ടെലസ്‌കോപ്പും, മറ്റു നിരീക്ഷണ ഉപഗ്രഹങ്ങളും കണ്ടുപിടിക്കുന്നതിനു മുന്നേ നമ്മൾ ഭാരതീയർ നവഗ്രഹങ്ങളെ എങ്ങനെ കണ്ടുപിടിച്ചു ?
പലരും ചോദിച്ചുകേട്ടിട്ടുള്ള ചോദ്യമാണിത്. ഗ്രഹങ്ങളെ എങ്ങനെ കണ്ടുപിടിച്ചു ? എങ്ങനെ കൃത്യമായി അവയ്ക്ക് പേര് കൊടുത്തും എന്നും
.
ആദ്യമേ പറയട്ടെ... പേരിന്റെ കാര്യം നമ്മുടെ തെറ്റിധാരണ ആണ്. മെല്ലെ ( മന്ദം മന്ദം ) പോകുന്നതുകൊണ്ട് saturn നെ നമ്മൾ 'മന്ദൻ' , ശനി എന്ന് വിളിച്ചു. അതുപോലെ jupiter നെ നമ്മൾ വ്യാഴം, ബൃഹസ്‌പതി എന്നൊക്കെ വിളിച്ചു. സായിപ്പിന്റെ jupiter നമ്മുടെ വ്യാഴം. സായിപ്പിന്റെ saturn നമ്മുടെ ശനി. അത്രേളൂ..

ഇനി നവഗ്രഹങ്ങളെ എങ്ങനെ കണ്ടെത്തി എന്ന് നോക്കാം.
ഇന്നത്തെപോലെ അല്ല പണ്ട്.. പ്രകാശപൂരിതമായ പട്ടണങ്ങൾ ഇല്ല. അന്തരീക്ഷ മലിനീകരണം ഇല്ല. എന്തിനു.. കറന്റ് പോലും ഇല്ല. സൂര്യൻ അസ്തമിച്ചുകഴിഞ്ഞാൽപ്പിന്നെ ആകാശത്തു നിറയെ നക്ഷത്രങ്ങൾ കാണുമായിരുന്നു. ഇന്ന് ദുബായിൽ നിന്ന് രാത്രി ആകാശം നോക്കിയാൽ 10 നക്ഷത്രത്തെ തികച്ചു കാണുവാൻ സാധിക്കില്ല. നമ്മുടെ കേരളത്തിലെ സ്ഥിതിയും ഏതാണ്ട് ഇതുപോലെ ആണ്. നക്ഷത്രങ്ങളെ അധികം കാണില്ല.
ഒട്ടും അന്തരീക്ഷമലിനീകരണവും, പ്രകാശ മലിനീകരണവും ഇല്ലായിരുന്നു എങ്കിൽ രാത്രി ആകാശം പാൽ കോരി ഒഴിച്ചതുപോലെ നക്ഷത്രങ്ങളാൽ തിങ്ങിനിറഞ്ഞു കാണുമായിരുന്നു. അതുപോലെ ആയിരുന്നു കുറച്ചു പതിറ്റാണ്ടുകൾ മുന്നേവരെ നമ്മുടെ രാതി ആകാശം.
സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെ ആളുകൾ സമയം നോക്കുവാനും, ദിശ അറിയുവാനുമൊക്കെ ആകാശത്തേക്കാണ് നോക്കിയിരുന്നത്. അന്ന് എല്ലാവർക്കും ആകാശത്തെ നക്ഷത്രങ്ങളെ സുപരിചിതമായിരുന്നു. അവയ്‌ക്കൊക്കെ ആളുകൾ അവരുടെ ഇഷ്ടത്തിന് പേരും കൊടുത്തിരുന്നു. മരിച്ചു പോയ ആളുകളുടെ പേരിലോ, കൂട്ടുകാരുടെ പേരോ, എന്തിനു.. മക്കളുടെ പേരോ ഒക്കെ കൊടുത്തിരുന്നിരിക്കാം. സൂര്യനും, ചന്ദ്രനും, വല്ലപ്പോഴും കാണുന്ന വാൽനക്ഷത്രവും കഴിഞ്ഞാൽ ബാക്കി എല്ലാം നമുക്ക് നക്ഷത്രങ്ങൾ ആയിരുന്നു.
എന്നാൽ സ്ഥിരമായി രാത്രി ആകാശം നോക്കുമ്പോൾ അവയിൽ ചില ' നക്ഷത്രങ്ങൾ ' സ്ഥാനം മാറുന്നതായി കണ്ടു. അവയെ ഗ്രഹങ്ങൾ എന്ന് വിളിച്ചു. ഗ്രീക്ക് ഭാഷയിൽ planets എന്ന് വച്ചാൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവ എന്നാണർത്ഥം. പക്ഷെ നമ്മുടെ നാട്ടിൽ അവയെ ഗ്രഹങ്ങൾ എന്ന് വിളിച്ചു. പക്ഷെ അവ സൂര്യനെ ചുറ്റുന്ന വസ്തുക്കൾ ആണെന്ന് നമുക്ക് അറിയില്ലായിരുന്നു. അതുപോലെ സ്വയം പ്രകാശമില്ലാത്ത വസ്തുക്കളാണെന്നും അറിയില്ലായിരുന്നു.

രാവിലെയോ, വൈകീട്ടോ സൂര്യനടുത്തായി മാത്രം വളരെ തെളിഞ്ഞു കാണുന്ന ' നക്ഷത്രത്തെ ' പെരുമീൻ, ശുക്രൻ എന്നൊക്കെ വിളിച്ചു.
സൂര്യന് തൊട്ടടുത്തായി ചെറുതായി കാണുന്ന ' നക്ഷത്രത്തെ ' ബുധൻ, എന്ന് വിളിച്ചു.
ചുവന്നു ഇടയ്ക്കു വലുതായും, ഇടയ്ക്കു ചെറുതായും കാണുന്ന ' നക്ഷത്രത്തെ ' കുജൻ , ചൊവ്വ എന്നൊക്കെ വിളിച്ചു.
അതുപോലെ കുറച്ചു മെല്ലെ പോകുന്നതും, വലുതായും കാണുന്ന ' നക്ഷത്രത്തെ ' നമ്മൾ വ്യാഴം, ബൃഹസ്‌പതി എന്നൊക്കെ വിളിച്ചു.
അതുപോലെ മെല്ലെ പോകുന്നതും, ചെറുതായും കാണുന്ന ' നക്ഷത്രത്തെ ' നമ്മൾ മന്ദൻ, ശനി എന്നൊക്കെ വിളിച്ചു.

വലിപ്പത്തിലും, തിളക്കത്തിലും, നിറത്തിലും, വേഗതയിലും എല്ലാം അവ വ്യത്യസ്തമായിരുന്നു. അങ്ങനെ ആണ് അവയെ തിരിച്ചറിഞ്ഞിരുന്നത്.
എന്നാൽ അവ ഭൂമിയെപ്പോലെ സൂര്യനെ ചുറ്റുന്നു എന്ന് നമ്മുടെ പൂർവീകർക്കു അറിയില്ലായിരുന്നു.
എന്നാൽ അവ ഭൂമിയെപ്പോലെ സൂര്യനെ ചുറ്റുന്നു എന്ന് നമ്മുടെ പൂർവീകർക്കു അറിയില്ലായിരുന്നു.
ഈ സ്ഥാനം മാറുന്ന നക്ഷത്രങ്ങളുടെ കൂടെ ചന്ദ്രനും, സൂര്യനും, രാഹു, കേതു എന്നിവ കൂടെ ചേർത്താണ് നവഗ്രഹങ്ങൾ ചിട്ടപ്പെടുത്തിയത്. എന്നാൽ ഇവ എന്താണെന്ന് അറിവ് ഇല്ലായിരുന്നു. സൂര്യനും, ചന്ദ്രനും അന്ന് ഗ്രഹങ്ങളുടെ പട്ടികയിൽ ആയിരുന്നു. കൂടാതെ രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്.
നവഗ്രഹങ്ങൾ എന്താണെന്ന് അറിയില്ലായിരുന്നെങ്കിൽക്കൂടെ അവയുടെ സ്ഥാനം മാറുന്നത് ഒരു അളവുകോലായി എടുത്തു നമ്മുടെ പൂർവീകർ കാലഗണന രീതി ഉണ്ടാക്കി. കാലം പുരോഗമിച്ചപ്പോൾ അവയുടെ പേര് അത്‌പോലെ തന്നെ നിലനിർത്തി എന്നാൽ അവ എന്താണെന്നും എന്തുകൊണ്ട് അവയുടെ സ്ഥാനത്തിൽ മാറ്റം ഉണ്ടാവുന്നു എന്നക്കെ നമ്മൾ മനസിലാക്കി എന്നുമാത്രം.
പക്ഷെ.. ടെലസ്ക്കോപ്പുകൾ വന്നതോടെ ഗ്രഹങ്ങളുടെ പട്ടികയിൽ യുറാനസും, നെപ്റ്റ്യൂണും വന്നു. കൂടാതെ ധാരാളം കുള്ളൻ ഗ്രഹങ്ങളും, നക്ഷത്രങ്ങളും, ഗാലക്സികളും, അന്യഗ്രഹങ്ങളുമൊക്കെ വന്നു ചേർന്നു !
** ഇവിടെ ' നക്ഷത്രങ്ങൾ ' എന്ന് പറഞ്ഞത് ഗ്രഹങ്ങളെത്തന്നെ ആണ്. ബുധനും, ശുക്രനും, കുജനും ( ചൊവ്വ ), ബൃഹസ്പതിയും ( വ്യാഴം ), മന്ദനും ( ശനി ) ഒക്കെ ആണെന്നാണ് പണ്ട് കരുതിയിരുന്നത്. ചലിക്കുന്ന നക്ഷത്രങ്ങൾ.
ചുരുക്കി പറഞ്ഞാൽ.. കണ്ണുകൊണ്ട് എളുപ്പം നിരീക്ഷിക്കാവുന്ന ചലിക്കുന്ന ' നക്ഷത്രങ്ങളും ' സൂര്യനും, ചന്ദ്രനും, പിന്നെ രാഹുവും കേതുവും ചേർന്നതാണ് നവഗ്രഹങ്ങൾ ! അതല്ലാതെ ഗ്രഹങ്ങളേതെന്നോ, നക്ഷത്രം ഏതെന്നോ, ഉപഗ്രഹം ഏതെന്നോ, ഗാലക്സികൾ ഏതെന്നോ ഒന്നും അന്ന് അറിയില്ലായിരുന്നു. കണ്ണുകൊണ്ട് നേരിട്ട് കാണാത്ത യുറാനസും, നെപ്റ്റ്യൂണും അന്ന് നവഗ്രഹങ്ങളുടെ പട്ടികയിൽ ഇല്ലായിരുന്നു.