A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബ്രിട്ടീഷുകാരുടെ അഹങ്കാരത്തിനു കിട്ടിയ ഒരു മുട്ടൻ ആഫ്രിക്കൻ പണി…


ബ്രിട്ടീഷുകാർക്കു ലോകം മുഴുവൻ അടക്കി വാഴാൻ സാധിച്ചത് ,അവരുടെ മികച്ച സൈനിക അച്ചടക്കം, ശത്രുവിന്റെ നീക്കങ്ങളെകുറിച്ച് മുൻകൂട്ടി മനസ്സിലാകി തന്ത്രങ്ങൾ മെനയുവാനുള്ള കഴിവ് ,രാജഭക്തി ,ആത്മാഭിമാനം എന്നിവ മൂലമാണ്. അവർ കൂടുതലും ആധുനിക യുദ്ധ സാമഗ്രികൾ ഉപയോഗിക്കുന്നതിനാൽ വളരെ കുറച്ചു സൈനികരെമാത്രമേ യുദ്ധത്തിനു ഇറക്കേണ്ടതുള്ളു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. ഇതൂകുടാതെ അതാതു സ്ഥലങ്ങളിലെ തദ്ദേശവാസികളെ സേനയിൽ എടുത്തു അവരെ യുദ്ധത്തിന്റെ മുൻനിരയിൽ വിട്ടു ബലികൊടുക്കുക എന്നതും. ഇതുവഴി അവർക്ക് സ്വന്തം പടയിലെ ആൾനാശം പരമാവധി ഒഴിവാക്കാൻ സാധിക്കും. ഇത് അവർ ഇന്ത്യയിൽ ബോധപൂർവം നടപ്പിലാക്കിയത് കൊണ്ടാണ് മിക്കവാറും എല്ലായുദ്ധങ്ങളും ഇവിടെ അവർക്ക് വിജയിക്കുവാനും, രാജ്യങ്ങൾ പിടിച്ചടക്കുവാനും, ഇന്ത്യക്കാരെ അടിമകൾ ആക്കുവാനും കഴിഞ്ഞത്.
ഇതിനു നമ്മൾക്ക് മുന്നിലുള്ള രണ്ടു ഉദാഹരണങ്ങൾ ആണ് ഇന്ത്യയിൽ ബ്രിട്ടീഷുകാരെ കയറി നിരങ്ങാൻ അനുവദിച്ച പ്ലാസിയുദ്ധവും ബക്സർ യുദ്ധവും. പ്ലാസ്സി യുദ്ധത്തിൽ 3000 മാത്രം അംഗബലമുള്ള ബ്രിട്ടീഷ് പട്ടാളക്കാർ 18000 വരുന്ന സിറാജുദൌളയുടെ സൈന്യത്തെ തോൽപ്പിച്ചു (1757), അതുകഴിഞ്ഞ് 1764 ൽ നടന്ന ബക്സർ യുദ്ധത്തിൽ, 7000 മാത്രം ഉള്ള അവർ 40000 ത്തോളമുള്ള മുഗൾചക്രവർത്തി ഷാആലത്തിന്റെയും കൂട്ടരുടെയും പട്ടാളത്തെ ആണ് പരാജയപ്പെടുത്തുക ഉണ്ടായത്. ഇന്ത്യക്കാർ ഈ യുദ്ധങ്ങളിൽ എല്ലാംതന്നെ പരാജയപ്പെടാനുള്ള പ്രധാന കാരണം ആധുനിക യുദ്ധ ഉപകരണങ്ങളെയും അവ ഉപയോഗിക്കുന്നതിനെകുറിച്ചും നമ്മൾക്കുള്ള അജ്ഞതയും തന്ത്രങ്ങൾ മെനയാനുള്ള കഴിവില്ലായ്മയും ആണ്. എന്നാൽ ഈ തന്ത്രങ്ങൾ എല്ലാം ബ്രിട്ടീഷുകാർ ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ പലഭാഗത്തും പയറ്റിയതും വിജയിച്ചിട്ടുള്ളതും ആണ്. എന്നാൽ അവർക്ക് ചിലടുത്തുനിന്ന് അവർ പോലും അറിയാതെ ചില മുട്ടൻ പണികളും കിട്ടിയിട്ടുണ്ട് .അതിലൊരു പടുകൂറ്റൻ പണിയാണ് അവർക്ക് സൌത്ത് ആഫ്രിക്കയിലെ ഐസാണ്ടിൽവാന (Isandlwana) യുദ്ധത്തിൽനിന്നും കിട്ടിയത്.
വലിയ തോക്കുകളും യുദ്ധസാമഗ്രികൾ എല്ലാം ഉണ്ടായിട്ടും വെറും പ്രാകൃത രീതിയിൽ (കുന്തവും പരിചയും ഉപയോഗിച്ചു )യുദ്ധം ചെയ്യുന്ന സുലുവശക്കാരിൽ നിന്നും പരാജയം ഏറ്റുവാങ്ങുക. 1300 ഓളം വരുന്ന അവരുടെ സൈനികർ മരിക്കുക. അതുവരെ അവർ ലോകത്തിനു മുൻപിൽ തങ്ങൾ വലിയവർ എന്ന് സ്വയം ജാഡ കാണിച്ചുകൊണ്ട് നടന്നത് ഒരു നിമിഷംകൊണ്ട് അസ്തമിക്കുക. ലോകത്തിനു മുന്നിൽ കൊച്ചാവുക. ആ നാണക്കേടിൽ നിന്നും കാലം ഇത്രയും ആയിട്ടും ഊരിപോരാൻ കഴിയാതെ വരുക. സങ്കൽപ്പിക്കാൻ കഴിയുന്നില്ല ,അല്ലെ ? എന്നാൽ സത്യം അതാണ്‌, Battle of Isandlwana എന്ന ആഫിക്കൻ യുദ്ധം.
ബ്രിട്ടീഷുകാർ തങ്ങൾ കയ്യേറിയ രാജ്യങ്ങളിലെ ചെറിയ ചെറിയ കോളനികൾ എല്ലാം ചേർത്ത് കോൺഫെഡറേഷൻ എന്ന ഒരു ഒറ്റ അധികാരകേന്ദ്രത്തിൽ ആക്കാൻ 1860 കളിൽ ഒരു ശ്രമം നടത്തി. ഇതനുസരിച്ച് കാനഡയിലെ ചെറിയ കോളനികൾ എല്ലാം ചേർന്ന് ഒരുകോൺഫെഡറേഷൻ ആയി. ഇതേപോലെ ഒരു ഒരുകോൺഫെഡറേഷൻ സൌത്ത് അഫിക്കയിലും സ്ഥാപിക്കണമെന്ന് അന്ന് ബ്രിട്ടീഷ്‌ കോളനികളുടെ അധികാരചുമതലയുള്ള ലോർഡ്‌ കനാവൻ (Lord Carnarvon) നിശ്ചയിച്ചു. ഇതിനായി സർ ഹെന്റ്രി (Sir Henry Bartle Frere) എന്നയാളെ അദ്ദേഹം ചുമതലപ്പെടുത്തി. അങ്ങനെ സർ ഹെന്റ്രി സൌത്ത് ആഫ്രിക്കയുടെ ഹൈകമ്മീഷണർ ആയി.പക്ഷെ അദ്ദേഹത്തിന് ഒരു വലിയ പ്രധിസന്ധി നേരിട്ടു. സൌത്ത് ആഫ്രിക്കയിലെ സൌത്ത് ആഫ്രിക്കൻ റിപബ്ലിക്കും (Transvaal) സുലുരാജ്യവും (Kingdom of Zululand) സ്വതന്ത്രമായി നിലകൊള്ളുന്നു. അവരെയുംകു‌ടി ബ്രിട്ടീഷ്‌ കോളനിയിൽ ലയിപ്പിക്കാതെ കോൺഫെഡറേഷൻ എന്ന ആശയം സാധ്യമല്ല. ഇതിന് എന്ത് ചെയ്യാൻ പറ്റും എന്നായി പിന്നെ ആലോചന.
ആദ്യമായി സൌത്ത് ആഫ്രിക്കൻ റിപബ്ലിക്കിനെ തങ്ങളുടെ രാജ്യമായ കേപ് കോളനിയോട് കൂട്ടിചേർത്തു (1877). എന്നാൽ ആ രാജ്യം എതിർത്തുനിന്നെങ്കിലും ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറി. എന്തെന്നാൽ തങ്ങളുടെ ശത്രുക്കളായ സുലുരാജ്യം ഈ സമയം തങ്ങളെ ആക്രമിക്കും എന്നവർ ഭയന്നു. അതിനാൽ അവർ ബ്രിട്ടീഷുകാരുടെ സഹായം തേടി. എന്നാൽ സുലുരാജ്യം ബ്രിട്ടീഷുകാരുമായി നല്ല രമ്യതയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. അപ്പോൾ യുദ്ധം ചെയ്യാൻ ഒരു കാരണം വേണം. അതുവരെ അവരുമായി സൌഹൃദത്തിൽ കഴിഞ്ഞ ബ്രിട്ടീഷ്‌കാർക്ക് ഒരു കാരണം കണ്ടെത്താൻ തിടുക്കമായി. അവർക്ക് അങ്ങനെ മുന്ന് കാരണങ്ങൾ കിട്ടി. അതിലൊന്ന് സുലുരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ അനുയായിയുടെ ഭാര്യ രക്ഷപെട്ടു തങ്ങളുടെ രാജ്യത്ത് വന്നപ്പോൾ ചിലർ അതിക്രമിച്ചുകയറി അവരെ വകവരുത്തി എന്നതായിയിരുന്നു. ഇങ്ങനെയുള്ള വേറെ ചില കുറ്റങ്ങൾ കു‌ടി കെട്ടിചമച്ചു അവർ സുലുരാജ്യത്തിന്‌ ഒരു അന്ത്യശാസനം നൽകി(Dec 11,1879). ഒരു മാസത്തിനുള്ളിൽ സുലുരാജ്യം തങ്ങളുടെ സൈന്യത്തെ പിരിച്ചുവിടുകയും,നഷ്ടപരിഹാരം നൽകുകയും ചെയ്യുക അല്ലെങ്കിൽ യുദ്ധം.
സുലുരാജ്യം അക്കാലത്ത് ആഫ്രിക്കയിലെ ഏറ്റവും ശക്തമായ രാജ്യം ആയിരുന്നു. അതിപ്രബലനായ സെറ്റ്ഷ്വായൊ (Cetshwayo) രാജാവായിരുന്ന അവരുടെ പിൻബലം. ഏറ്റവുംഅച്ചടക്കമുള്ള വലിയ ഒരു സൈന്യമായിരുന്നു അദ്ദേഹത്തിന്റെ ചോല്പടിയിൽ.അയൽ രാജ്യക്കാരായ ബ്രട്ടീഷുകാരുമായോ ബോവർമാരുമായോ അദ്ദേഹം അനാവശ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ബ്രിട്ടീഷ്‌ ഹൈകമ്മീഷണറുടെ അന്ത്യശാസനം സെറ്റ്ഷ്വായൊ രാജാവിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം അന്ത്യശാസനം വകവച്ചുകൊടുത്തില്ല (കൊടുക്കത്തില്ല എന്ന് ബ്രിട്ടീഷ്‌കാർക്കും അറിയാമായിരുന്നു). “തന്റെ രാജ്യത്തെ സൈന്യത്തെ പിരിച്ചുവിടണം എന്ന് പറയാൻ യവൻമാർ ആര്” എന്ന് അദ്ദേഹം ചോദ്യം ചെയ്തു. അന്ത്യശാസനം ഒരു മാസം കൂടി നീട്ടികൊടുത്തിട്ടും രാജാവ് വഴങ്ങിയില്ല. അവസാനം സുലു രാജ്യവുമായി യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. സുലു രാജാവിനെ അടിച്ച് ഒതുക്കുവാനായി ബ്രിട്ടീഷുകാർ തിരഞ്ഞെടുത്തത് ലോർഡ്‌ ചെംസുഫോഡിനെ (Lord Chelmsfod) ആയിരുന്നു. ഇദ്ദേഹത്തിനെ തന്നെയായിരുന്നു നമ്മുടെ 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചോതുക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചതും.
അദ്ദേഹം ഏകദേശം ഏകദേശം 7800 പട്ടാളക്കാരുമായി ബ്രിട്ടീഷ്‌ രാജ്യത്തിനെയും സുലുരാജ്യത്തിന്റെയും അതിർത്തി പങ്കിടുന്ന ബഫല്ലോ നദിയുടെ (Buffalo River ) കരയിലുള്ള റോർക്ക്സ് ഡ്രിഫ്റ്റ് (Rorke’s Drift) എന്ന ക്യാമ്പിൽ (1879 ജനുവരി 9 ) എത്തിച്ചേർന്നു. അവരുടെ കൈയ്യിലുള്ള ആയുധങ്ങൾ അക്കാലത്തെ ഏറ്റവും ആധുനികം എന്ന് പറയാവുന്ന Martini-Henry breech-loading റൈഫിൾ, 7 വലിയ പീരങ്കികൾ, അനേകം റോക്കറ്റുകൾ (Congreve rockets) എന്നിവ ആയിരുന്നു. അതുകൂടാതെ ആഴ്ചകളോളം യുദ്ധസ്ഥലത്ത് കഴിച്ചുകൂട്ടാൻ വേണ്ടുന്ന ആഹാരസാധനങ്ങളും മറ്റു വസ്തുകളും. സുലുസൈന്യത്തിന് അതേസമയം ഉണ്ടായിരുന്നത് Iklwa എന്നുവിളിക്കുന ഒരുതരം ആഫ്രിക്കൻ കുന്തം (spear), knobkierrie എന്നുവിളിക്കപ്പെടുന്ന ആഫ്രിക്കയിൽ യുദ്ധങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം വടി, പിന്നെ impi എന്ന് പേരുള്ള പശുവിന്റെ തൊലി ഉപയോഗിച്ചുണ്ടാക്കിയ ഒരുതരം പരിച (shield) എന്നിവ ആയിരുന്നു.
ബ്രിട്ടീഷ്‌ സൈന്യം ആയുധ സന്നാഹങ്ങളുമായി ജനുവരി 11നു തന്നെ നദി മുറിച്ചു കടന്നു മറുകരയിൽ എത്തിച്ചേർന്നു. അവർ സുലുസൈന്യത്തെ അവിടെയെല്ലാം പരതി. അവരുടെ പോടി പോലും ഇല്ല. “കൊള്ളാം പേടിതൊണ്ടന്മാർ… എന്നാൽ നമ്മൾ അത്രയ്ക്ക് അങ്ങോട്ട്‌ വിട്ടുകൊടുക്കണ്ട, അവന്മാരെ കണ്ടുപിടിച്ചു ഓടിച്ചിട്ട്‌ ആക്രമിക്കുക തന്നെ..” ഇങ്ങനെ ബ്രിട്ടീഷുകാർ തീരുമാനിച്ചു. ഏകദേശം 10 ദിവസത്തോളം പുൽകാടുകളിലുടെ യാത്ര ചെയ്തു. പക്ഷെ അവിടെയെങ്ങും സുലു സൈന്യത്തെ കണ്ടെത്താനായില്ല. എന്നാൽ അനേകം കണ്ണുകൾ അവരെ പിന്തുടർന്ന് കൊണ്ടിരിക്കുന്നത് അവർ അറിഞ്ഞില്ല. ഒടുവിൽ യാത്രചെയ്തു ക്ഷീണിച്ചു അവർ ഐസാണ്ടിൽവാന (Isandlwana) എന്ന കുന്നിൻമുകളിൽ അവർ ക്യാമ്പ് ചെയ്തു. ഇതിനിടയിൽ ഒരു വിഭാഗത്തെ ഇടത് / വലത് വശങ്ങളിലൂടെ സുലു രാജ്യത്തിന്റെ തലസ്ഥാനമായ ഉളുണ്ടി (Ulundi) ആക്രമിക്കുവാൻ സൈനിക ഓപറഷന്റെ തലവനായ ലോർഡ്‌ ചെംസുഫോഡ് അയച്ചു. അവർ ആ ദിശകളിലേക്ക് യാത്രയായി. പിന്നെ അവശേഷിച്ചിരുന്ന ഏതാണ്ട് 4000 ത്തോളം വരുന്ന ഒരു ചെറിയ പട്ടാളസേനയുമായി ലോർഡ്‌ ചെംസുഫോഡ് ഇസാണ്ടിൽവാനയിൽ തങ്ങി. എന്നാൽ സുലുസൈന്യത്തെ തിരച്ചിൽ നടത്താൻ പോയ ചില സംഘങ്ങൾ അവരെ കണ്ടെത്തി എന്നറിഞ്ഞു അദ്ദേഹം ഏകദേശം 1200 ഓളം വരുന്ന ഒരു സന്നാഹവുമായി അവിടേക്ക് യാത്രയായി. പിന്നീട് ക്യാമ്പിൽ അവശേഷിച്ചത് വെറും 1800 പടയാളികൾ…!!!
1879 ജനുവരി 22 ,സമയം 11 am സുലുസൈന്യത്തെ തിരച്ചിൽ നടത്തി കൊണ്ടിരിന്ന വേറൊരു സംഘത്തിന്റെ തലവൻ ചാൾസ് റോ, വളരെ വലിയ സൈന്യപടയെ കുന്നിന്റെ താഴ്‌വരയിൽ കണ്ടെത്തിയതായി അറിയിക്കുന്നു. അധിക സമയം അഴിഞ്ഞില്ല ഏകദേശം 20,000 വരുന്ന, സുലുരാജാവിന്റെ ഒരു വലിയ സൈന്യം എന്ഷിംഗ് വായോ കൊസയുടെ (Ntshingwayo kaMahole Khoza)നേതൃത്വത്തിൽ ബ്രിട്ടീഷുകാരുടെ ഐസണ്ടിൽവാന ക്യാമ്പിനു നേരെ ആക്രമണം അഴിച്ചു വിട്ടു. മറുവശത്ത് നിന്നും ക്യാപിന്റെ ആപ്പോഴത്തെ തലവൻ Lt-Col. Henry Pulleine ന്റെ നേതൃത്വത്തിൽ പീരേങ്കികളിൽ നിന്നും തീതുപ്പി. റൈഫിളുകളിൽ നിന്നുള്ള സീൽക്കര ശബ്ദം എങ്ങും മുഖരിതം. വെടിമരുന്നിന്റെ പുകമറ… എന്നാൽ സുലുക്കാരുടെ യുദ്ധം അവരുടെ പരമ്പരാഗത രീതിയിൽ കുന്തവും വടിയും കൊണ്ടുള്ള ഏറ് ആയിരുന്നു..
എന്താണെന്ന് അറിയില്ല ബ്രിട്ടീഷ്‌ സൈന്യം നാലുപാടും ചിന്നിചിതറി. യുദ്ധം തുടങ്ങി രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ക്യാമ്പിൽ ഉണ്ടായിരുന്ന 1800 പേരിൽ 1300 പേരും പരലോകം പൂകി. ബാക്കിയുള്ളവർ ജീവനും കൊണ്ടോടി. അങ്ങനെ ബ്രിട്ടീഷ്‌ കാർ “ചരിത്രത്തിൽ ഒരു യുദ്ധത്തിൽ ഏറ്റവും നാണംകേട്ട തോൽവി എൽക്കുന്നവർ” എന്ന പേരിന് ഉടമകളായി. എന്തായിരിക്കും അവരുടെ പരാജയകാരണം?സൈന്യ തലവൻ ചെംസ് ഫോഡിന്റെ വിവരം ഇല്ലായ്മയായിരുന്നു മുഖ്യം. പിന്നെ സുലുക്കാരുടെ കൌശലം. അവർ ചെംസ് ഫോഡിനെ തെറ്റിധരിപ്പിച്ചു വേറൊരു സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോവുകയും ആ സമയം വലിയ ഒരു സംഘത്തെ അയച്ചു ക്യാമ്പ് വളഞ്ഞു എല്ലാരെയും കശാപ്പു ചെയ്യുകയും ചെയ്തു.