നിക്കോള ടെസ്ല (Nikola Tesla- 10 July 1856 – 7 January 1943)- അവഗണിക്കപ്പെട്ട മഹാരാധൻ[repost from 8/1/18]
തോമാസ് എഡിസനെ പുകഴ്ത്തുന്ന പാഠഭാഗങ്ങൾ പലപ്പോഴും സ്‌കൂൾ സിലബസുകളിൽ കണ്ടിട്ടുണ്ട് .എന്റെ സ്‌കൂൾ വിദ്യാഭ്യാസകാലത് എഡിസനെപ്പറ്റി പാഠങ്ങൾ ഉണ്ടായിരുന്നു .പക്ഷെ എഡിസണും ഒരു പടി മുകളിൽ സ്ഥാനമുള്ള മഹാപ്രതിഭയായിരുന്നു നിക്കോള ടെസ്ല. എഡിസനുണ്ടായിരുന്ന കച്ചവടക്കണ്ണ് ഉണ്ടായിരുന്നില്ല എന്നതുമാത്രമായിരുന്നു ടെസ്ലയുടെ പോരായ്മ
-
ബഹുഭാഷാ പണ്ഡിതൻ , ആൾട്ടർനേറ്റിംഗ് കറന്റിനെ ലോകത്തിന്റെ ചാലക ശക്തിയാക്കിയ ദീര്ഘദര്ശി . ആധുനിക ലോകത്തിന്റെ കായിക പ്രയത്നം ചുമലിൽ വഹിക്കുന്ന A C മോട്ടോറിന്റെ ഉപജ്ഞാതാവ് . വയർലെസ് വാർത്താവിനിമയത്തിന്റെ പതാകാവാഹകൻ .അസംഖ്യം പേറ്റന്റുകളുടെ ഉടമ . ഇതെല്ലാമായിരുന്നു നിക്കോള ടെസ്ല എന്ന വ്യക്തി ..
.
സെർബിയയിൽ ആയിരുന്നു ടെസ്ല ജനിച്ചത് . ഗണിതത്തിൽ അസാമാന്യമായ കഴിവുണ്ടായിരുന്നു ടെസ്ല എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയേറി .എഡിസനെ കണ്ട ടെസ്ലക്ക് ചില സാങ്കേതിക പ്രശനങ്ങളുടെ പരിഹാരത്തിന് 50000 ഡോളർ എഡിസൺ വാഗ്ദാനം ചെയ്തു .എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ച ടെസ്‌ലക്ക് എഡിസൺ ഒരു ചില്ലകാശുപോലും നൽകിയില്ല .അതൊരു തമാശയായിരുന്നു എന്നായിരുന്നു എഡിസന്റെ പക്ഷം . ഒരുപാട് കണ്ടുപിടിത്തങ്ങൾ നടത്തിയെങ്കിലും പാപ്പരായി മരിക്കേണ്ടിവന്ന ടെസ്ലയുടെ ജീവിതത്തിന്റെ ചൂണ്ടുപലകയായിരുന്നു ആ സംഭവം
.
വൈദ്യതി വ്യവസായത്തിന്റെ ആദ്യകാലങ്ങളിൽ ഡി സി യും എ സി യും തമ്മിൽ ഒരു മല്പിടിത്തം തന്നെ നടന്നിരുന്നു .ഡി സി യുടെ വക്താവായിരുന്നത് തോമസ് എഡിസണും എ സി യുടെ വക്താവ് ജോർജി വെസ്റ്റിംഗ്ഹവ്സ് ഉം (George Westinghouse ) ആയിരുന്നു .സ്വന്തം ലാഭത്തിനു വേണ്ടി എന്ത് ദുഷ്പ്രചാരണവും നടത്താൻ ഒരു മടിയുമില്ലായിരുന്ന എഡിസൺ ഇലക്ട്രിക് ചെയറിൽ മാത്രം ഉപയോഗിക്കാൻ കൊള്ളാവുന്ന ഒരു ''സാധനം '' ആയാണ് എ സി യെ വിശേഷിപ്പിച്ചത് .അതിനാൽ തന്നെ ജോർജ് വെസ്റ്റിംഗ്ഹവ്സ് നു തന്റെ എ സി കച്ചവടത്തിൽ മുന്നേറാനായില്ല .എഡിസനെപ്പോലെ തരം താണ പ്രചാരണവേലകൾ അദ്ദേഹത്തിന് അറിയുകയും ഇല്ലായിരുന്നു .ടെസ്ലയുടെ പോളിഫെസ് ബ്രൂഷ്‌ലെസ്സ് എ സി മോട്ടോറിനെ പറ്റി മനസ്സിലാക്കിയ വെസ്റ്റിംഗ്ഹവ്സ് വൻതുകനൽകി ടെസ്‌ലയിൽ നിന്നും എ സി മോട്ടോർ നിർമാണത്തിനുള്ള അവകാശം കരസ്ഥമാക്കി .അതോടെ എ സി വൈദ്യുതി ഡി സി വൈദുതിക്കു മേൽ മേൽകൈ നേടി .കച്ചവടത്തിന്റെ ആശാനായ എഡിസൺ മലക്കം മറിഞ് എ സി യുടെ ആളായി എ സി ഉപകരണങ്ങൾ നിർമിച്ചു ലാഭമുണ്ടാക്കാൻ തുടങ്ങി .വെസ്റ്റിംഗ്ഹവ്സ് പ്രായോഗികമായ സിംഗിൾ ഫേസ് ട്രാൻസ്ഫോർമേറും റഷ്യൻ എൻജിനീയറായ മിഖയിൽ ഡോംബ്രോവോൾസ്കി ( Mikhail Dobrovolsky) പോളി ഫേസ് ട്രാൻസ്ഫോർമറും കണ്ടുപിടിച്ചു ( 1889). എ സി ഊർജ്ജനഷടം കുറച്ചു പ്രസരണം നടത്താനും എ സി യെ ഇൻഡക്ഷൻ മോട്ടോർ ഉപയോഗിച്ച് യാന്ത്രിക ഊർജ്ജമാക്കി മാറ്റാനും കഴിഞ്ഞതോടെ ആധുനിക വൈദുതി വിതരണ സംവിധാനങ്ങളുടെ തുടക്കമായി .ഈ പുരോഗതിക്ക് നാം ഏറ്റവും കടപ്പെട്ടിരിക്കുന്നത് ടെസ്ലയുടെ പ്രതിഭയോടും വെസ്റ്റിംഗ്ഹവ്സ് ഇന്റെയും, ഡോംബ്രോവോൾസ്കി യുടെയും ട്രാൻസ്ഫോർമേറുകളോടുമാണ് .
.
ലോകത്തെ ആദ്യ വൻകിട വൈദ്യത നിലയങ്ങളിൽ ഒന്നായിരുന്നു നയാഗ്രയിൽ 120 കൊല്ലം മുൻപ് സ്ഥാപിക്കപ്പെട്ടത് .നയാഗ്രയിൽനിന്നുള്ള വൈദുതി വിദൂരമായ നഗരങ്ങളിൽ എത്തിക്കാനുള്ള പ്രസരണ സംവിധാനം നിർമിച്ചത് ടെസ്ലയുടെ മേൽനോട്ടത്തിലായിരുന്നു .അപ്പോഴേക്കും സമ്പന്നനായികഴിഞ്ഞ ടെസ്ല നിക്കോള ടെസ്ല കമ്പനി ( Tesla Electric Light and Manufacturing )എന്ന പേരിൽ സ്വന്തം കമ്പനിയും തുടങ്ങി .പക്ഷെ 1895 ൽ ഒരഗ്നിബാധയിൽ അദ്ദേഹത്തിന്റെ പരീക്ഷണ ശാല കത്തി നശിച്ചു .ടെസ്ല നിരാശയുടെ പടുകുഴിയിലേക്ക് വഴുതിവീണു .അതിൽനിന്നും അദ്ദേഹം കരകയറിയില്ല .
.
പിന്നീടുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ പലതും വന്യമായ ഊഹങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു .ടെസ്ലയുടെ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ചാണ് മാർക്കോണി റേഡിയോ തരംഗങ്ങളുടെ പ്രസരണവും സ്വീകരണവും നടത്തിയതെന്ന് അക്കാലത്തു ആരോപണം ഉണ്ടായിരുന്നു .മാർകോണിക്കെതിരെ ടെസ്ല നിയമ നടപടി സ്വീകരിച്ചെങ്കിലും വിജയിക്കാനായില്ല .മാർക്കോണി നോബൽ സമ്മാനവും നേടിയെടുത്തു ,.തന്റെ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ച് പലരും പുരസ്കാരങ്ങൾ നേടുന്നത് നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ ടെസ്ലക്കായുളൂ.തികച്ചും ഉൾവലിഞ്ഞ ടെസ്ല ഭാവനാന്തമാകമായ പല കാര്യങ്ങളെക്കുറിച്ചും ഗവേഷണം നടത്തി .അപ്പോഴേക്കും അദ്ദേഹം സാമ്പത്തികമായി തകർന്നിരുന്നു .അവസാന വർഷങ്ങളിൽ ആദ്യകാലത് അദ്ദേഹത്തെ സഹായിച്ച ജോർജ് വെസ്റ്റിംഗ്ഹവ്സ് രൂപീകരിച്ച കമ്പനിയാണ് അദ്ദേഹത്തിന്റെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവുകൾ നടത്തിയിരുന്നത് .
.
അവസാനകാലത് പാർക്കുകളിൽ പോയി പ്രാവുകൾക്ക് ഭക്ഷണം നൽകിയാണ് ടെസ്ല സമയം ചെലവഴിച്ചിരുന്നത് .1943 ജനുവരി 7 ന് അദ്ദേഹം ദിവൻഗതനായി . നാം ഇപ്പോൾ കാണുന്ന പ്രായോഗികമായ വൈദുതി നിർമാണ പ്രസരണ ,ഉപകരണ സംവിധാനങ്ങളിൽ എല്ലാം ടെസ്ലയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് .അദ്ദേഹത്തിന്റെ അപദാനങ്ങൾ പാടിനടക്കാൻ പാണന്മാർ ഇല്ലായിരുന്നതിനാൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഇപ്പോഴും തമസ്കരിക്കപ്പെട്ടുകൊണ്ടിരി ക്കുന്നു
===
ചിത്രം നിക്കോള ടെസ്ല ,ചിത്രം :കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1.https:// www.smithsonianmag.com/…/ extraordinary-life-nikola…/
--
This is an original work based on the reference given .
തോമാസ് എഡിസനെ പുകഴ്ത്തുന്ന പാഠഭാഗങ്ങൾ പലപ്പോഴും സ്‌കൂൾ സിലബസുകളിൽ കണ്ടിട്ടുണ്ട് .എന്റെ സ്‌കൂൾ വിദ്യാഭ്യാസകാലത് എഡിസനെപ്പറ്റി പാഠങ്ങൾ ഉണ്ടായിരുന്നു .പക്ഷെ എഡിസണും ഒരു പടി മുകളിൽ സ്ഥാനമുള്ള മഹാപ്രതിഭയായിരുന്നു നിക്കോള ടെസ്ല. എഡിസനുണ്ടായിരുന്ന കച്ചവടക്കണ്ണ് ഉണ്ടായിരുന്നില്ല എന്നതുമാത്രമായിരുന്നു ടെസ്ലയുടെ പോരായ്മ
-
ബഹുഭാഷാ പണ്ഡിതൻ , ആൾട്ടർനേറ്റിംഗ് കറന്റിനെ ലോകത്തിന്റെ ചാലക ശക്തിയാക്കിയ ദീര്ഘദര്ശി . ആധുനിക ലോകത്തിന്റെ കായിക പ്രയത്നം ചുമലിൽ വഹിക്കുന്ന A C മോട്ടോറിന്റെ ഉപജ്ഞാതാവ് . വയർലെസ് വാർത്താവിനിമയത്തിന്റെ പതാകാവാഹകൻ .അസംഖ്യം പേറ്റന്റുകളുടെ ഉടമ . ഇതെല്ലാമായിരുന്നു നിക്കോള ടെസ്ല എന്ന വ്യക്തി ..
.
സെർബിയയിൽ ആയിരുന്നു ടെസ്ല ജനിച്ചത് . ഗണിതത്തിൽ അസാമാന്യമായ കഴിവുണ്ടായിരുന്നു ടെസ്ല എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയേറി .എഡിസനെ കണ്ട ടെസ്ലക്ക് ചില സാങ്കേതിക പ്രശനങ്ങളുടെ പരിഹാരത്തിന് 50000 ഡോളർ എഡിസൺ വാഗ്ദാനം ചെയ്തു .എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ച ടെസ്‌ലക്ക് എഡിസൺ ഒരു ചില്ലകാശുപോലും നൽകിയില്ല .അതൊരു തമാശയായിരുന്നു എന്നായിരുന്നു എഡിസന്റെ പക്ഷം . ഒരുപാട് കണ്ടുപിടിത്തങ്ങൾ നടത്തിയെങ്കിലും പാപ്പരായി മരിക്കേണ്ടിവന്ന ടെസ്ലയുടെ ജീവിതത്തിന്റെ ചൂണ്ടുപലകയായിരുന്നു ആ സംഭവം
.
വൈദ്യതി വ്യവസായത്തിന്റെ ആദ്യകാലങ്ങളിൽ ഡി സി യും എ സി യും തമ്മിൽ ഒരു മല്പിടിത്തം തന്നെ നടന്നിരുന്നു .ഡി സി യുടെ വക്താവായിരുന്നത് തോമസ് എഡിസണും എ സി യുടെ വക്താവ് ജോർജി വെസ്റ്റിംഗ്ഹവ്സ് ഉം (George Westinghouse ) ആയിരുന്നു .സ്വന്തം ലാഭത്തിനു വേണ്ടി എന്ത് ദുഷ്പ്രചാരണവും നടത്താൻ ഒരു മടിയുമില്ലായിരുന്ന എഡിസൺ ഇലക്ട്രിക് ചെയറിൽ മാത്രം ഉപയോഗിക്കാൻ കൊള്ളാവുന്ന ഒരു ''സാധനം '' ആയാണ് എ സി യെ വിശേഷിപ്പിച്ചത് .അതിനാൽ തന്നെ ജോർജ് വെസ്റ്റിംഗ്ഹവ്സ് നു തന്റെ എ സി കച്ചവടത്തിൽ മുന്നേറാനായില്ല .എഡിസനെപ്പോലെ തരം താണ പ്രചാരണവേലകൾ അദ്ദേഹത്തിന് അറിയുകയും ഇല്ലായിരുന്നു .ടെസ്ലയുടെ പോളിഫെസ് ബ്രൂഷ്‌ലെസ്സ് എ സി മോട്ടോറിനെ പറ്റി മനസ്സിലാക്കിയ വെസ്റ്റിംഗ്ഹവ്സ് വൻതുകനൽകി ടെസ്‌ലയിൽ നിന്നും എ സി മോട്ടോർ നിർമാണത്തിനുള്ള അവകാശം കരസ്ഥമാക്കി .അതോടെ എ സി വൈദ്യുതി ഡി സി വൈദുതിക്കു മേൽ മേൽകൈ നേടി .കച്ചവടത്തിന്റെ ആശാനായ എഡിസൺ മലക്കം മറിഞ് എ സി യുടെ ആളായി എ സി ഉപകരണങ്ങൾ നിർമിച്ചു ലാഭമുണ്ടാക്കാൻ തുടങ്ങി .വെസ്റ്റിംഗ്ഹവ്സ് പ്രായോഗികമായ സിംഗിൾ ഫേസ് ട്രാൻസ്ഫോർമേറും റഷ്യൻ എൻജിനീയറായ മിഖയിൽ ഡോംബ്രോവോൾസ്കി ( Mikhail Dobrovolsky) പോളി ഫേസ് ട്രാൻസ്ഫോർമറും കണ്ടുപിടിച്ചു ( 1889). എ സി ഊർജ്ജനഷടം കുറച്ചു പ്രസരണം നടത്താനും എ സി യെ ഇൻഡക്ഷൻ മോട്ടോർ ഉപയോഗിച്ച് യാന്ത്രിക ഊർജ്ജമാക്കി മാറ്റാനും കഴിഞ്ഞതോടെ ആധുനിക വൈദുതി വിതരണ സംവിധാനങ്ങളുടെ തുടക്കമായി .ഈ പുരോഗതിക്ക് നാം ഏറ്റവും കടപ്പെട്ടിരിക്കുന്നത് ടെസ്ലയുടെ പ്രതിഭയോടും വെസ്റ്റിംഗ്ഹവ്സ് ഇന്റെയും, ഡോംബ്രോവോൾസ്കി യുടെയും ട്രാൻസ്ഫോർമേറുകളോടുമാണ് .
.
ലോകത്തെ ആദ്യ വൻകിട വൈദ്യത നിലയങ്ങളിൽ ഒന്നായിരുന്നു നയാഗ്രയിൽ 120 കൊല്ലം മുൻപ് സ്ഥാപിക്കപ്പെട്ടത് .നയാഗ്രയിൽനിന്നുള്ള വൈദുതി വിദൂരമായ നഗരങ്ങളിൽ എത്തിക്കാനുള്ള പ്രസരണ സംവിധാനം നിർമിച്ചത് ടെസ്ലയുടെ മേൽനോട്ടത്തിലായിരുന്നു .അപ്പോഴേക്കും സമ്പന്നനായികഴിഞ്ഞ ടെസ്ല നിക്കോള ടെസ്ല കമ്പനി ( Tesla Electric Light and Manufacturing )എന്ന പേരിൽ സ്വന്തം കമ്പനിയും തുടങ്ങി .പക്ഷെ 1895 ൽ ഒരഗ്നിബാധയിൽ അദ്ദേഹത്തിന്റെ പരീക്ഷണ ശാല കത്തി നശിച്ചു .ടെസ്ല നിരാശയുടെ പടുകുഴിയിലേക്ക് വഴുതിവീണു .അതിൽനിന്നും അദ്ദേഹം കരകയറിയില്ല .
.
പിന്നീടുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ പലതും വന്യമായ ഊഹങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു .ടെസ്ലയുടെ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ചാണ് മാർക്കോണി റേഡിയോ തരംഗങ്ങളുടെ പ്രസരണവും സ്വീകരണവും നടത്തിയതെന്ന് അക്കാലത്തു ആരോപണം ഉണ്ടായിരുന്നു .മാർകോണിക്കെതിരെ ടെസ്ല നിയമ നടപടി സ്വീകരിച്ചെങ്കിലും വിജയിക്കാനായില്ല .മാർക്കോണി നോബൽ സമ്മാനവും നേടിയെടുത്തു ,.തന്റെ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ച് പലരും പുരസ്കാരങ്ങൾ നേടുന്നത് നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ ടെസ്ലക്കായുളൂ.തികച്ചും ഉൾവലിഞ്ഞ ടെസ്ല ഭാവനാന്തമാകമായ പല കാര്യങ്ങളെക്കുറിച്ചും ഗവേഷണം നടത്തി .അപ്പോഴേക്കും അദ്ദേഹം സാമ്പത്തികമായി തകർന്നിരുന്നു .അവസാന വർഷങ്ങളിൽ ആദ്യകാലത് അദ്ദേഹത്തെ സഹായിച്ച ജോർജ് വെസ്റ്റിംഗ്ഹവ്സ് രൂപീകരിച്ച കമ്പനിയാണ് അദ്ദേഹത്തിന്റെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവുകൾ നടത്തിയിരുന്നത് .
.
അവസാനകാലത് പാർക്കുകളിൽ പോയി പ്രാവുകൾക്ക് ഭക്ഷണം നൽകിയാണ് ടെസ്ല സമയം ചെലവഴിച്ചിരുന്നത് .1943 ജനുവരി 7 ന് അദ്ദേഹം ദിവൻഗതനായി . നാം ഇപ്പോൾ കാണുന്ന പ്രായോഗികമായ വൈദുതി നിർമാണ പ്രസരണ ,ഉപകരണ സംവിധാനങ്ങളിൽ എല്ലാം ടെസ്ലയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് .അദ്ദേഹത്തിന്റെ അപദാനങ്ങൾ പാടിനടക്കാൻ പാണന്മാർ ഇല്ലായിരുന്നതിനാൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഇപ്പോഴും തമസ്കരിക്കപ്പെട്ടുകൊണ്ടിരി
===
ചിത്രം നിക്കോള ടെസ്ല ,ചിത്രം :കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1.https://