ഇന്ന് സൈബർ ലോകത്ത് പരക്കെ ചർച്ച ചെയപെടുന ഒരു വിഷയം ആണ് ഇല്ല്യൂമിനേറ്റി (Illuminati ). വളരെ പണ്ടേ നിലവിൽ വന്നത് ആണ് ഈ സംഘടന. എന്നാൽ ഇവരെ പറ്റി സാദാരണ ജനങ്ങൾ അറിയാൻ തുടങ്ങിയിട്ട് വളരെ കുറച്ചു നാളുകൾ ആയിട്ടുള്ളു. ലാറ്റിൻ വാക്ക് ആയ illuminatus എന്ന വാക്കിൽ നിന്നും ആണ് illuminati എന്ന വാക്കന്റെ ആരംഭം. എന്നാൽ എന്താണ് illuminati? ആരാണ് ഈ സംഘടനയിൽ ഉള്ളത്? ഈ ലോകം മുഴുവൻ ഈ സംഘടനയിൽ ഉള്ളവരുടെ സാന്നിധ്യം ഉണ്ട്. Illuminati എന്ന സംഘടനയെ കുറിച്ച് ചരിത്രം രണ്ടു തരത്തിൽ ആണ് നില നില്കുന്നത്. അതിൽ 2300വർഷങ്ങൾക് മുൻപ് ഇന്ത്യയിൽ രൂപം കൊണ്ടാണ് ഈ സംഘടന എന്നു പറയപ്പെടുന്നു.
മൗര്യ സാമ്രാജ്യത്തിലെ ചക്രവർത്തി ആയിരുന്ന ചന്ദ്ര ഗുപ്ത മൗര്യന്റെ ചെറു മകൻ ആയിരുന്നു അശോക ചക്രവർത്തി. ഇന്നത്തെ പട്ന ആയിരുന്നു ജന്മദേശം. ചന്ദ്ര ഗുപ്തനെ പോലെ ലോകം മുഴുവൻ കീഴടക്കണം എന്നു ആയിരുന്നു അശോക ചക്രവർത്തിയുടെയും ആഗ്രഹം.
അങ്ങനെ ഗോദാവരി നദിക്കും, മഹാനദിക്കും ഇടയിൽ ഉള്ള കലിംഗ കീഴടക്കാൻ ഉള്ള യുദ്ധം ആരംഭിച്ചു. എന്നാൽ കലിംഗരുടെ ഭാഗത്തു നിന്നും ശക്തമായ ചെറുത്തു നിൽപ്പ് ആണ് ഉണ്ടായത്. യുദ്ധത്തിന് ശേഷം അവിടെ സന്ദർശനം നടത്തിയ ചക്രവർത്തിയ്ക്ക് അവിടെ കണ്ട കാഴ്ചകൾ അതിയായ വേദന ഉണ്ടാക്കി. യുദ്ധം ഒന്നിനും ഒരു പരിഹാരം അല്ല എന്നു അദ്ദേഹത്തിനു മനസിലായി. ഇതിനു ശേഷം അദ്ദേഹം ബുദ്ധ മതം സ്വീകരിക്കുകയും
Indonesia, ശ്രീ ലങ്ക, മലേഷ്യ, നേപ്പാൾ, ടിബറ്റ്, മംഗോളിയ എന്നിവിടെ ബുദ്ധ മതം പ്രചരിപ്പിക്കുകയും ചെയ്തു.
Indonesia, ശ്രീ ലങ്ക, മലേഷ്യ, നേപ്പാൾ, ടിബറ്റ്, മംഗോളിയ എന്നിവിടെ ബുദ്ധ മതം പ്രചരിപ്പിക്കുകയും ചെയ്തു.
യുദ്ധത്തിൽ പലരും തങ്ങളുടെ ബുദ്ധിയും, ശക്തിയും, അറിവും തിന്മയ്ക്ക് ഉപയോഗിക്കുന്നു എന്നു മനസിലാക്കിയ ചക്രവർത്തി ആ കാലഘട്ടo വരെ ശാസ്ത്രം കണ്ടുപിടിച്ച എല്ലാ അറിവും ഏകോപിപ്പിച്ചു, അവ വഴി മനുഷ്യന് ഭാവിയിൽ ഉപകരിക്കുന്ന പുതിയ അറിവുകൾ കണ്ടുപിടിക്കാനും, അവ മനുഷ്യനു ഉപകാരമാവും വിധം ഉപയോഗിക്കാനും ഏറ്റവും പ്രഗൽഭരായ 9 പേരെ നിയോഗിച്ചു. ഇതാണ് ലോകത്തിലെ ആദ്യത്തെ illuminati സംഘടന എന്നു പറയപ്പെടുന്നു.
ലോകത്തിലെ ഗതിവിഗതികൾ തന്നെ മാറ്റാൻ കഴിയുന്ന ഈ അറിവുകൾ ദുഷ്ട ശക്തികളുടെ കൈയിൽ എത്തിയാൽ ലോകത്തിന് തന്നെ നാശം ഉണ്ടാവും എന്നതിനാൽ ഈ 9പേരെ കുറിച്ച് ഉള്ള വിവരം രഹസ്യമായി സൂക്ഷിച്ചു പോരുന്നു.
9അജ്ഞാതരായ മനുഷ്യർ, അവർക്ക് മാത്രം അറിയാവുന്ന മനുഷ്യ നിർമിതമായ കൃത്രിമ ഭാഷ, കൃത്യമായ ഇടവേളകളിൽ പുനർരചിക്കപെട്ടു കൊണ്ടിരിക്കുന്ന 9അമൂല്യമായ പുസ്തകങ്ങൾ, തലമുറകൾ ആയി കൃത്യമായ ഇടവേളകളിൽ കൈമാറുന്ന അധികാരം, കൂടെ ഉള്ളവരെ തിരിച്ചറിയാൻ സാധിക്കുന്ന രഹസ്യ കോഡുകൾ, രാജ്യങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതെ ഭൂമിയിൽ എല്ലായിടത്തും ഇവർ ജീവിക്കുന്നു.
25വർഷങ്ങൾ ഇന്ത്യയിൽ ബ്രിട്ടീഷ് പോലീസ് ഓഫീസർ ആയിരുന്ന Talbut Mundy 1923-ൽ, സത്യവും, മിഥ്യയും ചേർത്ത് പുറത്തിറക്കിയ "The Nine unknown" എന്ന പുസ്തകത്തിൽ ഇവരെ കുറിച്ചു പറയുന്നു.
ഇവരുടെ കൈയിൽ സൂക്ഷിക്കുന്ന പുസ്തകത്തിൽ ഉള്ള 9വ്യത്യസ്ത വിഷയങ്ങൾ താഴെ പറയുന്നവ ആണ്.
1. Propoganda & psychological warefare-: മനശാസ്ത്രപരമായി സംഘടിതമായ ആശയ പ്രചാരണം നടത്തി എങ്ങനെ ഒരു യുദ്ധത്തിൽ വിജയിക്കും എന്നതിനെ കുറിച്ചു പറയുന്നു. ഈ ലോകം ഭരിക്കാൻ കഴിയുന്ന അറിവ് ഇതിൽ നിന്നും കിട്ടുന്നു. ഏറ്റവും അപകടകരമായ പുസ്തകവും ഇതാണ്.
2. Physiology-: ഒരു മനുഷ്യന്റെ നാഡീവ്യവസ്ഥയുടെ ഗതി (Riverse nerve pulse) ഒരു സ്പർശനo കൊണ്ട് മാറ്റാൻ സാധിക്കും എന്നു പറയുന്നു. ഇതിൽ ഒരാളെ സ്പർശിച്ചു കൊണ്ട് എങ്ങനെ കൊല്ലുവാൻ സാധിക്കും എന്നു പറയുന്നു. ചൈനീസ് ആയുധമുറ ഇതിനു ഉദാഹരണം anu.
3.Microbiology & Biotechnology -: നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത സുഷമആണുകളെ കുറിച്ചു പറയുന്നു
4.Alchemy -: വിവിധ തരം ലോഹത്തിന്റെ ഉപയോഗതെ കുറിച്ചു പറയുന്നു.
5.Communication-: വാർത്താവിനിമയ മാർഗങ്ങളെ കുറിച്ചും, ഭൂമിയെയും, അന്യഗ്രഹ ജീവികളുമായുള്ള ആശയവിനിമയതെ കുറിച്ചു പറയുന്നു. അന്യഗ്രഹ ജീവികൾ ഉണ്ട് എന്നുള്ളത് ഈ വ്യക്തികൾക്ക് അറിവുള്ളതായിരുന്നു എന്നു ഇതിൽ നിന്നും വ്യക്തമാണ്.
6.Gravity-:ഇതിൽ ഗുരുത്വ ആകർഷണത്തിന്റെ രഹസ്യങ്ങൾ ഉൾപ്പെടുന്നതാണ്. കൂടെ വിമാനങ്ങളുടെ നിർമാണതെ കുറിച്ചും പറയുന്നു.
7.Cosmogony-: പ്രപഞ്ചത്തിന്റെ ഉല്പത്തിയെ കുറിച്ചു പറയുന്നു.
8.Light-: വെളിച്ചത്തിന്റെ ഉപയോഗവും, അവ ഏങ്ങനെ യുദ്ധത്തിൽ ആയുധം ആകുവാൻ (Laser technology )സാധിക്കും എന്നു പറയുന്നു.
9. Sociology-: സാമൂഹികമായ മാറ്റങ്ങളെയും, നിയമങ്ങളും ഉൾപ്പെടുന്ന സമൂഹ ശാസ്ത്രതെ കുറിച്ചു പറയുന്നു.
ഇവയെല്ലാം തന്നെ മനുഷ്യന്റെ വളർച്ചയ്ക്ക് ഉപകാരമാവുന്ന, എന്നാൽ അർഹത ഇല്ലാത്തവരുടെ കൈകളിൽ എത്തിചേർന്നാൽ പ്രപഞ്ചതിനു തന്നെ വിനാശകരം ആവുന്നവയാണ്. അറിവാണ് ഇവരുടെ ശക്തി. ഇവർ അത് മറ്റുള്ളവരുമായി പങ്ക് വയ്ക്കാറില്ല. എന്നാൽ ഭൂമിയുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപെടുന്ന അവസരങ്ങളിൽ അതിന് ഇവർ സ്വയം പരിഹാരം ചെയുകയോ, മറ്റുള്ളവരിലൂടെ പരിഹാരം ചെയ്യികുകയോ ചെയ്യുന്നു.
ഈ 9അജ്ഞാതരായ മനുഷ്യരുടെ കൂടെ ചേർത്ത് വായിക്കാവുന്ന പേരുകളാണ് മായൻ പുരോഹിതർ, ടിബറ്റിലെ സന്യാസിമാർ, പുരാതന ഈജിപ്ഷ്യൻ സംസ്കാരം ഇന്നും പാലിക്കുന്നവർ, ഫ്രീ മേസൺസ് എന്നിങ്ങനെ അവരുടെ പട്ടിക നീളുന്നു, കൂടെ അവരുടെ ചരിത്രവും, നിഗൂഡതയും. ലോകപ്രശ്തരായ പല ശാസ്ത്രജ്ഞൻമാരും ഈ സംഘടനയിൽ ഉള്ളവരോ, ഇവരുടെ സഹായം സ്വീകരിച്ചവരോ ആണെന് പറയപ്പെടുന്നു.
ഈ ലോകത്തിന് ഇന്നും രഹസ്യമായ ഒരു സംഘടനയായി ഇവർ ഇന്നും നിലനിൽക്കുന്നു.
ഇതാണ് illuminati സംഘടനയുടെ രൂപീകരണമായി നിലനിൽക്കുന്ന ഒരു ചരിത്രം.
Illuminati സംഘടനയ്ക്ക് യൂറോപ്പിൽ തുടക്കം കുറിച്ചത് 18-ആം നൂറ്റാണ്ടിൽ ജർമ്മനിയിലെ ബവേറിയയിൽ, 1776ൽ Johaan Adam Weishaupt എന്ന വ്യക്തിയാണ്. ആ സമയത്തു എല്ലാ മതങ്ങളിലും എന്ന പോലെ ക്രിസ്ത്യൻ മതത്തിലും ദുരാചാരങ്ങൾ നിലനിന്നിരുന്നു. ശാസ്ത്രതെ കുറിച്ച് അന്നത്തെ ജനങ്ങൾക്ക് അധികം അറിവ് ഉണ്ടായിരുന്നില്ല. ശാസ്ത്രത്തിന്റെ കടന്നുവരവ് ഉണ്ടായാൽ, ജനങ്ങളെ ചൂഷണം ചെയ്യുവാൻ സാധിക്കില്ല എന്നും, ജനങ്ങൾക്ക് ദൈവത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെടും എന്നും അന്നത്തെ പ്രഭുക്കൻമാർ ഭയപ്പെട്ടു. കാരണം അന്നു പ്രഭുക്കൻമാരെ ദൈവതുല്യർ ആയി ആണ് കണക്കാക്കിയിരുന്നത്. അതിനാൽ അവർ ഈ സംഘടനയെ അടിച്ചമർത്താൻ ശ്രമിക്കുകയും, അതിൽ ഉൾപ്പെട്ടവരെ കൊല്ലുകയും ചെയ്തു. എന്നാൽ കുറെ വർഷങ്ങൾക്ക് ശേഷം ഈ സംഘടന വീണ്ടും അതിശക്തമായി തിരിച്ചു വന്നു.
ഫ്രീ മേസണുകളുടെ രൂപീകരണത്തിന് കാരണമായ യൂറോപ്യൻ സ്വാതന്ത്ര്യചിന്തകർ ആണ് illuminati യുടെയും തുടക്കത്തിനു കാരണം ആയത്. രാജ്യങ്ങളോ, അവയുടെ അതിർത്തികളോ ഇല്ലാതെ, ലോകം മുഴുവൻ ഒറ്റ രാജ്യമായും, അവരുടേതായ ഒറ്റ മതവും, ഒരു കറൻസിയും, ഒരു ഭരണത്തിൽ മാത്രം എന്ന ആശയവും ആയി ആണ് അവർ മുൻപോട്ടു പോവുന്നത്. ലോകത്തിലെ എല്ലാ പ്രധാന മേഖലകളിലും ഇവരുടെ സാന്നിധ്യം ഉണ്ട്. ലോക ജനസംഖ്യയെ നിയന്ത്രിക്കുവാനും, അത് വഴി ഇവരുടെ ലക്ഷ്യം നേടുവാനും ഇവർ ശ്രമിക്കുന്നു. ബിൽ ഗേറ്റ്സ് ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു, കൃത്യമായ കുത്തിവയ്പിലൂടെ അടുത്ത തലമുറയിലെ ജനസംഖ്യയെ നിയന്ത്രിക്കുവാൻ കഴിയും എന്ന്. അവരുടെ ആശയവും, ലക്ഷ്യവും നേടാൻ ഇവർ വിവിധ മേഖലയിൽ ഉള്ളവരെ തിരഞ്ഞെടുക്കുന്നു. പ്രശസ്തരായ പലരും ഈ സംഘടനയിലെ അംഗങ്ങൾ ആണ്. Illuminati സംഘടനയുടെ ഭാഗമായ ഫ്രീ മേസൺസ് എന്ന സംഘടനയിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ രാഷ്ട്രപതി ജോർജ് വാഷിംഗ്‌ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ളിൻ, ഫ്രഞ്ച് ദാർശനികൻ വോൾടെയർ ഉൾപ്പെടെ ഉള്ളവർ ഇതിൽ അംഗങ്ങൾ ആയിരുന്നു. ഇവർ രഹസ്യമായി ആരാധിക്കുന്നത് സാത്താൻ ചിഹ്നങ്ങൾ ആണ്.
അമേരിക്ക, ലണ്ടൻ, ഇറ്റലി എന്നിവയാണ് ഇവരുടെ പ്രവർത്തനത്തിനു കീഴിൽ ഉള്ള പ്രധാന രാജ്യങ്ങൾ. അമേരിക്കയിൽ നിന്നും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം, ആയുധങ്ങളുടെ നിർമാണം, പരീക്ഷണങ്ങൾ, കണ്ടുപിടുത്തങ്ങൾ എന്നിവയും, ലണ്ടനിൽ നിന്നും സിനിമ, സംഗീതം, നാടകം തുടങ്ങിയ പ്രധാന വിനോദ മേഖലയും, ഇറ്റലിയിൽ നിന്നും സാമ്പത്തികപരമായ കാര്യങ്ങളും ഇവർ നിയന്ത്രിക്കുന്നു.
13 കുടുംബങ്ങൾ ആണ് പ്രധാനമായും illuminati സംഘടനയിൽ ഉള്ളത്. ലോകം മുഴുവൻ ഇവരുടെ നിയന്ത്രണത്തിൽ ആണെന്നു പറയപ്പെടുന്നു. ലോകത്തിലെ പല പ്രധാന കമ്പനികളുടെയും ലോഗോയിൽ illuminati സംഘടനയുടെ ചിഹ്നങ്ങൾ അവർ ഒളിപ്പിച്ചു വൈക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്കയുടെ one dollar നോട്ടിൽ(Great seal) illuminati സംഘടനയുടെ ചിഹ്നം ആണെന്നു പറയപ്പെടുന്നു. ഈ വാദഗതിക്ക് ഒരുപാട് തെളിവുകൾ ഉണ്ട്. പൊതുജനങ്ങളെ തൃപ്തിപെടുത്തുന്ന രീതിയിൽ ഔദ്യോഗികമായി ഗവണ്മെന്റ് അർഥങ്ങൾ നൽകുന്നുണ്ട് എങ്കിലും, illuminati സംഘടനയെ കുറിച്ച് അറിവുള്ളവർ അവയല്ല ശരിയായ അർത്ഥം എന്നുo പറയുന്നു.
ഇതിലെ പ്രസിദ്ധമായ ചിഹ്നം ആണ് എല്ലാം കാണുന്ന ദൈവത്തിന്റെ കണ്ണ്(All seeying eye) എന്ന് അർത്ഥം വരുന്ന, Eye of Providence. ഇത് illuminati സംഘടനയുടെ പ്രധാന ചിഹ്നങ്ങളിൽ ഒന്നാണ്.
Pyramid ചിഹ്നത്തിനു താഴെയായുള്ള MDCCLXXVI -1776 illuminati സംഘടനയ്ക്കു തുടക്കം കുറിച്ച വർഷം ആണ്. എന്നാൽ ഇതു അമേരിക്കയുടെ സ്വാതന്ത്ര്യ വർഷം ആയി ആണ് ഔദ്യോഗിക വിശദീകരണം.
Pyramid ചിഹ്നത്തിനു 13 അടുക്കുകൾ ആണ് ഉള്ളത്. അത് പോലെ Eagle Shield ചിഹ്നത്തിൽ ഉള്ള "ഈ PLURIBUS UNUM" - 13 അക്ഷരങ്ങൾ ഉള്ള (one of many) എന്ന് അർത്ഥം വരുന്ന വാക്കാണ്. Illuminati കളുടെ പ്രധാന ലക്ഷ്യം ആണ് എല്ലാവർക്കും ഒരു ഭരണകൂടം എന്നത്. Eagle shield ചിഹ്നത്തിൽ ഉള്ള 13ഒലിവ് ഇലകൾ, 13arrows, 13നക്ഷത്രക്കൂട്ടങ്ങൾ എല്ലാം, 13illuminati കുടുംബങ്ങളെയും, അവരുടെ ശക്തിയും സൂചിപ്പിക്കുന്നു.
ഇതിൽ ഏറ്റവും പ്രധാനമാണ് 13നക്ഷത്രകൂട്ടങ്ങൾ ഉൾപെടുന്ന eagle shield നു മുകളിലെ ചിഹ്നം. 6 അരികുകൾ ഉള്ള നക്ഷത്ര ചിഹ്നം ആണിത്. സാത്താൻ ആരാധകരുടെ ഏറ്റവും ശക്തമായ Hexagram ചിഹ്നം ആണിത്. സ്റ്റാർ ഓഫ് ഡേവിഡ് എന്നും അറിയപ്പെടുന്നു. ഹീബ്രൂ ബൈബിൾ അനുസരിച്ചു ഇസ്രായേലിലെ രാജാവ് ആയിരുന്നു ഡേവിഡ്.
ഒരേ അളവിൽ ഉള്ള രണ്ടു ത്രികോണങ്ങൾ ഒന്ന് മുകളിലേക്കും, ഒന്ന് താഴേക്കും ആയ രീതിയിൽ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ത്രികോണത്തിന്റെയും ഉള്ളിലെ അളവ് 60° ആണ്. അവ തമ്മിൽ കൂട്ടിയാൽ 60+60+60=180, രണ്ടു ത്രികോണങ്ങൾക് 180*2=360.
360=36 (സീറോ omitted) 3' 6' S അതായത് =666.( 3, 6 -കൾ ). 1മുതൽ 36 വരെ തുടർച്ചയായി കൂട്ടിയാൽ (1+2+3.....+36)=666 എന്നാണ് കിട്ടുന്നത് . 60, 60, 60 എന്നതും 666 എന്ന് കാണിക്കുന്നു. ഈ ചിഹ്നത്തിനു പുറത്തായി 6ചെറിയ ത്രികോണങ്ങളും ഉണ്ട്. 666 എന്നത് സാത്താൻ ആരാധകർ ഉപയോഗിച്ച് പോരുന്നതാണ്. സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ ആണ് ഇവർ ചിഹ്നങ്ങളും മറ്റും ഉപയോഗിക്കുന്നത്. ഔദ്യോഗികമായി ഇവയ്ക്കു അർത്ഥങ്ങൾ ഗവണ്മെന്റ് നൽകുന്നു എങ്കിലും illuminati സംഘടനയുടെ ചിഹ്നങ്ങൾ ആണ് ഇവയെല്ലാം എന്നു പറയപ്പെടുന്നു. ലണ്ടൻ, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ഉൾപ്രദേശത്ത് ഇവരുടെ ശക്തമായ സാന്നിധ്യം ഉണ്ട്, ഇവരുടെ ആരാധനയും നടക്കുന്നു.
360=36 (സീറോ omitted) 3' 6' S അതായത് =666.( 3, 6 -കൾ ). 1മുതൽ 36 വരെ തുടർച്ചയായി കൂട്ടിയാൽ (1+2+3.....+36)=666 എന്നാണ് കിട്ടുന്നത് . 60, 60, 60 എന്നതും 666 എന്ന് കാണിക്കുന്നു. ഈ ചിഹ്നത്തിനു പുറത്തായി 6ചെറിയ ത്രികോണങ്ങളും ഉണ്ട്. 666 എന്നത് സാത്താൻ ആരാധകർ ഉപയോഗിച്ച് പോരുന്നതാണ്. സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത വിധത്തിൽ ആണ് ഇവർ ചിഹ്നങ്ങളും മറ്റും ഉപയോഗിക്കുന്നത്. ഔദ്യോഗികമായി ഇവയ്ക്കു അർത്ഥങ്ങൾ ഗവണ്മെന്റ് നൽകുന്നു എങ്കിലും illuminati സംഘടനയുടെ ചിഹ്നങ്ങൾ ആണ് ഇവയെല്ലാം എന്നു പറയപ്പെടുന്നു. ലണ്ടൻ, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽ ഉൾപ്രദേശത്ത് ഇവരുടെ ശക്തമായ സാന്നിധ്യം ഉണ്ട്, ഇവരുടെ ആരാധനയും നടക്കുന്നു.
വിദേശ സംഗീത ലോകത്ത് illuminati കളുടെ ശക്തമായ സാന്നിധ്യം ഉണ്ട്. പല സംഗീത വീഡിയോകളിലും illuminati ചിഹ്നനങ്ങൾ കാണുവാൻ സാധിക്കും. ഇവരുടെ കൂടെ നിൽക്കുന്നവർക്ക് ഇവർ പണവും, പ്രശസ്തിയും നൽകുന്നു. എന്നാൽ ഇവരുടെ സംഘടന വിട്ട് പോവുന്നവർക്ക് മരണം ആണ് ഫലം.
Illuminati സംഘടനയിൽ ഉള്ളവർക്ക് അന്യഗ്രഹ ജീവികളുമായി സമ്പർക്കം പുലർത്തുന്നു എന്നും പറയപ്പെടുന്നു. അശോക ചക്രവർത്തി സ്ഥാപിച്ച illuminati സംഘടനയിലെ 5മത്തെ പുസ്തകം ആയ communication എന്നതിലും അന്യഗ്രഹവും ആയുള്ള സംവാദതെ പറ്റി പറയുന്നുണ്ട്.
ഈ സംശയതെ ഏറ്റവും ശക്തമായി സ്വാധീനിക്കുന്നതാണ് ലോകത്തിലെ ഏറ്റവും നിഗൂഡവും, അതീവ സുരക്ഷാ സംവിധാനങ്ങളുമുള്ള അമേരിക്കയുടെ കീഴിൽ ഉള്ള Area 51.
പടിഞ്ഞാറൻ അമേരിക്കയിലെ നവാദ യിൽ ഗ്രൂo ലേക്കിന്റെ തീരാതാണ് Area51 സ്ഥിതി ചെയ്യുന്നത്. കിലോമീറ്റരുകൾ നീണ്ടു കിടക്കുന്ന മരുഭൂമിയാണ് ഇത്. അമേരിക്കൻ പ്രസിഡന്റിനു പോലും അനുവാദം ഇല്ലാതെ എവിടേയ്ക്ക് പ്രവേശനം ഇല്ല. 1955 ലാണ് അമേരിക്കൻ എയർ ഫോഴ്സ് എവിടെ സൈനിക കേന്ദ്രം ആരംഭിച്ചത്. Nevada Test & Training Range എന്നാണ് ഇതിന്റെ ഔദ്യോഗിക നാമം. ഈ സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ പോലും അധികം ലഭ്യമല്ല. 1918 വരെ വെള്ളി ഘനനo നടന്നിരുന്ന സ്ഥലമായിരുന്നു.
Area51 നെ കുറിച്ചുള്ള ഏറ്റവും വലിയ അഭ്യൂഹം അമേരിക്ക പിടിച്ചു വച്ചിട്ടുള്ള അന്യഗ്രഹ ജീവികളുടെയും, പറക്കും തളികകളുടെയും പരീക്ഷണങ്ങൾ ഇവിടെയാണ് നടക്കുന്നത് എന്നാണ്. ഇങ്ങനെ വിശ്വസിക്കാൻ ഉള്ള പ്രധാന കാരണം 1947ലെ Roswell UFO സംഭവം ആണ്. 1947 ജൂലൈ 8ന് Roswell Daily Record ന്യൂസ് പേപ്പറിൽ ഇങ്ങനെ ഒരു വാർത്ത vannu. RAAF(Roswell Army Air Field) captures flying saucer on Ranch in Roswell Region. പ്രകാശിക്കുന്ന പറക്കും തളിക പോലെ ഒരു വസ്തു ഇവിടെ തകർന്നു വീണതായി പറയുന്നു. അടുത്ത ദിവസം അമേരിക്കൻ ശാസ്ത്രജ്ഞർ ഇവിടെ സന്ദർശിക്കുകയും, അതിനു ശേഷം യു.എസ് ആർമി നടത്തിയ പത്രസമ്മേളനത്തിൽ എവിടെ തകർന്നു വീണത് ഒരു വായു ബലൂൺ ആണെന്നും അവർ പറഞ്ഞു. അതിനു ശേഷം ഇങ്ങോട്ടുള്ള ആളുകളുടെ സന്ദർശനം തടയുകയും ചെയ്തു.
ഇതിനു ശേഷം ആണ് 1955 ൽ Area51 ഇവിടെ നിർമ്മിച്ചതു. ഇവിടെ നിന്നും അന്നു ലഭിച്ച അന്യഗ്രഹ ജീവികളെ കൊണ്ടുള്ള പരീക്ഷണങ്ങൾ നടക്കുന്നതായും, അവരുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അമേരിക്ക അതിവേഗ വിമാനങ്ങൾ നിർമിക്കുന്നതായും പറയപ്പെടുന്നു. ഈ സംശയം ശരിവൈക്കുന്ന തരത്തിൽ അമേരിക്കയുടെ പുതിയ യുദ്ധ വിമാനങ്ങൾക്കു പറക്കും തളികകളുടെ രൂപമാണ് ഉള്ളത്. ഇവിടെ ജോലി ചെയ്യുന്നവരുടെ വിവരങ്ങൾ അതീവ രഹസ്യമായി ആണ് സൂക്ഷിക്കുന്നത്.
Area51ന് മുകളിലൂടെ ഒരു വിമാനങ്ങൾക്കും പറക്കുവാൻ അനുമതി ഇല്ല. അമേരിക്കയിലെ Las Vegas ലെ Mc Carran വിമാനത്താവളത്തിൽ നിന്നും ചുവന്ന വരയുള്ള വിമാനങ്ങൾ പറന്നു ഉയരാറുണ്ട്. Gold Coast Terminal എന്നു അറിയപ്പെടുന്ന അതീവ സുരക്ഷയുള്ള ടെർമിനൽ വഴിയാണ് ഈ വിമാനങ്ങൾ പുറപ്പെടുന്നത്.
യു. എസ് എയർ ഫോഴ്സിന്റെ കീഴിൽ ആണ് JANET (Just Another Non-Existent Terminal / Joint Air Network ഫോർ Employee Transportation) എന്നറിയപ്പെടുന്ന ഈ വിമാനങ്ങൾ ഉള്ളത്. സാധാരണ വിമാനങ്ങൾക് ഉള്ളത് പോലെ airline logo ഇവയ്ക്കു ഇല്ല. XXX ൽ തുടങ്ങുന്ന രെജിസ്ട്രേഷൻ നമ്പർ ആണ് ഇവയ്ക്ക് ഉള്ളത്. Area51 ലെ ജീവനക്കാരാണ് ഇതിൽ യാത്ര ചെയുന്നത് എന്നു പറയപ്പെടുന്നു.
Area 51നെ കുറിച്ചു ഒരു അമേരിക്കൻ പ്രസിഡന്റ് പോലും ഇത് വരെയും ഒന്നും പറയാൻ തയ്യാറായിരുന്നില്ല. Area51 ഒരു മിഥ്യ അല്ല ഇങ്ങനെ ഒരു സ്ഥലം അമേരിക്കയുടെ കീഴിൽ ഉണ്ടെന്ന് 58 വർഷങ്ങൾക്കു ശേഷം 2013ൽ മുൻഅമേരിക്കൻ പ്രസിഡന്റ് ബാരക്ക് ഒബാമ യാണ് സ്ഥിതീകരിച്ചത്. താൻ അമേരിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള ഫയലുകൾ തുറന്നു കാണിക്കും എന്നായിരുന്നു ഹിലറി ക്ലിന്റന്റെ പ്രഖ്യാപനം. ഇതും അന്യഗ്രഹ ജീവികൾ Area51 ൽ ഉണ്ട് എന്നു തെളിയിക്കുന്നു. എന്നാൽ ഹിലരി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
1989 ൽ Robert. S. Lazar എന്ന വ്യക്തി താൻ Area 51ൽ ജോലി ചെയ്തിരുന്നു എന്നും, അവിടെ അന്യഗ്രഹ ജീവികളുടെയും, പേടകങ്ങളുടെയും പരീക്ഷണങ്ങൾ ആണ് നടക്കുന്നത് എന്നു ഒരു അഭിമുഖത്തിൽ പറഞ്ഞു എന്നാൽ അമേരിക്ക ഇത് നിഷേധിച്ചു. F22 വിമാനങ്ങൾ ഈ ഭാഗത്തു കൂടെ പറക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. Area51 അമേരിക്കൻ പ്രസിഡന്റ്‌ന്റെ X file ൽ ഉൾപ്പെടുന്ന കാര്യം ആണെന്നു പറയപ്പെടുന്നു.
Illuminati സംഘടനയിലെ 13കുടുംബങ്ങളിൽ ഉള്ള Collins ഫാമിലിയിൽ ഉൾപ്പെട്ട ആളാണ് ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ Neil Alden Armstrong ന്റെ കൂടെ ഉണ്ടായിരുന്ന Michael Collins. എന്നാൽ നമ്മൾ കാണുന്ന ചന്ദ്രഉപരിതലത്തിലെ ചിത്രങ്ങൾ Area51 ൽ ചിത്രീകരിച്ചവ ആണെന്ന് വിമർശകർ പറയുന്നു.
മറ്റെല്ലാ മേഘലകളിലും പോലെ Area51 ലും illuminati സംഘടനയുടെ അംഗങ്ങളുടെ സാന്നിധ്യം ഉള്ളതായി തെളിവുകൾ പറയപ്പെടുന്നു. ഏതൊരു സത്യവും എത്ര വർഷങ്ങൾ കഴിഞ്ഞാലും ഒരിക്കൽ വെളിവാക്കപ്പെടും എന്നത് പോലെ ഇതിലെ സത്യങ്ങൾക്ക് ആയും നമുക്ക് കാത്തിരിക്കാം.
NB-: ഇതൊരു മലയാളം ഗ്രൂപ്പ് ആണല്ലോ, ചില മലയാളം വാക്കുകൾ ശരിയായി ടൈപ്പ് ചെയ്യാൻ സാധിക്കാത്തതിനാൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചത് ക്ഷമിക്കുക, തെറ്റുകളും.
By-: Ligiya P Thundathil