ഗ്രീസിന്റെ സൈനിക നിയന്ത്രണം കൈയാളിയിരുന്നത് കസാൻഡർക്ക് സ്വന്തം പദ്ധതികൾ ഗ്രീസിൽ പ്രാവർത്തികമാക്കുനന്തിന് തുണയായി .
.
റോക്‌സാന (Roxana ) എന്ന മധ്യഏഷ്യൻ വനിതയും ബാർസിൻ ( Barsine) എന്ന പേർഷ്യൻ വനിതയുമായിരുന്നു അലെക്‌സാണ്ടറുടെ പത്നിമാർ . പേർഷ്യൻ രാജകുമാരി സ്റ്റേറ്റേറിയ (Stateira ), സാരിയാറ്റിസ്‌ ( Parysatis ) എന്നിവരെയും അദ്ദേഹം രാഷ്ട്രീയ കാരണങ്ങളാൽ വിവാഹം ചെയ്തിരുന്നു .ഇവരെ രണ്ടുപേരെയും അലക്സാൻഡറുടെ ആദ്യ ഭാര്യ റൊക്‌സാന അലെക്‌സാണ്ടറുടെ മരണത്തിനു ദിവസങ്ങൾക്കുള്ളിൽ വധിക്കുകയാണുണ്ടായത്
.ബർസിനിലൂടെ അലെക്‌സാണ്ടർക്ക് ഹെറാക്കിൾസ്‌( Heracles ) എന്ന ഒരു പുത്രൻ ജനിച്ചിരുന്നു . പക്ഷെ എന്തുകൊണ്ടോ ഹെരാക്ളിസിനെ അലെക്‌സാണ്ടറുടെ പിൻഗാമിയായി അംഗീകരിക്കാൻ ഗ്രീക്ക് ജനറൽമാർ വിസമ്മതിച്ചു .അലക്സാൻഡർ ജീവിച്ചിരിക്കുമ്പോൾ ബാർസിനിനു ഔദ്യോഗികമായി പത്നിയുടെയോ രാജ്ഞിയുടെയോ സ്ഥാനം ഉണ്ടായിരുന്നില്ല എന്നും പറയപ്പെടുന്നു . റോക്‌സാനയുടെ പുത്രൻ അലക്‌സാണ്ടർ നാലാമൻ കാര്യപ്രാപ്തിയെത്തുമ്പോൾ അലെക്‌സാണ്ടറുടെ സാമ്രാജ്യത്തിന്റെ അധിപനാകണം എന്നായിരുന്നു ബാബിലോണിലെ സാമ്രാജ്യവിഭജനത്തിന്റെ അന്തിമ തീരുമാനം .
.
അലെക്‌സാണ്ടറുടെ മരണശേഷം ബാർസിൻ ഉം റോക്‌സാനയും ബാബിലോണിൽ തങ്ങിയില്ല . ഇരുവരും മാസിഡോണിൽ എത്തി അലെക്‌സാണ്ടറുടെ മാതാവ് ഒളിമ്പിയാസിന്റെ (Olympias )സംരക്ഷണയിൽ വസിച്ചു . ഏതാനും വര്ഷം കഴിഞ്ഞപ്പോൾ കസാൻഡർ ശരിക്കുളള അധികാരം പിടിച്ചെടുത്തു . ഒളിംപിയാസ് ഒരു സൈന്യത്തെ സജ്ജീകരിച്ചു കസാൻഡറെ നേരിട്ടു. പ്രഗത്ഭരായ സൈനിക നേതാകകളുടെ അഭാവം നിമിത്തം ഒളിമ്പ്യസ് പാരാജയപ്പെട്ടു. കസാൻഡർ ഒളിമ്പ്യസിനെ വാധിച്ചെങ്കിലും റൊക്‌സാനയെയും അലെക്‌സാണ്ടറുടെ പുത്രനെയും തടവുകാരാക്കി ജീവിക്കാൻ അനുവദിച്ചു .അലെക്‌സാണ്ടറുടെ മാതാവിന് വിധിപ്രകാരമുള്ള ഒരു ശവസംസ്‌കാരം പോലും ലഭിച്ചില്ല .അപ്പോൾ അലെക്‌സാണ്ടറുടെ മരണത്തിനു ശേഷം അഞ്ചോ ആറോ വര്ഷം മാത്രമേ കഴിഞ്ഞിരുന്നുളൂ .
.
തടവുകായായ റോക്‌സാനയെയും സാമ്രാജ്യത്തിന്റെ അവകാശി അലക്‌സാണ്ടർ നാലാമനെയും കസാൻഡർ തന്നെ ബി സി ഇ 310 ൽ വധിച്ചു .
.
അക്കാലത്തു ബാർസിനും പുത്രൻ ഹെരാക്ളിസും പോളിപേർചൊൻ ( Polyperchon ) എന്ന മുതിർന്ന സേനായകന്റെ സംരക്ഷണയിൽ കഴിയുകയായിരുന്നു . അലെക്‌സാണ്ടറുടെ തന്നെ ഏറ്റവും മുതിർന്ന ജനറൽ ആയിരുന്നു പോളിപേർചൊൻ. അലക്‌സാണ്ടർ നാലാമൻ( റോക്‌സാനയിൽ അലെക്‌സാണ്ടറുടെ പുത്രൻ ) വധിക്കപ്പെട്ടപ്പോൾ ബാർസിനിന്റെ പുത്രൻ ഹെരാക്ളിസിനെ സാമ്രാജ്യത്തിന്റെ വകാശി ആയി പ്രഖ്യാപിക്കണം എന്ന അവകാശ വാദം പോളിപേർചൊൻ ഉയർത്തി . ഉപജാപങ്ങളിൽ വിദഗ്ധനായ കസാൻഡർ പോളിപേർചൊനെ സ്വാധിനിച്ചു ,ബാർസിനും ഹെറാക്ലിസും ജീവിച്ചിരിക്കുന്നത് തങ്ങൾക്കിരുവർക്കും നല്ലതല്ല എന്ന് ബോധ്യപ്പെടുത്തി . ''സംരക്ഷകനായ '' പോളിപേർചൊൻ തന്നെ മുൻകൈയെടുത്തു ബാർസിനെയും ഹെരാക്ളിസിനെയും വധിച്ചു . ബി സി ഇ 309 ൽ ആയിരുന്നു ഈ കൊലപാതകങ്ങൾ .
.
ബി സി ഇ 323 ൽ ബാബിലോണിൽ വച്ചാണ് അലക്‌സാണ്ടർ ചക്രവർത്തി 32 ആമത്തെ വയസിൽ മരണപ്പെടുന്നത് . മരണപ്പെടുമ്പോൾ ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും വ്യാപിച്ചു കിടക്കുന്ന ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായിരുന്നു അദ്ദേഹം . പക്ഷെ ബി സി ഇ 309 ആകുന്നതോടെ അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം അദ്ദേഹത്തിന്റെ അനുചരന്മാരാൽ തന്നെ വധിക്കപ്പെട്ടു . ഇതായിരുന്നു ലോകം കീഴടക്കാൻ ആഗ്രഹിച്ച മഹാനായ ചക്രവർത്തി അലെക്‌സാണ്ടറുടെ സ്വന്തം കുടുബത്തിനുമേൽ പതിച്ച ദുരന്തം .
===
image ; courtsey:https://en.wikipedia.org/wiki/Alexander_the_Great