A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മഹാഭാരതം - വിവിധ വ്യൂഹങ്ങൾ◆


-മഹാഭാരതം എന്ന ഇതിഹാസ കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന വ്യൂഹങ്ങളിലേക്ക്
വ്യൂഹം എന്നത് ഓരോ ദിവസത്തെയും പ്രത്യേക aim നേടിയെടുക്കാനായി army division ന് കൊടുക്കുന്ന dynamic arrangments ആണ്.(ഒരു ദിവസം defence ആണേൽ മറ്റൊരു ദിവസം attack അല്ലേൽ ഏതെങ്കിലും key person നെ കൊല്ലുക).ലക്ഷ്യത്തിന്റെ റിസ്കും സാധ്യതകളും അനുസരിച്ച് സേനനായകൻ വ്യൂഹം തിരഞ്ഞെടുക്കും
യുദ്ധത്തിലെ സാഹചര്യങ്ങൾ അനുസരിച്ചു വ്യൂഹത്തിന്റെ postions ഉം മാറി കൊണ്ടിരിക്കും.ഏതെങ്കിലും ഭാഗത്തിന്റെ head മരിച്ചാൽ മറ്റ് head കൾ അത് മനസിലാക്കി വ്യൂഹം re arrange ചെയ്യും.ഇനി ഏതെങ്കിലും ഒരു wing മുഴുവൻ ഇല്ലാതായാൽ മറ്റ് wing കൾ re structre ചെയ്ത് വ്യൂഹത്തിന്റെ formation നിലനിർത്തും .ഏതെങ്കിലും key person പിടിക്കുക ആണ് aim എങ്കിൽ അതിനുസരിച്ച് re-structre ,re-inforce ,re-arrange എല്ലാം ചെയ്യാൻ പറ്റുന്ന രീതിയിൽ ആയിരിക്കും വ്യൂഹം design ചെയ്യുക.ഓരോ വ്യൂഹത്തിനും counter വ്യൂഹങ്ങൾ ഉണ്ടായിരിക്കും
എങ്ങനെ ആണ് യുദ്ധത്തിനിടയിൽ ഇത്രയും വലിയ ആർമിക്ക് postition മാറാൻ നിർദേശം കൊടുക്കുന്നത് എന്ന് നോക്കാം.drum ,ശംഖ് തുടങ്ങി വിവിധ വാദ്യോപകരണങ്ങളിലൂടെ ഓരോ പ്രത്യേക sound code വച്ചാണ് സൈനികർക്ക് നിർദേശം നൽകുക.അതായത് general ന് ആർമിയുടെ position മാറ്റണം എന്ന് തോന്നിയാൽ ,ഒപ്പം ഉള്ള drum player നെ പ്രത്യേക ട്യൂണിൽ കൊട്ടാൻ നിർദേശം നൽകും .ആ tune ആണ് code. അത് കേൾക്കുമ്പോൾ കൃത്യമായി training കിട്ടിയ സൈനികർക്ക് കോഡിനനുസരിച്ച് ആർമി re allign ചെയ്യും.
അര്ജ്ജുനൻ ദേവാസ്ത്രം പ്രയോഗിച്ചു എന്ന് കരുതുക.ഭീഷ്മർ ഇത് മനസിലാക്കി പ്രത്യേക code ഇൽ ശംഖ് ഊതും.കോഡ് മനസിലാക്കിയ സൈനികർ maximum casuality ഒഴിവാക്കാൻ പറ്റുന്ന രീതിയിലേക്ക് re-allign ചെയ്യും.ഭീഷ്മർ couter weapon ഫയർ ചെയ്ത് effect ഇല്ലാതാക്കിയ ശേഷം വ്യൂഹം വീണ്ടും പഴയ formation ഇലേക്ക് വന്ന് ലക്ഷ്യത്തിലെക്ക് നീങ്ങും.പ്രധാന position നിൽ എതിരാളിക്ക് maximum നഷ്ടം ഉണ്ടാക്കാനും സ്വന്തം side ഡിഫെൻഡ് ചെയ്യാനും powerfull യോദ്ധാക്കളെ ആയിരിക്കും കൊടുക്കുക
-ഇനി വിവിധ തരം വ്യൂഹങ്ങളിലേക്ക് കടക്കാം
1)ക്രൗഞ്ച വ്യൂഹം
കൊക്കിന്റെ രൂപത്തിൽ ഉള്ള military formation .എതിരാളികൾക്കിടയിൽ കൂടുതൽ ഭയം ജനിപ്പിക്കാൻ ആണ് ഇത് സ്വീകരിക്കുക.കൊക്ക്,കണ്ണ്,ചിറക് ഭാഗങ്ങളിൽ എല്ലാം powerfull യോദ്ധാക്കളെ കൊടുക്കും.പാണ്ടവർ 2ആം ദിവസം ക്രൗഞ്ച വ്യൂഹം ആണ് സ്വീകരിച്ചത്
2)ഗരുഡ വ്യൂഹം
പരുന്തിന്റെ ആകൃതിയിൽ ഉള്ള വ്യൂഹം.ക്രൗഞ്ച വ്യൂഹത്തിന്റെ counter വ്യൂഹം.ആണിത്.2ആം ദിവസം പാണ്ടവരുടെ ക്രഞ്ച വ്യൂഹത്തിന് എതിരായി ആയി ഭീഷ്മർ ഗരുഡ വ്യൂഹം സ്വീകരിച്ചു
3)മണ്ഡല വ്യൂഹം
ഇതൊരു defensive formation ആണ്. തുളച്ചു കയറാൻ പ്രായാസം.നടുവിലായി സേനനായകൻ നിലകൊള്ളും ചുറ്റും ഓരോ മഹാരതിമാരുടെ കീഴിൽ ചെറിയ ഗ്രൂപ്പുകളിലായി സൈനികരും
4)വജ്ര വൂഹം
കൗരവരുടെ മണ്ഡല വൂഹത്തിന് counter വ്യൂഹം ആയി പാണ്ഡവർ സ്വീകരിച്ചത് വജ്ര വ്യൂഹം ആണ്.ഈ squared formation ന്റെ നടുക്കായി മഹാരതിമാർ നിലകൊള്ളും
5)മകര വ്യൂഹം
മീനിന്റെ രൂപത്തിൽ ഉള്ള വ്യൂഹം.5ആം ദിവസം കൗരവരും 6ആം ദിവസം പാണ്ഡവരും സ്വീകരിച്ചു
6)ചക്ര വ്യൂഹം
കൂട്ടത്തിൽ ഏറ്റവും മാസ് വ്യൂഹം.ഇതൊരു multi tier defensive formation ആണ്. കറങ്ങുന്ന ചക്രത്തിന്റെ ആകൃതി.ചക്ര വ്യൂഹം ഭേദിച്ചു അകത്ത് കടക്കുന്നതും പുറത്ത് വരുന്നതും ഏറെ റിസ്ക് നിറഞ്ഞ ഒന്നാണ്.വളരെ കുറച്ച് പേർക്കെ ഇതറിയുമായിരിന്നൊള്ളു. യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിൻ‌വലിച്ചു മറ്റൊരാൾക്കു് എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു പ്രധാന നേട്ടം. എതിരാളികൾ ഒരേ ദിശയിൽ യുദ്ധം ചെയ്യുവാൻ നിർബന്ധിതരാകുകയും, വ്യൂഹം ചമച്ചവർക്കു തങ്ങളുടെ ഡിഫൻസീവ് പൊസിഷനിലുള്ളവരെ വേഗത്തിൽ മാറ്റിക്കൊണ്ടു യുദ്ധമുന്നണി എല്ലായ്‌പ്പോഴും സജീവമാക്കി നിലനിർത്തുകയും ചെയ്യാം. ഇതുകൊണ്ടുതന്നെ ചക്രവ്യൂഹം സ്വീകരിച്ചാൽ അത് തകർത്ത് പുറത്തു വരുക എന്നത് അതി കഠിനം ആയി മാറുന്നു.ചുരുക്കി പറഞ്ഞാൽ ഉള്ളിൽ പെടുന്നർ തീർന്നു.അഭിമന്യു മരിച്ചത് ചക്രവ്യൂഹത്തിനുള്ളിൽ വച്ചാണ്
(ചിത്രത്തിൽ ചക്രവ്യൂഹം)
7)പത്മ വ്യൂഹം
വിരിഞ്ഞ താമരയുടെ രൂപത്തിൽ ഉള്ള വ്യൂഹം .ഇതൊരു offensive formation ആണ്.ഏറെക്കുറെ ചക്രവ്യൂത്തിന്റെ മറ്റൊരു version. ചക്ര വ്യൂഹം പോലെ തന്നെ ഭേദിക്കാൻ അതികഠിനം ആണ്
8)അർധ ചന്ദ്ര വ്യൂഹം
അർധ ചന്ദ്രന്റെ ആകൃതിയിൽ ഉള്ള formation.12 ആം ദിവസം പാണ്ഡവർ സ്വീകരിച്ചു
9)ശകട വ്യുഹം
ശകട വ്യൂഹം ഇടുങ്ങിയതും ഒതുക്കമുള്ളതുമായ ക്രമത്തിൽ സൈന്യം ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു നിരയാണ്. ഒരു ഇന്ത്യൻ കാർട്ടിന്റെ പിൻഭാഗം പോലെയാണ് രൂപം.11ആം ദിവസം ദ്രോണർ സ്വീകരിച്ചു
10)സർവോത്മുഖി ദണ്ഡ് വ്യൂഹം
തല ഭാഗത്ത് 6 മഹാരതിമാർ അടങ്ങിയ cricle ഉം അവസാന ഭാഗത്ത് ഒരു ദണ്ഡ് രൂപത്തിലും ആണ് ക്രമീകരിക്കുന്നത്.
ആദ്യ ദിവസം ഭീഷ്മർ സ്വീകരിച്ചു
11)സൂചി മുഖ വ്യൂഹം
സൂചിയുടെ ആകൃതിയിൽ ഉള്ള വ്യൂഹം.14 ആം ദിവസം ദ്രോണർ രൂപീകരിച്ച triple layer വ്യൂഹത്തിന്റെ ഏറ്റവും ഉള്ളിൽ ആയാണ് സൂചി മുഖ വ്യൂഹം സ്വീകരിച്ചത് .ആദ്യ layer ആയി ചക്ര വ്യൂഹവും 2 ആമത്തെ layer ആയി ശകട വ്യൂഹവും
12)സർവതോ ഭദ്ര വ്യൂഹം
എല്ലാ side ഇൽ നിന്നും safe ആയ വ്യൂഹം.9 ആം ദിവസം ഭീഷ്മർ സ്വീകരിച്ചു
13)നക്ഷത്ര മണ്ഡൽ വ്യൂഹം
Constellation(നക്ഷത്ര കൂട്ടം) ത്തിൻറെ shape ഇൽ ഉള്ള രൂപം
14 )അസുര വ്യൂഹം & ദേവ വ്യൂഹം
പരസ്പരം counter വ്യൂഹങ്ങൾ ആണിവ.10 ആം ദിവസം കൗരവർ അസുര വ്യൂഹം തിരഞ്ഞെടുത്തപ്പോൾ പാണ്ഡവർ ദേവ വ്യൂഹം സ്വീകരിച്ചു.ഭീഷ്മരെ കൊല്ലുക എന്ന target ഓടെ lead ആയി ശിഖണ്ടിയെ.നിർത്തി ,സംരക്ഷണത്തിനായി ഇരു വശത്തും അർജുനനും ഭീമനും പിറകിൽ അഭിമന്യുവും നിലകൊണ്ടാണ് ദേവ വ്യൂഹം തീർത്തത് .ലക്‌ഷ്യം പൂർത്തികരിക്കുകയും ചെയ്തു
15)കൂർമ്മ വ്യൂഹം &തൃശൂല വ്യൂഹം
8ആം ദിവസം ഭീഷ്മർ കൂർമ്മ വ്യൂഹം സ്വീകരിച്ചപ്പോൾ ,counter വ്യൂഹം ആയി പാണ്ഡവർ തൃശൂല വ്യൂഹം രൂപീകരിച്ചു
16)ഊർമി വ്യൂഹം- ഏതെങ്കിലും വശം കടലിലെ തിരമാല പോലെ രൂപീകരിക്കുന്നു
(പോസ്റ്റ് നീളും എന്നതിനാൽ കൊറേ എണ്ണം ഒഴിവാക്കുന്നു)