ജൂൺ 21 : ഇന്ന് സൂര്യൻ U ടേൺ എടുക്കുന്നു !
ടൈറ്റിൽ വായിച്ചപ്പോൾ കൺഫ്യൂഷൻ ആയോ ? ശരിയാണ്. ഭൂമിയെ അപേക്ഷിച്ചു സൂര്യൻ അല്ല സഞ്ചരിക്കുന്നത്. ഭൂമി ആണ് സൂര്യന് ചുറ്റും സഞ്ചരിക്കുന്നതും, സ്വയം കറങ്ങുന്നതും. പക്ഷെ ഇവിടെ പറയുന്നത് അതല്ല.
ഭൂമിയിൽനിന്നു നോക്കുമ്പോൾ കാണുന്ന സൂര്യ ചലനങ്ങളെയാണ്. അതായത് അയന ചലനങ്ങളെ.
6 മാസം സൂര്യൻ തെക്കുനിന്നു വടക്കോട്ടും. പിന്നെ വടക്കു നിന്ന് U ടേൺ എടുത്തു 6 മാസം തെക്കോട്ടും സഞ്ചരിക്കുന്നുണ്ട്.
yes.. സൂര്യൻ ഇന്ന് സൂര്യനു പോകാവുന്ന മാക്സിമം വടക്കേ അറ്റത്താണ് ഉള്ളത്. ഇന്ന് U ടേൺ എടുത്തു നാളെ മുതൽ തെക്കോട്ട് സഞ്ചരിക്കും.
ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലമാണ് സൂര്യൻ ആറ് മാസം വടക്കോട്ടും (ഉത്തരായനം) തുടർന്ന് ആറ് മാസം തെക്കോട്ടും (ദക്ഷിണായനം) നീങ്ങി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നത്.
ജൂൺ 21 : ഈ ദിവസത്തിന് ഭൂമിശാസ്ത്രപരമായി ഒത്തിരി പ്രാധാന്യം ഉണ്ട്. ഉത്തരാർദ്ധ ഗോളത്തിൽ താമസിക്കുന്ന നമുക്ക് ഏറ്റവും ദൈർഘ്യം കൂടിയ പകൽ ഇന്നാണ് !
സൂര്യോദയവും, സൂര്യാസ്തമയവും നിഴലുമൊക്കെ ശ്രദ്ധിക്കുന്നവർക്ക് ഈ ദിവസം എളുപ്പം മനസിലാവും. ഭൂമിയിലെ എല്ലാ ഭാഗത്തും താമസിക്കുന്നവർക്കും ഈ ദിവസത്തിന് പ്രാധാന്യം ഉണ്ട്.
ഉത്തര ധ്രുവത്തിൽ പോയാൽ ഈ ദിവസം 24 മണിക്കൂറും കേരളത്തിൽ രാവിലെ 9 മണിക്ക് സൂര്യനെ കാണുന്നതുപോലെ അത്ര ഉയരത്തിൽ സൂര്യൻ ഉണ്ടാവും. രാവിലെ കിഴക്കും, ഉച്ചയ്ക്ക് തെക്കും, വൈകീട്ട് പടിഞ്ഞാറും, രാത്രി 12 മണിക് വടക്കും സൂര്യൻ പ്രകാശം പരത്തി ആകാശത്തുതന്നെ ഉണ്ടാവും.
ഇനി ഓരോ ദിവസവും സൂര്യന്റെ വട്ടം ചുറ്റൽ കുറേശേ താണു വരും. മൂന്നു മാസം കഴിഞ്ഞാൽ സൂര്യൻ ചക്രവാളത്തിനും താഴ്പ്പോട്ട് പോവും. പിന്നെ അഞ്ചാറു മാസക്കാലം സൂര്യനെ അവിടെ കാണുവാനെ പറ്റില്ല. ഉത്തര ധ്രുവത്തിലെ കാര്യമാണ് പറഞ്ഞത്.
ഇനി ഇന്ന് നമ്മൾ അന്റാർട്ടിക്കയിൽ പോയാലോ ?
അവിടെ ഇന്ന് സൂര്യനെ കാണുവാനെ സാധിക്കില്ല. 24 മണിക്കൂറും സൂര്യൻ ചക്രവാളത്തിനു താഴെ ആയിരിക്കും. ഇനി അന്റാർട്ടിക്കയിൽ സൂര്യൻ ഉദിക്കണമെങ്കിൽ മാസങ്ങൾ കഴിയണം.
* നാട്ടുംപ്രദേശത്തു താമസിക്കുന്നവർക്ക് കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ പറ്റിയ ലളിതമായ പരീക്ഷണം ഇതാ.
എല്ലാ ഞായറാഴചയും രാവിലെ ഒരു കൃത്യ സമയത്തു ഒരു കൃത്യ സ്ഥാനത്തുനിന്ന് സൂര്യനെ നോക്കുക. മരങ്ങളുടെയോ മറ്റോ ഇടയ്ക്കുകൂടെ ആണെകിൽ നല്ലതു. എന്നിട്ട് സൂര്യന്റെ സ്ഥാനം നോക്കി വയ്ക്കുക. എല്ലാ ആഴ്‌ചയിലും കൃത്യ സമയത്തു, കൃത്യ സ്ഥാനത്തുനിന്ന് സൂര്യനെ നോക്കുക. അപ്പോൾ സൂര്യന്റെ ചലനം നമുക്ക് കൃത്യമായി മനസിലാവും
നാളെ മുതൽ നോക്കാൻ തുടങ്ങിയാൽ സൂര്യൻ ഓരോ ദിവസവും തെക്കോട്ട്-തെക്കോട്ട് പോവുന്നു എന്ന് കാണാം. 6 മാസം ഇത് തുടരും. പിന്നെ ഡിസംബർ 22 നു സൂര്യൻ തെക്കേ അറ്റത്തുനിന്നു U ടേൺ വടക്കോട്ട്-വടക്കോട്ട് പോരും.
മാർച്ച 20 നും, സെപ്റ്റംബർ 22 നും സൂര്യൻ തെക്കും അല്ല, വടക്കും അല്ലാതെ നേരെ കിഴക്കു ഉദിക്കും. അതാണ് വിഷുവം (Equinox). അല്ലെങ്കിൽ സമരാത്രദിനം
* സ്‌കൂളിൽ ആണെകിൽ ടീച്ചർമാർക്ക് ആഴ്ചയിൽ ഏതെങ്കിലും ഒരു ദിവസം തിരഞ്ഞെടുത്തു അസംബ്ലി കഴിയുമ്പോൾ കൃത്യമായ ഒരിടത്തുനിന്നും സൂര്യന്റെ സ്ഥാനം നോക്കാം. അല്ലെങ്കിൽ ഏതെങ്കിലും ഉയരമുള്ള വസ്തുവിന്റെ നിഴലിന്റെ സ്ഥാനം മാർക്ക് ചെയ്തു വെക്കാം. പല ആഴ്ചയിലും ഇത് തുടർന്നാൽ അയന ചലനങ്ങൾ മനസിലാവും . കുട്ടികൾക്ക് സ്വയം ചെയ്തു അയന ചലനങ്ങൾ മനസിലാക്കുവാൻ ഇത്ര നല്ല പരീക്ഷണം വേറെ ഇല്ല