കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു സംഭവമാണിത്, എന്നാൽ
എങ്ങനെയാണ് തിരമാലകള്‍ക്ക് ചതുരാകൃതിയില്‍ ഒഴുകാന്‍ സാധിക്കുകയെന്നത് പ്രസക്തമായ ചോദ്യമാണ്. കാരണം കണ്ടു പരിചയിച്ച തിരമാലകളെല്ലാം ഒരേ നീളത്തിൽ ഒന്നിനു പിന്നാലെ ഒന്നായാണ് തീരത്തേക്കെത്തുന്നത്. ഇതേ തിരമാലകള്‍ സമചതുരാകൃതിയിലോ ദീര്‍ഘ ചതതുരാകൃതിയിലോ തീരത്തേക്കെത്തുന്ന പ്രതിഭാസമാണ് ക്രോസ് സീ. ഒന്നിലധികം ദിശയില്‍ നിന്നുള്ള ഓഷ്യന്‍ കറന്‍റുകള്‍ കൂട്ടി മുട്ടുമ്പോഴാണ് ഈ ക്രോസ് സീ പ്രതിഭാസം സംഭവിക്കുക.
തീരത്തോടു ചേര്‍ന്ന് തീരമാലകള്‍ ശക്തിയാര്‍ജിക്കുമ്പോഴാണ് ഈ ക്രോസ് സീ രൂപപ്പെടുന്നത്. വലിയ പൈപ്പുകളോ മറ്റോ ഇട്ടു കടലില്‍ ചതുര രൂപങ്ങള്‍ സൃഷ്ടിച്ചതാണെന്നേ ഈ പ്രതിഭാസത്തിന്‍റെ ചിത്രങ്ങള്‍ കണ്ടാല്‍ തോന്നൂ. അത്ര കൃത്യതയോടെയാണ് തിരമാലകളില്‍ ചതുരക്കട്ടകള്‍ രൂപപ്പെടുന്നത്. മിനിട്ടുകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുകയും അതുപോലെ തന്നെ മറഞ്ഞു പോവുകയും ചെയ്യുന്ന ഒന്നാണ് ക്രോസ് സീ. അതീവ അപകടകാരികളുമാണ് ഈ ചതുര തിരമാലകൾ.