ഒരു വീടിന്റെ വൈദ്യുതീകരണ ജോലികള്‍ തുടങ്ങുന്നത് മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ് . മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പ് ഓരോ ലൈറ്റ് പോയിന്റുകളും തീരുമാനിച്ചാല്‍ വാര്‍ക്കുന്ന സമയത്ത് തന്നെ അതിനനുസരിച്ച് പൈപ്പുകള്‍ കോണ്‍ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാം.
മുമ്പൊക്കെ ഫാന്‍പോയിന്റിലേക്കുള്ള പൈപ്പുകള്‍ മാത്രമാണ് ഇപ്രകാരം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സര്‍ക്യൂട്ട് പൈപ്പുകളും കഴിയുന്നത്ര കോണ്‍ക്രീറ്റിലൂടെ തന്നെ കൊടുക്കുന്നതാണ് രീതി. സീലിങ്ങിലൂടെ പൈപ്പ് ഇടുകയാണെങ്കില്‍ ഉപയോഗിക്കുന്ന വയറിന്റെ നീളം പരമാവധി കുറയ്ക്കാന്‍ കഴിയും. അങ്ങനെ ചെയ്യുമ്പോള്‍ ചെലവ് വള്‍ആരെയധികം കുറയ്ക്കാം, കൂടാതെ ഇപ്പോൾ മേൽക്കൂരയിൽ കോൺക്രീറ്റിൽ തന്നെ LED ലൈറ്റ് ഫിക്സ് ചെയ്യാനുള്ള കേസിങ് കൂടി ഇടാവുന്നതാണ്, വീട്ടിൽ സിലിങ് ജിപ്സം ചെയ്യുന്നില്ലെങ്കിൽ വളരെ ഉപകരിക്കും.
20മി. മീറ്റര്‍ മുതല്‍ 25 മി. മീറ്റര്‍ വരെ വ്യാസമുള്ള പി.വി.സി. പൈപ്പുകളാണ് വയറിംഗിന് ഉപയോഗിക്കേണ്ടത്. മീറ്റർ ബോർഡിൽ നിന്നും വൈധ്യുതി വീടിന്റെ ഉള്ളിൽ ഉള്ള എല്ലാ സ്വിച്ച് ബോർഡിലേക്കും സംരക്ഷണ ഉപാധി മുഘേന അധവാ MCB വഴി വൈദ്യുതി കടത്തി വിടുന്ന കേന്ദ്രീകൃത സംവിധാനം ആണ് DB അഥവാ Distribution box. ഇതിൽ നിന്നും എല്ലാ സ്വിച്ച് ബോര്ഡിലേക്കും വൈദ്യുതി എത്തിക്കുന്ന വയറിനെ ആണ് Main circute എന്ന് പറയുന്നത്. ആ വയറിങ് മിനിമം 1.5 Sqmm കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകള്‍. പവര്‍ പ്ലഗാണെങ്കില്‍ 2.5 Sqmm . കൂടുതല്‍ ലോഡ് വേണ്ടി വരുന്ന എ.സി. പോലുള്ള ഉപകരണങ്ങള്‍ക്ക് നാല് 4 sqmm സ്‌ക്വയര്‍ മീറ്റര്‍ വയര്‍ വേണം.അതുപോലെ മീറ്ററിൽ നിന്നും DB യിലേക്ക് 4 Sqmm മിനിമം വേണം ഇടാൻ.
ഐ.എസ്.ഐ. മുദ്രയുള്ള സ്പാന്റഡ് കോപ്പര്‍ വയര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വയറിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ ഏതു സ്വിച്ചാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എന്ന് നിശ്ചയിക്കുക. അതിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകള്‍ വേണം വാങ്ങാന്‍. പണ്ട് തടി കൊണ്ടുള്ള സ്വിച്ച് ബോക്സ് ഉപയോഗിച്ചിരുന്നു. ഇപ്പോൾ GI കൂടതെ PVC ആണ് ഉപയോഗം. ഉപ്പിന്റെ അംശം കൂടുതൽ ഉള്ള സ്ഥലം ആണെങ്കിൽ PVC ബോക്സ് ഉപയോഗിക്കുന്നതാണ് ഉത്തമം.
ഐ.എസ്.ഐ. മാര്‍ക്കുള്ള റീപ്ലേസ്‌മെന്റ് വാറന്റി നല്‍കുന്ന സ്വിച്ചുകള്‍ വാങ്ങുന്നതാണ് എപ്പോഴും നല്ലത്.സ്വിച്ച് ഏതാണ് ഉപയോഗിക്കാൻ പോകുന്നത് എന്ന് ആദ്യം ഉറപ്പിക്കണം. എന്നിട്ടാണ് ബോക്സ് പിടിപ്പിക്കേണ്ടത്, എന്തെന്നാൽ പല കമ്പനി സാധനം തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്, അതിനാൽ ഒരേ കമ്പനി സാധനം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഓരോ മുറിയിലും ലൈറ്റ്, പ്ലഗ്, ഫാന്, പവര്‍ പ്ലഗ് പോയിന്റുകള്‍ തുടങ്ങിയവ നിര്‍ണയിക്കുന്നത് വയറിങ്ങിലെ പ്രധാന ഘട്ടമാണ്. സ്വീകരണ മുറിയില്‍ ട്യൂബിന്റെ പാശ്ചാത്തല വെളിച്ചത്തില്‍ കോര്‍ണര്‍ ലാമ്പുകളും ടേബിള്‍ലാമ്പുകളും മനോഹരമായിരിക്കും. റൂഫിന് നടുവില്‍ തൂങ്ങിക്കിടക്കുന്ന ഷാന്‍ഡ്‌ലിയര്‍ ആയാലും നല്ല വെളിച്ചം കിട്ടും. സ്വീകരണ മുറിയില്‍ ലൈറ്റ് പോയിന്റുകള്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കൊടുക്കാം. ഇവിടെ തന്നെ ഫാനിനും പ്ലഗിനും ഓരോ പോയിന്റുകളും വയ്ക്കാം.
ഊണുമുറിയില്‍ താരതമ്യേന കുറഞ്ഞ വെളിച്ചം മതിയാവും. തീന്‍മേശയ്ക്ക് മുകളില്‍ ഒരു തൂക്കുവിളക്കോ പെന്‍ഡന്റ് വിളക്കോ ആവാം. സീലിങ് ഫാനില്‍ ഘടിപ്പിച്ചിട്ടുള്ള ടോപ്പ് ലൈറ്റായാലും മതി. ഊണു മുറിയില്‍ രണ്ട് ലൈറ്റ്,ഒരു ഫാന്‍,ഒരു പവര്‍പ്ലഗ് പോയിന്റ് എന്നിവയാണ് നല്ലത്.
കിടപ്പുമുറിയില്‍ കടുത്ത വെളിച്ചം ഒഴിവാക്കുന്നതായിരിക്കും ഉചിതം. കോര്‍ണര്‍ ലാമ്പുകള്‍ പെന്റന്‍ഡ് ലാമ്പുകള്‍ എന്നിവ നന്നായിരിക്കും. അടുക്കള വയറിങ്ങില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം.
അടുക്കളയില്‍ നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്ന ഇടത്തും. അടുക്കളയുടെ റൂഫിന് നടുവില്‍ ലൈറ്റ് വേണ്ട. താഴേക്ക് വെളിച്ചം വീഴുന്ന തരത്തില്‍ ചുമര്‍ ലൈറ്റുകളാണ് നല്ലത്. രണ്ട് ലൈറ്റ് പോയിന്റും ഒരു എക്‌സ്വോസ്റ്റ് ഫാന്‍പോയിന്റും ഒരു പവര്‍പ്ലഗ് പോയിന്റും ഇവിടെ വെക്കാം. മിക്‌സി,ഗ്രൈന്റര്‍, മൈക്രോവേവ് ഓവന്‍, വാട്ടര്‍കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഈ പവര്‍പ്ലഗ് പ്ലഗിന്റെ എണ്ണം കുറക്കാൻ ശ്രമിക്കരുത്.
വീടിന് ചുറ്റിലും നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് മുന്‍വശത്ത്. ഇതിന് ഹാലൊജന്‍ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ആണ് നല്ലത്. പുല്‍ത്തകിടിയും പൂന്തോട്ടവും ഭംഗിയാക്കാന്‍ ലൈറ്റ് ഫിക്ചറുകള്‍ വെക്കാം. ഗെയ്റ്റിന്റെ ഇരുവശവും കോമ്പൗണ്ട് ഭിത്തികളുടെ പില്ലറുകളിലും ലൈറ്റ് പോയിന്റുകള്‍ വേണം
എല്ലാ പ്ലഗ് പോയിന്റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ELCB അഥവാ RCCB (ഇ.എല് .സി.ബി.) പിടിപ്പിക്കുന്നത്. നല്ലതാണ്. വയറിംഗ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എം.സി.ബി.) വയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ എം.സി.ബി. താനേ ഓഫ് ആയിക്കൊള്ളും.
മുറിയില്‍ ആളുകള്‍ പ്രവേശിക്കുമ്പോള്‍ തനിയെ ലൈറ്റുകള്‍ തെളിയുന്ന സംവിധാനം പുതിയ ട്രെന്‍ഡാണ്. ഒക്യുപെന്‍സി സ്വിച്ച് (അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്വിച്ച്) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. മുറികളില്‍ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാവുന്നതാണ്.അതിനായി ഇൻഫ്രാ റെഡ് സെൻസർ ഉപയോഗിക്കാം.
പലപ്പോഴും ഇവിടെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
ഒറിജിനലിനേക്കാള്‍ കൂടുതല്‍ ഡ്യൂപ്ലിക്കേറ്റ് ഉള്ള സ്ഥലമാണ് ഇലക്ട്രിക് രംഗം. അതുകൊണ്ട് അംഗീകൃത ഡീലര്‍മാരെ സമീപിച്ച് മാത്രം സാധനങ്ങള്‍ വാങ്ങുക എന്നതാണ് ചെയ്യാവുന്ന കാര്യം.ഓരോ മുറിയില്‍ എത്ര പോയിന്റുകള്‍ വേണം, എന്തൊക്കെ ഇലക്ട്രിക് ഉപകരണങ്ങള്‍ വേണം എന്നിവയെല്ലാം സംബന്ധിച്ച് ഒരു നിശ്ചയം വേണം. അതിനായി പ്രൊഫഷണൽ ഇലെക്ട്രിക്കൽ കോൺസൾറ്റൻറ് ആയി മിനിമം 7 വർഷം പരിചയ സമ്പത്ത് ഉള്ള ആളെ തിരഞ്ഞെടുക്കണം, എന്നിട്ട് ഇലെക്ട്രിക്കൽ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുക. ശേഷം വേണം ഇലെക്ട്രിക്കൽ കോൺട്രാക്ട് ചെയ്യുന്ന ആളെ സമീപിക്കാൻ.സ്വിച്ചുകള്‍, വയര്‍ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ പേരുകേട്ട ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നല്ലതാണ്. നിങ്ങൾ ഇലെക്ട്രിക്കൽ ഡ്രോയിങ് ഉണ്ടാക്കുന്നതിന്റെ കൂടെ ഇലെക്ട്രിക്കൽ എസ്റ്റിമേറ്റ് ഉണ്ടാക്കി തരുവാൻ പറയുക, കൂടെ മെറ്റീരിയൽ എസ്റ്റിമേറ്റ്, ലേബർ എസ്റ്റിമേറ്റ് എന്നിവ കൂടാതെ മെറ്റീരിയൽ ഷെഡ്യൂൾ, ലേബർ ഷെഡ്യൂൾ എന്നിവ വരെ ഷെഡ്യൂൾ ഉണ്ടാക്കുന്നതിന്റെ ഗുണം നമുക്ക് പണം എപ്പോൾ എല്ലാം എത്ര വേണ്ടി വരും എന്നത് കൃത്യമായി കിട്ടും, കൂടാതെ എന്ന് പണി തുടങ്ങി എന്ന് അവസാനിക്കും എന്ന് അറിയാം.
വയറിന്റെ അകത്തുള്ള ചെമ്പുകമ്പിയുടെ ഗുണ നിലവാരം പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവിനെ വരെ നിയന്ത്രിക്കും. ഇലക്ട്രിക്കല്‍ മെയിനില്‍ ഇഎല്‍സിബി എന്ന ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ നിര്‍ബന്ധമായും വച്ചിരിക്കണം. ഓരോ പ്ലഗ് പോയിന്റിലും എര്‍ത്തിംഗ് നിര്‍ബന്ധമാണ്. എപ്പോഴും ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വില അല്‍പം കൂടിയാലും ദീര്‍ഘകാലത്തേക്ക് തലവേദന ഉണ്ടാക്കില്ല.
വീട് വയറിംഗ് ചെയ്യുബോൾ റ്റു വേ സ്വിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,
ചിത്രത്തിൽ കാണുന്നത് പോലെ മൂന്ന് വിധത്തിൽ റ്റുവേ സ്വിച്ച് വയറിങ് ചെയ്താലും പ്രവത്തനത്തിൽ വലിയ മാറ്റം കാണില്ല.
ഒന്നാമത്തേത്, രണ്ട് റ്റുവേ സ്വിച്ചിന്റേയും ഒരു അറ്റത്ത് ഫേസും മറ്റേ അറ്റത്ത് നൂട്ടറും രണ്ട് സ്വിച്ചിന്റെ നടുവിലെ പൊഴിന്റിൽ ബൾബിന്റെ രണ്ട് അറ്റവും കണക്റ്റ് ചെയുന്നു ഇത് മൂലം വയറ് ലാഭിക്കാം . പക്ഷേ ഇത് അപകടം വിളിച്ച് വരുത്തും .കാരണം ബൾബ് ഓഫ് ചെയ്താലും ബൾബിന്റെ പോഴിന്റിൽ കരണ്ട് ഉണ്ടാകും [ബൾബിലേക്ക് രണ്ട് ഫേസ് ആണങ്കിൽ ബൾബ് ഓഫ് ആയിരിക്കും] ,ഫേൻ മുതലായവ കേട് വരാൻ സാധ്യത കൂടുന്നു.വയറിങ് റിപ്പേർ ചെയുബോൾ ഷോക്ക് അടിക്കാൻ സാധ്യത കൂടുന്നു.ഒരു കാരണവാശാലും ഇത്തരത്തിൽ വയറിങ് ചെയ്യാൻ അനുവധിക്കരുത്.
രണ്ടാമത്തേത്, ബൾബിന്റെ ഒരു അറ്റം ന്യൂട്ടറും മറ്റേ അറ്റം ഒരു സ്വിച്ചിന്റെ നടുവിലെ പോഴിന്റിലും മറ്റെ സ്വിച്ചിന്റെ നടുവിലെ പോഴന്റ് ഫേസിലും , സ്വിച്ചികളുടെ ഇരുതലകളും തമ്മിൾ തമ്മിൾ കണക്റ്റ് ചെയുന്നു .ഇത് മൂലം സാധനങ്ങൾ കേടുപാടുകൾ വരില്ല.പക്ഷെ എല്ലാസ്വിച്ചുകളും ഓഫ് നിലയിലായിരിക്കുബോൾ റ്റുവെ കണക്ഷൻ ഓണായിരിക്കും.ഇതു .വയറിങ് റിപ്പേർ ചെയുബോൾ ഷോക്ക് അടിക്കാൻ സാധ്യത കൂടുന്നു.
മൂന്നാമത്, രണ്ടാമത്തേതില്‍ ചെറിയ മാറ്റ വരുത്തിയാൽ മതി. അതായത് ഒരു സ്വിച്ചിന്റെ ഇരു അറ്റത്തെയും പോഴിന്റ് മറ്റെ സ്വിച്ചിന്റെ വിപരീത അറ്റത്ത് കണക്റ്റ് ചെയുക . ഇതാന്ന് ശരിയായ വശം .
സ്വിച്ചുകൾ എല്ലാം ഓഫ് നിലയിൽ ആയിരിക്കുബോൾ ഒരു പോയിന്റിലും കരണ്ട് വരുവാൻ പാടില്ല. നമ്മൾ വയറിങ്ങ് കരാർ കൊടുക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം, കാരണം ചിത്രം ഒന്നിൽ കണ്ടത് പോലെ വയറിങ്ങ് ചെയുന്നത് ഇപ്പോൾ സാധാരണയാന്ന്. ഇത്കൂടുതൽ നഷ്ട്ങ്ങൾക്ക് കാരണമാകും.
സാധാരണ വയറിങ് ചെയുബോൾ [ത്രീ ഫേസ് ഒഴികെ.] ശ്രദ്ദിക്കേണ്ട മറ്റു കാര്യങ്ങൾ.
ന്യൂട്ടറ് വയർ കറുപ്പ് കളർ ഉപയോഗിക്കുക.[നീല കളറും ഉപയോഗിക്കാം]
ഫേസ് വയർ [മെയിൻ വയർ] ചുവപ്പ് കളർ എർത്ത് വയർ പച്ച കളർ സ്വച്ചിൽ നിന്നും പോഴിന്റിലേക്ക് പോവുന്ന ഫേസ് വയറ് മഞ്ഞകളർ ഉപയോഗിക്കുക
പുതിയ വീടു പണിക്കായി വൈദ്യുതി കണക്ഷൻ എടുക്കുമ്പോൾ.
വീട് പണിയാനായി സ്ഥലവും പ്ലാനും തയാറായാൽ പിന്നെ അടുത്തപണി നിർമ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ്. വെള്ളം, വൈദ്യുതി, സാമഗ്രികൾ സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു. ഈ ഗണത്തിൽ പ്രധാനപ്പെട്ട വൈദ്യുതകണക്ഷൻ ലഭിക്കുന്നതിനു വേണ്ട നടപടിക്ക്രമങ്ങളും ഒരുക്കങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.
പുതിയ വീട് പണിയുമ്പോൾ നിർമ്മാണ ആവശ്യങ്ങൾക്കായി താൽക്കാലിക വൈദ്യുത കണക്ഷൻ എടുക്കുക. അംഗീകൃത ലൈസൻസിയുടെ സഹായത്താൽ താൽക്കാലിക വയറിംഗ് നടത്തിയ ശേഷം വേണം ഇലക്ട്രിസിറ്റി ഓഫീസിൽ അപേക്ഷ നൽകാൻ.
RCCB (ELCB) യോടു കൂടിയ മെയിൻ സ്വിച്ച് ബോർഡിനും പ്ലഗ് പോയിൻറുകൾക്കും ഒപ്പം മോട്ടോറുണ്ടെങ്കിൽ അതിന്‍റേ സ്റ്റാർട്ടറും കൂടി ചേർത്തു തയാറാക്കുന്ന താൽക്കാലിക സംവിധാനത്തിൽ വൈദ്യുത മീറ്റർ ഉറപ്പിക്കാനുള്ള സ്ഥലവും കാണും. ഇരുമ്പിലോ തടിയിലോ തീർത്ത ബോർഡിലോ, നിർമ്മാണ സ്ഥലത്ത് താൽക്കാലിക ഷെഡ് പണിതിട്ടുണ്ടെങ്കിൽ അതിന്‍റെ ഭിത്തിയിലോ ആകും ഈ സംവിധാനങ്ങൾ ഉറപ്പിക്കുക.
മഴ നനയാതിരിക്കാനുള്ള മുൻകരുതൽ വേണം. ഒപ്പം നിയമം അനുശാസിക്കുന്ന വിധത്തിൽ എർത്തിങ്ങും നൽകണം.സാമഗ്രികളും, പണിക്കൂലിയുമുൾപ്പെടെ ഏകദേശം 7000 രൂപയോളം ഇതിനു ചെലവു വരുന്നു.
വയറിംഗ് ജോലി പൂർത്തിയായി കഴിഞ്ഞാൽ ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലെ പണം സ്വീകരിക്കുന്ന കൌണ്ടറിൽ നിന്നും 10 രൂപ നൽകി വൈദ്യുത കണക്ഷനുള്ള അപേക്ഷാ ഫോം വാങ്ങിക്കാം.ആർക്കാണോ കെട്ടിട നിർമ്മാണത്തിനു അനുവാദം കിട്ടിയിരിക്കുന്നത് ആ വ്യക്തിയുടെ പേരിൽ വേണം അപേക്ഷാഫോം. വയറിംഗ് നടത്തിയ ലൈസൻസിയെക്കൊണ്ട് ഇതിലെ പ്രസക്ത ഭാഗങ്ങൾ പൂരിപ്പിച്ചു സീലും ഒപ്പുമിട്ടു വാങ്ങുക.
അപേക്ഷയിൽ 50 രൂപയുടെ COURT FEE സ്റ്റാമ്പ് പതിക്കണം. അതിനു ശേഷം ബിൽഡിംഗ് പെർമിറ്റ്, തിരിച്ചറിയൽ കാർഡ്, വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ട വസ്തുവിന്‍റെ കരമടച്ച രസീത് എന്നിവയുടെ കോപ്പികളോടൊപ്പം വേണം അപേക്ഷ സമർപ്പിക്കാൻ.
വൈദ്യുത സംവിധാനത്തിന്‍റേയും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെയും സുരക്ഷയ്ക്കായി RCCB (ELCB) വച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനായി അത് വാങ്ങുമ്പോൾ കിട്ടുന്ന ടെസ്റ്റ് സർട്ടിഫിക്കറ്റും കണക്ഷനുള്ള അപേക്ഷയോടൊപ്പം വയ്ക്കണം.
ബന്ധപ്പെട്ട സെക്ഷനിലെ അസ്സിസ്റ്റന്‍റ് എഞ്ചിനീയർക്കാണ് അപേക്ഷ നൽകേണ്ടത്. അതിനു ശേഷം ഓവർസീയർ സ്ഥലപരിശോധന നടത്തി സംവിധാനങ്ങൾ കൃത്യവും, സുരക്ഷിതവും, കുറ്റമറ്റതുമാണെന്ന് ഉറപ്പുവരുത്തി അസ്സിസ്റ്റന്‍റ് എഞ്ചിനീയർക്ക് റിപ്പോർട്ട് നൽകുന്നു.
പിന്നാലെ സർവീസ് കണക്ഷൻ ചാർജ്ജും കാഷ് ഡെപ്പോസിറ്റും മറ്റും അടക്കാനുള്ള അനുമതി തരുന്നു. അതിനുശേഷം മുൻഗണനാക്രമത്തിലും സാമഗ്രികളുടെ ലഭ്യത അനുസരിച്ചുമാകും കണക്ഷൻ നൽകുക.
നിങ്ങളുടെ സംശയങ്ങൾ എന്നോട് ചോദിക്കാം, കൂടാതെ ഇലെക്ട്രിക്കൽ പ്ലംബിംഗ് ഡിസൈൻ, എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതാണ്.