ഒരു കാലത് ഒരിന്ത്യൻ ഫാസ്റ് ബൗളർ എന്നത് വളരെ വിരളമായ ഒരു പ്രതിഭാസമായിരുന്നു . മറ്റു രാജ്യങ്ങൾ മൂന്നും നാലും ഫാസ്റ്റ് ബൗളർമാ രെ അണിനിര ത്തിയിരുന്ന എഴുപതുകളിലും എൺപതുകളിലും നമുക്ക് ഫാസ്റ്റ് ബൗളർമാരുടെ കടുത്ത ദാരിദ്ര്യം തന്നെ ആയിരുന്നു . ഇന്ന് ഓസ്‌ട്രേലിയൻ പര്യടനം നടത്തുന്ന നമ്മുടെ ടീമിൽ ഫാസ്റ് എന്ന് വിളിക്കാവുന്ന മൂന്നോ നാലോ പേരുണ്ട് .അതുമാത്രമല്ല ഫാസ്റ്റ് ബൗളിങ്ങിന്റെ ആശാന്മാരായ ഓസ്‌ട്രേലിയയെ അവരുടെ മണ്ണിൽ നമ്മുടെ ഫാസ്റ്റ് ബൗളർമാർ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയും ഇന്ന് കണ്ടു .
.
അവിഭക്ത ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന മുഹമ്മദ് നിസ്സാർ മുപ്പതുകളി ലെ വേഗതയേറിയ ഒരു ബൗളർആയിരുന്നു . സ്പീഡ് ഗൺ ഒന്നും ഇല്ലായിരുന്ന അക്കാലങ്ങളിൽ ബാറ്സ്മാന്മാരും വിക്കെറ്റ് കീപ്പർമാരുമാണ് വേഗതയുടെ അളവുകോലുകൾ നിചയിച്ചിരുന്നത് . ബാസ്റ്മാന് പ്രതികരിക്കാൻ എടുക്കുന്ന സമയവും വിക്കറ്റ് കീപ്പറുടെ പക്കൽ പന്ത് എത്തിച്ചേരുമ്പോഴുള്ള ഉയരവുമായിരുന്നു അക്കാലത്തെ വേഗതയുടെ വേഗതയുടെ മാനദണ്ഡങ്ങൾ.
.
സ്വാതന്ത്ര്യന്തരം സ്പിൻ ബൗളിംഗ് നമ്മുടെ പ്രധാന ആയുധമായി . അറുപതുകളിൽ രമാകാന്ത് ദേശായി ആയിരുന്നു വേഗതയുടെ ഇന്ത്യൻ പ്രതിരൂപം . ഇന്ത്യക്കുവേണ്ടി പത്തു കൊല്ലം പന്തെറിഞ ദേശായി മാത്രമായിരുന്നു അറുപതുകളുടെ അവസാനം വരെ നമ്മുടെ ഒരേ ഒരു ഫാസ്റ്റ് ബൗളർ . ദേശായിയുടെ വിരമിക്കലിനു ശേഷം കുറേക്കാലം നമ്മുടെ ടീമിൽ മീഡിയം ഫാസ്റ്റ് ബൗളർമാർ പോലും ഇല്ലാതായി ഗവാസ്കറും , അമർനാഥ് തുടങ്ങിയവർ ആദ്യ ഏതാനും ഓവറുകൾ ഏറിയും .പിന്നെ നാൽവർ സംഘത്തിന്റെ സ്പിൻ ആക്രമണം .
.
എഴുപതുകളുടെ മധ്യത്തിൽ കർസൺ ഖാവ്‌രി , മദൻ ലാൽ തുടങ്ങിയവർ ടീമിലെത്തി . ഖാവ്‌രി ഇടക്ക് സ്പിൻ ബൗളിങ്ങും നടത്തി . 1978 ലാണ് കപിൽ ദേവ് രംഗത്തെത്തിയത് . വിക്കറ്റുകൾ തൂത്തുവാരാൻ കെൽപ്പുള്ള ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളർ കപിൽ ദേവ് തന്നെ . വേഗതയുടെ കാര്യത്തിൽ കപിൽ ഫാസ്റ്റ് അല്ല എന്ന് പരക്കെ വിശ്വസിച്ചിരുന്നു വെങ്കിലും 1978 -1982 കാലഘട്ടത്തിൽ അദ്ദേഹം വേഗതയിൽ തീരെ പിന്നിൽ ആയിരുന്നില്ല എന്ന് പഴയ വീഡിയോകളിൽ നിന്നും വ്യക്തമാകും .
.
തൊണ്ണൂറുകളുടെ ആദ്യം ജവഗൽ ശ്രീനാഥ് ശരിക്കും ഫാസ്റ്റ് ആയി തന്നെ പന്തെറിഞ്ഞു . 1993 -1997 കാലഘട്ടത്തിൽ ഒരു പക്ഷെ ശ്രീനാഥ് തന്നെയായിരുന്നു വേഗതയില് ഒന്നാമൻ . ശ്രീനാഥിന്റെ വരവോടെ വേഗതയിൽ നമ്മുടെ ദാരിദ്യം അവസാനിക്കാകൻ തുടങ്ങി . സഹീർ ഖാൻ , ആശിഷ് നെഹ്റ , അജിത് അഗർക്കാർ തുടങ്ങിയവർ ഫാസ്റ് - ഫാസ്റ് മീഡിയം വിഭാഗത്തില്പെടുന്നവരായിരുന്നു .
.
ഇന്ന് ശരാശരി വേഗത നോക്കിയാൽ ഒരു പക്ഷെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ വേഗതയിൽ ലോകത്തെ ഒന്നാം നമ്പർ ടീമാണ് . ജസ്പ്രീത് ബുമ്രയും മഹമ്മദ് ഷാമിയും ശരിക്കും ഫാസ്റ്റ് ആയി തന്നെയാണ് ഇപ്പോൾ പന്തെറിയുന്നത് . ഉമേഷ് യാദവ് , ഇഷാന്ത് ശർമ്മ തുടങ്ങി ഫാസ്റ്റ് -ഫാസ്റ്റ് മീഡിയം വിഭാഗത്തിൽ വരുന്ന അര ഡസൻ ബൗളെർമാരെങ്കിലുംഇന്ത്യയിലുണ്ട് . കഴിഞ്ഞ അണ്ടർ -19 ലോകകപ്പിൽ . രണ്ട് ഇന്ത്യൻ ചെറുപ്പക്കാർ അതിവേഗതയിൽ പന്തെറിഞ്ഞു എല്ലാവരുടെയും ആദരവ് പിടിച്ചു പറ്റിയിരുന്നു .
.
മുൻപ് ഇന്ത്യൻ ബാറ്സ്മാന്മാരെ ബൗൺസറുകൾ കൊണ്ട് ശല്യം ചെയുക മിക്ക ടീമുകളുടെയും ഫാസ്റ്റ് ബൗളർമാരുടെ വിനോദമായിരുന്നു . തിരിച്ചടിക്കില്ല എന്നുറപ്പ്ള്ളതുകൊണ്ടായിരുന്നു അത് . ബുമ്രയുടെ പന്തുകളുടെ മുന്നിൽ ഓസ്ടേലിയൻ ബാറ്റസ്മാൻമാർ വശം കെടുമ്പോൾ നാം ഒരു പുതിയ കാലത്തിലേക്ക് തന്നെ പ്രവേശിക്കുകയാണ് .
===
ചിത്രം : കപിൽദേവ് കടപ്പാട് യൂട്യൂബ് .കോം
author :rishidas s
author :rishidas s