ഇംഗ്ളീഷ് അടിമത്വചിഹ്നം പേറുന്ന ബിസിസിഐ
BCCI- ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്‍ഡ്യയുടെ എംബ്ളം അഥവാ ചിഹ്നം കണ്ടാല്‍ ഒരു വേള അത് നമ്മുടെ അഭിമാന ചിഹ്നമായ അശോകചക്രത്തില്‍ നിന്നും അല്‍പം വ്യത്യാസപ്പെടുത്തി കടം കൊണ്ടതാണെന്ന് കരുതുന്നവരാണ് ഏറെയും.വസ്തുത എന്തെന്നാല്‍ ആ ചിഹ്നം ബ്രിട്ടീഷ് യജമാനന്‍മാര്‍ കയറ്റി വെച്ച അടിമത്വത്തിന്‍റെ നുകം ഉരഞ്ഞുണ്ടായ പാടാണ്.
1861ന്‍ ക്വീന്‍ വിക്ടോറിയയാല്‍ തുടക്കമിട്ട 'ഓര്‍ഡര്‍ ഓഫ് സ്റ്റാര്‍ ഓഫ് ഇന്‍ഡ്യ' എന്ന പദവി ഉദിച്ചു നില്‍ക്കുന്ന സൂര്യനും നടുവില്‍ മറ്റൊരു നക്ഷത്രവും അങ്കിതം ചെയ്തിട്ടുള്ളത പതക്കത്തോടു കൂടിയതാണ്.ഈ നാട്ടില്‍ അല്‍പം സുഖിപ്പിച്ചു നിര്‍ത്തേണ്ട പ്രമുഖര്‍ക്കും(ബ്രിട്ടീഷ് അധിനിവേശത്തെ പരസ്യമായി എതിര്‍ക്കാതിരുന്ന,കൂറു കാട്ടിയ,പരിമിതമെങ്കിലും ഉള്ള അധികാരം കൊണ്ട് സുഖിച്ച് കാലക്ഷേപം കഴിക്കാമെന്നു കരുതിയ മിടുക്കര്‍ക്ക് മാത്രം,അപൂര്‍വം മറ്റ് ചിലര്‍ക്കും),ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കും നല്‍കി വന്ന പദവിയാണ് സ്റ്റാര്‍ ഓഫ് ഇന്ത്യ പദവി.
ഈ ചിഹ്നം ബ്രിട്ടീഷ് ഇന്ത്യന്‍ വൈസ്രോയിമാരുടേയും ഗവര്‍ണര്‍ ജനറല്‍മാരുടേയും ബ്രിട്ടീഷ് ഇന്ത്യന്‍ നേവിയുടേയും കൊടിയിലും കാണാം.1928ല്‍ BCCI രൂപവല്‍കരിച്ചപ്പോള്‍ ഈ മുദ്ര ഔദ്യോഗിക ചിഹ്നമായി ചാര്‍ത്തിക്കിട്ടി.സ്വാതന്ത്ര്യാനന്തരവും തുടര്‍ന്നു വന്നു.
നമ്മുടെ അയല്‍ക്കാരുടെ ക്രിക്കറ്റ് ടീംലോഗോ ഒക്കെ ഒന്ന് നോക്കാം..
പാക്കികളുടെ ലോഗോ പരിചിതമായിരിക്കുമല്ലോ.
ഗോള്‍ഡന്‍ കളര്‍ നക്ഷത്രം.ഇടക്കാലത് ചില ജേഴ്സികളില്‍ പച്ച നിറത്തിലുള്ള നക്ഷത്രവും കണ്ടു.അതിനുള്ളില്‍ ഉറുദു ഭാഷയില്‍ പാക്കിസ്ഥാന്‍ (پاکِستان ) എന്ന എഴുത്ത്.
ഗോള്‍ഡന്‍ കളര്‍ നക്ഷത്രം.ഇടക്കാലത് ചില ജേഴ്സികളില്‍ പച്ച നിറത്തിലുള്ള നക്ഷത്രവും കണ്ടു.അതിനുള്ളില്‍ ഉറുദു ഭാഷയില്‍ പാക്കിസ്ഥാന്‍ (پاکِستان ) എന്ന എഴുത്ത്.
ബംഗ്ളാദേശിനാണെങ്കില്‍ ബംഗാള്‍ കടുവയുടെ ചിത്രം ചേര്‍ത്ത ലോഗോ.
അഫ്ഗാനിന്‍റേത് ഗോതമ്പ് കതിരുകള്‍ക്കിടയില്‍ സൂര്യനും അതിന് താഴെ ക്രിക്കറ്റ് ബോളും സ്റ്റമ്പും ചേര്‍ന്ന ലോഗോ.
ഇവരെല്ലാം അവരവരുടെ തനതായ പാരമ്പര്യം പേറുന്നതോ അതിന്‍റെ രസം പേറുന്നതോ ആയ ലോഗോകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് മാത്രം എന്തേ ഈ ഇംഗ്ളീഷ് അടിമത്വചിഹ്നത്തില്‍ നാളിത്രയായിട്ടും നാണം തോന്നാത്തത്???