രണ്ടു വസ്തുക്കൾ തമ്മിലുള്ള ആകർഷണ ബലത്തിന്റെ അളവ് F= G x m1 x m2/ dxd എന്ന സമവാക്യം അനുസരിച്ചാണ് നിർണയിക്കപ്പെടുന്നത് . ചന്ദ്രന്റെ ദ്രവ്യമാനം ഭൂമിയുടെ 0.012 % മാത്രമേയുളൂ . മാർറ്റൊരുരീതിയിൽ പറഞ്ഞാൽ ഭൂമിയുടെ ഏതാണ്ട് എൺ പതിൽ ഒന്ന് . .ഇതിന്റെ അർഥം ഇതാണ് . ചന്ദ്ര കേന്ദ്രത്തിൽ നിന്നും ''x '' മീറ്റർ ദൂരെയുള്ള ഒരു കിലോഗ്രാം മാസ്സ് ഉള്ള ഒരു വസ്തുവിനെ ചന്ദ്രൻ ആകർഷിക്കുന്നത് ഭൂമി ഭൗമ കേന്ദ്രത്തിൽ ''x '' മീറ്റർ ദൂരെയുള്ള ഒരു കിലോഗ്രാം മാസ്സ് ഉള്ള അതെ വസ്തുവിനെ ആകർഷിക്കുന്നതിന് 1/80 ബലം കൊണ്ട് മാത്രമാണ് .
സർഫസ് ഗ്രാവിറ്റി എന്നത് ഒരു ഖഗോളവസ്തുവിന്റെ പ്രതലത്തിൽ നിലകൊള്ളുന്ന ഒരു വസ്തുവിനെ ആ ഖഗോളവസ്തു അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് .ചന്ദ്രന് ഭൂമിയെക്കാൾ കുറഞ്ഞ വലിപ്പം ആയതിനാൽ ചന്ദ്ര ഉപരിതലത്തിൽ ചന്ദ്രന്റെ ആകർഷണ ബലം ഭൂമിയുടേതിന് ആറിൽ ഒന്നാണ് . ഇതിന്റെ അർഥം ചന്ദ്രന്റെ ഗുരുത്വ മണ്ഡലം ഭൂമിയുടേതിന് ആറിൽ ഒന്ന് ശക്തിയുള്ളത് എന്നല്ല . ബലങ്ങൾ തമ്മിലുള്ള തുലനം നടത്തുമ്പോൾ നിര്വചിക്കപ്പെട്ട സ്ഥിര അകലത്തിൽ ആണ് തുലനം നടത്തേണ്ടത് . ചന്ദ്രന്റെ കേന്ദ്രബിന്ദുവിൽ നിന്നും 6380 കിലോമീറ്റർ അകലെ ( ചന്ദ്രന് ഭൂമിയുടെ വ്യാസാർധം ഉണ്ടായിരുന്നുവെങ്കിൽ ) ചന്ദ്രന്റെ ഗുരുത്വ ബലം ഭൂമിയുടേതിന് 1/80 മാത്രമാണ് .
===