ഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന[അവലംബം ആവശ്യമാണ്] ഒരു ആരാധനാ മൂർത്തിയാണ് യക്ഷി. (ഇംഗ്ലീഷ്: Yakshi). ഭാരതത്തോളംപഴക്കമുണ്ട് നമ്മുടെ "അമ്മദൈവ" സങ്കല്പങ്ങൾക്ക്. ചരിത്രാതീത കാലം ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വൈദിക സങ്കൽപ്പത്തിൽ നിന്നും വിഭിന്നമായാണ് യക്ഷി എന്ന ദേവതയോടുള്ള ആരാധന.ആദിദ്രാവിഡ ഗോത്രക്കാരും മറ്റുമാണ് ഈ വിധാന പൂജ നടത്തിരുന്നത്.യക്ഷന്റെ സ്ത്രീരൂപമാണ് യക്ഷി. "ഈ" എന്നാൽ സമ്പത്ത്. അതായത്ലക്ഷ്മി. ഈ രീതിയിൽഅമരകോശത്തിൽപ്രഥമകാണ്ഠത്തിൽ സ്വർഗ്ഗവർഗ്ഗങ്ങളെ പറയുന്ന സ്ഥലത്ത് (ശ്ലോകം 82) വ്യാഖ്യാനം കാണുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ യക്ഷി എന്ന പദത്തിന് ലക്ഷ്മി എന്നും അർത്ഥം വരും. പ്രപഞ്ചത്തിലെ സകലൈശ്വര്യത്തിന്റെയും പ്രതീകമാണ് ലക്ഷ്മി ദേവി.തന്ത്രശാസ്ത്രത്തിൽ 64000 യക്ഷിണികളുടെ ഉപാസനയെപ്പറ്റി പറയുന്നുവെന്ന് കണ്ടിയൂർമഹാദേവശാസ്ത്രികൾ.സൗന്ദര്യലഹരിയുടെ വ്യാഖ്യാനത്തിൽ പറയുന്നു. ഈ ഗ്രന്ഥങ്ങൾ ഒന്നും തന്നെ ഇന്ന് ലഭ്യമല്ല. ഇന്ന് ലഭ്യമായത്കിങ്കിണി ശാസ്ത്രത്തിലെഉപാസനാരീതിയാണ്. അവ കഠിനവും നിഷ്ഠപൂർണ്ണവൂമാണ്.മന്ത്രമഹാർണ്ണവം എന്ന ഗ്രന്ഥത്തിൽ 36 യക്ഷികളെ കുറിച്ച് പറയുന്നുണ്ട്.മന്ത്രവാദ വിഷയത്തിലും ഇവയെ കാണാം. സമാന്തരമനശ്ശാസ്ത്രത്തിലെ ചില പഠനങ്ങൾ ഈ പ്രതിഭാസത്തെ അത്ര കണ്ട് തള്ളിക്കളയുന്നില്ല.
യക്ഷി