A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ചെർണോബിലിലെ മൂന്ന് ധീരന്മാർ -അലക്സി അനനെൻകോ ,വലേറി ബസ്പലോവ് ,ബോറിസ് ബാറാനോവ്( Alexei Ananenko, Valeri Bezpalov and Boris Baranov )


ലോകത്തെ ഞെട്ടിച്ച ചെര്ണോബിൽ ആണവ ദുരന്തം നടന്നത് 1986 ഏപ്രിൽ 26 നാണ് . ഏതാനും വര്ഷം മുൻപ് നടന്ന ഫുകുഷിമ ആണവ ദുരന്തത്തിനൊപ്പം ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും ഭീതി ജനകമായ ആണവ ദുരന്തമായിരുന്നു ചെർണോ ബിലിലേത്.ചെർണോബിലിലെ അപകടത്തിന് കൂടുതൽ വ്യാപ്തി കൈവരിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു . റീയാക്റ്ററിലെ ജീവനക്കാരും , അഗ്നിശമനസേനയിലെ സൈനികരും സോവ്യറ്റ് സൈന്യത്തിലെ ചില സൈനികരും ജീവൻ ബലികൊടുത്തു നടത്തിയ സാഹസികമായ പ്രവർത്തനങ്ങളാണ് ചെർണോബിൽ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് . ഇതിൽ തന്നെ ഏറ്റവും ധീരമായ ദൗത്യo നിർവഹിച്ചത് അലക്സി അനനെൻകോ ,വലേറി ബസ്പലോവ് ,ബോറിസ് ബാറാനോവ് എന്നീ ധീരന്മാരായിരുന്നു
--
ചെർണോബിൽ റീയാക്റ്ററും അപകടവും
--
സാങ്കേതികമായി പലതരം ആണവ റിയാക്ടറുകളുണ്ട് . പ്രെഷറൈസ്ഡ് വാട്ടർ റിയാക്ടര്(Pressurized Water Reactor) ,ബോയിലിംഗ് വാട്ടർ റിയാക്ടര്(Boiling Water Reactor ) ,ലിക്വിഡ് മെറ്റൽ റിയാക്ടര്( Lquid Metal Reactor) എന്നിവയാണ് നിലവിലുള്ള പ്രധാന ന്യൂക്ലിയർ റിയാക്ടര് വകഭേദങ്ങൾ .
ചെർണോബിലിലെ റിയാക്ടര് ഒരു ഗ്രാഫൈറ്റ് മോഡറേറ്റഡ് ബോയിലിംഗ് വാട്ടർ റിയാക്ടർ ( Graphite Moderated Boiling Water Reactor)ആയിരുന്നു ..ഇത്തരം റിയാക്ടറുകൾക് ഒരു പരിഹരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു സ്ഥിരത പ്രശ്നം ഉണ്ടയിരുന്നു .താപനില ഉയരുമ്പോൾ റിയാക്ടറിലെ നുക്ലിയർ പ്രതിപ്രവർത്തനത്തിന്റെ( nuclear chain reaction) തോതും ഉയരും . ശക്തമായ നിയന്ത്രണ സംവിധാനങ്ങൾ കൊണ്ട് പ്രതിപ്രവർത്തനത്തെ വരുതിയിലാക്കാമെങ്കിലും ഇത്തരം റിയാക്ടറുകളുടെ കുറ്റമറ്റ നിയന്ത്രണം പ്രയാസകരമാണ് . പ്രെഷറൈസ്ഡ് വാട്ടർ റിയാക്ടറിന്റെ കാര്യത്തിൽ നേരെ മറിച്ചാണ് സംഭവിക്കുക.താപനില അനുവദനീയമായതിലും കൂടിയാൽ ന്യൂക്ലിയർ പ്രതിപ്രവർത്തനം മന്ദഗതിയിലാവും . താപനില താനെ കുറഞ്ഞു റിയാക്ടര് സ്ഥിരത കൈവരിക്കും .ചുരുക്കത്തിൽ നിർമാണപരമായ സ്ഥിരതയുള്ളതാണ് പ്രെഷറൈസ്ഡ് വാട്ടർ റിയാക്ടര് .
ചെർണോബിലിലെ തരം റിയാക്ടറുകൾ നിർമ്മാണപരമായി തന്നെ അസ്ഥിരമാണ് . ഇത്തരം റിയാക്ടറുകളിൽ നിയന്ത്രണ സംവിധാനങ്ങളുടെ കുറ്റമറ്റ പ്രവർത്തനം കൊണ്ട് മാത്രമേ സ്ഥിരത കൈവരിക്കാൻ കഴിയൂ .
ചെലവ് കുറവായതുകൊണ്ടും ,കുറഞ്ഞ കാലയളവിൽ നിര്മിച്ചെടുക്കാവുന്നതുകൊണ്ടുമാണ് സോവിയറ്റ് യൂണിയൻ ചെർണോബിലിൽ ഉപയോഗിച്ചതരം ഗ്രാഫൈറ്റ് മോഡറേറ്റഡ് ന്യൂക്ലിയർ പവർ റിയാക്ടറുകൾ വൻതോതിൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിച്ചത് . അപകടം നടക്കുന്ന സമയത് ചെർണോബിലിൽ നാലു ഗ്രാഫൈറ്റ് മോഡറേറ്റഡ് ന്യൂക്ലിയർ പവർ റിയാക്ടറുകൾ ഉണ്ടായിരുന്നു .ഓരോന്നും ആയിരം മെഗാവാട്ട് (1000 MW) വൈദ്യുതി ഉത്പാദന ശേഷിയുള്ള റിയാക്ടറുകളായിരുന്നു . ചെർണോബിൽ വൈദ്യത നിലയത്തിന്റെ മൊത്തം ഉത്പാദന ശേഷി നാലായിരം മെഗാവാട്ട് ആയിരുന്നു ..കേരളത്തിന്റെ ഇപ്പോഴത്തെ മൊത്തത്തിലുള്ള ഏറ്റവും കൂടിയ വൈദുതി അആവശ്യം 3700 മെഗാവാട്ടാണ് ..ഇതിൽനിന്നു തന്നെ ചെർണോബിലിലെ ആണവനിലയത്തിൽ ഭീമമായ വൈദുതി ഉത്പാദന സാധ്യതയെപ്പറ്റി ഒരു രൂപം കിട്ടും .
അപകടത്തിന്റെ വിവരണം :
ഏറ്റാവും പുതിയതായി നിർമിച്ച നാലാം നമ്പർ റിയാക്ടറിലാണ് അപകടം നടന്നത് 1986ഏപ്രിൽ 26 രാവിലെ ഒരു മണിയോടടുത്താണ് അപകടത്തിന്റെ തുടക്കം .പുതിയ റിയാക്ടറിന്റെ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടന്നു വരികയായിരുന്നു .പകൽ ജോലിചെയ്തിരുന്ന പരിചയ സമ്പന്നരായ എൻജിനീയർമാരോളം പരിചയ സാമ്പത്തില്ലാത്ത ഒരു സംഘം എൻജിനീയര്മാരാണ് രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്നത് .അലക്സാണ്ടർ അകിമോവ് (Alexander Akimov)ആയിരുന്നു രാത്രി ഷിഫ്റ്റിലെ ചീഫ് എൻജിനീയർ .റിയാക്ടറിന്റെ തപോൽപാദന നില കൂട്ടിയും കുറച്ചുമുള്ള പരീക്ഷണങ്ങളാണ് നടത്തേണ്ടിയിരുന്നത് ..ഇത്തരം പരീക്ഷണങ്ങൾ വൈദ്യതി ഡിമാൻഡ് ഏറ്റവും കുറഞ്ഞ അർദ്ധ രാത്രി സമയത്തു മാത്രമേ സാധ്യമായകുമായിരുന്നുള്ളൂ .ശരിയായ മുൻകരുതലുകൾ എടുക്കാതെ നടത്തിയ പരീക്ഷണങ്ങൾ റിയാക്ടറിനെ അസ്ഥിരമാക്കി .നിയന്ത്രണ സംവിധാനങ്ങൾക് നുക്ലിയർ പ്രതിപ്രവർത്തനത്തിനു മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടു.കാര്യങ്ങൾ കൈവിട്ടു പോകുന്നത് മനസ്സിലാക്കിയ എൻജിനീയർമാർ . അടിയതിര സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു റിയാക്ടറിനെ പ്രവർത്തന രഹിതമാക്കാൻ നോക്കി .പക്ഷെ അപ്പോഴേക്കും ഒരു നിയന്ത്രണ സംവിധാനത്തിനും നിയന്ത്രിക്കാൻ പറ്റാത്തരീതിയിൽ റിയാക്ടർ അസ്ഥിരമായിരുന്നു ..നുക്ലിയർ പ്രതിപ്രവർത്തനം നിയന്ത്രണാതീതമായി .രാത്രി ഒന്ന് മുപ്പതിന് നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചു .
അനന്തരം
===
പവർ സ്റ്റേഷനിൽ തന്നെയുള്ള അഗ്നിശമന സേനയാണ് റിയാക്റ്റർ പൊട്ടിത്തെറിച്ചതിനു ശേഷം ആദ്യം സ്ഥലത്തെത്തിയത് . അവർക്ക് ഉടനെത്തന്നെ അപകടത്തിന്റെ ഗൗരവം മനസ്സിലായിരുന്നു . ആളിപ്പടരുന്ന തീ നിയന്ത്രണത്തിലാക്കിയിരുന്നെങ്കിലും രണ്ടുദിവസത്തിനുള്ളിൽ തന്നെ ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ ഉണ്ടാവുന്ന ഭവിഷ്യത്തുക്കളെപ്പറ്റി സോവ്യറ്റ് ആണവ വിദഗ്ധർ ബോധവാന്മാരായി തുടങ്ങിയിരുന്നു . മോസ്കോവിൽ നിന്നും കാര്യശേഷിക്കും സമചിത്തതക്കും പേരുകേട്ട ആർക്കാദി വോൾഷ്കി എന്ന ഉന്നതനും ചെർണോബിലിൽ എത്തി .
ചെര്ണോബിലെ പ്രശ്നം ഇതായിരുന്നു . നാലാം നമ്പർ റീയാക്റ്ററിൽ മോഡറേറ്റർ ( മന്ദീകാരി ) ആയി 2500 ടൺ ഗ്രാഫൈറ്റ് ഉണ്ടായിരുന്നു . കാർബണിന്റെ ( കൽക്കരിയുടെ ) ഒരു അലോട്രോപ്പ് ആണ് ഗ്രാഫൈറ്റ് . സ്വതവേ ഗ്രാഫൈറ്റ് കത്തിപടരില്ലെങ്കിലും ഉയർന്ന താപനിലയിൽ ഗ്രാഫൈറ്റ് പതിയെ കത്താൻ തുടങ്ങി . ഈ ജ്വലനം ഉണ്ടാക്കിയ ഉയർന്ന താപനില റീയാക്റ്ററിന്റെ കനത്ത കോൺക്രീറ്റ് പാളികളെ ദു ര്ബലമാക്കിത്തുടങ്ങി . ഇതിനിടക്ക് കൂളന്റ് ആയി ഉപയോഗിച്ചിരുന്ന ലക്ഷക്കണക്കിന് ലിറ്റർ ജലം റീയാക്റ്ററിന്റെ താഴെയുള്ള കോൺക്രീറ്റ് കാവിറ്റിയിൽ അടിഞ്ഞുകൂടുകയും ചെയ്തിരുന്നു . കൂളന്റ് എന്നതിലുപരി ഒരു മോഡറേറ്റർ ( മന്ദീകാരി ) കൂടിയാണ് ജലം . അതിനാൽ തന്നെ റീയാക്റ്ററിൽ ശേഷിച്ചിരുന്ന ആണവ ഇന്ധനം കോൺക്രീറ്റ് തറ തകർന്നു ജലത്തിൽ വീണാൽ ഒരു നിയന്ത്രണവുമില്ലാതെ ഒരു ചെയ്ൻ റീയാക്ഷനിലൂടെ വലിയൊരു ആണവ സ്ഫോടനം നടക്കാനുള്ള സാധ്യതയും ഉടലെടുത്തു . അപ്പോഴും റീയാക്റ്ററിൽ ടൺ കണക്കിന് യുറാനിയം അവശേഷിക്കുന്നുണ്ടായിരുന്നു . അങ്ങിനെ ഒരു സ്ഫോടനം നടന്നാൽ സമീപത്തുളള മറ്റു മൂന്ന് റീയാക്റ്ററുകൾ കൂടി പൊട്ടിത്തെറിക്കുമെന്നും ആണവ മാലിന്യത്താൽ ഉക്രയിനിന്റെ നല്ലൊരു ഭാഗം നൂറ്റാണ്ടുകൾ മനുഷ്യവാസത്തിന് യോഗ്യമല്ലതെ ആയി മാറുമെന്നും വിദഗ്ധർ കണക്കുകൂട്ടി .
ഒരേ ഒരു പോംവഴി റീയാക്റ്ററിനു താഴെ അടിഞ്ഞു കൂടിയ ലക്ഷകകണക്കിനു ലിറ്റർ ജലം ഒഴുക്കി കളയുകയായിരുന്നു . ജലമില്ലെങ്കിൽ മന്ദീകാരിയുടെ അഭാവത്തിൽ ഒരു സ്‌ഫോടനത്തിനു സാധ്യത ഇല്ലാതാകും . ഈ ജലം ഒഴുക്കിക്കളയണമെങ്കിൽ റീയാക്റ്റർ കെട്ടിടത്തിലെ ബേസ്‌മെന്റിലെ വലിയ ഒരു വാൽവ് തുറക്കണമായിരുന്നു . ജലത്തിൽ മുങ്ങിയതിനാൽ വാൽവ് കണ്ടുപിടിക്കുന്നതും ശ്രമകരമായിരുന്നു .
അത്യന്തം റേഡിയോ ആക്റ്റീവ് ആയ ജലത്തിലൂടെ ആരെങ്കിലും ഊളിയിട്ടു ചെന്ന് ആ വാൽവ് തുറന്നില്ലെങ്കിൽ ചെര്ണോബില് കൂടുതൽ വലിയ ഒരു ദുരന്തത്തിന് സാക്ഷിയാകും എന്ന് മനസിലായതോടെയാണ് അലക്സി അനനെൻകോ ,വലേറി ബസ്പലോവ് ,ബോറിസ് ബാറാനോവ് എന്നിവർ ആ ദൗത്യം ഏറ്റെടുത്തത് . മരണപ്പെട്ടാൽ കുടുംബത്തെ ഗവണ്മെന്റ് സംരക്ഷിക്കും എന്നത് മാത്രമായിരുന്നു അവർക്ക് നൽകപ്പെട്ട വാഗ്ദാനം .
ചെർണോബിലിലെ തന്നെ മുതിർന്ന ഒരു എഞ്ചിനീയറായിരുന്നു ആനനെങ്കോ. അദ്ദേഹത്തിന് മാത്രമാണ് തുറക്കേണ്ട വാൽവുകളുടെ കൃത്യമായ സ്ഥാനം അറിയാമായിരുന്നത് . ബസ്പലോവും ചെർണോബിലിലെ തന്നെ ജീവനക്കാരനായിരുന്നു . അദ്ദേഹത്തിന് പവർ പ്ലാന്റിന്റെ ഘടനയെപ്പറ്റി അറിയാമായിരുന്നുവെങ്കിലും വാൽവുകളുടെ ഏകദേശ സ്ഥാനം മാത്രമേ അറിയാമായിരുന്നുളൂ . മൂന്നാമനായ വ്യക്തി ബറാനോവ് സൈനികനായിരുന്നു . ബറാനോവ് ഒരിക്കലും ജലത്തിനടിയിൽ മുങ്ങാങ്കുഴിയിട്ടുണ്ടായിരുന്നില്ല . ആത്മവിശ്വാസം മാത്രമായിരുന്നു ബാറാണോവിന്റെ കൈമുതൽ .
ആനനെങ്കോയും ബസ്പലോവും കടുത്ത റേഡിയോ ആക്ടീവതയുള്ള ജലത്തിലൂടെ മുങ്ങാങ്കുഴിയിട്ട് വാൽവിനടുത്തെത്തി വാൽവുകൾ തുറന്നു റീയാക്റ്ററിനു താഴെ കെട്ടിക്കിടക്കുന്ന ലക്ഷകണക്കിന് ലിറ്റർ റേഡിയോ ആക്റ്റീവ് ആയ ജലം ഒഴുകി മാറാനുളള സാഹചര്യം ഒരുക്കുക എന്നതായിരുന്നു ദൗത്യം .കൂരിട്ടു നിറഞ്ഞുനിൽക്കുന്ന ഈ മേഖലയിൽ ഇവർക്ക് വേണ്ട വെളിച്ചം നൽകാനുളള ഉപകരണങ്ങൾ വഹിക്കുകയായിരുന്നു ബറാനോവിന്റെ ചുമതല ടെവിങ് ഉപകരണങ്ങൾ ഘടിപ്പിച്ചു ഇവർ കനത്ത റേഡിയോ ആക്ടിവതയുളള ജലത്തിലേക്ക് മുങ്ങുമ്പോൾ ഇവർ തിരിച്ചു വരുമെന്നുപോലും പലരും കരുതിയിരുന്നില്ല . കുറേദൂരം ജലത്തിലൂടെ ഊളിയിട്ടു നീങ്ങിയപ്പോൾ തന്നെ ബറാനോവ് വഹിച്ചിരുന്ന പ്രകാശസ്രോതസ്സ് കേടായി . പിന്നീട് കൂരിരുട്ടിലൂടെ യാണ് മൂവരും സഞ്ചരിച്ചത് .
ചില പൈപ്പുകളിൽ പിടിച്ചു തപ്പിത്തടഞ്ഞു വാൽവിനടുത്തെത്താനും വലിയ ബലം പ്രയോഗിച്ചു വാൽവ് തുറക്കാനും ആനനെങ്കോവിനായി . ദൗത്യത്തിനിടക്ക് ഒരു മനുഷ്യന് താങ്ങാനാവുന്നതിന്റെ പല മടങ്ങു വികിരണം ഏറ്റുവെങ്കിലും മൂവരും ജീവനോടെ തിരിച്ചെത്തി . മൂവരും തിരിച്ചെത്തിയപ്പോൾ കാത്തുനിന്ന സഹപ്രവർത്തകർ സന്തോഷത്താൽ മതിമറന്നു . ഒരു ദിവസമെടുത്ത് 20000 ടൺ റേഡിയോ ആക്റ്റീവ് മലിന ജലം റീയാക്റ്ററിൽ നിന്നും ഒഴുക്കി മാറ്റി . ചെർണോബിലിലെ രണ്ടാമത്തെ സംഭവ്യമായ ദുരന്തം അങ്ങനെ ഒഴിവായി .
ബാറാണോവ് 2005 ൽ ദിവംഗതനായി.വലേറി ബസ്പലോവ് ഉക്രൈനിലെവിടെയോ വിശ്രമ ജീവിതം നയിക്കുന്നു . അലക്സി ആനനെൻകോ ഇപ്പോഴും ഉക്രൈനിലെ ന്യൂക്ലിയർ വ്യവസായത്തിൽ ജോലി ചെയുന്നു . താൻ തന്റെ ജോലി ചെയ്‌തു എന്ന് മാത്രമാണ് അദ്ദേഹം ഇപ്പോഴും പറയുന്നത് . മാധ്യമങ്ങൾക്ക് അദ്ദേഹം മുഖം കൊടുക്കാറുമില്ല .
===
ref
1.https://www.independent.co.uk/…/o…/arkady-volsky-415732.html
2.https://www.chernobylwel.com/…/who-saved-europe-the-three-u…
3.https://web.archive.org/…/www.postchern…/pamyati-tovarishha/
4.http://www.souzchernobyl.org/