A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്രവചനങള്‍ പ്രവാചകര്‍...ഭാഗം രണ്ട്


പ്രവചനങള് പ്രവാചകര്...ഭാഗം രണ്ട്. ലൂയിസ് ലീ വാര്നര്ഷീറോ.വിശദീകരണങള്ക്കും വിജ്ഞാനികള്ക്കും അഴിക്കുവാനാകാത്ത വ്യക്തിത്വം. 🌹🌹-------------🌷-----------------🌹🌹
യുക്തിവാദങള്ക്കും ഭൗതികവാദങള്ക്കും മുന്നില് വെല്ലുവിളിയുയര്ത്തി ഇന്നും നില നില്ക്കുന്ന പ്രതിഭാസമാണ്ഷീറോ.ഷീറോയേക്കുറിച്ച് ലഭ്യമായ അറിവുകളില് ഏകദേശം പൂര്ണമായ് തന്നെ ശേഖരിച്ചലേഖനമാണിത്.അതിനാല് പോസ്റ്റ് അല്പ്പം നീണ്ടതാകും ക്ഷമയോടെ വായിക്കുക വിട്ട് പോയ അറിവുകള് താഴെ കമന്റുകളായിടുക.ഇംഗ്ളണ്ടില് വിക്ക് ലോ.കൗണ്ടിയിലെ ബ്രേ എന്നയിടത്ത്‌.1866 നവംബര് 1ന് ജനിച്ച ഷീറോയുടെ ആദ്യനാമം ജോണ് വാര്നര് എന്നാണ്.പിന്നീടദ്ദേഹം ലൂയിസ് ലീ വാര്നര് എന്ന് പേര് മാറ്റി.ഭാവി പ്രവചനം.ഒരു തൊഴിലാക്കി മാറ്റിയത് മുതലാണ്.ഷീറോ എന്ന പേര് സ്വീകരിച്ചത്.നോര്മണ്ടിയിലെ രാജകുമാരനാണ് അദ്ദേഹത്തിന്റെ പിതാവെന്ന് കരുതുന്നു.അമ്മ ഫ്രഞ്ച് കാരിയും.ജ്യോതിഷത്തില് അമ്മയ്ക്കുളള താല്പര്യമാണ് ഷീറോയെ ജ്യോതിഷത്തിലേക്ക് ആകര്ഷിച്ചത്.ബൈബിളേതര പ്രവാചകരില് ലോകം കണ്ടതില്വെച്ചേറ്റവും മികച്ച പ്രവാചകന് ഏതെന്ന ചോദ്യത്തിന് മുന്നില് ഉയര്ന്ന് വരുന്നത് രണ്ട് നാമങളാണ്. ഒന്ന് ഷീറോ മറ്റൊന്ന് വിഖ്യാതനായ നോസ്ട്രഡാമസ്.കൃത്യതയാര്ന്ന പ്രവചനങളുടെ കാര്യത്തില്‍ നോസ്ട്രഡാമസിനേക്കാള്‍ ഒരു ചുവട് മുന്നില്‍‍ നില്‍ക്കുന്നത്.സാക്ഷാല്‍ ഷീറോ തന്നെയാണ്.ആകര്‍ഷകമായ ആകാരവും തുളച്ച്കയറുന്ന കാന്തികപ്രഭയുളള നീലക്കണ്ണുകളുമുളള ഈ വ്യക്തി കൃത്യതയാര്‍ന്ന പ്രവചനങള്‍ മൂലം അഞ്ച് ഭൂഖണ്ഡങളിലും തനിക്ക് തുല്യനായ ഒരാള്‍ ഇല്ലെന്ന് അസന്തിക്തമായ് തെളിയിച്ച പ്രതിഭാസമാണ്.പതിനായിരക്കണക്കിന് ഹസ്തരേഖാപഠനത്തിന്‍റെ ഫലമായ്.ഹസ്തരേഖാപഠനം തുറന്ന് കാട്ടുവാന്‍ ശ്രമിച്ച വ്യക്തിയായ ഷീറോ യാഥാര്‍ത്ഥ്യമായ പ്രവചനങളുടെ ആതിക്യത്താല്‍ ആഗോളമായ് അനശ്വര പ്രതിഷ്ഠയും ബഹുമാനവും നേടി.കുട്ടിക്കാലം മുതലേ ഷീറോയില്‍ ഭാവി പ്രവചിക്കാനുളള കഴിവ് വളര്‍ന്നിരുന്നു.ഒരിക്കല്‍ ഷീറോ സ്കൂള്‍ ലൈബ്രറിയില്‍ ഹസ്തരേഖയേക്കുറിച്ചുളള ഒരു പുസ്തകം വായിച്ചിരിക്കുകയായിരുന്നു.അപ്പോള്‍ കടന്നു വന്ന അധ്യാപകന്‍ അവനെ പരീക്ഷിക്കാനായ് കൈകള്‍ നീട്ടിക്കാണിച്ചു.കൃത്യമായ പ്രവചനത്തിലൂടെ അദ്യാപകന്‍റെ ആദരം പിടിച്ച് വാങാന്‍ അന്ന് ഷീറോയ്ക്കായ്.പന്ത്രണ്ട് വയസ് മുതല്‍ ഷീറോ ഹസ്തരേഖാ പഠനത്തില്‍ വ്യാപൃതനായ് ഒരിക്കല്‍ ലിവര്‍പൂളിലേക്കുളള യാത്രാമദ്ധ്യേ ഷീറോ ഹസ്തരേഖയേക്കുറിച്ചുളള ഒരു ഗ്രന്ഥത്തില്‍ മുഴുകിയിരിക്കുന്നത് കണ്ട ഒരാള്‍ ഒരു രസത്തിന് തന്‍റെ കൈകള്‍ നീട്ടി ഭാവി പറയാന്‍ ആവശ്യപ്പെട്ടു.

''ഭാഗ്യരേഖ പെട്ടന്നവസാനിക്കുന്ന താങ്കളുടെ കൈകള്‍ നെപ്പോളിയന്‍റെ കൈയ്യുമായ് നല്ല സാമ്യം പുലര്‍ത്തുന്നു.''

''സാമ്യം എന്നത് കൊണ്ട് നിങള്‍ ഉദ്ധേശിക്കുന്നത് എന്താണ്.''
അയാള്‍ ചോദിച്ചു.

''അത് വളരെ വ്യക്തം ആണ് ഒരു നെപ്പോളിയന്‍ കൂടി സെന്‍റ് ഹെലീനയിലേക്ക് നാട് കടത്തപ്പെടുന്നു.''

അയാള്‍ വീണ്ടും ചോദിച്ചു ''എന്‍റെയീ ദൗര്‍ഭാഗ്യത്തിന്‍റെ കാരണമെന്ത്''?.

.''കാമിനി മൂലം'' അതായിരുന്നു ഷീറോയുടെ മറുപടി.''

''ഒരിക്കലുമില്ല''അയാള്‍ നിഷേധിച്ചു.''എനിക്ക് വളരെ തിരക്കുളളത് കൊണ്ട്.സ്ത്രീകള്‍ക്ക് വേണ്ടി നീക്കി വെയ്ക്കാന്‍ ഒട്ടും സമയമില്ല.''

തീവണ്ടിയില്‍ നിന്നിങും മുന്‍ബ് തന്‍റെ മേല്‍വിലാസമയാള്‍ ഷീറോയ്ക്ക് നല്‍കി.ഐറിഷ് ജനതയുടെ സമുന്നത നേതാവായ ചാള്‍സ് സ്റ്റുവര്‍ട്ട് പാര്‍നെല്‍ ആയിരുന്നു അയാള്‍.കുറച്ച് കാലത്തിന് ശേഷം ഷീറോ കൗമാരത്തിലെത്തിയപ്പോള്‍ കാതറീന്‍ ഒഷൈയ എന്ന സുന്ദരിയായ ഒരു വിധവയുമായുളള ബന്ധം പാര്‍നെല്ലിനെ കോടതിവരെയെത്തിച്ചിരുന്നു.അതേത്തുടര്‍ന്നദ്ധേഹത്തിന്‍റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങലേറ്റു.എന്നാല്‍ ഈ സംഭവം ഷീറോയുടെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു.തുടര്‍ന്നയാള്‍ ആയിരക്കണക്കിനാളുകളുടെ ഹസ്തരേഖകള്‍ പഠന വിധേയമാക്കാന്‍ തുടങി.അവരില്‍ സുപ്രസിദ്ധരും കുപ്രസിദ്ധരുമുണ്ടായിരുന്നു.ജീവിതമേഖലകളിലെ വിജയികള്‍ ,പരാജിതര്‍ ,കുറ്റവാളികള്‍, കൊലയാളികള്‍,നിയമവിദക്തര്‍,ഉന്നതാദ്യോഗസ്ഥര്‍, നര്‍ത്തകര്‍ ,അദ്യാപകര്‍ ‍വ്യവസായികള്‍, യാചകര്‍.തുടങി എല്ലാ മേഖലയിലുമുളള കൈകള്‍ ഷീറോ പഠന വിധേയമാക്കി. പതിനേഴാം വയസില്‍ പിതാവ് ഷീറോയെ ലണ്ടനിലേക്കയച്ചു.പക്ഷേ അദേഹം എത്തപ്പെട്ടത്. ഭാരതത്തിലായിരുന്നു.ബോംബെയില്‍ വെച്ച് അദ്ധേഹം പ്രശസ്ഥ ജ്യോതിഷിയായിരുന്ന വേദനാരായണ ജോഷിയെ പരിചയപ്പെട്ടു.ജോഷി ഷീറോയെ ഹിമാലയം, കാശ്മീര്‍,വാരണാസി, ലഡാക്ക് എന്നിവിടങളിലെ തന്ത്രിമാരെയും ജ്യോതിഷികളെയും പരിചയപ്പെടുത്തി.മൂന്ന് വര്‍ഷത്ത ഇന്‍ഡ്യാ വാസത്തിന് ശേഷം ഷീറോ സ്വദേശത്തേക്ക് മടങിയത്.പ്രവചനത്തിന് വേണ്ടുന്ന സമൃദ്ധമായ അറിവും ശേഖരിച്ചു കൊണ്ടായിരുന്നു.തുടര്‍ന്ന് ബോണ്ട് സ്ട്രീറ്റില്‍ തന്‍റെ ഓഫീസ് തുറന്നു.ഒന്നാം ദിനം ഷീറോയുടെ ഓഫീസിന് മുന്നിലൂടെ കടന്ന് പോവുകയായിരുന്ന ലണ്ടനിലെ സൈക്കിക്കല്‍(phychical society)യുടെ അധ്യക്ഷനായ ആര്‍തര്‍ ജെയിംസ് ബാല്‍ ഫോള്‍ ആകാംഷയോടു കൂടി ഓഫീസിലേക്ക് കടന്ന് വന്ന് തന്‍റെ ഭാവി പറയാന്‍ ഷീറോയോടാവശ്യപ്പെട്ടു.

അന്ന് വിഖ്യാതമായ ഒരു പ്രവചനം അദ്ദേഹം നടത്തി. ബാള്‍ഫോര്‍ ഇംഗ്ളണ്ടിലെ രാഷ്ട്രീയ വൃന്തത്തിലെ സുപ്രധാന വ്യക്തിത്വങളില്‍ ഒന്നായ് മാറുമെന്നാണത്.1902 മുതല്‍1905 വരെ ബാള്‍ഫോര്‍ ഇംഗ്ളണ്ടിലെ പ്രധാനമന്ത്രിയായിരുന്നു എന്നത് ചരിത്രം.ഇക്കാലത്ത് പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ ഒരു വന്‍ നിര ഷീറോയുടെ ഓഫീസില്‍ ഉണ്ടായിരുന്നു.പക്ഷേ ഒരിക്കലുമദേഹം അധികാരങളുമായ് അടുത്ത് ബന്ധപ്പെടുവാന്‍ ശ്രമിച്ചിരുന്നില്ല.

ഒരിക്കല്‍ വെയില്‍സ് രാജകുമാരന്‍ രോഗബാധിതനായ് മരണം കാത്ത് കിടക്കുന്ന അവസരത്തില്‍ കൊട്ടാരം ഡോക്ടര്‍മാരോട്.രാജകുമാരന്‍റെ രോഗാവസ്ഥ തിരക്കി.നിരാശാ ജനകമായ് തലകുനിച്ച് നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കിടയിലൂടെ അന്ന് തലയെടുപ്പോടെ ഉറച്ച ചുവടും തിളയ്ക്കുന്ന കണ്ണുകളുമായ് ഒരാള്‍ കടന്നു വന്നു.ആഗതന്‍ മരണാസന്നനായ രോഗിയുടെ കിടയ്ക്കക്കരുകില്‍ മുട്ടുകുത്തിപ്പറഞു.

''ഞാന്‍ ഷീറോ ആണ് ഓര്‍മയുണ്ടോ എന്നെ അമേരിക്കന്‍ സൊസേറ്റിയിലെ ആര്‍തര്‍ പ്രഭ്വിയുടെ കൊട്ടാരാങ്കണത്തില്‍ നാം സന്ധിച്ചത് മറന്ന് പോയോ.''

രാജകുമാരന്‍ ദൈന്യത്തോടെ ഷീറോയെ നോക്കി.ഓര്‍മയുണ്ടെന്ന മട്ടില്‍ തലയാട്ടി

''എങ്കില്‍ തിരുമേനി അങ് മറക്കാന്‍ വഴിയില്ല ഞാനന്ന് പ്രവചിച്ച കാര്യങള്‍..അങയുടെ ഭാഗ്യനബര്‍ 6ഉം9ഉം ആണെന്നും അങയുടെ കിരീടധാരണം 1902 ആഗസ്റ്റില്‍ നടക്കുമെന്നല്ലേ അന്ന് ഞാന്‍ പറഞത്.69വയസിന് മുന്‍ബ് താങ്കള്‍ മരിക്കുമെന്ന് ഞാന്‍ പറഞില്ലല്ലോ.''?

എഡ്വേര്‍ഡ് രാജകുമാരന്‍ അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി.ഷീറോ തുടര്‍ന്നു.

''ഇത് ജൂണ്‍ കൃത്യം ഒരു മാസത്തിന് ശേഷം അങയുടെ കിരിടധാരണം നടക്കും. അപ്പോഴേക്കും അങ് സുഖവും പ്രാപിച്ചിരിക്കും.''

രാജകുമാരന്‍ പിറു പിറുത്തത് അടുത്തുളള രാജകുമാരി വ്യക്തമായ് കേട്ടു.''താങ്കള്‍ മുന്‍പ് എന്തൊക്കെ പറഞോ അതെല്ലാം കൃത്യമായ്.ഇപ്പോള്‍ പറയുന്നതും കൃത്യമാവട്ടെ.''

മരണത്തെ മുഖാമുഖം ദര്‍ശിച്ച ആ രാജകുമാരന്‍ പിന്നീട് എഡ്വേര്‍ഡ് ഏഴാമന്‍ എന്ന പേരില്‍ ഇംഗ്ളണ്ടിന്‍റെ രാജാവായ്.1902 ജൂലൈ 15 ന് ആഹ്ളാദത്തോടെ ഷീറോ കൊട്ടാരം വിരുന്നില്‍ പങ്കെടുത്തു ആഗസ്റ്റില്‍ കുമാരന്‍റെ കിരീടധാരണവും നടന്നു.1893ല്‍ ഷീറോ അമേരിക്കയിലേക്ക് പോയി.അക്കാലത്ത് അമേരിക്കയില്‍ വിവാദമായ ഒരു കേസ് നടക്കുകയായിരുന്നു.ഒരു കൊലക്കുറ്റം ചുമത്തി കോടതി ഡോ.മേയറിനെ 1894 ജനുവരിയില്‍ വൈദ്യുതക്കസേരയിലിരുത്തി വധിക്കാന്‍ ഉത്തരവിട്ടു.ആ കാലത്ത് ഷീറോ ഒരാളുടെ ജീവിതാവസ്ഥമാറുന്നതിനനുസരിച്ച് അയാളുടെ കൈവെളളയില്‍ വരുന്ന മാറ്റങളേക്കുറിച്ചുളള പഠനത്തിലായിരുന്നു.അതിനായ് ഡോ.മേയറുടെ കൈവെളള പരിശോധിക്കാന്‍ ഷീറോ ജയിലതികൃതരുടെ അനുമതി നേടി.മേയറുടെ കൈനോക്കി ഷീറോ പ്രഖ്യാപിച്ചു.

''നിങള്‍ തീര്‍ച്ചയായും കുറേക്കാലം കൂടി ജീവിക്കും.നിങളെ ഹൈക്കോടതി വധശിക്ഷയ്ക്ക് വിധിച്ചാലുംനിങളുടെ സകല ദയാഹര്‍ജികളും തളളപ്പെട്ടാലും.നിങള്‍ ജീവിക്കുക തന്നെ ചെയ്യും.തീര്‍ച്ചയായും അതൊരു മഹാ അത്ഭുതമായിരിക്കും.വധശിക്ഷയ്ക്ക് തൊട്ട്മുന്‍പുളള അവസരത്തില്‍ നിങള്‍ രക്ഷപെടും.നിങളുടെ സബന്നനായ കക്ഷിയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാനായ് നിങളയാള്‍ക്ക് വിഷം നല്‍കിയോ എന്നതൊന്നും എന്‍റെ വിഷയമല്ല.ഒന്ന് പറയാം വധശിക്ഷയില്‍ നിന്നും നിങള്‍ രക്ഷപെടും.നിങള്‍ക്കിപ്പോള്‍ 44വയസ്സ് തുടര്‍ന്നൊരു പതിനഞ്ച് വര്‍ഷം കൂടി നിങള്‍ ജീവിക്കും ആശുപത്രി ക്കിടക്കയിലായിരിക്കും താങ്കളുടെ അന്ത്യം.''

അത് പോലെ തന്നെ ഡോ. മേയറുടെ വധശിക്ഷയുടെ തൊട്ട് മുന്‍പ് സുപ്രീംകോടതി ഈ ശിക്ഷാവിധിയില്‍ എന്തോ പൊരുത്തക്കേട് കണ്ടതിനെത്തുടര്‍ന്ന് വധശിക്ഷ സ്റ്റേ ചെയ്തു.അമേരിക്കന്‍ പത്രങള്‍ വന്‍ പ്രാധാന്യത്തോടെ ഈ സംഭവങള്‍ പ്രസിദ്ധീകരിക്കുകയും,അമേരിക്കയില്‍ ഷീറോയ്ക്ക് ഒരു നായക പദവി കൈവരുകയും ചെയ്തു.ഇതിനോട് ചേര്‍ന്ന് മറ്റൊരു സംഭവം കൂടി ഷീറോയുടെ പ്രശസ്തി ഉയര്‍ത്തി.അത് കൂടി നമുക്ക് നോക്കാം ഡോ. മേയറുടെ സംഭവത്തിനും കുറച്ച് നാള്‍ മുന്‍ബ്.ഷീറോ അമേരിക്കയിലെ ഫിഫ്ത് അവന്യൂവില്‍ തന്‍റെ ഓഫീസ് ആരംഭിച്ചു.ഉടന്‍ തന്നെ അക്കാലത്തെ പ്രശസ്ത പത്രമായ ന്യൂയോര്‍ക്ക് വേള്‍ഡിന്‍റെ പ്രതിനിധി ഫിഷര്‍ ഷീറോയുടെ മുന്നില്‍ ഏഴ് ഹസ്തരേഖാചിത്രങള്‍ നല്‍കിക്കൊണ്ട്.അജ്ഞാതമായ ഈ ഹസ്തരേഖാചിത്രങളുടെ ഉടമകളെ കൃത്യമായ് പറഞാല്‍ തന്‍റെ പത്രം ഷീറോയെ അംഗീകരിച്ച് വാനോളം പുകഴ്ത്തുന്നതാണെന്ന് പറഞു.കൈരേഖകളുടെ പഠനത്തിന് ശേഷം1893 നവംബര്‍ 25ന് ഷീറോ ഫലം പറഞു.

''ആദ്യകൈരേഖ ഒരു രാഷ്ട്രീയ നേതാവിന്‍റേതാണ് അദേഹം കുശഗ്രബുദ്ധിമാനായ ഒരു ഭരണാധികാരിയാണെന്ന് തെളിയിക്കും, സമുന്നതമായ ഒരു പദവിയിലുമെത്തും., രണ്ടാമത്തെ കൈ ബുദ്ധിമാനായ നിയമജ്ഞന്‍റെയാണ് അദ്ധേഹവും ഉന്നത പദവിയിലെത്തും.മൂന്നാം കൈ ഒരു രചയിതാവിന്‍റെയാണ് അതൊരു സ്ത്രീയുമാണ്.നാലും അഞ്ജും കൈകള്‍ കലാകാരന്‍മാരുടേതാണ്.അവര്‍ ഗാനാലാപനത്തിലൂടെ പ്രശസ്ഥി നേടും.ആറാം കൈ ഒരുകലാകാരന്‍റെയാണെങ്കിലും അയാള്‍ ഒരു സംഗീതഞ്ജനാണ്. ഏഴാം കൈ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കൊലയാളിയുടെയാണ് പക്ഷേ അയാള്‍ രക്ഷപെടും.പിന്നീട് രോഗം മൂലമയാള്‍ മരിക്കും.''

നവംബര്‍ 26 തീയതി ഞായറാഴ്ച ന്യൂയോര്‍ക്ക് വേള്‍ഡ് തന്‍റെ വാക്ക് പാലിച്ചു കൊണ്ട് പത്രമിറക്കി.ആദ്യ പേജില്‍ ഇപ്രകാരം കൊടുത്തിരുന്നു.പൂര്‍ണമായുംഅപരിചിതരുടെ ഏഴ് കൈപ്പത്തി നോക്കി കൃത്യമായ് ഭാവി പ്രവചിച്ചയാള്‍ എന്നായിരുന്നു തലക്കെട്ട്.മറ്റൊരു രസം ഏഴാം കൈപ്പത്തി മുന്‍ബ് വിവരിച്ച ഡോക്ടര്‍ മേയറുടെ ആയിരുന്നു എന്നതാണ്‌.

മറ്റൊരു സംഭവം പ്രശസ്ഥിയുടെ ഉത്തുംഗതയില്‍ നില്‍ക്കുന്ന നേരത്ത് അദേഹത്തിനുണ്ടായി. ഷീറോ ഒരു തീവണ്ടിയില്‍ സഞ്ചരിക്കുകയായിരുന്നു.ഷീറോയെ തിരിച്ചറിഞ യാത്രികര്‍ എല്ലാം തങളുടെ കൈകള്‍ അദ്ദേഹത്തിന് നേരെ നീട്ടി.ഹസ്തരേഖകള്‍ പരിശോദിച്ച ഷീറോ അബരന്നു പോയ് കാരണം അവരില്‍ മിക്കവരുടെയും ആയുര്‍രേഖകള്‍ അവസാനിച്ചിരുന്നു.അല്‍പ്പനേരം ചിന്തിച്ച ഷീറോ അടുത്ത സ്റ്റേഷനില്‍ വണ്ടിയിറങി.അവിശ്വസനീയമായ കാര്യം അതിനടുത്ത സ്റ്റേഷന്‍ എത്തും മുന്‍ബ്.ആതീവണ്ടി അപകടത്തില്‍ പെടുകയും അനേകര്‍ മരിക്കുകയും ചെയ്തു എന്നതാണ്..

ഒരിക്കല്‍ ചിക്കഗോയിലെ ഒരു ധനികയായ ശ്രീമതി ലെയ്തര്‍ ഷീറോയ്ക്കരുകില്‍ തന്‍റെ പുത്രിയുടെ കൈരേഖയുമായ് ചെന്നിട്ട് ഭാവി പറയാന്‍ ആവശ്യപ്പെട്ടു.ഷീറോ പറഞു ഈ പെണ്‍കുട്ടി പൂര്‍വ്വദേശത്തിലെ ഭരണാതികാരിയെ വിവാഹം ചെയ്യും പക്ഷെ അല്‍പ്പായുസ്സായിരിക്കും.ഈ ഹസ്തരേഖയുടെ ഉടമയായ മേരി അന്ന് ഇന്‍ഡ്യയിലെ വൈസ്രോയ് ആയിരുന്ന ശ്രീമാന്‍ കഴ്സണ്‍ പ്രഭുവിനെ വിവാഹം ചെയ്യുകയും.നന്നേ ചെറുപ്പത്തില്‍ അവര്‍ മരണപ്പെടുകയും ചെയ്തു.ലോകപ്രശസ്ഥ സാഹിത്യകാരനായ മാര്‍ക്ക് ട്വയിന്‍ വേഷപ്രശ്ചന്നനായ്.ഷീറോയ്ക്കരുകിലെത്തി കൈകാട്ടി.കൈ കണ്ട ഉടനെ ഷീറോ പറഞു. ലോകപ്രശസ്ഥനായ ഒരെഴുത്തുകാരനാണെന്‍റെ മുന്നിലിരിക്കുന്നത് അയാളുടെ പേരിന്‍റെ ആദ്യാക്ഷരം s എന്ന അക്ഷരത്തിലാണ് തുടങുന്നത്.'' ശരിയായിരുന്നു.മാര്‍ക്ക് ട്വയിനിന്‍റെ യഥാര്‍ത്ഥ പേര്. സാമുവേല്‍ എല്‍ ക്ളൈമന്‍സ് എന്നാണ്.ഷീറോയുടെ കഴിവ് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു.മാര്‍ക്ക് ട്വയിനിന്‍റെ വാക്കുകള്‍ കടമെടുത്താല്‍.

''അദ്ദേഹം എന്നോട് പറഞതെല്ലാം പൂര്‍ണമായും ശരിയാണ്.എന്‍റെ പ്രിയപ്പെട്ട എഴുത്ത് പൂര്‍ത്തിയാക്കാനാവാത്ത ഒരു പത്ര പ്രവര്‍ത്തകനായ് ഞാന്‍ ജീവിതം ആരം ഭിച്ചു.ധാരാളം സഞ്ചരിച്ചു.എന്‍റെ രചനകള്‍ എഡിറ്റ് ചെയ്തിരുന്ന എന്‍റെ ഭാര്യ മഞില്‍ വീണ് രോഗിയാവുമെന്നുളള പ്രവചനവും ഫലിച്ചു,സെക്രട്ടറി എന്ന വഞ്ചിക്കാന്‍ ശ്രമിച്ചു,ഭാര്യ ലിവി 1904ല്‍ മരിച്ചു,ഇതെല്ലാം ശരിയായ് വന്നു. എന്‍റെ സ്വഭാവ വൈകൃതങള്‍ കൂടി പറഞപ്പോള്‍ ആ കൂര്‍മബുദ്ധിയുടെ മുന്നില്‍ നിന്നും ഓടി രക്ഷപെടുവാനാണ് തോന്നിയത്.'' ............

അമേരിക്കയില്‍ നിന്നും ഇംഗ്ളണ്ടില്‍ മടങിയെത്തുന്ന ഷീറോയെനോക്കി അംഗീകാരങള്‍ കാത്തിരിക്കുകയായിരുന്നു.റസ്സല്‍ ഓഫ് കില്ലോവര്‍ ഇംഗ്ളണ്ടിലെ ചീഫ് ജസ്റ്റിസായ് നിയമിക്കപ്പെട്ട ദിവസം ഷീറോയെ തന്‍റെ ഓഫീസില്‍ വരുത്തിപ്പറഞു.

''മൂന്ന് വര്‍ഷം മുന്‍പ് അങ് കൃത്യം 1894 ജൂലൈ 19തിന് മോഹിപ്പിക്കുന്ന ഈ ജോലിയെനിക്ക് കിട്ടുമെന്ന് തിയതിയടക്കം പറഞത് കൃത്യമായ്.''

ഈ അംഗീകാരം ചെറുതായിരുന്നില്ല.1904ല്‍ ഷീറോയ്ക്ക് മുന്നില്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിവേഷപ്രശ്ചന്നനായ് വന്ന് കൈ കാട്ടി 1917 അങേക്ക് നിര്‍ഭാഗ്യകരമായ വര്‍ഷമാണെന്ന് അദ്ദേഹം പറഞു. അതേ വര്‍ഷം തന്നെയൊടുവില്‍ (1904)ചക്രവര്‍ത്തി സെന്‍റ് പീറ്റേഴ്സ് ബര്‍ഗിലേക്ക് ഷീറോയെ ക്ഷണിച്ചു ചോദിച്ചു

''പറയൂ 1917 എനിക്ക് നിര്‍ഭാഗ്യമാണെന്ന് താങ്കള്‍ ഇപ്പഴും കരുതുന്നുണ്ടോ.''ഷീറോ അന്നും തന്‍റെ വാക്കില്‍ ഉറച്ച് നിന്നു.വ്ളാദിമിര്‍ ഇലിച്ച് ലെനിന്‍റെ നേതൃത്തത്തില്‍ നടന്ന ബോള്‍ഷെവിക് വിപ്ളവം ചക്രവര്‍ത്തിയെ 1917ല്‍ നിഷ്കാസിതനാക്കിയതുംകുടുംബത്തെയടക്കം വധിച്ചതും പിന്നീട് നടന്ന ചരിത്രം.ഒരിക്കല്‍ റഷ്യന്‍ പര്യടനത്തിനിടയില്‍ കുപ്രസിദ്ധനായ സന്യാസിയായ റാസ്പുട്ടിനുമായ് ഷീറോ കൂടിക്കാഴ്ച നടത്തി(റാസ്പുട്ടിനേക്കുറിച്ചുളള വിശദമായ മറ്റൊരു പോസ്റ്റ് ഈ ഗ്രൂപ്പില്‍ ഉടന്‍ പ്രതീക്ഷിക്കാം..)ഷീറോയോട് പുട്ടിന്‍ പറഞു ,

''എനിക്കെന്‍റെ ഭാവിയറിയണമെന്നശേഷം മോഹമില്ല എങ്കിലും നിങളുടെ കഴിവളക്കാന്‍ എന്‍റെ ഭാവി പറയൂ.''ഒരു നിമിഷം പോലുമാലോചിക്കാതെ ഷീറോ പറഞു.

''കൊട്ടാര ഗൂഡാലോചന മൂലം നിങള്‍ മരിക്കും ആദ്യം നിങള്‍ക്ക് വിഷമേല്‍ക്കും തുടര്‍ന്ന് നിങളെ കുത്തിപ്പിളര്‍ത്തും.മറ്റൊരുവന്‍ നിങളെ വെടിവെക്കും മഞ്ഞിന്‍റെ ധവളിമയില്‍ നിങളുടെ മൃതദേഹം ഒഴുകുന്നത് ഞാന്‍ കാണുന്നു.''

റാസ്പുട്ടിന്‍ അന്നേരം ക്ഷോഭിച്ചെങ്കിലും പ്രവചനം കിറു കൃത്യമായിരുന്നു.1900ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയോട് പാരീസില്‍ വെച്ച് ഷീറോ പറഞു.

''ടെഹ്റാനില്‍ കലാപം പൊട്ടിപ്പുറപ്പെടും ഗവര്‍ണറെ ജനങള്‍ തടവിലാക്കും ഗോതബിന്‍റെയും റൊട്ടിയുടെയും വില വര്‍ദ്ധനയാണ് കലാപത്തിന് കാരണം.'' ഈ പ്രവചനം അക്ഷരം പ്രതി ശരിയായ്.ഒരിക്കല്‍ നിര്‍ഭയ സാഹസികന്‍ എന്നറിയപ്പെട്ട എണസ്റ്റ് ഷെക്ടണ്‍ വേഷം മാറി താനൊരു സംഗീതഞ്ജന്‍ ആണെന്നും പറഞ് ഷീറോയെ പരീക്ഷിക്കാന്‍ എത്തി കൈനോക്കി ഷീറോ പറഞു ജന്‍മനാല്‍ തന്നെ നേതാവായ നിങള്‍ തീകൊണ്ടുളള കളിക്ക് തുനിയരുത്.ലോകം മൊത്തം സാഹസികനായ് വാഴ്ത്തിയാലും നിങള്‍ 48 വയസ്സില്‍ അതി ദുര്‍ഖടമായ് മരിക്കും.പറഞത് പോലെ തന്നെ 1922ജനുവരിയില്‍ അന്‍റാര്‍ട്ടിക്കാ പര്യവേടനത്തിടയ്ക്ക് ഷെക്ടണ്‍ അന്തരിച്ചു.ഷീറോ അത് മുന്‍കൂട്ടി കണ്ടു.പരീക്ഷിക്കാന്‍ ഷീറോയ്ക്ക് മുന്നില്‍ വരുന്നവരെല്ലാം തികഞ വിശ്വാസിയായ് പോയ ചരിത്രമേ ഉണ്ടായിട്ടുളളു.സര്‍ എഡ്വേര്‍ഡ് മാര്‍ഷല്‍ അതിലൊരാളാണ്.തിരഞെടുപ്പിനും 18 മാസങള്‍ക്ക് മുന്‍കൂട്ടി ഷീറോ പറഞു താങ്കള്‍209 വാട്ട് ഭൂരിപക്ഷത്തില്‍ ജയിക്കും അതും കൃത്യമായ് ഫലിച്ചു.പ്രസിദ്ധ ചാര സുന്ദരിയായ മാതാഹാരിയുമായ്.വൈകാരികമായും സൗഹൃതപരമായും ഷീറോയ്ക്ക് ഉറ്റബന്ധമാണുണ്ടായിരുന്നത്.1917 മാതാഹാരിക്ക് ദൗര്‍ഭാഗ്യമാണെന്ന് ഷീറോ മുന്‍കൂട്ടി പറഞു.മാതാഹാരി നിര്‍ഭയയായ് വേഴ്സായിലെ വധശിക്ഷയെ അഭിമുഖീകരിക്കുന്ന വേളയില്‍ പോലും.പടയാളികളെ നഗ്നമാറിടം കാട്ടി പരിഹസിക്കുന്ന മനസ്ഥിതിയിലെത്താന്‍ ഷീറോയുമായുളള ചങാത്തമാണെന്ന് പറയപ്പെടുന്നുണ്ട് മാതാഹാരിയുടെ ഭാവി ഷീറോ അവരെ ബോധിപ്പിച്ചിരുന്നു.(മാതാഹാരിയേക്കുറിച്ചുളള മറ്റൊരു പൂര്‍ണ ലേഖനം ഉടന്‍ വരുന്നതാണ്.)ഇംഗ്ളണ്ടിലെ ഉന്നത നാവികോദ്യോഗസ്ഥനായിരുന്ന ഹെര്‍ബര്‍ട്ട് കിഷനറുടെ മരണവും ഇറ്റലിയിലെ രാജാവായ ഹബര്‍ട്ട് ഒന്നാമന്‍ ഒയു ഭീകരനാല്‍ കൊല്ലപ്പെടുമെന്നുളള പ്രവചനവും കൃത്യമായ് നടന്നു.1925ലെ സോവിയറ്റ് ചൈനാ ഉടബടിയും,1926ല്‍ ഇംഗ്ളണ്ട് കണ്ട പ്രക്ഷോഭങള്‍, ചൈനയിലെ ആഭ്യന്തരയുദ്ധം, 1926ലെ ചന്നെല്‍ ദ്വീപിലെ ഭൂകബം, ഇംഗ്ളണ്ടിലെ കെട്ടിടങള്‍ക്ക് ബാധിച്ച അഗ്നിബാധ, തുടങി പറഞതെല്ലാം കടുകിടെ മാറാതെ ഫലിച്ചു.

1927 മുതല്‍ 29 വരെയുളള കാലയളവില്‍ ഇറ്റലി സൈനീകമായും രാഷ്ട്രീയമായും ഉയരുമെന്നും വന്‍ശക്തിയാകുമെന്നും ആഫ്രിക്കയെ അവര്‍ ലക്ഷ്യമിടുമെന്നും ഷീറോ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. 1928_30വരെ ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന് ദൗര്‍ഭാഗ്യവര്‍ഷമാണെന്നും നീണ്ട കാലം രോഗിയാവുമെന്നും ചക്രവര്‍ത്തിയുടെ രണ്ടാമത്തെ പുത്രന്‍ 1936ല്‍ കിരീടധാരണം ചെയ്യുമെന്നും ഷീറോ പറഞിരുന്നു വേല്‍സ് രാജകുമാരന്‍ എഡ്വേര്‍ഡ് 8ാമന്‍ ആയി പ്രതിഞ്ജ ചെയ്യുമെങ്കിലും തന്‍റെ പ്രണയിനിക്കായ് സ്ഥാനത്യാഗം ചെയ്യുമെന്നുമുളള പ്രവചനം അക്ഷരം പ്രതി ശരിയായ് വന്നു.അനേകം നാടുകളില്‍ സോഷ്യലിസ്റ്റുകള്‍ 20 നൂറ്റാണ്ടില്‍ അധികാരത്തിലെത്തുമെന്നും, ഗവര്‍മെന്‍റുകള്‍ മാറ്റങള്‍ക്ക് വിധേയമാകുമെന്നും, മതങള്‍ വിപ്ളവങളില്‍ ബന്ധപ്പെടുമെന്നും ,ജൂതന്‍മാര്‍ സ്വതന്ത രാഷ്ട്രത്തിന് അവകാശമുന്നയിക്കുകയും ഇസ്രയേല്‍ നിലവില്‍ വരുമെന്നും പക്ഷേ ആ സ്ഥലം നീണ്ട യുദ്ധത്തിന് കാരണമാകുമെന്നും അന്നേ ഷീറോ പ്രവചിച്ചിരുന്നു.അതിന്‍റെ പൂര്‍ത്തീകരണം കാണുന്നവരാണല്ലോ നാമിന്ന്.

1931ല്‍ ഷീറോ പ്രവചിച്ച കാര്യങള്‍ താഴെപ്പറയുന്നു
''1930കളുടെ ഒടുവില്‍ ഒരു ലോക മഹായുദ്ധമുണ്ടാകും ഇന്‍ഡ്യ സ്വതന്ത്രയാകും പക്ഷേ ഹിന്തുക്കളും മുസ്ളീങളും തമ്മിലേറ്റുമുട്ടി ചോരപ്പുഴയൊഴുകും അനവധി ജീവന്‍ നഷ്ടമാകും.,ഇക്കാല യുദ്ധത്തില്‍ ഒരു ഭാഗത്ത് ഫ്രാന്‍സും മറുഭാഗത്ത് ഇറ്റലിയും ജര്‍മനിയുമായിരിക്കും,അമേരിക്ക ജപ്പാനുമായ് പൊരുതി യുദ്ധം സങ്കീര്‍ണമാക്കും,യുദ്ധഫലം മഹാ ദുരന്തമായിരിക്കും അയര്‍ലണ്ട് ആഭ്യന്തര യുദ്ധത്തിന്‍റെ കെടുതികള്‍ അനുഭവിക്കും.ഇതെല്ലാം വളളി പുളളി മാറാതെ നമുക്ക് മുന്നില്‍ കടന്നു പോയതാണ്. തന്‍റെ ഓര്‍മക്കുറിപ്പില്‍ ഷീറോ ഇങനെയെഴുതി ''എന്നെ കാണാന്‍ വരുന്നവരുടെ ഭൂതകാലമാണ് ഞാനാദ്യം പറയുക അത് കൃത്യമാവുബോള്‍ ഭാവി പറയുന്നത് അവര്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ തരമില്ല.പ്രശസ്തിയും അംഗീകാരവുമെല്ലാം ആവോളമുണ്ടായിയെങ്കില്‍ കൂടിയും 1910 ല്‍ ഷീറോ ചില സുഹൃത്തുക്കളുടെ വഞ്ചനയില്‍പ്പെട്ടു പാപ്പരാക്കപ്പെട്ടു.1894_95ലെ ചൈന ജപ്പാന്‍ യുദ്ധത്തിലും 1904_05ലെ റഷ്യന്‍ ജപ്പാന്‍ യുദ്ധത്തിലും യുദ്ധമുഖങളില്‍ നിന്നദേഹം ലേഖനങള്‍ എഴുതിയിരുന്നു.ചൈനയിലും റഷ്യയിലും ഇന്‍ഡ്യയിലും അനവധി തവണ സഞ്ജരിച്ച അദേഹത്തിന് സ്വന്തമായ് 19000 ത്തോളം വരുന്ന അപൂര്‍വ്വ ഗ്രന്ഥശേഖരമുണ്ടായിരുന്നു.

54 വയസില്‍ മേനഡിക്സണ്‍ ഹാര്‍ട്ട് ലാന്‍ഡിനെ ഷീറോ വിവാഹം ചെയ്തു.1936 ഒക്ടോബര്‍ എട്ടിന് നീണ്ടു നിന്ന രോഗം മൂലം. ഷീറോ എന്ന പ്രവാചക നക്ഷത്രം അന്തരിച്ചു.അദേഹത്തിന്‍റെ ഗ്രഹം ഒരു സ്മാരകമായ് ഇന്നും നിലനിര്‍ത്തിയിരിക്കുന്നു.ഷീറോയുടെ ആത്മാവ് ഇന്നും ആ ഗ്രഹത്തിന് ചുറ്റുമുണ്ടെന്ന് വിശ്വസിക്കുന്നവരും ഈ കാലത്തും കുറവല്ല............