സമീപ കാലത്തായി ഏറെ ചർച്ച ചെയ്യപ്പെടുന്നതും അങ്ങേയറ്റം പഠനം നടക്കുന്നതുമായ ഒരു വിഷയമാണെന്നു തോന്നുന്നു Time Travel. നമ്മളിൽ പലരും അങ്ങനെയൊരു സാധ്യത ഒരിക്കലെങ്കിലും സ്വപ്നം കണ്ടവരാണ്. മായൻ സംസ്കാരം, ചെങ്കിസ്ഖാന്റെ പടയൊരുക്കം, ക്ലിയോപാട്രയുടെ വശ്യ സൗന്ദര്യം, ബീഥോവന്റെ കച്ചേരി, അക്ബർ ചക്രവർത്തിയുടെ ദർബാർ... അങ്ങനെ എണ്ണിയാൽ തീരാത്ത ഭൂതകാല സംഭവങ്ങൾ, നേരിട്ടുകാണാൻ കഴിയുന്ന അവസ്ഥ...!!! അതുപോലെ ഉദ്വേഗവും, ആകാംക്ഷയും, അനിശ്ചിതത്ത്വവും നിറഞ്ഞ ഭാവിയിലേക്കൊരു യാത്ര...!!!
ഒരു സിനിമയിൽ തുടങ്ങാം, Terminator എന്ന സിനിമയിൽ സ്കൈനെറ്റ് എന്ന സൂപ്പർ കമ്പ്യൂട്ടർ, തങ്ങളുടെ ഭാവി ശത്രുവും അന്തകനുമായ ജോൺ കോണറിനെ നശിപ്പിക്കാൻ (ജനിയ്കുന്നതിനു മുൻപേ ഇല്ലാതാക്കാൻ) ഒരു ടെർമിനേറ്ററിനേ (ആർനോൾഡ്) ഭൂതകാലത്തിലേക്കയക്കുന്നു. "ടൈം ട്രാവൽ" എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെയാണ് ഭാവിയിൽ ജോൺ കോണറിന്റെ മാതാവാകേണ്ട സാറാ കോണറിനെ അപായപ്പെടുത്താൻ ഈ ടെർമിനേറ്റർ പ്രത്യക്ഷപ്പെടുന്നത്.
സിനിമയിൽ നിന്ന് കാര്യത്തിലേക്ക് വരുമ്പോൾ, "പ്രകാശത്തിന്റെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞാൽ സമയം നമ്മുടെ കൈപിടിയിലൊതുങ്ങും" എന്നാണ് ഐൻസ്റ്റീൻ പറഞ്ഞുവച്ചിട്ടുള്ളത്. അതായത് സെക്കന്റിൽ മൂന്നുലക്ഷം കി. മി വേഗതയിൽ...! ഇപ്പോൾ സമയം നമ്മുടെ കൈപിടിയിൽ അല്ലേ..? തീർച്ചയായും അല്ല.,
നമ്മൾ വർത്തമാനകാലത്തിലാണ് ജീവിക്കുന്നത്, കാണുന്നതും കേൾക്കുന്നതുമെല്ലാം. ശരിയാണോ..? ഒരുദാഹരണം, നമ്മൾ ഒരു പറക്കുന്ന പക്ഷിയെ ലൈവ് ആയി കാണുന്നു. എങ്ങനെ..? ആ പക്ഷിയിൽ നിന്നുള്ള വെളിച്ചം വായുവിലൂടെ സഞ്ചരിച്ച് നമ്മുടെ കണ്ണുകളിൽ പതിച്ച് സിഗ്നലുകളായി തലച്ചോറിലെത്തി അതിന്റെ സ്ഥാനവും ആകൃതിയും മനസിലാക്കിയെടുക്കുന്നു. ശരിയല്ലേ..? വളരെ ചെറിയ ഒരു 'സമയം' കൊണ്ടാണ് ഇത്രയും കാര്യങ്ങൾ നടക്കുന്നത്. എത്ര മൈന്യൂട്ട് ആണെങ്കിലും ഇവിടെ ഒരു സമയം ആവശ്യമായ് വന്നു. അത് ഒരിക്കലും പൂജ്യമല്ല..! അങ്ങനെ ചിന്തിക്കുമ്പോൾ നമ്മൾ മനസിലാക്കിയെടുക്കുന്ന സമയം കൊണ്ട് ആ പക്ഷിയ്ക്ക് സ്ഥാന ചലനം സംഭവിച്ചിരിക്കാം.. ചുരുക്കത്തിൽ നമ്മൾ ഇപ്പോൾ കാണുന്ന സ്ഥലത്തല്ല ആ പക്ഷിയുള്ളത്..! കുറച്ചുകൂടി സ്പീഡിൽ സഞ്ചരിക്കുന്ന വെടിയുണ്ടയുടെ കാര്യം നോക്കാം. 50 മീറ്റർ സഞ്ചരിച്ച ഒരു വെടിയുണ്ട നമ്മൾ കാണുന്നത് അത് 100 മീറ്റർ പിന്നിട്ട ശേഷമാണ്...! (50 മീറ്റർ അകലം എന്നു നമ്മൾ മനസിലാകുമ്പോഴേക്കും അത് 100 മീറ്റർ പിന്നിട്ട് കാണും). അതായത് നമ്മൾ കാണുന്ന അനുഭവിക്കുന്ന വർത്തമാനം തൊട്ടുമുൻപ് സംഭവിച്ച ഭൂതകാലമാണ്. അങ്ങനെ ചിന്തിക്കുമ്പോൾ, ആയിരക്കണക്കിന് പ്രകാശവർഷം (One light year means nearly 6 million million miles..!) അകലെയുള്ള ഒരു ഗ്രഹത്തീന്ന്, ഏറ്റവും ശക്തിയുള്ള ടെലസ്കോപ്പ് ഉപയോഗിച്ച് ഏലിയൻസ് ഇപ്പോ നമ്മേ നോക്കുകയാണെങ്കിൽ മൃഗങ്ങളുടെ പുറകേയോടുന്ന ആദിമമനുഷ്യരേയായിരിക്കും കാണുക...! (വെറുതേയല്ല അവരൊന്നും ഇങ്ങോട്ട് വരാത്തത്).
പ്രകാശവേഗതയ്ക്കൊപ്പം നമ്മൾ എത്തുമ്പോൾ നമ്മൾ യഥാർത്ത വർത്തമാനകാലത്തിലെത്തുന്നു.
താത്വികമായി Time Travel നിലനിൽകുന്ന ഒരു ആശയം തന്നെയാണ്. ഭാവിയിൽ ശാസ്ത്രം അത്രകണ്ട് പുരോഗമിച്ചാൽ തീർച്ചയായും സാധ്യമാവുന്നത്.. നമ്മുടെ അടുത്ത തലമുറ നമ്മേ തേടിവരില്ലെന്നാരറിഞ്ഞു..? നമ്മൾ കാത്തിരിക്കുന്ന ഏലിയൻസ്, പൂർവ്വികരെ തേടിയലയുന്ന "ടൈം ട്രാവല്ലേർസ്" ആയ നമ്മുടെ കൊച്ചുമക്കൾ തന്നെയാണെങ്കിലോ..???