എന്റെ ഒരു അനുഭവകഥ പറയാം. പക്ഷെ ..ഇത് കഥ അല്ല. നടന്ന കാര്യമാണ്.
എന്റെ ഒരു ഫ്രണ്ട് സ്വന്തം കാര്യം എന്നോട് നേരിട്ട് പറഞ്ഞതാണ്.
ആ ഫ്രണ്ടിനെ നമുക്ക് തല്ക്കാലം സുധീപ് എന്ന് വിളിക്കാം.
എന്റെ ഒരു ഫ്രണ്ട് സ്വന്തം കാര്യം എന്നോട് നേരിട്ട് പറഞ്ഞതാണ്.
ആ ഫ്രണ്ടിനെ നമുക്ക് തല്ക്കാലം സുധീപ് എന്ന് വിളിക്കാം.
" രണ്ടാഴച്ചകൾക്കു മുന്നേ ഞാൻ പതിവുപോലെ ഷാർജയിലെ വീട്ടിൽനിന്നും ദുബായിലെ ഓഫീസിലേക്ക് എമിറേറ്റ്സ് റോഡ് വഴി ഒറ്റയ്ക്ക് വരികയായിരുന്നു. പാതി വഴി ആയാപ്പോൾ ആകെ ഒരു അസ്വസ്ഥത, ശരീരം മുഴുവൻ മരവിപ്പും. കാര്യം കൈവിട്ടുപോകും എന്ന് തോന്നിയപ്പോൾ കാർ സൈഡിൽ പാർക്ക് ചെയ്തു, അനിയനെ ഫോൺ ചെയ്തു. അനിയൻ കുറച്ചു പിന്നിലായി ആ വഴിതന്നെ ദുബായിലെ ഓഫീസിലേക്ക് 3 കൂട്ടുകാരുമായി വരുന്നുണ്ടായിരുന്നു. അനിയൻ വന്നപ്പോൾ വിയർത്തുകുളിച്ച അനിയന്റെ കാറിൽ പിൻ സീറ്റിലായി ഇരുന്നു. കണ്ണടച്ചിരുന്നു. കാറാണെങ്കിൽ നല്ല സ്പീഡിൽ പറക്കുകയാണ്. ചുറ്റും കൂരിരുട്ട്. വണ്ടി ഏതോ ടണലിൽകൂടെയൊക്കെ പോകുന്നുണ്ട്. ഇടയ്ക്ക് ടണലിന്റെ അറ്റത്തുള്ള ശകത്മായ വെളിച്ചം കാണാം. വണ്ടി പിന്നെയും സ്പീഡ് കൂടുകയാണ്. പറക്കുന്നതുപോലെ. ശകത്മായ നീലയും വെള്ളയും കലർന്ന പ്രകാശം കണ്ണിൽ അടിക്കുന്നു. സൂര്യപ്രകാശത്തിന്റെ നൂറു മടങ്ങു പ്രകാശം. അപ്പോഴൊക്കെ കാറിൽ ഉള്ള അനുജനും കൂട്ടുകാരും എന്തൊക്കെയോ പറയുന്നുണ്ട്. വണ്ടി സൈഡ് ആക്കുവാൻ സജി പറഞ്ഞു. സൈഡ് ആക്കി. സജി എന്റെ മുഖത്തുനിന്ന് വിയർപ്പ് തുടച്ചു മാറ്റി. കൈയിൽ പിടിക്കുന്നു. പൾസ് നോക്കുന്നു. മരിച്ചു എന്ന് അവർ പരസ്പ്പരം പറയുന്നു. എന്താ ചെയ്യുക.. എല്ലാം വ്യക്തമായി കേൾക്കാം.
.
അവർ എന്നെ ഹോസ്‌പിറ്റലിൽ കൊണ്ടുപോയി. ചുറ്റും ശബ്ദമൊന്നും കേൾക്കുന്നില്ല.
.
പിന്നെ കണ്ണ് തുറക്കുമ്പോൾ ഞാൻ ഹോസ്‌പിറ്റലിൽ ആണ്. "
.
.
ഇത് സുധീപ് എന്നോട് നേരിട്ട് പറഞ്ഞ കാര്യങ്ങൾ. കൂടുതൽ വിശദമായി സുദീപിനോട് അന്നേരം ചോദിക്കുവാൻ സാധിച്ചില്ല.
.
.
ഇതിനു ഒരു ശാസ്ത്രീയമായ വിശകലനം തരുവാൻ ഇപ്പോൾ ശാസ്ത്രലോകത്തിന് കഴിയില്ല.
എങ്കിലും ചില നിഗമനങ്ങൾ പറയാം.

* ഹൃദയം നിലച്ചാൽ നാം മരിക്കും. പക്ഷെ തലച്ചോർ അത്ര പെട്ടന്ന് മരിക്കില്ല. നമ്മെ നാം ആക്കുന്നത് അല്ലെങ്കിൽ നമ്മളിലെ സ്വ ബോധം തരുന്നത് നമ്മുടെ തലച്ചോറാണ്. നാം എന്നത് നമ്മുടെ ശരീരം അല്ല. കൈ ഇല്ലെങ്കിലും, കാൽ ഇല്ലെങ്കിലും, ഹൃദയം ഇല്ലെങ്കിലും നാം ജീവിക്കും. അല്ലെങ്കിൽ സ്വ ബോധം ഉണ്ടായിരിക്കും. അതിനു നമ്മുടെ തലച്ചോർ മാത്രം മതിയാവും. തലച്ചോറിന് ആവശ്യത്തിന് ഊർജം കിട്ടിക്കൊണ്ടിരുന്നാൽ മതിയാവും. ഇനി ഊർജം കിട്ടാതിരുന്നാലും കുറച്ചു മിനിറ്റുകൾ പ്രവർത്തിക്കുവാനുള്ള ഊർജം തലച്ചോറിൽ ഉണ്ടാവും. അതിനാൽ ഹൃദയം നിന്നാലോ, അല്ലെങ്കിൽ തല ശരീരത്തിൽനിന്ന് വേർപെട്ടാലോ നമുക്ക് ഏതാനും മിനിറ്റുകൾ സ്വ ബോധം ഉണ്ടായിരിക്കും. കണ്ണ് തുറന്നിരുന്നാൽ കാഴ്ച ഉണ്ടാവും. കാതുകൾ ഉണ്ട്ങ്കിൽ കേൾവിയും ഉണ്ടാവും. അതിനാൽ ഹൃദയം നിന്ന് മരിക്കുകയോ, അപകടത്തിൽ തല വേർപെടുകയോ, തൂങ്ങി മരിക്കുകയോ ഒക്കെ ചെയ്താലും ഏതാനും മിനിറ്റുകൾ നേരത്തേയ്ക്ക് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയുവാൻ സാധിക്കും. കണ്ണ് തുറന്നിരുന്നാൽ കാണാം. കണ്ണുകൾ അടഞ്ഞിരുന്നാലും കേൾക്കാം.
അതിനാൽ.. തലച്ചോർ പൂർണമായും മരിക്കുന്നതിന് മുന്നേ ജീവിതത്തിലേക്കു തിരിച്ചു വരുവാൻ സാധിച്ചാൽ നമുക്ക് അതിനിടയ്ക്കുള്ള കാര്യങ്ങൾ എല്ലാം ഓര്മ ഉണ്ടായിരിക്കും.
.
പക്ഷെ ചില ആളുകൾ മരണശേഷം അതിൽനിന്നു ആത്മാവ് വെളിയിൽപോയി സ്വന്തം ശരീരം അവിടെ കിടക്കുന്നതു ' കണ്ടു ', മറ്റുള്ളവർ ചുറ്റും കൂടുന്നത് ' കണ്ടു ' എന്നൊക്കെ പറയുന്നത് വെറും തോന്നൽ ആണ്. കാരണം അങ്ങനെ ഒരു ആത്മാവ് ഉണ്ടെങ്കിൽത്തന്നെ അതിനു കാണുവാനുള്ള ഹാർഡ്‌വെയർ ആയ ' കണ്ണ് ' അതിനില്ല. അതിനാൽ കാഴ്ച അവിടെ സാധ്യമല്ല.

പക്ഷെ ഇവിടെ സുധീപിനുണ്ടായ അനുഭവം ചെവിയിൽകൂടെ ഉണ്ടായ ' കേൾവി ' ആണ്.
ടണൽ , പ്രകാശം ഒക്കെ ആയി കണ്ടത് തലച്ചോറിൽ ഓക്സിജൻ കിട്ടാതെ വരുമ്പോ ഉണ്ടാകുന്ന വിദ്യുത് കമ്പനങ്ങൾ മാത്രമാണ്.
.
ആത്മാവ് വെളിയിൽപോയി സ്വന്തം ശരീരം അവിടെ കിടക്കുന്നതു ' കണ്ടു ', എന്നൊക്കെ പറയുന്നത് ടെലിപതി ആണ്.
അത് മറ്റൊരു പോസ്റ്റിൽ വീഡിയോ ആയി ഇടാം .