റഷ്യയുടെ സോയുസ് ഉപഗ്രഹവിക്ഷേപണ വാഹനത്തിന്റെ ലോഞ്ചിന്റെ ഒരു ഘട്ടത്തിൽ നടക്കുന്ന ദൃശ്യ വിസ്മയമാണ് കോറിലെവ് ക്രോസ്സ്(Korolev cross ) എന്നറിയപ്പെടുന്ന പ്രതിഭാസം .സോയുസ് വിവിക്ഷേപണവാഹനത്തിന്റെ ആദ്യ ഘട്ടം R7 എന്ന ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിൽ നിന്നും ഉരുത്തിരിഞ്ഞതാണ് . ഈ R7 [പിന്നീട് പല പരിണാമങ്ങളിലൂടെ സ്പുട്നിക്ക് വിക്ഷേപണവാഹനവും വോസ്‌റ്റോക്ക് വിക്ഷേപണവാഹനവും അവസാനം സോയുസ് വിക്ഷേപണ വാഹനത്തിന്റെ വകഭേദങ്ങളുമായി പരിണമിക്കുകയായിരുന്നു .
.
ഒരു ഇന്നർ കോറിന് ചുറ്റും ഘടിപ്പിച്ച നാല് ദ്രവ ഇന്ധന റോക്കറ്റ് ബൂസ്റ്ററുകളാണ് സോയ്‌സിന്റെ ആദ്യ ഘട്ടം . നാല് ബൂസ്റ്റർ ഘട്ടങ്ങളും കൃത്യം 118 സെക്കൻഡ് പ്രവർത്തിക്കും . ഇവക്ക് നടുവിലുള്ള സമാനമായ ആദ്യ ഘട്ടമാകട്ടെ 290 സെക്കൻഡ് പ്രവർത്തിക്കും . എരിഞ്ഞു തീർന്ന ഘട്ടങ്ങളെ ഉടൻ തന്നെ പുറം തള്ളിയില്ലെങ്കിൽ വിക്ഷേപണ വാഹനത്തിനു കാര്യക്ഷമമായി പ്രവർത്തിക്കാനാവില്ല . അതിനാൽ തന്നെ നാല് ബൂസ്റ്റർ ഘട്ടങ്ങളും 118 സെക്കൻഡ് കഴിയുമ്പോൾ ഒരേ സമയം ഉന്നത അന്തരീക്ഷത്തിൽ വച്ച് ഒന്നാം ഘട്ടത്തിൽനിന്നും വേർപെടുന്നു . ഒരേ സമയത്തുള്ള ഈ വേർപെടലാണ് ആകാശത്തു കോറിലെവ് ക്രോസ്സ് എന്ന ദൃശ്യ വിസ്മയം തീർക്കുന്നത് .
മഹാനായ സോവ്യറ്റ് റോക്കറ്റ് എഞ്ചിനീയർ സെർജി കോറിലെവ് ആണ് ഈ വിക്ഷേപണവാഹനങ്ങളുടെ ഷിപ്പി അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ കാഴ്ചയെ കോറിലെവ് ക്രോസ്സ് എന്ന് വിളിക്കുന്നത്
---
---
ചിത്രങ്ങൾ : കോറിലെവ് കുരിശ്, സോയുസ് റോക്കറ്റ് : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്