A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മാർത്താണ്ഡ വർമ്മയുടെ ആയുധകേന്ദ്രം, ഉദയഗിരി കോട്ട...








പഴയ തിരുവിതാംകൂറിന്റെ ശക്തികേന്ദ്രവും ഇന്നത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിലകൊള്ളുന്നതുമായ
പ്രധാന സംരക്ഷിത
സ്മാരകങ്ങളിൽ ഒന്നാണ് ഉദയഗിരികോട്ട.കൊളോണിയൽ കാലഘട്ടത്തിന്റെ അവസാന നാളുകളിൽ തിരുവിതാംകൂർ സാമ്രാജ്യത്തിൽ അരങ്ങേറിയ ചരിത്രസംഭവങ്ങളിലൂടെയാണ് ഈ കോട്ട അറിയപ്പെടുന്നത്. തിരുവിതാംകൂറിന്റെ കേരളത്തിനു പുറത്തുള്ള ഏതൊരു സ്മാരകങ്ങളും പോലെ, ഈ കോട്ടയും ഇന്നു നാശത്തിന്റെ വക്കിലാണ്.
70 ഏക്കറിലധികം സ്ഥലത്തായാണ് ഈ കോട്ട നിലകൊള്ളുന്നത്. പ്രധാനമായും ഗ്രാനൈറ്റ്, ലാറ്ററൈറ്റ് കല്ലുകൾ, കുമ്മായ മിശ്രിതം എന്നിവ ഉപയോഗിച്ചാണ് ഈ കോട്ട നിർമ്മിച്ചിട്ടുള്ളത്.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഉദയഗിരി കോട്ട നിർമ്മിച്ചതെന്ന് ചരിത്രം പറയുന്നു. തിരുവിതാംകൂർ രാജാവായി അധികാരത്തിലേറിയ മാർത്താണ്ഡ വർമ്മ ഉദയഗിരികോട്ട കൂടുതൽ ശക്തിയോടെ പുനർനിർമിച്ചു.
ഈ കോട്ടയുടെ പുനർനിർമ്മാണം പ്രധാനമായും ഡച്ച് അധികൃതരുടെ മേൽനോട്ടത്തിലായിരുന്നു. രാജാവിന്റെ പിന്തുണയോടെ കൂടുതൽ വിശേഷണങ്ങളോടെ നിർമ്മാണം പൂർത്തിയായ കോട്ട, 1742 ൽ തിരുവിതാംകൂർ രാജവംശത്തിന്റെ പുതിയൊരു സൈനിക താവളമാക്കി പ്രവർത്തനം ആരംഭിച്ചു.1741ലെ കുളച്ചൽ യുദ്ധത്തിലൂടെ തനിക്കധീനപ്പെട്ടു പിന്നീടു
പ്രധാന സൈനീകനായകനായ ഡച്ചു അഡ്മിറൽ "യൂസ്റ്റാച്ചിയസ് ഡി ലിനോയി" ആണ് ഇന്നു നമ്മൾ കാണുന്ന ഉദയഗിരികോട്ടയുടെ ശില്പ്പി. ഇദ്ധേഹത്തിന്റെ തന്നെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് കോട്ട വളപ്പിൽ രണ്ട് ഫാക്ടറികൾ നിർമ്മിക്കാൻ മാർത്താണ്ഡവർമ്മ രാജാവ് ഉത്തരവിട്ടു. ഈ ഫാക്ടറികളിൽ നിന്ന്, സൈന്യത്തിലേക്ക് ആവശ്യമായ തോക്കുകൾ, പീരങ്കികൾ, പീരങ്കി ഉണ്ടകൾ, മോർട്ടറുകൾ എന്നിവ നിർമ്മിക്കലായിരുന്നു ലക്ഷ്യം. ഒട്ടനവധി ആയുധങ്ങൾ ഈ കോട്ടയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ വിദേശശൈലിയിൽ പരിശീലനം നൽകിയ സുശക്തമായ കാലാൾപ്പടയെയും പ്രസ്തുത കോട്ടയിൽ നിലനിർത്തിയിരുന്നു.
ഡച്ചു ശൈലിയിൽ പരിഷ്കരിച്ച കോട്ടയുടെ നാല് കോണുകളിൽ കനത്ത ഗ്യാനേറ്റ് കല്ലിൽ കെട്ടിയ മതിലുകൾ കാണാം. ഈ മതിലുകൾക്കു മുകളിൽ ചെങ്കല്ലിൽ തീർത്ത മസ്കറ്റർ സ്ഥാനങ്ങൾ നിരത്തിയിട്ടുണ്ട്. സാധാരണ കോട്ടകളെ അപേഷിച്ചു ഉദയഗിരി കോട്ടക്കു പുറത്ത് കിടങ്ങുകളില്ല.കാരണം, മിക്കവാറും മുൻകാലങ്ങളിൽ ക്രമേണ ഉയരം കൂടിയ സ്ഥലത്തായിരിക്കണം കോട്ട സ്ഥാപിതമായത്. ഡിലനോയുടെ മരണശേഷം, അദ്ദേഹത്തിന്റെ ശരീരം ഈ കോട്ടയിലെ തന്നെ ക്രിസ്ത്യൻ ചാപ്പലിലാണ് സംസ്‌കരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ശവകുടീരം ഡച്ചു ശൈലിയിലാണ് അലങ്കരിച്ചിട്ടുള്ളത്. തൊട്ടടുത്ത് തന്നെ അദ്ധേഹത്തിന്റെ ഭാര്യയുടെയും മകന്റെയും കല്ലറകൾ കാണാം.മാർത്താണ്ഡവർമ്മ രാജാവിന്റെ മരണശേഷം, തിരുവിതാംകൂർ രാജ്യത്തിന് അതിന്റെ മഹത്വം നഷ്ടപ്പെടുകയും ക്രമേണ ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ വരികയും ചെയ്തു. പലതരം കരാറുകളിലൂടെ ബ്രിട്ടീഷ് കമ്പനി രാജ്യം ഏറ്റെടുക്കുകയും, ട്രഷറി, നാണയ നിർമ്മാണം, സൈനീകം തുടങ്ങീയ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതേതുടർന്ന് ഉദയഗിരി കോട്ടയും ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യയിലെ അനേകം സൈനീക ബാരക്കുകളിൽ ഒന്നായി മാറി. വേലുത്തമ്പി ദളവയുടെ സമരകാലങ്ങളിൽ പലതവണ ഈ കോട്ട ആക്രമണങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. ഇന്ത്യയ്ക്കു സ്വാതന്ത്രം കിട്ടുന്ന കാലം വരെ ഒരു ബ്രിട്ടീഷ് സൈനീക താവളമായിരുന്നു ഉദയഗിരികോട്ട.
ഇന്നു നിലവിൽ രണ്ട് സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിലാണ്
ഉദയഗിരികോട്ട.ഒന്നു തമിഴ്നാട്
വനം വകുപ്പിനു കീഴിലും, ചരിത്രപ്രധാനമായ സ്ഥലങ്ങൾ കേന്ദ്ര പുരാവസ്തു വകുപ്പിനു കീഴിലും.പ്രകൃതിഭംഗിയാൽ സമ്പന്നമായ ഇവിടം തമിഴ്‌നാട് വനംവകുപ്പ് ഒരു സുവോളജിക്കൽ പാർക്ക് നടത്തുന്നുണ്ട്. സത്യം പറഞ്ഞാൽ ചരിത്രത്തോടുള്ള അവഗണനയാണ് ഇന്നീ കോട്ടക്കുള്ളിലെ മനോഹരമായ പ്രകൃതിരമണീയതയ്ക്കു കാരണം. ചരിത്രപരമായ സ്ഥലങ്ങൾ പലതും കാട് പിടിച്ചു കിടക്കുന്നു. ഫാക്ടറി, കെട്ടിടങ്ങൾ തുടങ്ങിയവയുടെ ചില ഭാഗങ്ങൾ മാത്രം കാണാം. ശേഷിച്ച കോട്ടമതിലുകൾ, ഡി ലിനോയുടെ കല്ലറ, ചാപ്പൽ തൂടങ്ങിയവ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണ നിയമപ്രകാരം സുരക്ഷിതമാണെന്നു പറയാം.