A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നവഗ്രഹങ്ങളെ എങ്ങനെ കണ്ടുപിടിച്ചു ?


ടെലസ്‌കോപ്പും, മറ്റു നിരീക്ഷണ ഉപഗ്രഹങ്ങളും കണ്ടുപിടിക്കുന്നതിനു മുന്നേ നമ്മൾ ഭാരതീയർ നവഗ്രഹങ്ങളെ എങ്ങനെ കണ്ടുപിടിച്ചു ?
പലരും ചോദിച്ചുകേട്ടിട്ടുള്ള ചോദ്യമാണിത്. ഗ്രഹങ്ങളെ എങ്ങനെ കണ്ടുപിടിച്ചു ? എങ്ങനെ കൃത്യമായി അവയ്ക്ക് പേര് കൊടുത്തും എന്നും 
.
ആദ്യമേ പറയട്ടെ... പേരിന്റെ കാര്യം നമ്മുടെ തെറ്റിധാരണ ആണ്. മെല്ലെ ( മന്ദം മന്ദം ) പോകുന്നതുകൊണ്ട് saturn നെ നമ്മൾ 'മന്ദൻ' , ശനി എന്ന് വിളിച്ചു. അതുപോലെ jupiter നെ നമ്മൾ വ്യാഴം, ബൃഹസ്‌പതി എന്നൊക്കെ വിളിച്ചു. സായിപ്പിന്റെ jupiter നമ്മുടെ വ്യാഴം. സായിപ്പിന്റെ saturn നമ്മുടെ ശനി. അത്രേളൂ..
ഇനി നവഗ്രഹങ്ങളെ എങ്ങനെ കണ്ടെത്തി എന്ന് നോക്കാം.
ഇന്നത്തെപോലെ അല്ല പണ്ട്.. പ്രകാശപൂരിതമായ പട്ടണങ്ങൾ ഇല്ല. അന്തരീക്ഷ മലിനീകരണം ഇല്ല. എന്തിനു.. കറന്റ് പോലും ഇല്ല. സൂര്യൻ അസ്തമിച്ചുകഴിഞ്ഞാൽപ്പിന്നെ ആകാശത്തു നിറയെ നക്ഷത്രങ്ങൾ കാണുമായിരുന്നു. ഇന്ന് ദുബായിൽ നിന്ന് രാത്രി ആകാശം നോക്കിയാൽ 10 നക്ഷത്രത്തെ തികച്ചു കാണുവാൻ സാധിക്കില്ല. നമ്മുടെ കേരളത്തിലെ സ്ഥിതിയും ഏതാണ്ട് ഇതുപോലെ ആണ്. നക്ഷത്രങ്ങളെ അധികം കാണില്ല.
ഒട്ടും അന്തരീക്ഷമലിനീകരണവും, പ്രകാശ മലിനീകരണവും ഇല്ലായിരുന്നു എങ്കിൽ രാത്രി ആകാശം പാൽ കോരി ഒഴിച്ചതുപോലെ നക്ഷത്രങ്ങളാൽ തിങ്ങിനിറഞ്ഞു കാണുമായിരുന്നു. അതുപോലെ ആയിരുന്നു കുറച്ചു പതിറ്റാണ്ടുകൾ മുന്നേവരെ നമ്മുടെ രാതി ആകാശം.
സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെ ആളുകൾ സമയം നോക്കുവാനും, ദിശ അറിയുവാനുമൊക്കെ ആകാശത്തേക്കാണ് നോക്കിയിരുന്നത്. അന്ന് എല്ലാവർക്കും ആകാശത്തെ നക്ഷത്രങ്ങളെ സുപരിചിതമായിരുന്നു. അവയ്‌ക്കൊക്കെ ആളുകൾ അവരുടെ ഇഷ്ടത്തിന് പേരും കൊടുത്തിരുന്നു. മരിച്ചു പോയ ആളുകളുടെ പേരിലോ, കൂട്ടുകാരുടെ പേരോ, എന്തിനു.. മക്കളുടെ പേരോ ഒക്കെ കൊടുത്തിരുന്നിരിക്കാം. സൂര്യനും, ചന്ദ്രനും, വല്ലപ്പോഴും കാണുന്ന വാൽനക്ഷത്രവും കഴിഞ്ഞാൽ ബാക്കി എല്ലാം നമുക്ക് നക്ഷത്രങ്ങൾ ആയിരുന്നു.
എന്നാൽ സ്ഥിരമായി രാത്രി ആകാശം നോക്കുമ്പോൾ അവയിൽ ചില ' നക്ഷത്രങ്ങൾ ' സ്ഥാനം മാറുന്നതായി കണ്ടു. അവയെ ഗ്രഹങ്ങൾ എന്ന് വിളിച്ചു. ഗ്രീക്ക് ഭാഷയിൽ planets എന്ന് വച്ചാൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവ എന്നാണർത്ഥം. പക്ഷെ നമ്മുടെ നാട്ടിൽ അവയെ ഗ്രഹങ്ങൾ എന്ന് വിളിച്ചു. പക്ഷെ അവ സൂര്യനെ ചുറ്റുന്ന വസ്തുക്കൾ ആണെന്ന് നമുക്ക് അറിയില്ലായിരുന്നു. അതുപോലെ സ്വയം പ്രകാശമില്ലാത്ത വസ്തുക്കളാണെന്നും അറിയില്ലായിരുന്നു.
രാവിലെയോ, വൈകീട്ടോ സൂര്യനടുത്തായി മാത്രം വളരെ തെളിഞ്ഞു കാണുന്ന ' നക്ഷത്രത്തെ ' പെരുമീൻ, ശുക്രൻ എന്നൊക്കെ വിളിച്ചു.
സൂര്യന് തൊട്ടടുത്തായി ചെറുതായി കാണുന്ന ' നക്ഷത്രത്തെ ' ബുധൻ, എന്ന് വിളിച്ചു.
ചുവന്നു ഇടയ്ക്കു വലുതായും, ഇടയ്ക്കു ചെറുതായും കാണുന്ന ' നക്ഷത്രത്തെ ' കുജൻ , ചൊവ്വ എന്നൊക്കെ വിളിച്ചു.
അതുപോലെ കുറച്ചു മെല്ലെ പോകുന്നതും, വലുതായും കാണുന്ന ' നക്ഷത്രത്തെ ' നമ്മൾ വ്യാഴം, ബൃഹസ്‌പതി എന്നൊക്കെ വിളിച്ചു.
അതുപോലെ മെല്ലെ പോകുന്നതും, ചെറുതായും കാണുന്ന ' നക്ഷത്രത്തെ ' നമ്മൾ മന്ദൻ, ശനി എന്നൊക്കെ വിളിച്ചു.
വലിപ്പത്തിലും, തിളക്കത്തിലും, നിറത്തിലും, വേഗതയിലും എല്ലാം അവ വ്യത്യസ്തമായിരുന്നു. അങ്ങനെ ആണ് അവയെ തിരിച്ചറിഞ്ഞിരുന്നത്‌.
എന്നാൽ അവ ഭൂമിയെപ്പോലെ സൂര്യനെ ചുറ്റുന്നു എന്ന് നമ്മുടെ പൂർവീകർക്കു അറിയില്ലായിരുന്നു.
ഈ സ്ഥാനം മാറുന്ന നക്ഷത്രങ്ങളുടെ കൂടെ ചന്ദ്രനും, സൂര്യനും, രാഹു, കേതു എന്നിവ കൂടെ ചേർത്താണ് നവഗ്രഹങ്ങൾ ചിട്ടപ്പെടുത്തിയത്. എന്നാൽ ഇവ എന്താണെന്ന് അറിവ് ഇല്ലായിരുന്നു. സൂര്യനും, ചന്ദ്രനും അന്ന് ഗ്രഹങ്ങളുടെ പട്ടികയിൽ ആയിരുന്നു. കൂടാതെ രാഹുവും കേതുവും പരസ്പരം എതിർവശങ്ങളിൽ സ്ഥിതിചെയ്യുന്ന രണ്ട് ഖഗോളനിർദ്ദേശാങ്കങ്ങളും ആണ്.
നവഗ്രഹങ്ങൾ എന്താണെന്ന് അറിയില്ലായിരുന്നെങ്കിൽക്കൂടെ അവയുടെ സ്ഥാനം മാറുന്നത് ഒരു അളവുകോലായി എടുത്തു നമ്മുടെ പൂർവീകർ കാലഗണന രീതി ഉണ്ടാക്കി. കാലം പുരോഗമിച്ചപ്പോൾ അവയുടെ പേര് അത്‌പോലെ തന്നെ നിലനിർത്തി എന്നാൽ അവ എന്താണെന്നും എന്തുകൊണ്ട് അവയുടെ സ്ഥാനത്തിൽ മാറ്റം ഉണ്ടാവുന്നു എന്നക്കെ നമ്മൾ മനസിലാക്കി എന്നുമാത്രം.
പക്ഷെ.. ടെലസ്ക്കോപ്പുകൾ വന്നതോടെ ഗ്രഹങ്ങളുടെ പട്ടികയിൽ യുറാനസും, നെപ്റ്റ്യൂണും വന്നു. കൂടാതെ ധാരാളം കുള്ളൻ ഗ്രഹങ്ങളും, നക്ഷത്രങ്ങളും, ഗാലക്സികളും, അന്യഗ്രഹങ്ങളുമൊക്കെ വന്നു ചേർന്നു !
** ഇവിടെ ' നക്ഷത്രങ്ങൾ ' എന്ന് പറഞ്ഞത് ഗ്രഹങ്ങളെത്തന്നെ ആണ്. ബുധനും, ശുക്രനും, കുജനും ( ചൊവ്വ ), ബൃഹസ്പതിയും ( വ്യാഴം ), മന്ദനും ( ശനി ) ഒക്കെ ആണെന്നാണ് പണ്ട് കരുതിയിരുന്നത്. ചലിക്കുന്ന നക്ഷത്രങ്ങൾ.
ചുരുക്കി പറഞ്ഞാൽ.. കണ്ണുകൊണ്ട് എളുപ്പം നിരീക്ഷിക്കാവുന്ന ചലിക്കുന്ന ' നക്ഷത്രങ്ങളും ' സൂര്യനും, ചന്ദ്രനും, പിന്നെ രാഹുവും കേതുവും ചേർന്നതാണ് നവഗ്രഹങ്ങൾ ! അതല്ലാതെ ഗ്രഹങ്ങളേതെന്നോ, നക്ഷത്രം ഏതെന്നോ, ഉപഗ്രഹം ഏതെന്നോ, ഗാലക്സികൾ ഏതെന്നോ ഒന്നും അന്ന് അറിയില്ലായിരുന്നു. കണ്ണുകൊണ്ട് നേരിട്ട് കാണാത്ത യുറാനസും, നെപ്റ്റ്യൂണും അന്ന് നവഗ്രഹങ്ങളുടെ പട്ടികയിൽ ഇല്ലായിരുന്നു.

അലക്സാൻഡറുടെ അനന്തരാവകാശികൾ - ഒരു ദുരന്ത ചരിത്രം


മാസിഡോണിയൻ സേനാനായകനും ചക്രവർത്തിയുമായ അലക്സാൻഡറെ ലോകചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ ഒരു പടനായകനായാണ് കരുതിപ്പോരുന്നത് . സിന്ധു തീരത്തു വച്ച് മാത്രമാണ് അലക്‌സാണ്ടർക്ക് അടി തെറ്റിയത് . അന്നത്തെ ( ബി സി ഇ മൂന്നാം ശതകത്തിലെ) മഗധ സാമ്രാജ്യത്തിന്റെ പ്രചണ്ഡമായ സൈനിക ശക്തിയെ ഭയന്ന് ഇന്ത്യയിൽനിന്നും പിന്മാറിയതൊഴിച്ചാൽ വിജയങ്ങളുട കഥമാത്രമാണ് അലക്‌സാണ്ടർക്ക് പറയാനുള്ളത്. തന്റെ സേനയുടെ പലമടങ്ങു വലിപ്പമുളള സേനകളെവരെ തന്ത്രങ്ങളിലൂടെ പരാജയപ്പെടുത്തിയ ചരിത്രം അലക്‌സാണ്ടർക്കുണ്ട് .
.
ബി സി ഇ 323 ൽ, മുപ്പത്തിരണ്ടാം വയസ്സിൽ അലക്സാൻഡർ ബാബിലോണിൽ വച്ച് മരണപ്പെട്ടു . അദ്ദേഹത്തിന്റെ മരണത്തെപ്പറ്റിത്തന്നെ ദുരൂഹതകൾ ഉണ്ട് . അനുചരന്മാരാൽ വിഷം നൽകിയാണ് അദ്ദേഹത്തിന്റെ മരണം എന്ന ഒരു വാദമുണ്ട് . അമിതമായി മദ്യപിച്ചു മരിച്ചു എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു . അമിതമദ്യപാനവും മലേറിയയും യുദ്ധങ്ങളിലുണ്ടായ പരിക്കുകളും കൂടിച്ചേർന്ന അവസ്ഥയിൽ ആരോഗ്യം തകർന്ന് അലക്സാൻഡർ മരണമടഞ്ഞു എന്ന വാദഗതിയാണ് ഇപ്പോൾ
പൊതുവെ അംഗീകരിക്കപ്പെടുന്നത് . അന്തരിക്കുമ്പോൾ അലക്സാൻഡർ മൂന്ന് ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു .മരണപ്പെടുമ്പോൾ അദ്ദേഹത്തിന് അംഗീകരിക്കപ്പെട്ട അനന്തരാവകാശികൾ ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പത്നി മാരിൽ ഒരാൾ ഗർഭിണിയായിരുന്നു .മരണത്തിനു മുൻപ് പിന്തുടര്ച്ചക്കാരനായി തന്റെ ജനറൽമാരിൽ ആരെയും അദ്ദേഹം നിര്ദേശിച്ചിട്ടും ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ സുഹൃത്തും ,പടനായകനുമായ ടോളമി ( Ptolomy) മരിക്കുന്നതിന് തൊട്ടുമുൻപ് അനന്തരാവകാശിയെപ്പറ്റി ചോദിച്ചപ്പോൾ ”ഏറ്റവ്വും ശക്തന്” എന്ന അദ്ദേഹം നേർത്ത സ്വരത്തിൽ പറഞ്ഞു എന്നതും പറയപ്പെടുന്നുണ്ട് .അലക്സാൻഡർ തന്റെ മുതിർന്ന പടനായകൻ ക്രെറ്റര്സ് ( Craterus) നെ യാണ് നിർദേശിച്ചതെന്നും സൂത്ര ശാലിയായ ടോളമി ഗ്രീക്കിൽ ശബ്ദസാമ്യമുളള ശക്തർ (”Krateroi” ) എന്ന പദം ദുരുപയോഗം ചെയ്തതാണെന്നും പറയപ്പെടുന്നു .
അലക്സാൻഡറുടെ മരണശേഷം അദ്ദേഹത്തിന്റെ സേനാനായകർ സാമ്രാജ്യം പങ്കിട്ടെടുത്തു .അലക്സാൻഡറുടെ പുത്രൻ അലക്സാണ്ടർ നാലാമൻ (Alexander IV) കാര്യ പ്രാപ്തിയാകുമ്പോൾ ആ കുട്ടിയെ ചക്രവർത്തിയായി വാഴിക്കുന്നതുവരെയായിരുന്നു സേനാനായകരുടെ പ്രതിപുരുഷഭരണം എന്നായിരുന്നു ധാരണ .ബാബിലോണിലെ കരാർ എന്നാണ് ഈ ധാരണ അറിയപ്പെടുന്നത് .ധാരണ പ്രകാരം ടോളമി( Ptolemy) ഈജിപ്തിന്റെ പ്രതിപുരുഷനായി .കാസാൻഡർ(Cassander ) ഗ്രീക്ക് പ്രവിശ്യകളുടെയും . സെലൂക്കസ്‌(Seleucus I Nicator),ആന്റിഗോണസ്(Antigonus I Monophthalmus),ക്രെറ്റര്സ് ( Craterus) തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖ പ്രതിപുരുഷന്മാർ.
.
അലെക്‌സാണ്ടറുടെ അഭാവത്തിൽ മാതാവ് ഒളിമ്പിയാസ് ആയിരുന്നു ജന്മദേശമായ മാസിഡോണും ഗ്രീസും ഭരിച്ചിരുന്നത് . ഈ പ്രദേശങ്ങളുടെ സൈനിക നിയന്ത്രണം ആന്റിപെറ്റർ എന്ന സേനാനായകനായിരുന്നു . ആന്റിപെറ്ററുടെ പുത്രനായ കസാൻഡർ അലെക്‌സാണ്ടറുടെ സേനയിലെ പ്രധാനിയായ ഒരു പടനായകനും ആയിരുന്നു . അലെക്‌സാണ്ടറുടെ മരണശേഷമുള്ള സാമ്രാജ്യ വിഭജനത്തിൽ ഗ്രീക്ക് പ്രവിശ്യകൾ കസാൻഡർക്കാണ് ലഭിച്ചത് . പിതാവായ ആന്റിപെറ്റർ ഗ്രീസിന്റെ സൈനിക നിയന്ത്രണം കൈയാളിയിരുന്നത് കസാൻഡർക്ക് സ്വന്തം പദ്ധതികൾ ഗ്രീസിൽ പ്രാവർത്തികമാക്കുനന്തിന് തുണയായി .
.
റോക്‌സാന (Roxana ) എന്ന മധ്യഏഷ്യൻ വനിതയും ബാർസിൻ ( Barsine) എന്ന പേർഷ്യൻ വനിതയുമായിരുന്നു അലെക്‌സാണ്ടറുടെ പത്നിമാർ . പേർഷ്യൻ രാജകുമാരി സ്റ്റേറ്റേറിയ (Stateira ), സാരിയാറ്റിസ്‌ ( Parysatis ) എന്നിവരെയും അദ്ദേഹം രാഷ്ട്രീയ കാരണങ്ങളാൽ വിവാഹം ചെയ്തിരുന്നു .ഇവരെ രണ്ടുപേരെയും അലക്സാൻഡറുടെ ആദ്യ ഭാര്യ റൊക്‌സാന അലെക്‌സാണ്ടറുടെ മരണത്തിനു ദിവസങ്ങൾക്കുള്ളിൽ വധിക്കുകയാണുണ്ടായത്
.ബർസിനിലൂടെ അലെക്‌സാണ്ടർക്ക് ഹെറാക്കിൾസ്‌( Heracles ) എന്ന ഒരു പുത്രൻ ജനിച്ചിരുന്നു . പക്ഷെ എന്തുകൊണ്ടോ ഹെരാക്ളിസിനെ അലെക്‌സാണ്ടറുടെ പിൻഗാമിയായി അംഗീകരിക്കാൻ ഗ്രീക്ക് ജനറൽമാർ വിസമ്മതിച്ചു .അലക്സാൻഡർ ജീവിച്ചിരിക്കുമ്പോൾ ബാർസിനിനു ഔദ്യോഗികമായി പത്നിയുടെയോ രാജ്ഞിയുടെയോ സ്ഥാനം ഉണ്ടായിരുന്നില്ല എന്നും പറയപ്പെടുന്നു . റോക്‌സാനയുടെ പുത്രൻ അലക്‌സാണ്ടർ നാലാമൻ കാര്യപ്രാപ്തിയെത്തുമ്പോൾ അലെക്‌സാണ്ടറുടെ സാമ്രാജ്യത്തിന്റെ അധിപനാകണം എന്നായിരുന്നു ബാബിലോണിലെ സാമ്രാജ്യവിഭജനത്തിന്റെ അന്തിമ തീരുമാനം .
.
അലെക്‌സാണ്ടറുടെ മരണശേഷം ബാർസിൻ ഉം റോക്‌സാനയും ബാബിലോണിൽ തങ്ങിയില്ല . ഇരുവരും മാസിഡോണിൽ എത്തി അലെക്‌സാണ്ടറുടെ മാതാവ് ഒളിമ്പിയാസിന്റെ (Olympias )സംരക്ഷണയിൽ വസിച്ചു . ഏതാനും വര്ഷം കഴിഞ്ഞപ്പോൾ കസാൻഡർ ശരിക്കുളള അധികാരം പിടിച്ചെടുത്തു . ഒളിംപിയാസ് ഒരു സൈന്യത്തെ സജ്ജീകരിച്ചു കസാൻഡറെ നേരിട്ടു. പ്രഗത്ഭരായ സൈനിക നേതാകകളുടെ അഭാവം നിമിത്തം ഒളിമ്പ്യസ് പാരാജയപ്പെട്ടു. കസാൻഡർ ഒളിമ്പ്യസിനെ വാധിച്ചെങ്കിലും റൊക്‌സാനയെയും അലെക്‌സാണ്ടറുടെ പുത്രനെയും തടവുകാരാക്കി ജീവിക്കാൻ അനുവദിച്ചു .അലെക്‌സാണ്ടറുടെ മാതാവിന് വിധിപ്രകാരമുള്ള ഒരു ശവസംസ്‌കാരം പോലും ലഭിച്ചില്ല .അപ്പോൾ അലെക്‌സാണ്ടറുടെ മരണത്തിനു ശേഷം അഞ്ചോ ആറോ വര്ഷം മാത്രമേ കഴിഞ്ഞിരുന്നുളൂ .
.
തടവുകായായ റോക്‌സാനയെയും സാമ്രാജ്യത്തിന്റെ അവകാശി അലക്‌സാണ്ടർ നാലാമനെയും കസാൻഡർ തന്നെ ബി സി ഇ 310 ൽ വധിച്ചു .
.
അക്കാലത്തു ബാർസിനും പുത്രൻ ഹെരാക്ളിസും പോളിപേർചൊൻ ( Polyperchon ) എന്ന മുതിർന്ന സേനായകന്റെ സംരക്ഷണയിൽ കഴിയുകയായിരുന്നു . അലെക്‌സാണ്ടറുടെ തന്നെ ഏറ്റവും മുതിർന്ന ജനറൽ ആയിരുന്നു പോളിപേർചൊൻ. അലക്‌സാണ്ടർ നാലാമൻ( റോക്‌സാനയിൽ അലെക്‌സാണ്ടറുടെ പുത്രൻ ) വധിക്കപ്പെട്ടപ്പോൾ ബാർസിനിന്റെ പുത്രൻ ഹെരാക്ളിസിനെ സാമ്രാജ്യത്തിന്റെ വകാശി ആയി പ്രഖ്യാപിക്കണം എന്ന അവകാശ വാദം പോളിപേർചൊൻ ഉയർത്തി . ഉപജാപങ്ങളിൽ വിദഗ്ധനായ കസാൻഡർ പോളിപേർചൊനെ സ്വാധിനിച്ചു ,ബാർസിനും ഹെറാക്ലിസും ജീവിച്ചിരിക്കുന്നത് തങ്ങൾക്കിരുവർക്കും നല്ലതല്ല എന്ന് ബോധ്യപ്പെടുത്തി . ''സംരക്ഷകനായ '' പോളിപേർചൊൻ തന്നെ മുൻകൈയെടുത്തു ബാർസിനെയും ഹെരാക്ളിസിനെയും വധിച്ചു . ബി സി ഇ 309 ൽ ആയിരുന്നു ഈ കൊലപാതകങ്ങൾ .
.
ബി സി ഇ 323 ൽ ബാബിലോണിൽ വച്ചാണ് അലക്‌സാണ്ടർ ചക്രവർത്തി 32 ആമത്തെ വയസിൽ മരണപ്പെടുന്നത് . മരണപ്പെടുമ്പോൾ ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും വ്യാപിച്ചു കിടക്കുന്ന ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായിരുന്നു അദ്ദേഹം . പക്ഷെ ബി സി ഇ 309 ആകുന്നതോടെ അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം അദ്ദേഹത്തിന്റെ അനുചരന്മാരാൽ തന്നെ വധിക്കപ്പെട്ടു . ഇതായിരുന്നു ലോകം കീഴടക്കാൻ ആഗ്രഹിച്ച മഹാനായ ചക്രവർത്തി അലെക്‌സാണ്ടറുടെ സ്വന്തം കുടുബത്തിനുമേൽ പതിച്ച ദുരന്തം .
===
image ; courtsey:https://en.wikipedia.org/wiki/Alexander_the_Great

കൂപ്പർ ബെൽറ്റിലെ '' പ്രൊപ്പല്ലർ ''-Ultima Thule ---


ഇന്നലെയാണ് (1/1/19)ന്യൂ ഹൊറൈസൺസ് പര്യവേക്ഷണപേടകം വിദൂര കൂപ്പർ ബെൽറ്റ് വസ്തുവായ അൾട്ടി മ ത്യുലിനു സമീപത്തുകൂടെ കടന്നുപോയത് . ഭൂമിയിൽനിന്നും ഏകദേശം 44 AU അകലെയാണ് ഈ വസ്തു . പേടകം കടന്നുപോയി ഏതാണ്ട് എട്ടു മണിക്കൂറുകൾക്ക് ശേഷം അൾട്ടിമ ത്യുലിന്റെ ആദ്യ ലോ റെസൊലൂഷൻ ചിത്രങ്ങൾ ലഭ്യമായി . ലഭ്യമായ വിവരങ്ങൾ പ്രകാരം പതിയെ കറങ്ങുന്ന ഒരു പ്രൊപ്പല്ലറിന്റെ രൂപമാണ് അൾട്ടിമ ത്യുലിന്. ശരിക്കും കൂപ്പർ ബെൽറ്റിലെ '' പ്രൊപ്പല്ലർ ''

ചിത്രം കടപ്പാട് : https://newatlas.com/new-horizons-ultima-thule-flyby/57834/

കാലത്തിനു മുന്നേ സഞ്ചരിച്ച കുഞ്ഞാലി മരയ്ക്കാർ !

.

കുഞ്ഞാലി മരക്കാർ ടെലസ്‌ക്കോപ്പിലൂടെ നോക്കുന്ന ചിത്രം സിനിമയുടെ പരസ്യമായി വന്നത് നിങ്ങൾ കണ്ടല്ലോ..ല്ലേ ?
.
1608 ഇൽ നെതർലണ്ടിലെ ഒരു കണ്ണട വിദഗ്ദ്ധൻ ' ഹാൻസ് ലിപ്പേർഷെയ്‌ ' ടെലസ്‌ക്കോപ്പ് കണ്ടുപിടിച്ചു. എന്നാൽ അതിന്റെ കണ്ടുപിടുത്തത്തിന്റെ അവകാശം അദ്ദേഹത്തിന് കിട്ടിയില്ല. പകരം ആ ടെലസ്‌ക്കോപ്പ് സൈൻ മോഡിഫൈ ചെയ്ത ഗലീലിയോയ്ക് കിട്ടി അതിന്റെ പദവി. എന്തായാലും അതെല്ലാം 17 ആം നൂറ്റാണ്ടിൽ ആണ് നടന്നത്. പക്ഷെ കുഞ്ഞാലിമരയ്ക്കാർ ജീവിച്ചിരുന്നത് 15 ആം നൂറ്റാണ്ടിലും,16 ആം നൂറ്റാണ്ടിലും ആണ്. ശരിക്കു പറഞ്ഞാൽ കുഞ്ഞാലി മരയ്ക്കാർ മാർ കുറെ പേർ ഉണ്ടായിരുന്നു. അതിൽ പ്രമുഖർ..
മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ (കുട്ടിആലി) - 1ആം മരക്കാർ
കുഞ്ഞാലി മരക്കാർ - 2ആം മരക്കാർ
പട്ടു കുഞ്ഞാലി (പടമരക്കാർ) - 3ആം മരക്കാർ
മുഹമ്മദാലി കുഞ്ഞാലി - 4ആം മരക്കാർ
എന്നിവർ ആണ്. അതിൽ മുഹമ്മദാലി കുഞ്ഞാലി മരക്കാർ ആയിരുന്നു ഹീറോ.

അത് പോട്ടെ.. നമുക്ക് കാര്യത്തിലേക്കു വരാം. ഇവരെല്ലാം ജീവിച്ചിരുന്നത് 17 ആം നൂറ്റാണ്ടിനു മുൻപ് ആണ്.
പക്ഷെ നമ്മുടെ ഭാരതത്തിൽ..ഛേ .. കേരളത്തിൽ ടെലസ്‌ക്കോപ്പ് ഹാൻസ് ലിപ്പേർഷെയ്‌ ക്കും, ഗലീലിയോ ക്കും മുന്നേ ഉപയോഗിച്ചിരുന്ന ആളുകൾ ഉണ്ടെന്നുള്ളത് നമുക്ക് അഭിമാനം അല്ലെ 

പാണനു് പാടി നടക്കാൻ കുറച്ചുകൂടെ കാര്യങ്ങൾ ഇതാ..

* റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിനു എട്ടുകൊല്ലം മുന്‍പ് ഒരിന്ത്യക്കാരന്‍ 'ശിവാകര്‍ ബാബുദി താല്‍പാദെ' വിമാനം കണ്ടുപിടിച്ചിട്ടുണ്ടെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിങ് പറഞ്ഞു !

* പ്ലാസ്റ്റിക് സർജറി കണ്ടു പിടിച്ചത് ഗണപതിയുടെ തല മാറ്റിയപ്പോഴാണ്.

* മഹാഭാരത യുദ്ധക്കാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലബ് ദേവ് !

*മഹാഭാരത യുദ്ധകാലത്ത് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ യുദ്ധവിവരങ്ങള്‍ വിവരിച്ച് കൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു എന്നാണ് ബിപ്ലബ് ദേവിന്റെ പ്രസ്താവന. ഉപഗ്രഹ ആശയവിനിമയം ആ കാലം മുതലുണ്ട്. എങ്ങനെയാണ് ധൃതരാഷ്ട്രര്‍ക്കു സഞ്ജയനിലൂടെ കാണാന്‍ കഴിയുന്നത്. അന്ന് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ലഭ്യമായിരുന്നു. ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങളും ലഭിച്ചിരുന്നുവെന്ന് ബിപ്ലബ് !

* വിമാനവും പ്ലാസ്റ്റിക് സര്‍ജറിയും മാത്രമല്ല, വൈക്കോലില്‍ നിന്ന് സ്വര്‍ണ്ണം , മുടിനാരിനെപ്പോലും പിളര്‍ത്താന്‍ കഴിയുന്ന ശസ്ത്രക്രിയാ ഉപകരണങ്ങള്‍, പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രഹാന്തര യാത്ര നടത്തിയതിന്റെ ചരിത്രം എന്നിവയെല്ലാം ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ട ഇന്ത്യയുടെ മാത്രം ‘നേട്ട’ങ്ങളാണ്.
വിമങ്ങളുടെയും, ഗ്രഹാന്തര യാത്ര നടത്തുന്ന ഉപഗ്രഹങ്ങളുടേയുമൊക്കെ ചിത്രങ്ങളുമുണ്ട്.. എന്താ ല്ലേ 

* നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കുന്ന റോക്കറ്റുകളെ രാമന്റെ അമ്പിനോടാണ് ഉപമിച്ചത്.
രാമന്‍ മികച്ച എന്‍ജിനീയറായിരുന്നുവെന്നും ഇതിന് ഉദാഹരണമാണ് രാമസേതുവെന്നും രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ വാക്കുകളും ഏറെ വിവാദമായിരുന്നു. മയില്‍ ഒരു നിത്യ ബ്രഹ്മചാരിയാണ്. അത് പെണ്‍ മയിലുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ല. പെണ്‍ മയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത് ആണ്‍ മയിലിന്റെ കണ്ണ് നീര് കൊണ്ട് ഗര്‍ഭം ധരിച്ചതിന് ശേഷമാണെന്നാണ് നിയമജ്ഞനായ മഹേഷ് ചന്ദ്ര ശര്‍മയുടെ കണ്ടെത്തല്‍ ! 

*ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും ആള്‍കുരങ്ങുകളില്‍ നിന്നാണ് മനുഷ്യ വര്‍ഗം ഉടലെടുത്തതെന്നുമുള്ള ഡാര്‍വിന്റെ സിദ്ധാന്തം പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര മന്ത്രി സത്യപാല്‍ സിങ് ആവശ്യപ്പെട്ടിരുന്നു.
ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിനും വളരെക്കാലം മുമ്പേ ചലനനിയമങ്ങള്‍ ക്രോഡീകരിച്ച ചില മന്ത്രങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നും പിന്നീടൊരിക്കല്‍ ഇദ്ദേഹം പറയുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസ ഉപദേശ സമിതിയുടെ 65ാം യോഗത്തിലാണ് സത്യപാല്‍ സിങ് ഇക്കാര്യം തട്ടിവിട്ടത്.

* രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനാനിയുടെ ‘കണ്ടുപിടുത്തം’ പശു ശ്വസിക്കുന്നതും, നിശ്വസിക്കുന്നതും ഓക്‌സിജന്‍ ആണെന്നാണ്. തന്റെ വിശദീകരണം ഗവേഷണ പ്രബന്ധങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നാണ് മന്ത്രിയുടെ വിശദീകരണം. പല റേഡിയോ ആക്റ്റീവ് ഘടകങ്ങളെയും നിര്‍വീര്യമാക്കാന്‍ ചാണകം കൊണ്ട് സാധിക്കും. പശുവിന്റെ അടുത്തുപോയാല്‍ ”ജലദോഷവും പനിയും” ഒക്കെ മാറും എന്ന് ഒരു പൊതുപരിപാടിയില്‍ വെച്ച് അദ്ദേഹം പ്രസംഗിച്ചിരുന്നു.
.
ഇതൊക്കെ നമ്മുടെ ഭാരതത്തിലെ നടക്കൂ.. ഇപ്പോൾ കേരളത്തിലും. പക്ഷെ.. കുഞ്ഞാലി മരയ്ക്കാർ ഉപയോഗിച്ച ആ ടെലസ്‌ക്കോപ്പ് എവിടന്നായിരിക്കും പുള്ളി വാങ്ങീത് ?:O
ചിലപ്പോൾ കേരളത്തിലെ അന്നുള്ള ഏതെങ്കിലും സൂപ്പർ മാർക്കറ്റിൽ നിന്നോ അല്ലെങ്കിൽ ഓണലൈൻ ആയോ ആയിരിക്കും വാങ്ങിയത്.. കാരണം അന്നെല്ലാം നാട്ടിൽ ഇന്റർനെറ്റും, എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നല്ലോ 

എന്തായാലും നമ്മുടെ ഹീറോ മുഹമ്മദ് കുഞ്ഞാലി മരക്കാർ 

മരണശേഷം ജീവനുണ്ടോ ?


എന്റെ ഒരു അനുഭവകഥ പറയാം. പക്ഷെ ..ഇത് കഥ അല്ല. നടന്ന കാര്യമാണ്.
എന്റെ ഒരു ഫ്രണ്ട് സ്വന്തം കാര്യം എന്നോട് നേരിട്ട് പറഞ്ഞതാണ്.
ആ ഫ്രണ്ടിനെ നമുക്ക് തല്ക്കാലം സുധീപ് എന്ന് വിളിക്കാം.
" രണ്ടാഴച്ചകൾക്കു മുന്നേ ഞാൻ പതിവുപോലെ ഷാർജയിലെ വീട്ടിൽനിന്നും ദുബായിലെ ഓഫീസിലേക്ക് എമിറേറ്റ്സ് റോഡ് വഴി ഒറ്റയ്ക്ക് വരികയായിരുന്നു. പാതി വഴി ആയാപ്പോൾ ആകെ ഒരു അസ്വസ്ഥത, ശരീരം മുഴുവൻ മരവിപ്പും. കാര്യം കൈവിട്ടുപോകും എന്ന് തോന്നിയപ്പോൾ കാർ സൈഡിൽ പാർക്ക് ചെയ്തു, അനിയനെ ഫോൺ ചെയ്തു. അനിയൻ കുറച്ചു പിന്നിലായി ആ വഴിതന്നെ ദുബായിലെ ഓഫീസിലേക്ക് 3 കൂട്ടുകാരുമായി വരുന്നുണ്ടായിരുന്നു. അനിയൻ വന്നപ്പോൾ വിയർത്തുകുളിച്ച അനിയന്റെ കാറിൽ പിൻ സീറ്റിലായി ഇരുന്നു. കണ്ണടച്ചിരുന്നു. കാറാണെങ്കിൽ നല്ല സ്പീഡിൽ പറക്കുകയാണ്. ചുറ്റും കൂരിരുട്ട്. വണ്ടി ഏതോ ടണലിൽകൂടെയൊക്കെ പോകുന്നുണ്ട്. ഇടയ്ക്ക് ടണലിന്റെ അറ്റത്തുള്ള ശകത്മായ വെളിച്ചം കാണാം. വണ്ടി പിന്നെയും സ്പീഡ് കൂടുകയാണ്. പറക്കുന്നതുപോലെ. ശകത്മായ നീലയും വെള്ളയും കലർന്ന പ്രകാശം കണ്ണിൽ അടിക്കുന്നു. സൂര്യപ്രകാശത്തിന്റെ നൂറു മടങ്ങു പ്രകാശം. അപ്പോഴൊക്കെ കാറിൽ ഉള്ള അനുജനും കൂട്ടുകാരും എന്തൊക്കെയോ പറയുന്നുണ്ട്. വണ്ടി സൈഡ് ആക്കുവാൻ സജി പറഞ്ഞു. സൈഡ് ആക്കി. സജി എന്റെ മുഖത്തുനിന്ന് വിയർപ്പ് തുടച്ചു മാറ്റി. കൈയിൽ പിടിക്കുന്നു. പൾസ് നോക്കുന്നു. മരിച്ചു എന്ന് അവർ പരസ്പ്പരം പറയുന്നു. എന്താ ചെയ്യുക.. എല്ലാം വ്യക്തമായി കേൾക്കാം.
.
അവർ എന്നെ ഹോസ്‌പിറ്റലിൽ കൊണ്ടുപോയി. ചുറ്റും ശബ്ദമൊന്നും കേൾക്കുന്നില്ല.
.
പിന്നെ കണ്ണ് തുറക്കുമ്പോൾ ഞാൻ ഹോസ്‌പിറ്റലിൽ ആണ്. "
.
.
ഇത് സുധീപ് എന്നോട് നേരിട്ട് പറഞ്ഞ കാര്യങ്ങൾ. കൂടുതൽ വിശദമായി സുദീപിനോട് അന്നേരം ചോദിക്കുവാൻ സാധിച്ചില്ല.
.
.
ഇതിനു ഒരു ശാസ്ത്രീയമായ വിശകലനം തരുവാൻ ഇപ്പോൾ ശാസ്ത്രലോകത്തിന് കഴിയില്ല.
എങ്കിലും ചില നിഗമനങ്ങൾ പറയാം.
* ഹൃദയം നിലച്ചാൽ നാം മരിക്കും. പക്ഷെ തലച്ചോർ അത്ര പെട്ടന്ന് മരിക്കില്ല. നമ്മെ നാം ആക്കുന്നത് അല്ലെങ്കിൽ നമ്മളിലെ സ്വ ബോധം തരുന്നത് നമ്മുടെ തലച്ചോറാണ്. നാം എന്നത് നമ്മുടെ ശരീരം അല്ല. കൈ ഇല്ലെങ്കിലും, കാൽ ഇല്ലെങ്കിലും, ഹൃദയം ഇല്ലെങ്കിലും നാം ജീവിക്കും. അല്ലെങ്കിൽ സ്വ ബോധം ഉണ്ടായിരിക്കും. അതിനു നമ്മുടെ തലച്ചോർ മാത്രം മതിയാവും. തലച്ചോറിന് ആവശ്യത്തിന് ഊർജം കിട്ടിക്കൊണ്ടിരുന്നാൽ മതിയാവും. ഇനി ഊർജം കിട്ടാതിരുന്നാലും കുറച്ചു മിനിറ്റുകൾ പ്രവർത്തിക്കുവാനുള്ള ഊർജം തലച്ചോറിൽ ഉണ്ടാവും. അതിനാൽ ഹൃദയം നിന്നാലോ, അല്ലെങ്കിൽ തല ശരീരത്തിൽനിന്ന് വേർപെട്ടാലോ നമുക്ക് ഏതാനും മിനിറ്റുകൾ സ്വ ബോധം ഉണ്ടായിരിക്കും. കണ്ണ് തുറന്നിരുന്നാൽ കാഴ്ച ഉണ്ടാവും. കാതുകൾ ഉണ്ട്ങ്കിൽ കേൾവിയും ഉണ്ടാവും. അതിനാൽ ഹൃദയം നിന്ന് മരിക്കുകയോ, അപകടത്തിൽ തല വേർപെടുകയോ, തൂങ്ങി മരിക്കുകയോ ഒക്കെ ചെയ്താലും ഏതാനും മിനിറ്റുകൾ നേരത്തേയ്ക്ക് നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ അറിയുവാൻ സാധിക്കും. കണ്ണ് തുറന്നിരുന്നാൽ കാണാം. കണ്ണുകൾ അടഞ്ഞിരുന്നാലും കേൾക്കാം.
അതിനാൽ.. തലച്ചോർ പൂർണമായും മരിക്കുന്നതിന് മുന്നേ ജീവിതത്തിലേക്കു തിരിച്ചു വരുവാൻ സാധിച്ചാൽ നമുക്ക് അതിനിടയ്ക്കുള്ള കാര്യങ്ങൾ എല്ലാം ഓര്മ ഉണ്ടായിരിക്കും.
.
പക്ഷെ ചില ആളുകൾ മരണശേഷം അതിൽനിന്നു ആത്മാവ് വെളിയിൽപോയി സ്വന്തം ശരീരം അവിടെ കിടക്കുന്നതു ' കണ്ടു ', മറ്റുള്ളവർ ചുറ്റും കൂടുന്നത് ' കണ്ടു ' എന്നൊക്കെ പറയുന്നത് വെറും തോന്നൽ ആണ്. കാരണം അങ്ങനെ ഒരു ആത്മാവ് ഉണ്ടെങ്കിൽത്തന്നെ അതിനു കാണുവാനുള്ള ഹാർഡ്‌വെയർ ആയ ' കണ്ണ് ' അതിനില്ല. അതിനാൽ കാഴ്ച അവിടെ സാധ്യമല്ല.
പക്ഷെ ഇവിടെ സുധീപിനുണ്ടായ അനുഭവം ചെവിയിൽകൂടെ ഉണ്ടായ ' കേൾവി ' ആണ്.
ടണൽ , പ്രകാശം ഒക്കെ ആയി കണ്ടത് തലച്ചോറിൽ ഓക്സിജൻ കിട്ടാതെ വരുമ്പോ ഉണ്ടാകുന്ന വിദ്യുത് കമ്പനങ്ങൾ മാത്രമാണ്.
.
ആത്മാവ് വെളിയിൽപോയി സ്വന്തം ശരീരം അവിടെ കിടക്കുന്നതു ' കണ്ടു ', എന്നൊക്കെ പറയുന്നത് ടെലിപതി ആണ്.
അത് മറ്റൊരു പോസ്റ്റിൽ വീഡിയോ ആയി ഇടാം .

സിറിയൻ ആന - വംശമറ്റുപോയ ആന വംശം


ആനവംശത്തിന് ഇപ്പോൾ മൂന്ന് സബ് സ്പീഷീസുകൾ ഉണ്ട് എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത് .ഏഷ്യൻ ആനകളും ( Elephas maximus) ആഫ്രിക്കൻ ബുഷ് ആനകളും(Loxodonta africana )ആഫ്രിക്കൻ ഫോറെസ്റ് ആനകളും,(Loxodonta cyclotis ) .പക്ഷെ ഏഷ്യയിലെ ബോർണിയോ ദ്വീപിലെ കുള്ളൻ ആനകളും .കോങ്കോയിലെ വലിപ്പം കുറഞ്ഞ ആഫ്രിക്കൻ ആനകളും .വ്യത്യസ്ത സബ് സ്പീഷീസുകസ്‌ളാണെന്ന വാദവും നിലനിൽക്കുന്നുണ്ട് .പക്ഷെ മറ്റു പല ആന വർഗ്ഗങ്ങളും നൂറ്റാണ്ടുകൾ മുൻപേ വരെ ഭൂമിയിൽ വിഹരിച്ചിരുന്നു .അവയിൽ ഒന്നാണ് സി ഇ 100 നടുപ്പിച്ചു വംശനാശം സംഭവിച് അപ്രത്യക്ഷമായ സിറിയൻ ആന.
.
ഏഷ്യൻ ആനകളുടെ ഒരു സുബ്സ്പീഷീസ്‌ ആയിരുന്നു സിറിയൻ ആന .ഇറാനിലെ ചതുപ്പുനിലങ്ങൾ മുതൽ സിറിയയിലെയും തുർക്കിയിലെയും സമതലങ്ങളിൽ വരെ ഈ ആന വംശം ഒരിക്കൽ വിഹരിച്ചിരുന്നു .പക്ഷെ ഇന്ത്യയിലെപോലെ ആനകളെ മെരുക്കിയെടുക്കാനോ നിലനിർത്താനോ ഈ പ്രദേഷങ്ങളിലെ രാജാക്കൻ മാർ ശ്രമിച്ചില്ല .ഈ വലിയ മൃഗത്തെ കൊന്നൊടുക്കുന്നതായിരുന്നു അവരുടെ നയം .
.
ഹാന്നിബാളിന്റെ ആനയായിരുന്ന സാറസ് ആയിരുന്നു പ്രശസ്തനായ ഒരു സിറിയൻ ആന .സിറിയയിൽ നിന്നും പിടിച്ചതിനാലാണ് ഹാന്നിബാൽ തന്റെ ആനക്ക് സാറസ് എന്ന പേര് നൽകിയത് .ഈ ആനപ്പുറത്തായിരുന്നു ഹാന്നിബാലിന്റെ സഞ്ചാരവും യുദ്ധവും .പതിനൊന്നടിയിലേറെ ഉയരമുള്ള ഒറ്റക്കൊമ്പനായ ഒരു ഭീമാകാരൻ ആയിരുന്നു സാറസ് .അക്കാലത്തു തന്നെ സിറിയൻ ആനകൾ എന്നതിൽ കുറവായിരുന്നിരിക്കാനാണ് സാധ്യത .ഹാന്നിബാളിന്റെ സൈന്യത്തിലെ മറ്റാനകളെല്ലാം തന്നെ വംശമറ്റുപോയ ആഫ്രിക്കൻ ആന സബ്‌സ്പീഷിസ് ആയ അറ്റ്ലസ് ആനകൾ ആയിരുന്നു .
.
സിറിയൻ ആനകളെ കൊമ്പിനുവേണ്ടിയും വിനോദത്തിനുവേണ്ടിയും നിഷ്കരുണം കോല ചെയ്തുകൊണ്ടിരുന്നു .ഒരിക്കൽ ആയിരക്കണക്കിനുണ്ടായിരുന്ന ഇവ സി ഇ 100 ഓടെ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായി
.
--
.
ചിത്രങ്ങൾ : സിറിയൻ ആനയുടെ ഫോസിൽ , സിംഹങ്ങളെ നേരിടുന്ന സിറിയൻ ആന റോമൻ ചുവർ ചിത്രം .,സിറിയൻ ആനയുടെ വിതരണം : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
.
REF
.
1.http://atozanimals.net/syrian-elephant/
.
2.http://nabataea.net/elephants.html
.
3.https://en.wikipedia.org/wiki/Syrian_elephant

നമ്മുടെ ഫാസ്റ്റ് ബൗളർമാർ - ഒരു ചരിത്രം




ഒരു കാലത് ഒരിന്ത്യൻ ഫാസ്റ് ബൗളർ എന്നത് വളരെ വിരളമായ ഒരു പ്രതിഭാസമായിരുന്നു . മറ്റു രാജ്യങ്ങൾ മൂന്നും നാലും ഫാസ്റ്റ് ബൗളർമാ രെ അണിനിര ത്തിയിരുന്ന എഴുപതുകളിലും എൺപതുകളിലും നമുക്ക് ഫാസ്റ്റ് ബൗളർമാരുടെ കടുത്ത ദാരിദ്ര്യം തന്നെ ആയിരുന്നു . ഇന്ന് ഓസ്‌ട്രേലിയൻ പര്യടനം നടത്തുന്ന നമ്മുടെ ടീമിൽ ഫാസ്റ് എന്ന് വിളിക്കാവുന്ന മൂന്നോ നാലോ പേരുണ്ട് .അതുമാത്രമല്ല ഫാസ്റ്റ് ബൗളിങ്ങിന്റെ ആശാന്മാരായ ഓസ്‌ട്രേലിയയെ അവരുടെ മണ്ണിൽ നമ്മുടെ ഫാസ്റ്റ് ബൗളർമാർ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയും ഇന്ന് കണ്ടു .
.
അവിഭക്ത ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന മുഹമ്മദ് നിസ്സാർ മുപ്പതുകളി ലെ വേഗതയേറിയ ഒരു ബൗളർആയിരുന്നു . സ്പീഡ് ഗൺ ഒന്നും ഇല്ലായിരുന്ന അക്കാലങ്ങളിൽ ബാറ്സ്മാന്മാരും വിക്കെറ്റ് കീപ്പർമാരുമാണ് വേഗതയുടെ അളവുകോലുകൾ നിചയിച്ചിരുന്നത് . ബാസ്റ്മാന് പ്രതികരിക്കാൻ എടുക്കുന്ന സമയവും വിക്കറ്റ് കീപ്പറുടെ പക്കൽ പന്ത് എത്തിച്ചേരുമ്പോഴുള്ള ഉയരവുമായിരുന്നു അക്കാലത്തെ വേഗതയുടെ വേഗതയുടെ മാനദണ്ഡങ്ങൾ.
.
സ്വാതന്ത്ര്യന്തരം സ്പിൻ ബൗളിംഗ് നമ്മുടെ പ്രധാന ആയുധമായി . അറുപതുകളിൽ രമാകാന്ത് ദേശായി ആയിരുന്നു വേഗതയുടെ ഇന്ത്യൻ പ്രതിരൂപം . ഇന്ത്യക്കുവേണ്ടി പത്തു കൊല്ലം പന്തെറിഞ ദേശായി മാത്രമായിരുന്നു അറുപതുകളുടെ അവസാനം വരെ നമ്മുടെ ഒരേ ഒരു ഫാസ്റ്റ് ബൗളർ . ദേശായിയുടെ വിരമിക്കലിനു ശേഷം കുറേക്കാലം നമ്മുടെ ടീമിൽ മീഡിയം ഫാസ്റ്റ് ബൗളർമാർ പോലും ഇല്ലാതായി ഗവാസ്കറും , അമർനാഥ് തുടങ്ങിയവർ ആദ്യ ഏതാനും ഓവറുകൾ ഏറിയും .പിന്നെ നാൽവർ സംഘത്തിന്റെ സ്പിൻ ആക്രമണം .
.
എഴുപതുകളുടെ മധ്യത്തിൽ കർസൺ ഖാവ്‌രി , മദൻ ലാൽ തുടങ്ങിയവർ ടീമിലെത്തി . ഖാവ്‌രി ഇടക്ക് സ്പിൻ ബൗളിങ്ങും നടത്തി . 1978 ലാണ് കപിൽ ദേവ് രംഗത്തെത്തിയത് . വിക്കറ്റുകൾ തൂത്തുവാരാൻ കെൽപ്പുള്ള ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളർ കപിൽ ദേവ് തന്നെ . വേഗതയുടെ കാര്യത്തിൽ കപിൽ ഫാസ്റ്റ് അല്ല എന്ന് പരക്കെ വിശ്വസിച്ചിരുന്നു വെങ്കിലും 1978 -1982 കാലഘട്ടത്തിൽ അദ്ദേഹം വേഗതയിൽ തീരെ പിന്നിൽ ആയിരുന്നില്ല എന്ന് പഴയ വീഡിയോകളിൽ നിന്നും വ്യക്തമാകും .
.
തൊണ്ണൂറുകളുടെ ആദ്യം ജവഗൽ ശ്രീനാഥ് ശരിക്കും ഫാസ്റ്റ് ആയി തന്നെ പന്തെറിഞ്ഞു . 1993 -1997 കാലഘട്ടത്തിൽ ഒരു പക്ഷെ ശ്രീനാഥ് തന്നെയായിരുന്നു വേഗതയില് ഒന്നാമൻ . ശ്രീനാഥിന്റെ വരവോടെ വേഗതയിൽ നമ്മുടെ ദാരിദ്യം അവസാനിക്കാകൻ തുടങ്ങി . സഹീർ ഖാൻ , ആശിഷ് നെഹ്റ , അജിത് അഗർക്കാർ തുടങ്ങിയവർ ഫാസ്റ് - ഫാസ്റ് മീഡിയം വിഭാഗത്തില്പെടുന്നവരായിരുന്നു .
.
ഇന്ന് ശരാശരി വേഗത നോക്കിയാൽ ഒരു പക്ഷെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ വേഗതയിൽ ലോകത്തെ ഒന്നാം നമ്പർ ടീമാണ് . ജസ്പ്രീത് ബുമ്രയും മഹമ്മദ് ഷാമിയും ശരിക്കും ഫാസ്റ്റ് ആയി തന്നെയാണ് ഇപ്പോൾ പന്തെറിയുന്നത് . ഉമേഷ് യാദവ് , ഇഷാന്ത് ശർമ്മ തുടങ്ങി ഫാസ്റ്റ് -ഫാസ്റ്റ് മീഡിയം വിഭാഗത്തിൽ വരുന്ന അര ഡസൻ ബൗളെർമാരെങ്കിലുംഇന്ത്യയിലുണ്ട് . കഴിഞ്ഞ അണ്ടർ -19 ലോകകപ്പിൽ . രണ്ട് ഇന്ത്യൻ ചെറുപ്പക്കാർ അതിവേഗതയിൽ പന്തെറിഞ്ഞു എല്ലാവരുടെയും ആദരവ് പിടിച്ചു പറ്റിയിരുന്നു .
.
മുൻപ് ഇന്ത്യൻ ബാറ്സ്മാന്മാരെ ബൗൺസറുകൾ കൊണ്ട് ശല്യം ചെയുക മിക്ക ടീമുകളുടെയും ഫാസ്റ്റ് ബൗളർമാരുടെ വിനോദമായിരുന്നു . തിരിച്ചടിക്കില്ല എന്നുറപ്പ്ള്ളതുകൊണ്ടായിരുന്നു അത് . ബുമ്രയുടെ പന്തുകളുടെ മുന്നിൽ ഓസ്ടേലിയൻ ബാറ്റസ്മാൻമാർ വശം കെടുമ്പോൾ നാം ഒരു പുതിയ കാലത്തിലേക്ക് തന്നെ പ്രവേശിക്കുകയാണ് .
===
ചിത്രം : കപിൽദേവ് കടപ്പാട് യൂട്യൂബ് .കോം
author :rishidas s

അഫ്ഗാനിസ്താനി ആയ മെഗസ്തനീസ് എങ്ങനെ ഗ്രീക്ക് അംബാസിഡർ ആയി/ആക്കി?


മെഗസ്തനീസ് ജനിച്ചത് ഗ്രീക്ക് രേഖകൾ പ്രകാരം ആർകേഷ്യ ആണ്, അഫ്ഘാനിസ്ഥാനിലെ അർഖൻദാബ് നദീ തീര പ്രദേശം ആണ് ഗ്രീക്കിൽ ആർക്കേഷ്യ ആയി മാറുന്നത്, സൊറാസ്ട്രിയൻ അവേസ്ഥയിൽ ഈ നദി ഹറഖ്സ്വായിറ്റി എന്നും പഴയ പേർഷ്യൻ ഭാഷയിൽ ഹരാഹ്വതി, ഋഗ്വേദത്തിൽ സരസ്വതി (തർക്കത്തിൽ ഉള്ളതാണ്) എന്നും ആണ് ഈ പ്രദേശനാമം ഭാഷാപരമായി പരിണമിക്കുന്നത്. ഇന്നത്തെ കാണ്ഡഹാർ ആണ് ഈ പ്രദേശത്തെ ഉൾക്കൊള്ളുന്നത്.
മെഗസ്തനീസ് സെല്യൂസിഡ് എമ്പയർ അംബാസിഡർ ആയാണ് ചന്ദ്രഗുപ്‌തന്റെ(സാൻഡ്രോകോട്‌സ് എന്ന് ഗ്രീക്കിൽ) മൗര്യന്റെ സഭയിൽ വരുന്നത്, 305 BC യിൽ ചന്ദ്രഗുപ്ത മൗര്യനോട്‌ യുദ്ധത്തിൽ സെല്യൂസിഡ് എമ്പയർ തോൽക്കുകയും ഇറാന് കിഴക്കോട്ടുള്ള അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ പ്രദേശങ്ങൾ മൗര്യൻ എമ്പയറിന് കീഴിൽ വരുകയും സെല്യൂക്കസ് ഒന്നാമൻ മകളെ ചന്ദ്രഗുപ്‌ത മൗര്യന് കല്യാണം കഴിച്ചു കൊടുത്തു ബന്ധം സ്ഥാപിക്കുകയും സമ്മാനം ആയി കിട്ടിയ 500 ആനയെയും കൊണ്ടാണ് സെല്യൂക്കസ് ഒന്നാമൻ പടിഞ്ഞാറേക്കുള്ള യുദ്ധങ്ങൾ ജയിക്കാനായത്. ഈ സെല്യൂസിഡ് എമ്പയറിൽ ഗ്രീസോ മാസിഡോണിയയോ പോയിട്ട് തുർക്കി പോലും പൂർണമായി ഉൾപ്പെടുന്നില്ല, സെല്യൂസിഡ് എമ്പയറിന് ഗ്രൻസുമായോ മാസിഡോണിയയുമായോ നേരിട്ട് ഒരു ബന്ധവും ഇല്ല, ആകെ ഉള്ള ബന്ധം 7 വർഷം അലക്സാണ്ടർ ഈ പ്രദേശം ഭരിക്കുന്നുണ്ട് എന്നുള്ളതാണ്, എഴുതപ്പെട്ട എല്ലാ 'കഥ'കളിലും അലക്സാണ്ടർ സ്വന്തം ദൈവങ്ങളെയും, സംസ്കാരത്തേയും, ശീലങ്ങളെയും മാറ്റി ബാബിലോണിയൻ പേർഷ്യൻ ശീലങ്ങളെയും ആചാരങ്ങളെയും അനുകരിക്കുക ആണ് ചെയ്യുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ആണ് കെട്ടുകഥകൾ സായിപ്പ് വൽക്കരിക്കൽ പദ്ധതിയുടെ ഭാഗം ആയി 'ഹെല്ലനിസ്റ്റിക്' എന്ന നുണയിലൂടെ സെല്യൂസിഡ് എമ്പയറിനെ മൊത്തത്തിൽ ഹൈജാക്ക് ചെയ്തു സായിപ്പിന്റെ കഥയാക്കി മാറ്റുന്നത്. ഹെല്ലനിസം എന്ന് എവിടെ കണ്ടാലും മനസിലാക്കാം പുരാവസ്തു അടിത്തറ ഇല്ലാത്ത കെട്ടുകഥ മാത്രം ആണ് എന്ന്. അലക്സാണ്ടറുടെ മരണ ശേഷം എമ്പയർ ശിഥിലമാവുകയും അതിലെ ഒരു സ്റ്റേറ്റ് ആയ ബാബിലോണിയയുടെ ഭരണാധികാരി ആയി വരുന്ന സെല്യൂക്കസ് ഒന്നാമൻ തുർക്കി മുതൽ ഇറാൻ വരെ ഉള്ള പ്രദേശങ്ങൾ കീഴടക്കുകയും സെല്യൂസിഡ് എമ്പയർ സ്ഥാപിക്കുകയും ചെയ്യുന്നു. ഇത് 164 BC വരെ ശക്തമായി നിൽക്കുകയും, 64 BC യോട് അടുപ്പിച്ചു സിറിയ വരെ റോമൻ എമ്പയറും(അടുത്ത ആഫ്രിക്കൻ എമ്പയർ മോഷ്ടിച്ചത്) ശിഷ്ട ഭാഗം പാർത്തിയൻ, ബാക്ട്രിൻ ഒക്കെ ആയി മാറുന്നു. അങ്ങനെ സെല്യൂസിഡ് എമ്പയറിന്റെ കൂടേ അടിച്ചു മാറ്റിയ അംബാസിഡർ ആണ് മെഗസ്തനീസും.
മെഗസ്തനീസ് ഇന്ത്യയെ കുറിച്ച് എഴുതിയ പുസ്തകം 'ഇൻഡിക്ക' (ബ്രിട്ടീഷുകാർക്ക് മുൻപ് ഇന്ത്യ ഉണ്ടായിരുന്നില്ല എന്ന് പറയുന്നവർക്ക് ചിന്തിച്ചാൽ ദ്രിഷ്ട്ടാന്തം ഉണ്ട്‌) നഷ്ട്ടപെട്ടു പോയി, മെഗസ്തനീസിനെ പരാമർശിക്കുന്ന പിന്നീട് എഴുതപെട്ട ഗ്രന്തങ്ങളിലൂടെ ആണ് മെഗസ്തനീസ് അറിയപ്പെടുന്നത്. അതിൽ പ്രധാനപെട്ടത് ഇൻഡിക്ക എന്ന പേരിൽ തന്നെ ആരിയൻ(തുർക്കിയിൽ നിന്ന് മോഷ്ഠിച്ചു ഗ്രീക്കുകാരൻ ആക്കപ്പെട്ട ) എന്ന എഴുത്തുകാരന്റെ ഗ്രന്ധം ആണ്.
മെഗസ്തനീസ്/ആരിയൻ/ വേറേ ആരൊക്കെയോ ഇന്ത്യയെ കുറിച്ച് പറയുന്നത്. ചന്ദ്രഗുപ്തന്റെ ഭരണത്തിലെ ഇന്ത്യയെ കുറിച്ചുള്ള ചില പ്രധാനപെട്ട വസ്തുതകൾ.
1) ഇന്ത്യയിൽ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങൾ ആണ് ഭരിക്കുന്നത്
2) എല്ലാ മനുഷ്യരും സ്വതന്ത്രർ ആണ് അടിമകൾ ഇല്ല
3) കൃഷിക്കാരെയും വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നവരെയും ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടേണ്ടവരായി ആണ് കണ്ടിരുന്നത്
4) യുദ്ധം നടക്കുമ്പോഴും ശത്രുവിന്റെ രാജ്യത്തെ മരങ്ങളെയോ കൃഷിയെയോ നശിപ്പിക്കാറില്ല.
5) ആളുകളെ ഏഴായി തരം തിരിച്ചിട്ടുണ്ട് A) ജ്ഞാനികൾ B ) കൃഷിക്കാർ C) കന്നുകാലി വളർത്തുന്നവർ D) കലാകാരന്മാർ - എൻജിനിയർമാരും വൈദ്യപണ്ഡിതരും ഒക്കെ ഉൾക്കൊള്ളുന്ന E) പട്ടാളക്കാർ F) മേല്നോട്ടക്കാർ - വ്യാപാരികൾ, ഗ്രാമത്തലവന്മാർ ഉൾപ്പെടെ G) സർക്കാർ ഉദ്യോഗസ്ഥന്മാർ - നേവി ആർമി ഉദ്യോഗസ്ഥർ വലിയ പണക്കാർ ഉൾപ്പെടെ.
ഇതിൽ പ്രത്യേകം ആയി ശ്രദ്ധിക്കേണ്ടത് യൂറോസെന്ററിക് ചരിത്രകാരന്മാരും (മാർക്സിയൻ ചരിത്രകാരന്മാർ) സായിപ്പ് മത വിശ്വാസികളും തൊള്ള കീറുന്ന പോലെ പതിനായിരക്കണക്കിന് വർഷം ആയി നിലനിൽക്കുന്നു എന്ന് "വിശ്വസിക്കുന്ന"(വിശ്വാസികളുടെ വിശ്വാസത്തെ മാറ്റാൻ പറ്റില്ല എന്നറിയാം) ലംബമാനമായ ജാതി വ്യവസ്ഥയോ അടി കണക്കോ ഒന്നും ഇല്ല എന്നുള്ളതാണ്.
ലംബമാനം ആയ ജാതിവ്യവസ്ഥ, തൊട്ടുകൂടായ്മ അടി കണക്കു ഒക്കെ ആദ്യമായി ഇന്ത്യയിൽ നടപ്പിലാക്കുന്നത് ബ്രിട്ടീഷ് ഭരണകൂടം ആണ്. യൂറോപ്പ് പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെയും ഭരിച്ചിരുന്നത് മതഭരണം ആണ് ഉണ്ടായിരുന്നത്, ബൈബിൾ ആധാരം ആക്കിയാണ് ഭരണകൂടങ്ങൾ മതഭരണം നടത്തിയിരുന്നത്, ഇന്ത്യയിൽ ഭരണം പിടിച്ചെടുത്തപ്പോൾ യൂറോപ്പിലേതു പോലെ മതഭരണം ഇന്ത്യയിൽ നടപ്പിലാക്കാൻ തീരുമാനിച്ചു അതിനുള്ള അന്വേഷണം ആണ് മനുസ്മൃതിയിലും ശരീയത്തു് നിയമത്തിലും അവസാനിച്ചത്. മുസ്ലിംസിനു ശരീയത്തു് നിയമവും, ഹിന്ദുക്കൾക്ക് ലംബമാനമായ ജാതി വ്യവസ്ഥയും, അടി കണക്കും, തൊട്ട് കൂടായ്മയും.
ബ്രിടീഷുകാർക്കു മുൻപ് മുഗൾ സാമ്രാജ്യമോ, ഡൽഹി സുൽത്താനേറ്റൊ, ടിപ്പു സുൽത്താനോ, ഗുപ്ത മൗര്യ നന്ദ സാമ്രാജ്യമോ, ചേര ചോളാ പാണ്ട്യ പല്ലവ രാജാക്കന്മാരോ, ചാലുക്യ വിജയനഗര ഭരണകൂടങ്ങളോ അങ്ങനെ രേഖപ്പെടുത്തപെട്ടിട്ടുള്ള ഒരു ഭരണകൂടവും ലംബമാനമായ ജാതി വ്യവസ്ഥയോ അടി കണക്കോ തൊട്ടു കൂടായ്മയോ നടപ്പിലാക്കിയതായി ഒരു രേഖയും ഇന്നോളം പുരാവസ്തു ഗവേഷകർക്ക് കിട്ടിയിട്ടില്ല.
ജാതി വ്യവസ്ഥ ഉണ്ടായിരുന്നു, ജാതി അസമത്വം ഇല്ലായിരുന്നു, ഭരണകൂടങ്ങൾ തൊട്ട് കൂടായ്മയോ അടി കണക്കോ നടപ്പാക്കിയിരുന്നില്ല.
കൂടുതൽ വായനക്കായി
അരിയാൻ എഴുതിയ 'ഇൻഡിക്ക' വായിക്കുക.

കോറിലെവ് ക്രോസ്സ്(Korolev cross ) - ഒരു ദൃശ്യ വിസ്മയം




റഷ്യയുടെ സോയുസ് ഉപഗ്രഹവിക്ഷേപണ വാഹനത്തിന്റെ ലോഞ്ചിന്റെ ഒരു ഘട്ടത്തിൽ നടക്കുന്ന ദൃശ്യ വിസ്മയമാണ് കോറിലെവ് ക്രോസ്സ്(Korolev cross ) എന്നറിയപ്പെടുന്ന പ്രതിഭാസം .സോയുസ് വിവിക്ഷേപണവാഹനത്തിന്റെ ആദ്യ ഘട്ടം R7 എന്ന ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിൽ നിന്നും ഉരുത്തിരിഞ്ഞതാണ് . ഈ R7 [പിന്നീട് പല പരിണാമങ്ങളിലൂടെ സ്പുട്നിക്ക് വിക്ഷേപണവാഹനവും വോസ്‌റ്റോക്ക് വിക്ഷേപണവാഹനവും അവസാനം സോയുസ് വിക്ഷേപണ വാഹനത്തിന്റെ വകഭേദങ്ങളുമായി പരിണമിക്കുകയായിരുന്നു .
.
ഒരു ഇന്നർ കോറിന് ചുറ്റും ഘടിപ്പിച്ച നാല് ദ്രവ ഇന്ധന റോക്കറ്റ് ബൂസ്റ്ററുകളാണ് സോയ്‌സിന്റെ ആദ്യ ഘട്ടം . നാല് ബൂസ്റ്റർ ഘട്ടങ്ങളും കൃത്യം 118 സെക്കൻഡ് പ്രവർത്തിക്കും . ഇവക്ക് നടുവിലുള്ള സമാനമായ ആദ്യ ഘട്ടമാകട്ടെ 290 സെക്കൻഡ് പ്രവർത്തിക്കും . എരിഞ്ഞു തീർന്ന ഘട്ടങ്ങളെ ഉടൻ തന്നെ പുറം തള്ളിയില്ലെങ്കിൽ വിക്ഷേപണ വാഹനത്തിനു കാര്യക്ഷമമായി പ്രവർത്തിക്കാനാവില്ല . അതിനാൽ തന്നെ നാല് ബൂസ്റ്റർ ഘട്ടങ്ങളും 118 സെക്കൻഡ് കഴിയുമ്പോൾ ഒരേ സമയം ഉന്നത അന്തരീക്ഷത്തിൽ വച്ച് ഒന്നാം ഘട്ടത്തിൽനിന്നും വേർപെടുന്നു . ഒരേ സമയത്തുള്ള ഈ വേർപെടലാണ് ആകാശത്തു കോറിലെവ് ക്രോസ്സ് എന്ന ദൃശ്യ വിസ്മയം തീർക്കുന്നത് .
മഹാനായ സോവ്യറ്റ് റോക്കറ്റ് എഞ്ചിനീയർ സെർജി കോറിലെവ് ആണ് ഈ വിക്ഷേപണവാഹനങ്ങളുടെ ഷിപ്പി അദ്ദേഹത്തിന്റെ സ്മരണാർഥമാണ് ഈ കാഴ്ചയെ കോറിലെവ് ക്രോസ്സ് എന്ന് വിളിക്കുന്നത്
---
ചിത്രങ്ങൾ : കോറിലെവ് കുരിശ്, സോയുസ് റോക്കറ്റ് : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്

ഏരിയ 51 നെ കുറിച്ചും ഏലിയനെ കുറിച്ചും ഉള്ള കുറെ കാര്യങ്ങൾ അടങ്ങിയ ഒരു പൂർണണമല്ലാത്ത ബ്ലോഗ് ഞാൻ ഇന്നലെ കാണുവാനിടയായി അതു ഞാൻ നിങ്ങളുമായി share ചെയ്യാൻ ആഗ്രഹിക്കുന്നു.


ഏരിയ 51 നെ കുറിച്ചും ഏലിയനെ കുറിച്ചും ഉള്ള കുറെ കാര്യങ്ങൾ അടങ്ങിയ ഒരു പൂർണണമല്ലാത്ത ബ്ലോഗ് ഞാൻ ഇന്നലെ കാണുവാനിടയായി അതു ഞാൻ നിങ്ങളുമായി share ചെയ്യാൻ ആഗ്രഹിക്കുന്നു.
.
,

.
The Free Country എന്നറിയപ്പെടുന്ന USA എന്ന നോർത്തമേരിക്കൻ രാഷ്ട്രം മറയ്ക്കുന്നിടത്തോളം രഹസ്യങ്ങൾ വേറോരു രാജ്യവും സൂക്ഷിക്കുന്നില്ല..അന്റാർട്ടിക്കയുടെ ഭരണത്തിൽ യു.എസിനുള്ള മേൽക്കൈയിൽ തുടങ്ങാം..അന്റാർട്ടിക്കയ്ക്ക് മുകളിൽ ഉപഗ്രഹങ്ങൾ ഇല്ല, കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുന്നത് അവിടെ സ്ഥാപിച്ചിരിക്കുന്ന ബേസ് സ്റ്റേഷനാണ്..

കൂടാതെ ലോകത്തെ പ്രധാന രാജ്യങ്ങൾക്ക് എല്ലാം തുല്യാവകാശമുള്ള അന്റാർട്ടിക്കയിൽ അടുത്ത 50 കൊല്ലത്തേക്ക് ധാധുനിക്ഷേപങ്ങളും പെട്രോളിയം ഖനനവും അവ സംബന്ധിയായ പര്യവേഷണങ്ങളും എല്ലാം അമേരിക്കയുടെ മുൻകൈയ്യോടെ, സംയുക്ത സഹകരണത്തോടെ നിരോധിച്ചിരിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ ആ ഭൂഖണ്ഡം ശരിക്കും പുറം ലോകത്തിനു മുന്നിൽ അഞ്ജാതമായി തുടരുന്നു അല്ലെങ്കിൽ അങ്ങിനെ എന്നും തുടരണം എന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രം അങ്ങ് തീരുമാനിച്ചു.

എന്താണ് അമേരിക്ക എന്ന ഭീമൻ രാഷ്ട്രത്തിന്റെ ശക്തി ? സാങ്കേതികവിദ്യകളിൽ എങ്ങനെ അവർ ചുരുങ്ങിയകാലം കൊണ്ട് മേൽക്കോയ്മ നേടി ? നെവാഡൻ മരുഭൂമിയിലെ Area 51 എന്ന രഹസ്യ മിലിട്ടറി ബേസിൽ എന്താണ് യഥാർത്തത്തിൽ നടക്കുന്നത് ? ലോകം സംശയിക്കുന്നത് പോലെ അത് ഒരു ഏലിയൻ റിസേർച്ച് സെന്ററാണോ ? Area 51നെപ്പറ്റിയുള്ള പരാമർശങ്ങൾ നടത്താൻ പോലും അമേരിക്കൻ മിലിട്ടറി ഭയക്കുന്നതെന്തിനാണ്.ഒരു സാറ്റലൈറ്റ് ഇമേജ് പോലും എടുക്കാൻ അനുവദനീയമല്ലാത്ത സ്ഥലമാണത്..ഒരു ഹൈലി ക്ലാസിഫൈഡ് റിസേർച്ച് ഫെസിലിറ്റിയാണത് എന്നാണ് ഗവണ്മെന്റ് ഭാഷ്യം.

റഷ്യൻ ചാര ഉപഗ്രഹങ്ങളുടേയും മറ്റുചില സ്വകാര്യ ഉപഗ്രഹങ്ങളുടേയും സഹായത്തോടെ വളരെ കുറച്ചു വിവരങ്ങൾ ഏരിയ 51പ്പറ്റി ലഭിച്ചിട്ടുണ്ട്..പക്ഷേ ഏതാണ്ട് പൂർണ്ണമായും ഭൂമിക്കടിയിലാണ് ഈ റിസേർച്ച് കേന്ദ്രം....പ്രധാനമായും സംശയിക്കുന്നത് പണ്ട് ന്യൂ മെക്സിക്കോയിലെ റോസ് വെൽ എന്ന സ്ഥലത്ത് 1947ൽ തകർന്നു വീണ UFO ( Unidentified Flying Object ) യും അതിലെ അന്യഗ്രഹജീവികളെയും സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണെന്നാണ്.അത് കൂടാതെ ഇവരുടെ സാങ്കേതികവിദ്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ സ്വായത്തമാക്കാനുള്ള ശ്രമങ്ങളും ആണെന്നാണ്..

മറ്റൊന്ന് ഏലിയൻസും യു.എസ് ഗവണ്മെന്റും ഒന്നിച്ച് നടത്തുന്ന എന്തോ റിസേർച്ച് ഫെസിലിറ്റി ആയിരിക്കാം അതെന്നാണ്.ഈ വാദങ്ങൾ ശരി വയ്ക്കുന്ന വിവരങ്ങളാണ് സമീപപ്രദേശത്തെ ജനങ്ങളിൽ നിന്നും, Area 51ലെ പൂർവ്വകാല ജോലിക്കാരിൽ നിന്നും ലഭിച്ചിരിക്കുന്നത്..ചില മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ Area51ലെ ഒരു പഴയ ഫോർമാൻ , എഞ്ചിനീയർ എന്നിവർക്ക് പറയാനുള്ളത് അവിടെ പറക്കും തളികകളുടെ നിർമ്മാണമാണ് നടക്കുന്നതെന്നും രണ്ട് ജോലിക്കാരുടെ മൊഴി പ്രകാരം J-Rod എന്ന് വിളിക്കുന്ന ഒരു അന്യഗ്രഹവാസിയുമായി അവർ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ടെന്നുമാണ്..സത്യത്തെ എക്കാലവും മൂടിവർക്കാനാകില്ല എന്ന് നമുക്ക് കരുതാം..

ഒന്നാം ലോക മഹായുദ്ധത്തിൽ ഒന്നുമല്ലാതിരുന്ന അമേരിക്ക എന്ന രാജ്യം രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വളർച്ചയുടെ അസാധാരണമായ പടവുകൾ കയറുകയായിരുന്നു.

അമേരിക്കയുടെ വളർച്ചയും ജർമ്മനി എന്ന രാഷ്ട്രത്തിന്റെ തകർച്ചയും ഒന്നിച്ചായിരുന്നു.രണ്ടാം ലോക മഹായുദ്ധകാലത്ത് ലോകത്ത് മറ്റേതു രാജ്യത്തെക്കാളും അത്യാധുനികമായ ആയുധങ്ങൾ വികസിപ്പിച്ചെടുത്തത് ജെർമ്മനിയായിരുന്നു..V2 എന്ന് വിളിക്കുന്ന ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ, അത്യാധുനിക സ്കഡ് മിസൈലുകൾ, തുടങ്ങി വിപ്ലവകരമായ ആയുധങ്ങൾ....ജർമ്മൻ എഞ്ചിനീയേഴ്സിന് കാലാതീതമായ ഈ സാങ്കേതികവിദ്യകൾ എവിടെനിന്നു കിട്ടി എന്നതാണ് ഉദ്യേഗം ജനിപ്പിക്കുന്ന കാര്യം.

ഇയാൻ വാൻ ഹെത്സിങ്ങ് എഴുതിയ “ Secret Societies " എന്ന പുസ്തകത്തിൽ പറയുന്നത് രണ്ടാം ലോകമഹായുദ്ധത്തിനു മൂന്ന് വർഷങ്ങൾക്ക് മുൻപ് ജെർമ്മനിയിലെ ബ്ലായ്ക്ക്ഫോറസ്റ്റിൽ ഒരഞ്ജാത പേടകം തകർന്നു വീണിരുന്നു.ഹിറ്റ്ലറുടെ പട്ടാളക്കാർ പേടകവും അതിലുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ജീവിയുടെ അവശിഷ്ടങ്ങളും ഒരു കോട്ടയിലേക്ക് മാറ്റുകയുണ്ടായി.അവിടെ വച്ച് നാസി എഞ്ചിനീയർമാർ ഈ പേടകത്തിന്റെ സാങ്കേതികവിദ്യ റീവേഴ്സ് എഞ്ചിനീയറിങ്ങ് വഴി മനസ്സിലാക്കിയിരുന്നിരിക്കണം.കാരണം ഈ സംഭവത്തിനു ശേഷമാണ് അവർ ആന്റൈ-ഗ്രാവിറ്റി പരീക്ഷണങ്ങളിൽ മുഴുകിയത് എന്ന് രേഖകൾ സൂചിപ്പിക്കുന്നു.

വളരെ പെട്ടെന്നുള്ള ഒരു സാങ്കേതിക കുതിച്ചുകയറ്റമാണ് പിന്നീട് ജർമ്മൻ ശാസ്ത്രരംഗത്ത് സംഭവിച്ചത്.1938ലാണ് ജെർമ്മൻ രസതന്ത്രഞ്ജ്യൻ ഓട്ടോഹാനും ഫ്രിറ്റ്സ് സ്ട്രാറ്റ്സ്മാനും ചേർന്ന് ആദ്യത്തെ ഫിഷൻ റിയാക്ഷൻ നടത്തിയത്.ഒരു യുറേനിയം ആറ്റത്തെ അവർ ഭേദിച്ചു.മാനവരാശിയിൽ നിലവിലുള്ള ഊർജ്ജ്യത്തിൽ ഏറ്റവും ശക്തമായത് അവർ കണ്ടെത്തി..

ഇതറിഞ്ഞ ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ റൂസ് വെൽറ്റിന് മുന്നറിയിപ്പു നൽകി..ഈ അപകടകരമായ കണ്ടുപിടുത്തം ഇന്നോളം മനുഷ്യൻ കൈവച്ചിട്ടില്ലാത്ത അതിശക്തമായ ഒരു എനർജി ഉണ്ടാക്കാൻ പര്യാപ്തമാണെന്നും അത് വച്ചുണ്ടാക്കുന്ന അയുധത്തിന് മാരകശക്തി ഉണ്ടായിരിക്കും എന്നും.

ഇതേ സമയം തന്നെ ടൈം ട്രാവൽ മെഷീൻ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ജർമ്മനി രഹസ്യമായി ആരംഭിച്ചു.അതിനു ഉപയോഗിച്ചിരുന്ന ചില രഹസ്യ ലബോറട്ടറികൾ പിന്നീട് കണ്ടെത്തുകയുണ്ടായി.എന്നാലും ചില ഗവേഷകർ വിശ്വസിക്കുന്നു അവർ പരീക്ഷണത്തിൽ വിജയിച്ചു എന്നും ടൈം ട്രാവൽ വിജയകരമായി നടത്തിയിട്ടുണ്ടെന്നും .

എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെട്ടതോടെ ഈ സാങ്കേതിക വിദഗ്ധന്മാരും എഞ്ചിനീയർമാരിലും ഭൂരിഭാഗം പേരും അമേരിക്കയിലേക്ക് കുടിയേറി..ഒരർഥത്തിൽ അമേരിക്ക അവരെ ദത്തെടുത്തു.പിന്നെയവർ ജോലി ചെയ്തത് അമേരിക്കയ്ക്ക് വേണ്ടിയാണ്.അങ്ങിനെ അമേരിക്കയുടെ നല്ലകാലം ആരംഭിച്ചു...

ആന്റൈ ഗ്രാവിറ്റി പരീക്ഷണങ്ങളും ടൈം ട്രാവൽ പരീക്ഷണങ്ങളും നടന്നു എന്ന് വിശ്വസിക്കുന്ന ലാബോറട്ടറി ശേഷിപ്പുകൾ അടുത്തകാലത്ത് ജർമ്മനിയിൽ കണ്ടെത്തുകയുണ്ടായി....ചില നിഗമനങ്ങൾ പറയുന്നത് ജർമ്മനിയുടെ പരാജയം ആസന്നമായ ഘട്ടത്തിൽ പ്രധാനപ്പെട്ട പല ആർമി ജനറൽമാരും ഒരു തെളിവുപോലും അവശേഷിപ്പിക്കതെ അപ്രത്യക്ഷമാവുകയായിരുന്നത്രേ.....ജർമ്മൻ എഞ്ചിനീയർമ്മാർ വികസിപ്പിച്ച ടൈം ട്രാവൽ മെഷീൻ ഉപയോഗപ്പെടുത്തിയാകാം അവർ രക്ഷപെട്ടെതെന്ന് ചിലർ കരുതുന്നു..എന്തിന്,ഹിറ്റ്ലറുടെ മരണം പോലും ഇന്നും ഒരു ദുരൂഹതയാണല്ലോ...

അതുപോലെ തന്നെ അമേരിക്കൻ തലസ്ഥാന നഗരത്തിന്റെ നിർമ്മാണവും പുരാതന ഗ്രീക്ക് റോമൻ നഗരങ്ങളൂടേതുമായി അപാരമായ സാദ്യശ്യം ഉണ്ട്.മറ്റു ലോകത്തുള്ള ആ അഞ്ജാതശക്തികളുമായി സമ്പർക്കം പുലർത്തിയവരിൽ ആധുനിക അമേരിക്കയൂടെ ശില്പികളും ഉൾപെടും.

അമേരിക്കൻ സ്വാതന്ത്യസമരയുദ്ധകാലത്ത് ബ്രട്ടീഷുകാരുമായി പോരാടിയിരുന്ന ജോർജ്ജ് വാഷിങ്ങ്ടണിന് അസാധാരണമായ ഒരനുഭവം ഉണ്ടായി..ട്രൈബ്യൂൺ എന്ന അമേരിക്കൻ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച അനുഭവകഥയാണിത്....1777ൽ പെൻസിൽവാനിയയിലെ വാലി ഫോർജ്ജിൽ വച്ച് നടന്ന യുദ്ധത്തിൽ അമേരിക്ക ബ്രിട്ടണോട് 100% പരാജയപ്പെടും എന്ന ഘട്ടമായിരുന്നു..അന്ന് ഒരു രാത്രിയിൽ വാഷിങ്ങ്ടൺ ഫോർജ്ജിലെ ഒരു വനപ്രദേശത്ത് ആസന്നമായ പരാജയം ഏറ്റുവാങ്ങുന്നതിനായി ഒറ്റ്യക്ക് നിന്ന് പ്രാർഥിക്കുകയായിരുന്നു.

അപ്പോൾ ഒരഞ്ജാത ശക്തി അദ്ദേഹത്തിനു മുന്നിൽ പ്രത്യക്ഷമായി.200 വർഷങ്ങൾക്ക് ശേഷമുള്ള അമേരിക്കയുടെ മാപ്പ് വളരെ വ്യക്തമായി ഒരോ സ്ഥലങ്ങളും അടയാളപ്പെടുത്തി അദ്ദേഹത്തിന്റെ മുന്നിൽ തെളിഞ്ഞുവന്നു.

ഈ അനുഭവത്തിൽ നിന്ന് മനോബലം ഉൾക്കൊണ്ട് രണ്ടും കൽ‌പ്പിച്ച് ബ്രിട്ടീഷുകാരോട് അദ്ദേഹ പൊരുതി..അസംഭംവ്യമായത് സംഭവിച്ചു. ബ്രിട്ടൺ പരാജയപ്പെട്ടു.

ഈ സംഭവത്തിന് വർഷങ്ങൾക്ക് മുൻപ് 1752ൽ വിർജ്ജീനിയയിൽ സ്ഥാപിതമായ ഫ്രീ മേസൺസ് എന്ന രഹസ്യ സംഘടനയുടെ ഭാഗമായിരുന്നു വാഷിങ്ങ്ടൺ.എക്ട്രാ ടെറസ്ട്രിയലുകളെ സംബന്ധിച്ച എന്തോ രഹസ്യം സൂക്ഷിക്കുന്നവരായിരുന്നു ഫ്രീ മേസണുകൾ..അമേരിക്കൻ സ്വാതന്ത്യ സമരപ്രഖ്യാപനത്തിന്റെ കരാറിൽ ഒപ്പുവച്ച 56 പേരിൽ ഒൻപത് പേർ ഈ സംഘടനയിലെ അംഗങ്ങൾ ആയിരുന്നു.മേസൺസിന്റെ ചിഹ്നമാണ് ഇന്ന് അമേരിക്കയിലെ ചരിത്രസ്മാരകളിൽ തൊട്ട് അമേരിക്കൻ ഡോളർ ബില്ലിൽ വരെ ആലേഖനം ചെയ്തിരിക്കുന്നത്. #കോപിഡ്

നിക്കോള ടെസ്ല

നിക്കോള ടെസ്ല (Nikola Tesla- 10 July 1856 – 7 January 1943)- അവഗണിക്കപ്പെട്ട മഹാരാധൻ[repost from 8/1/18]

തോമാസ് എഡിസനെ പുകഴ്ത്തുന്ന പാഠഭാഗങ്ങൾ പലപ്പോഴും സ്‌കൂൾ സിലബസുകളിൽ കണ്ടിട്ടുണ്ട് .എന്റെ സ്‌കൂൾ വിദ്യാഭ്യാസകാലത് എഡിസനെപ്പറ്റി പാഠങ്ങൾ ഉണ്ടായിരുന്നു .പക്ഷെ എഡിസണും ഒരു പടി മുകളിൽ സ്ഥാനമുള്ള മഹാപ്രതിഭയായിരുന്നു നിക്കോള ടെസ്ല. എഡിസനുണ്ടായിരുന്ന കച്ചവടക്കണ്ണ് ഉണ്ടായിരുന്നില്ല എന്നതുമാത്രമായിരുന്നു ടെസ്ലയുടെ പോരായ്മ
-
ബഹുഭാഷാ പണ്ഡിതൻ , ആൾട്ടർനേറ്റിംഗ് കറന്റിനെ ലോകത്തിന്റെ ചാലക ശക്തിയാക്കിയ ദീര്ഘദര്ശി . ആധുനിക ലോകത്തിന്റെ കായിക പ്രയത്നം ചുമലിൽ വഹിക്കുന്ന A C മോട്ടോറിന്റെ ഉപജ്ഞാതാവ് . വയർലെസ് വാർത്താവിനിമയത്തിന്റെ പതാകാവാഹകൻ .അസംഖ്യം പേറ്റന്റുകളുടെ ഉടമ . ഇതെല്ലാമായിരുന്നു നിക്കോള ടെസ്ല എന്ന വ്യക്തി ..
.
സെർബിയയിൽ ആയിരുന്നു ടെസ്ല ജനിച്ചത് . ഗണിതത്തിൽ അസാമാന്യമായ കഴിവുണ്ടായിരുന്നു ടെസ്ല എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയേറി .എഡിസനെ കണ്ട ടെസ്ലക്ക് ചില സാങ്കേതിക പ്രശനങ്ങളുടെ പരിഹാരത്തിന് 50000 ഡോളർ എഡിസൺ വാഗ്ദാനം ചെയ്തു .എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ച ടെസ്‌ലക്ക് എഡിസൺ ഒരു ചില്ലകാശുപോലും നൽകിയില്ല .അതൊരു തമാശയായിരുന്നു എന്നായിരുന്നു എഡിസന്റെ പക്ഷം . ഒരുപാട് കണ്ടുപിടിത്തങ്ങൾ നടത്തിയെങ്കിലും പാപ്പരായി മരിക്കേണ്ടിവന്ന ടെസ്ലയുടെ ജീവിതത്തിന്റെ ചൂണ്ടുപലകയായിരുന്നു ആ സംഭവം
.
വൈദ്യതി വ്യവസായത്തിന്റെ ആദ്യകാലങ്ങളിൽ ഡി സി യും എ സി യും തമ്മിൽ ഒരു മല്പിടിത്തം തന്നെ നടന്നിരുന്നു .ഡി സി യുടെ വക്താവായിരുന്നത് തോമസ് എഡിസണും എ സി യുടെ വക്താവ് ജോർജി വെസ്റ്റിംഗ്ഹവ്സ് ഉം (George Westinghouse ) ആയിരുന്നു .സ്വന്തം ലാഭത്തിനു വേണ്ടി എന്ത് ദുഷ്പ്രചാരണവും നടത്താൻ ഒരു മടിയുമില്ലായിരുന്ന എഡിസൺ ഇലക്ട്രിക് ചെയറിൽ മാത്രം ഉപയോഗിക്കാൻ കൊള്ളാവുന്ന ഒരു ''സാധനം '' ആയാണ് എ സി യെ വിശേഷിപ്പിച്ചത് .അതിനാൽ തന്നെ ജോർജ് വെസ്റ്റിംഗ്ഹവ്സ് നു തന്റെ എ സി കച്ചവടത്തിൽ മുന്നേറാനായില്ല .എഡിസനെപ്പോലെ തരം താണ പ്രചാരണവേലകൾ അദ്ദേഹത്തിന് അറിയുകയും ഇല്ലായിരുന്നു .ടെസ്ലയുടെ പോളിഫെസ് ബ്രൂഷ്‌ലെസ്സ് എ സി മോട്ടോറിനെ പറ്റി മനസ്സിലാക്കിയ വെസ്റ്റിംഗ്ഹവ്സ് വൻതുകനൽകി ടെസ്‌ലയിൽ നിന്നും എ സി മോട്ടോർ നിർമാണത്തിനുള്ള അവകാശം കരസ്ഥമാക്കി .അതോടെ എ സി വൈദ്യുതി ഡി സി വൈദുതിക്കു മേൽ മേൽകൈ നേടി .കച്ചവടത്തിന്റെ ആശാനായ എഡിസൺ മലക്കം മറിഞ് എ സി യുടെ ആളായി എ സി ഉപകരണങ്ങൾ നിർമിച്ചു ലാഭമുണ്ടാക്കാൻ തുടങ്ങി .വെസ്റ്റിംഗ്ഹവ്സ് പ്രായോഗികമായ സിംഗിൾ ഫേസ് ട്രാൻസ്ഫോർമേറും റഷ്യൻ എൻജിനീയറായ മിഖയിൽ ഡോംബ്രോവോൾസ്കി ( Mikhail Dobrovolsky) പോളി ഫേസ് ട്രാൻസ്ഫോർമറും കണ്ടുപിടിച്ചു ( 1889). എ സി ഊർജ്ജനഷടം കുറച്ചു പ്രസരണം നടത്താനും എ സി യെ ഇൻഡക്ഷൻ മോട്ടോർ ഉപയോഗിച്ച് യാന്ത്രിക ഊർജ്ജമാക്കി മാറ്റാനും കഴിഞ്ഞതോടെ ആധുനിക വൈദുതി വിതരണ സംവിധാനങ്ങളുടെ തുടക്കമായി .ഈ പുരോഗതിക്ക് നാം ഏറ്റവും കടപ്പെട്ടിരിക്കുന്നത് ടെസ്ലയുടെ പ്രതിഭയോടും വെസ്റ്റിംഗ്ഹവ്സ് ഇന്റെയും, ഡോംബ്രോവോൾസ്കി യുടെയും ട്രാൻസ്ഫോർമേറുകളോടുമാണ് .
.
ലോകത്തെ ആദ്യ വൻകിട വൈദ്യത നിലയങ്ങളിൽ ഒന്നായിരുന്നു നയാഗ്രയിൽ 120 കൊല്ലം മുൻപ് സ്ഥാപിക്കപ്പെട്ടത് .നയാഗ്രയിൽനിന്നുള്ള വൈദുതി വിദൂരമായ നഗരങ്ങളിൽ എത്തിക്കാനുള്ള പ്രസരണ സംവിധാനം നിർമിച്ചത് ടെസ്ലയുടെ മേൽനോട്ടത്തിലായിരുന്നു .അപ്പോഴേക്കും സമ്പന്നനായികഴിഞ്ഞ ടെസ്ല നിക്കോള ടെസ്ല കമ്പനി ( Tesla Electric Light and Manufacturing )എന്ന പേരിൽ സ്വന്തം കമ്പനിയും തുടങ്ങി .പക്ഷെ 1895 ൽ ഒരഗ്നിബാധയിൽ അദ്ദേഹത്തിന്റെ പരീക്ഷണ ശാല കത്തി നശിച്ചു .ടെസ്ല നിരാശയുടെ പടുകുഴിയിലേക്ക് വഴുതിവീണു .അതിൽനിന്നും അദ്ദേഹം കരകയറിയില്ല .
.
പിന്നീടുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ പലതും വന്യമായ ഊഹങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു .ടെസ്ലയുടെ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ചാണ് മാർക്കോണി റേഡിയോ തരംഗങ്ങളുടെ പ്രസരണവും സ്വീകരണവും നടത്തിയതെന്ന് അക്കാലത്തു ആരോപണം ഉണ്ടായിരുന്നു .മാർകോണിക്കെതിരെ ടെസ്ല നിയമ നടപടി സ്വീകരിച്ചെങ്കിലും വിജയിക്കാനായില്ല .മാർക്കോണി നോബൽ സമ്മാനവും നേടിയെടുത്തു ,.തന്റെ കണ്ടുപിടുത്തങ്ങൾ ഉപയോഗിച്ച് പലരും പുരസ്കാരങ്ങൾ നേടുന്നത് നിസ്സഹായനായി നോക്കിനിൽക്കാൻ മാത്രമേ ടെസ്ലക്കായുളൂ.തികച്ചും ഉൾവലിഞ്ഞ ടെസ്ല ഭാവനാന്തമാകമായ പല കാര്യങ്ങളെക്കുറിച്ചും ഗവേഷണം നടത്തി .അപ്പോഴേക്കും അദ്ദേഹം സാമ്പത്തികമായി തകർന്നിരുന്നു .അവസാന വർഷങ്ങളിൽ ആദ്യകാലത് അദ്ദേഹത്തെ സഹായിച്ച ജോർജ് വെസ്റ്റിംഗ്ഹവ്സ് രൂപീകരിച്ച കമ്പനിയാണ് അദ്ദേഹത്തിന്റെ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവുകൾ നടത്തിയിരുന്നത് .
.
അവസാനകാലത് പാർക്കുകളിൽ പോയി പ്രാവുകൾക്ക് ഭക്ഷണം നൽകിയാണ് ടെസ്ല സമയം ചെലവഴിച്ചിരുന്നത് .1943 ജനുവരി 7 ന് അദ്ദേഹം ദിവൻഗതനായി . നാം ഇപ്പോൾ കാണുന്ന പ്രായോഗികമായ വൈദുതി നിർമാണ പ്രസരണ ,ഉപകരണ സംവിധാനങ്ങളിൽ എല്ലാം ടെസ്ലയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് .അദ്ദേഹത്തിന്റെ അപദാനങ്ങൾ പാടിനടക്കാൻ പാണന്മാർ ഇല്ലായിരുന്നതിനാൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഇപ്പോഴും തമസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു
===
ചിത്രം നിക്കോള ടെസ്ല ,ചിത്രം :കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
1.https://www.smithsonianmag.com/…/extraordinary-life-nikola…/
--
This is an original work based on the reference given .

യൂറോപ്പിലെ അവസാന വിഗ്രഹാരാധകർ


സി ഇ നാലാം ശതകം വരെ യൂറോപ്പ് മുഴുവനും വിഗ്രഹാരാധകരുടെ രാജ്യങ്ങളും സാമ്രാജ്യങ്ങളും ആയിരുന്നു . ജനാധിപത്യത്തിന്റെ വിളക്കായ ഗ്രീക്ക് സംസ്കാരവും മൂന്ന് ഭൂഖണ്ഡങ്ങളിൽ പടർന്നു പന്തലിച്ച റോമൻ സാമ്രാജ്യവും എല്ലാം വിഗ്രഹാരാധകരുടേതായിരുന്നു . സിയൂസിനെ ( റോമൻ സാമ്രാജ്യത്തിൽ ജുപിറ്റർ ) ദേവാധിദേവനായി ആരാധിച്ചിരുന്ന ഗ്രെക്കോ -റോമൻ സംസ്കാരമായിരുന്നു അവയിൽ ഏറ്റവും വിപുലം . ബി സി ഇ ആറാം ശതകം മുതൽ സി ഇ നാലാം ശതകം വരെ യൂറോപ്പിന്റെ ഭാഗധേയം നിര്ണയിച്ചിരുന്നത് അവരായിരുന്നു .
.
സ്വയം നവീകരണം നടത്താൻ മടിക്കുക വഴി ആ മഹത്തായ സംസ്കാരത്തിലേക്ക് അധിനിവേശം നടത്താൻ തെക്കു നിന്നും ആക്രമണം നടത്തിയ വിരുദ്ധ വിശ്വാസം പേറുന്നവർക്കായി . വിഗ്രഹാരാധകരുടെ സംസ്കാരങ്ങൾക്ക് പലപ്പോഴും പൊതുവായ ചില ദൗബല്യങ്ങൾ ഉണ്ടായിരുന്നു . തമ്മിൽ തല്ലൽ തന്നെയായിരുന്നു അതിൽ ഒന്നാമത്തേത് . രണ്ടാമത്തേത് അവരുടെ ഓവർ ആയ സഹിഷ്ണുത . മറ്റുള്ളവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുക . പക്ഷെ സ്വന്തം ജനതയോട് ആ സൗമനസ്യം കാണിക്കാതിരിക്കുക . ഈ ദൗർ ബല്യം മുതലാക്കാൻ കടന്നുകയറ്റക്കാർക്ക് കഴിഞ്ഞു . മൂന്നാമതായി ചില വിശ്വാസങ്ങളിൽ അവർക്കുള്ള കടും പിടുത്തമായിരുന്നു . ഒരു നിയമവും പാലിക്കാത്ത യുദ്ധങ്ങളിൽ വ്യർത്ഥമായ യുദ്ധനിയമങ്ങൾ പാലിച്ചു മണ്ണടിഞ്ഞ ഒട്ടനവധി വിഗ്രഹാരാധക രാജാക്കന്മാർ ഉണ്ടായിരുന്നു .
.
റോമും ഗ്രീസുമൊക്കെ മണ്ണടിഞ്ഞുവെങ്കിലും ഉത്തര യൂറോപ്പിൽ വിഗ്രഹാരാധകർ എയ്‌തിഹാസികമായ ചെറുത്തുനിൽപ്പ് തന്നെ നടത്തി . മഹാ സാമ്രാജ്യമായ റോം ഏതാനും ദശകങ്ങൾ കൊണ്ട് മണ്ണടിഞ്ഞപ്പോൾ വടക്കൻ യൂറോപ്പിലെ വിഗ്രഹാരാധകർ നൂറ്റാണ്ടുകളാണ് അധിനിവേശത്തിനെതിരെ പോരാടിയത് . തോർ (Thor ) ആയിരുന്നു അവരുടെ ദേവാധിദേവൻ. വൈക്കിങ്ങുകൾ എന്നറിയപ്പെടുന്ന ജനതയും ഈ വിഭാഗത്തിൽ പെടുന്നു .
.
ഇന്നത്തെ സ്കാന്ഡിനേവിയ , ബാൾട്ടിക്ക് മേഖല , ഹോളണ്ട് , നോർവെ തുടങ്ങിയവയായിരുന്നു തോർന്റെ ജനതയുടെ ഭൂഭാഗം . പതിനൊന്നാം ശതകത്തിൽ യൂറോപ്യന് വിഗ്രഹാരാധകരുടെ അവസാന ശക്തികേന്ദ്രമായ സ്വീഡനിലെ ഉപ്‌സില ( uppsala) ആക്രമിക്കപ്പെട്ടു . ആരാധാനാലയങ്ങൾ നശിപ്പിക്കപ്പെട്ടു . വിഗ്രഹാരാധകർ മറ്റുള്ളവരോട് കാണിച്ചിരുന്ന സഹിഷ്ണുത അവരോട് കാട്ടപ്പെട്ടില്ല . വിശ്വാസം മാറ്റുക അല്ലെങ്കിൽ മരിക്കുക എന്നതായിരുന്നു വിജയികളുടെ ആജ്ഞ . മൂന്നു സഹസ്രാബ്ദം നീണ്ടുനിന്ന യൂറോപ്പിലെ വിഗ്രഹാരാധകരുടെ സംസ്കാരം എന്നെന്നേക്കുമായി കാലയവനികക്കുള്ളിൽ മറഞ്ഞു . ബാൾട്ടിക്ക് മേഖലയിൽ പിന്നെയും ഏതാനും നൂറ്റാണ്ടുകൾ ചില ഗ്രാമീണ സമൂഹങ്ങൾ വിഗ്രഹാരാധന പിന്തുടർന്ന് പോന്നു . പതിനാലാം ശതകത്തോടെ അവരുടെ പിന്മുറയും തുടച്ചു നീക്കപ്പെട്ടു .