ഇറ്റലിക്ക് മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള ചരിത്രമുണ്ട് . പുരാതന മഹാകവി വെർജിലിന്റെ എനിയാദ്(Aeniad ) എന്ന മഹാകാവ്യത്തിൽ ഇറ്റാലിയൻ സ്റ്റേറ്റിന്റെ പിതാവായി വാഴ്ത്തുന്നത് ട്രോയ് നഗരത്തിൽ നിന്നും നിന്നും പലായനം ചെയ്ത ട്രോജൻ രാജകുമാരനായ എനിയാസിനെയാണ്. പിന്നീട് ഇതിഹാസപുരുഷന്മാരായ റോമിലസും റീമസും ഒത്തുചേർന്നു നിർമിച്ച റോം നഗരം ഇറ്റലിയുടെ രാഷ്ട്രീയ അധികാരകേന്ദ്രമായി മാറി .
ഏകാധിപത്യത്തിലൂടെയും ജനാധിപത്യത്തിലൂടെയും മാറിമാറി തുഴഞ്ഞ ഇറ്റലി ഒന്നാം ശതകത്തിൽ അഗസ്റ്റസ് ചക്രവർത്തിയുടെ ഭരണത്തിൻ കീഴിൽ യൂറോപ്പിനെയും ഉത്തര ആഫ്രിക്കയെയും നിയന്ത്രിച്ച മഹത്തായ റോമൻ സാമ്രാജ്യമായി വളർന്നു .ഈ സാമ്രാജ്യം ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ രണ്ടായി പിളർന്നു .പിന്നീട് അഞ്ചും ആറും ശതകങ്ങളിൽ ഗോധുക്കളും , വാണ്ടലുകളും , ഹൂണന്മാരും റോമാസാമ്രാജ്യത്തെ ആക്രമിച്ചു ച്ഛിന്ന ഭിന്നമാക്കി . വത്തിക്കാൻ ആസ്ഥാനമാക്കി വളർന്നു വന്ന പോപ്പിന്റെ ആധിപത്യം വിശ്വാസപരമായി ഇറ്റലിയെ കുറെയൊക്കെ ഏകോപിപ്പിച്ചുവെങ്കിലും രാഷ്ട്രീയമായി ഇറ്റലിഅസംഖ്യം നാട്ടുരാജ്യങ്ങളായി ചിന്നി ചിതറി . ഈ നാട്ടുരാജ്യങ്ങൾ മിക്കവയും നഗര രാഷ്ട്രങ്ങൾ ആയിരുന്നു . വർത്തക പ്രമാണിമാരായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് . മധ്യകാലഘട്ടത്തിൽ മാക്യവല്ലിയെപോലുള്ള ബുദ്ധിരാക്ഷസന്മാരായ രാഷ്ട്ര തന്ത്രജ്ഞന്മാർക്കുപോലും ഇറ്റലിയുടെ രാഷ്ട്രീയ ഏകീകരണം നടപ്പാക്കാനായില്ല .
അസംഖ്യം ചെറുകിട നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ചു പത്തൊൻപതാം നൂറ്റാണ്ടിൽ ഇറ്റലിന്റെ പുനരേകീകരിച്ചത് ഗസ്സിപ്പേ ഗാരിബാൾടി എന്ന സേനാനായകനായിരുന്നു . കച്ചവടക്കാരായിരുന്നു ഗാരിബാള്ഡിയുടെ കുടുംബം .നാവികനായി പരിശീലനം നേടിയ ഗാരിബാൾഡി തെക്കേ അമേരിക്കയിലേക്ക് കച്ചവട ആവശ്യത്തിന് കുടിയേറി . കച്ചവടത്തിനായാണ് പോയെതെങ്കിലും ഗാരിബാൾഡി അക്കാലത്തെ തെക്കേ അമേരിക്കൻ യുദ്ധങ്ങളിൽ പങ്കെടുത്തു കരുത്തുറ്റ സേനാനായകനായി ഖ്യാതി നേടി .
പത്തൊൻപതാം നൂറ്റാണ്ടിന്റെ നാലാം ശതകത്തിൽ ഇറ്റലി കടുത്ത ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പു കുത്തി .നാട്ടുരാജ്യങ്ങൾ പരസ്പരം പോരടിച്ചു നശിക്കാൻ തുടങ്ങി . ഈ അവസരം മുതലാക്കിയാണ് ഗാരിബാൾഡി ഇറ്റലിയുടെ പുനരേകീകരണത്തിന്റെ കരുക്കൾ നീക്കിയത് . 1847 ൽ ഗാരിബാൾഡി ഇറ്റലിയിൽ തിരിച്ചെത്തി .ഇറ്റലിയിലെ അരക്ഷിതാവസ്ഥ മുതലെടുത്തു സമീപരാജ്യങ്ങളായ ഫ്രാൻസും ഓസ്ട്രിയയും ഇറ്റലിയുടെ വിസ്തൃതമായ ഭൂഭാഗങ്ങൾ അനായാസം കൈയേറി . ഗാരിബാൾഡി ഒരു ചെറിയ സൈന്യം രൂപീകരിച്ചു . റിപ്പബ്ലിക്കൻ സൈന്യം എന്ന് പേരുള്ള ഗാരിബാള്ഡിയുടെ സൈന്യം 1849 ൽ എണ്ണത്തിൽ വളരെ വലിയ ഫ്രഞ്ച് സൈന്യത്തെ പരാജയപ്പെടുത്തി . ഈ പരാജയം ഇറ്റലിയുടെ ശത്രുക്കളെ ഒന്നിപ്പിച്ചു .ഫ്രാൻസും ഓസ്ട്രിയയും ഒരുമിച്ചു ഗാരിബാള്ഡിക്കെതിരെ പടയൊരുക്കക്ക് നടത്തി . പരാജിതനായ ഗാരിബാൾഡി ഉത്തര അമേരിക്കയിലേക്ക് പലായനം ചെയ്തു . ഇറ്റലിയുടെ ഒന്നാം സ്വാതന്ത്ര്യ സമരം വലിയ പരാജയത്തിൽ കലാശിച്ചു .
ഏതാനും വർഷങ്ങൾക്കുള്ളിൽ ഗാരിബാൾഡി തിരിച്ചെത്തി , മെഡിറ്ററേനിയൻ ദ്വീപായ സാർഡീനിയയിൽ താവളമുറപ്പിച്ചു .അടുത്ത രണ്ടു ദശാബ്ദങ്ങൾ ഗാരിബാൾഡി സൈനികമായും രാഷ്ട്രീയമായും ഇറ്റലിയെ ഏകീകരിക്കുന്നതിനായി യത്നിച്ചു . അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും വർധിച്ച പിന്തുണയും ലഭിച്ചു .1870 ഓടെ
ഇന്ന് കാണുന്ന അതിരുകളുള്ള ഇറ്റാലിയൻ രാജ്യം നിലവിൽവന്നു .ഒരു സഹസ്രാബ്ദമായി നിലനിന്നിരുന്ന പോപ്പിന്റെ അധികാരങ്ങൾ ഇറ്റാലിയൻ സ്റ്റേറ്റ് കൈയടക്കി .ഗാരിബാൾഡി ഇറ്റാലിയൻ പാർലിമെൻറ്റ് അംഗമായി . അവസാനനാളുകളിൽ സാർവത്രിക വോട്ടവകാശത്തിനും , പൗരാവകാശങ്ങൾക്കും , വ്യക്തമായ സിവിൽ നിയമ സംഹിതകൾക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തി .1882 ൽ ഗാരിബാൾഡി ആന്തരിക്കുമ്പോൾ ഇറ്റലി പൂർണമായും പുനരേകീകരിക്കപ്പെട്ടിരുന്നു .
===

ref :
http://www.reformation.org/garibaldi.html
https://www.history.com/…/why-lincoln-wanted-an-italian-fre…
http://www.reformation.org/garibaldi.html
https://www.history.com/…/why-lincoln-wanted-an-italian-fre…
.
ചിത്രം : ഗസ്സിപ്പേ ഗാരിബാൾഡി : ചിത്രം കടപ്പാട് :https://www.history.com/…/why-lincoln-wanted-an-italian-fre…
ചിത്രം : ഗസ്സിപ്പേ ഗാരിബാൾഡി : ചിത്രം കടപ്പാട് :https://www.history.com/…/why-lincoln-wanted-an-italian-fre…