മെഗസ്തനീസ് ജനിച്ചത് ഗ്രീക്ക് രേഖകൾ പ്രകാരം ആർകേഷ്യ ആണ്, അഫ്ഘാനിസ്ഥാനിലെ അർഖൻദാബ് നദീ തീര പ്രദേശം ആണ് ഗ്രീക്കിൽ ആർക്കേഷ്യ ആയി മാറുന്നത്, സൊറാസ്ട്രിയൻ അവേസ്ഥയിൽ ഈ നദി ഹറഖ്സ്വായിറ്റി എന്നും പഴയ പേർഷ്യൻ ഭാഷയിൽ ഹരാഹ്വതി, ഋഗ്വേദത്തിൽ സരസ്വതി (തർക്കത്തിൽ ഉള്ളതാണ്) എന്നും ആണ് ഈ പ്രദേശനാമം ഭാഷാപരമായി പരിണമിക്കുന്നത്. ഇന്നത്തെ കാണ്ഡഹാർ ആണ് ഈ പ്രദേശത്തെ ഉൾക്കൊള്ളുന്നത്.
മെഗസ്തനീസ് സെല്യൂസിഡ് എമ്പയർ അംബാസിഡർ ആയാണ് ചന്ദ്രഗുപ്‌തന്റെ(സാൻഡ്രോകോട്‌സ് എന്ന് ഗ്രീക്കിൽ) മൗര്യന്റെ സഭയിൽ വരുന്നത്, 305 BC യിൽ ചന്ദ്രഗുപ്ത മൗര്യനോട് യുദ്ധത്തിൽ സെല്യൂസിഡ് എമ്പയർ തോൽക്കുകയും ഇറാന് കിഴക്കോട്ടുള്ള അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ പ്രദേശങ്ങൾ മൗര്യൻ എമ്പയറിന് കീഴിൽ വരുകയും സെല്യൂക്കസ് ഒന്നാമൻ മകളെ ചന്ദ്രഗുപ്‌ത മൗര്യന് കല്യാണം കഴിച്ചു കൊടുത്തു ബന്ധം സ്ഥാപിക്കുകയും സമ്മാനം ആയി കിട്ടിയ 500 ആനയെയും കൊണ്ടാണ് സെല്യൂക്കസ് ഒന്നാമൻ പടിഞ്ഞാറേക്കുള്ള യുദ്ധങ്ങൾ ജയിക്കാനായത്. ഈ സെല്യൂസിഡ് എമ്പയറിൽ ഗ്രീസോ മാസിഡോണിയയോ പോയിട്ട് തുർക്കി പോലും പൂർണമായി ഉൾപ്പെടുന്നില്ല, സെല്യൂസിഡ് എമ്പയറിന് ഗ്രൻസുമായോ മാസിഡോണിയയുമായോ നേരിട്ട് ഒരു ബന്ധവും ഇല്ല, ആകെ ഉള്ള ബന്ധം 7 വർഷം അലക്സാണ്ടർ ഈ പ്രദേശം ഭരിക്കുന്നുണ്ട് എന്നുള്ളതാണ്, എഴുതപ്പെട്ട എല്ലാ 'കഥ'കളിലും അലക്സാണ്ടർ സ്വന്തം ദൈവങ്ങളെയും, സംസ്കാരത്തേയും, ശീലങ്ങളെയും മാറ്റി ബാബിലോണിയൻ പേർഷ്യൻ ശീലങ്ങളെയും ആചാരങ്ങളെയും അനുകരിക്കുക ആണ് ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ആണ് കെട്ടുകഥകൾ സായിപ്പ് വൽക്കരിക്കൽ പദ്ധതിയുടെ ഭാഗം ആയി 'ഹെല്ലനിസ്റ്റിക്' എന്ന നുണയിലൂടെ സെല്യൂസിഡ് എമ്പയറിനെ മൊത്തത്തിൽ ഹൈജാക്ക് ചെയ്തു സായിപ്പിന്റെ കഥയാക്കി മാറ്റുന്നത്. ഹെല്ലനിസം എന്ന് എവിടെ കണ്ടാലും മനസിലാക്കാം പുരാവസ്തു അടിത്തറ ഇല്ലാത്ത കെട്ടുകഥ മാത്രം ആണ് എന്ന്. അലക്സാണ്ടറുടെ മരണ ശേഷം എമ്പയർ ശിഥിലമാവുകയും അതിലെ ഒരു സ്റ്റേറ്റ് ആയ ബാബിലോണിയയുടെ ഭരണാധികാരി ആയി വരുന്ന സെല്യൂക്കസ് ഒന്നാമൻ തുർക്കി മുതൽ ഇറാൻ വരെ ഉള്ള പ്രദേശങ്ങൾ കീഴടക്കുകയും സെല്യൂസിഡ് എമ്പയർ സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് 164 BC വരെ ശക്തമായി നിൽക്കുകയും, 64 BC യോട് അടുപ്പിച്ചു സിറിയ വരെ റോമൻ എമ്പയറും(അടുത്ത ആഫ്രിക്കൻ എമ്പയർ മോഷ്ടിച്ചത്) ശിഷ്ട ഭാഗം പാർത്തിയൻ, ബാക്ട്രിൻ ഒക്കെ ആയി മാറുന്നു. അങ്ങനെ സെല്യൂസിഡ് എമ്പയറിന്റെ കൂടേ അടിച്ചു മാറ്റിയ അംബാസിഡർ ആണ് മെഗസ്തനീസും.
മെഗസ്തനീസ് ഇന്ത്യയെ കുറിച്ച് എഴുതിയ പുസ്തകം 'ഇൻഡിക്ക' (ബ്രിട്ടീഷുകാർക്ക് മുൻപ് ഇന്ത്യ ഉണ്ടായിരുന്നില്ല എന്ന് പറയുന്നവർക്ക് ചിന്തിച്ചാൽ ദ്രിഷ്ട്ടാന്തം ഉണ്ട്) നഷ്ട്ടപെട്ടു പോയി, മെഗസ്തനീസിനെ പരാമർശിക്കുന്ന പിന്നീട് എഴുതപെട്ട ഗ്രന്തങ്ങളിലൂടെ ആണ് മെഗസ്തനീസ് അറിയപ്പെടുന്നത്. അതിൽ പ്രധാനപെട്ടത് ഇൻഡിക്ക എന്ന പേരിൽ തന്നെ ആരിയൻ(തുർക്കിയിൽ നിന്ന് മോഷ്ഠിച്ചു ഗ്രീക്കുകാരൻ ആക്കപ്പെട്ട ) എന്ന എഴുത്തുകാരന്റെ ഗ്രന്ധം ആണ്.
മെഗസ്തനീസ്/ആരിയൻ/ വേറേ ആരൊക്കെയോ ഇന്ത്യയെ കുറിച്ച് പറയുന്നത്. ചന്ദ്രഗുപ്തന്റെ ഭരണത്തിലെ ഇന്ത്യയെ കുറിച്ചുള്ള ചില പ്രധാനപെട്ട വസ്തുതകൾ.
1) ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങൾ ആണ് ഭരിക്കുന്നത്
2) എല്ലാ മനുഷ്യരും സ്വതന്ത്രർ ആണ് അടിമകൾ ഇല്ല
3) കൃഷിക്കാരെയും വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവരെയും ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടേണ്ടവരായി ആണ് കണ്ടിരുന്നത്
4) യുദ്ധം നടക്കുമ്പോഴും ശത്രുവിന്റെ രാജ്യത്തെ മരങ്ങളെയോ കൃഷിയെയോ നശിപ്പിക്കാറില്ല.
5) ആളുകളെ ഏഴായി തരം തിരിച്ചിട്ടുണ്ട് A) ജ്ഞാനികൾ B ) കൃഷിക്കാർ C) കന്നുകാലി വളർത്തുന്നവർ D) കലാകാരന്മാർ - എൻജിനിയർമാരും വൈദ്യപണ്ഡിതരും ഒക്കെ ഉൾക്കൊള്ളുന്ന E) പട്ടാളക്കാർ F) മേല്നോട്ടക്കാർ - വ്യാപാരികൾ, ഗ്രാമത്തലവന്മാർ ഉൾപ്പെടെ G) സർക്കാർ ഉദ്യോഗസ്ഥന്മാർ - നേവി ആർമി ഉദ്യോഗസ്ഥർ വലിയ പണക്കാർ ഉൾപ്പെടെ.
ഇതിൽ പ്രത്യേകം ആയി ശ്രദ്ധിക്കേണ്ടത് യൂറോസെന്ററിക് ചരിത്രകാരന്മാരും (മാർക്സിയൻ ചരിത്രകാരന്മാർ) സായിപ്പ് മത വിശ്വാസികളും തൊള്ള കീറുന്ന പോലെ പതിനായിരക്കണക്കിന് വർഷം ആയി നിലനിൽക്കുന്നു എന്ന് "വിശ്വസിക്കുന്ന"(വിശ്വാസികളുടെ വിശ്വാസത്തെ മാറ്റാൻ പറ്റില്ല എന്നറിയാം) ലംബമാനമായ ജാതി വ്യവസ്ഥയോ അടി കണക്കോ ഒന്നും ഇല്ല എന്നുള്ളതാണ്.
ലംബമാനം ആയ ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ അടി കണക്കു ഒക്കെ ആദ്യമായി ഇന്ത്യയിൽ നടപ്പിലാക്കുന്നത് ബ്രിട്ടീഷ് ഭരണകൂടം ആണ്. യൂറോപ്പ് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെയും ഭരിച്ചിരുന്നത് മതഭരണം ആണ് ഉണ്ടായിരുന്നത്, ബൈബിൾ ആധാരം ആക്കിയാണ് ഭരണകൂടങ്ങൾ മതഭരണം നടത്തിയിരുന്നത്, ഇന്ത്യയിൽ ഭരണം പിടിച്ചെടുത്തപ്പോൾ യൂറോപ്പിലേതു പോലെ മതഭരണം ഇന്ത്യയിൽ നടപ്പിലാക്കാൻ തീരുമാനിച്ചു അതിനുള്ള അന്വേഷണം ആണ് മനുസ്മൃതിയിലും ശരീയത്തു് നിയമത്തിലും അവസാനിച്ചത്. മുസ്ലിംസിനു ശരീയത്തു് നിയമവും, ഹിന്ദുക്കൾക്ക് ലംബമാനമായ ജാതി വ്യവസ്ഥയും, അടി കണക്കും, തൊട്ട് കൂടായ്മയും.
ബ്രിടീഷുകാർക്കു മുൻപ് മുഗൾ സാമ്രാജ്യമോ, ഡൽഹി സുൽത്താനേറ്റൊ, ടിപ്പു സുൽത്താനോ, ഗുപ്ത മൗര്യ നന്ദ സാമ്രാജ്യമോ, ചേര ചോളാ പാണ്ട്യ പല്ലവ രാജാക്കന്മാരോ, ചാലുക്യ വിജയനഗര ഭരണകൂടങ്ങളോ അങ്ങനെ രേഖപ്പെടുത്തപെട്ടിട്ടുള്ള ഒരു ഭരണകൂടവും ലംബമാനമായ ജാതി വ്യവസ്ഥയോ അടി കണക്കോ തൊട്ടു കൂടായ്മയോ നടപ്പിലാക്കിയതായി ഒരു രേഖയും ഇന്നോളം പുരാവസ്തു ഗവേഷകർക്ക് കിട്ടിയിട്ടില്ല.
ജാതി വ്യവസ്ഥ ഉണ്ടായിരുന്നു, ജാതി അസമത്വം ഇല്ലായിരുന്നു, ഭരണകൂടങ്ങൾ തൊട്ട് കൂടായ്മയോ അടി കണക്കോ നടപ്പാക്കിയിരുന്നില്ല.
കൂടുതൽ വായനക്കായി
അരിയാൻ എഴുതിയ 'ഇൻഡിക്ക' വായിക്കുക.