A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

. ക്രിസ്തു മരണം വരിച്ച കുരിശിന്റെ ഉത്ഭവം എവിടെനിന്നാണ്?





ദൈവപുത്രന്റെ മനുഷ്യാവതാരത്തിനും മുൻപേ ആരംഭിച്ചതാണ് . ഇന്ത്യയിൽ, ഈജിപ്തിൽ , അമേരിക്കയിൽ അങ്ങിനെ ലോകത്തിന്റെ പലഭാഗങ്ങളിലും കുരിശ് വിവിധ രൂപങ്ങളിൽ , പല അർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്നു . എന്നാൽ ക്രിസ്തു അത് രക്ഷയുടെ അടയാളമായി സ്വീകരിച്ചതോടെ കുരിശിനു മറ്റൊരു അർത്ഥവും ഉപയോഗവും നിലവിൽ വന്നു .
പിന്നീട് അതൊരു തർക്ക വസ്തുവായി മാറി . ക്രിസ്തു കുരിശിൽ മരിച്ചില്ല എന്നൊരു കൂട്ടർ .???
കുരിശിൽ തൂക്കി പക്ഷെ പിന്നീട് രക്ഷപെട്ടു എന്ന് വേറെ കുറേപ്പേർ ???
. ഇനിയും ചിലർ ക്രിസ്തു കുരിശുമരണം വരിച്ചു എന്നാൽ കുരിശിന്റെ ആകൃതി ഇന്ന് കാണുന്നത് പോലെ ആയിരുന്നില്ല എന്ന് വാദിക്കുന്നു ??
. കുരിശ് ക്രൈസ്തവതയുടെ അടയാളം ആയതാണ് വേറൊരു കൂട്ടരുടെ പ്രശ്നം ??
. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ കുരിശ് ക്രിസ്ത്യാനികൾ ഉപയോഗിക്കാറേ ഇല്ലായിരുന്നു എന്ന് ഇവർ തർക്കിക്കുന്നു . ??
. ക്രിസ്തു മരണം വരിച്ച കുരിശിന്റെ ഉത്ഭവം എവിടെനിന്നാണ്?
അവിടുത്തെ മരണശേഷം ഈ കുരിശിനെന്തു സംഭവിച്ചു?
ഇത്തരം ചോദ്യങ്ങളുടെ ഉത്തരം ഇന്നും ഒരു ചരുളഴിയാത്ത രഹസ്യം ആണ് ??
ഇതിൽ ഏതാണ് ശരി ? ഈ വാദങ്ങളും മറുവാദങ്ങളും നമ്മുക്കൊന്ന് പരിശോദിക്കാം .
================================================
1.. കുരിശിന്റെ ചരിത്രം
കുരിശ് ക്രിസ്തുവിന് മുൻപ്
ആര്യൻ , ബൗദ്ധ മതങ്ങളിൽ വ്യാപകമായി ഉപയോഗത്തിൽ ഉണ്ടായിരുന്ന ഒരു കുരിശു രൂപം ആണ് സ്വസ്തിക . അഗ്നിയുടെയും അതിനാൽ തന്നെ ജീവന്റെയും അടയാളമായിരുന്നു അത് (“Le lotus de la bonne loi, traduit du sanscrit”, p. 625; Journ. Asiatic Soc. of Great Britain, VI, 454). വേറൊരു കാലഘട്ടത്തിൽ സ്വസ്തിക സൂര്യന്റെ ചിഹ്നമായി കരുതപ്പെട്ടു (Bertrand, La religion des Gaulois, p. 159). Emile Burnouf (“Le lotus de la bonne loi, traduit du sanscrit” , p. 625) ഇതിനെ ഗ്രീക്ക് പദമായ “eu-estike” മായി ബന്ധിപ്പിക്കുന്നു . അങ്ങിനെ ” ആരോഗ്യം ” , “ജീവിതം ” എന്നീ അർഥങ്ങൾ ഈ അടയാളത്തിന് ഉണ്ട് അന്ന് അദ്ദേഹം സമർഥിക്കുന്നു . ഭാരതത്തിലെ പല പുരാതന ബുദ്ധമത രേഖകളും ചുവർ ചിത്രങ്ങളും സ്വസ്തിക അടയാളത്തിന്റെ കൂടെയാണ് എഴുതി ചേർത്തിരിക്കുന്നത് (Thomas Edward, “The Indian Swastika”, 1880; Philip Greg, “On the Meaning and Origin of the Fylfot and Swastika”). പുരാതന ട്രോയ് നഗരത്തിന്റെ ശേഷിപ്പുകൾക്കിടയിൽ ( ഇന്നത്തെ ടർക്കിയിൽ ) ഗവേഷകനായ Schliemann , സ്വസ്തിക് അടയാളമുള്ള കുന്തങ്ങളും ചുവർ ചിത്രങ്ങളും കണ്ടതായി പറയുന്നു . ക്രിസ്തുവിനും ആയിരത്തി നാനൂറു കൊല്ലങ്ങൾക്ക് മുന്പ് ഉണ്ടായിരുന്ന Hittites സാമ്രാജ്യത്തിന്റെ ( ഇന്നത്തെ ലബനോൻ, സിറിയ , ടർക്കി ) അവശിഷ്ടങ്ങളിലും സ്വസ്തികയുടെ സാന്നിധ്യം ഉണ്ട് . എന്നാൽ പുരാതന അസീറിയയിലും , ഫിനീഷ്യയിലും , ഈജിപ്തിലും സ്വസ്തികയുടെ സാന്നിധ്യം സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല .
സ്വസ്തികപോലെ തന്നെ ഈജിപ്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന കുരിശു സമാനമായ ഒരു വസ്തുവാണ് അന്ഖ് (ankh or crux ansata. ഗ്രീക്കിൽ Anse / Ansa). Sekhet ദേവതയുടെ കയ്യിലും പിന്നീട് മറ്റു പല ദേവന്മ്മാരുടെ കയ്യിലും ആണ് താക്കോലും കുരിശും ചേർന്ന രൂപമായ അന്ഖ് പ്രത്യക്ഷപ്പെടുന്നത് . ഇത് പുനർജൻമ്മതിന്റെ താക്കോലായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട് എങ്കിലും പല കാലങ്ങളിൽ ഇതിന് പല മാനങ്ങൾ ഉണ്ടായിരുന്നതായി നമ്മുക്ക് കാണാം . പിന്നീട് ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികൾ ഇത് അവരുടെ ചിഹ്ന്മായി സ്വീകരിച്ചു .
ഇങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളിലും കുരിശ് അതിന്റെ യഥാർത്ഥ രൂപത്തിൽ അല്ലെങ്കിൽ പോലും പല രീതിയിൽ പല രൂപങ്ങളിൽ വിവധ അർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്നു എന്ന് നമ്മുക്ക് കാണാം .
കുരിശ് ഒരു ശിക്ഷ
ഇനി റോമൻ കാലഘട്ടമാണ് . ഇവിടെ കുരിശ് അപമാനമാണ് . കുരിശുമരണം ഒരു ശിക്ഷാ രീതിയാണ് . ആദ്യമൊക്കെ റോമൻ പൗരൻമ്മാർ അല്ലാത്തവർക്ക് മാത്രമായിരുന്നു കുരിശുമരണം വിധിച്ചിരുന്നത് . പിന്നീട് അത് കള്ളന്മ്മാര്ക്കും , കൊള്ളക്കാർക്കും , ശേഷം ഏത് കുറ്റകാർക്കും ലഭിക്കാവുന്ന ഒരു ശിക്ഷാ രീതിയായി മാറി . ഗ്രീക്കുകാരും ഈ രീതി വളരെ അപൂർവ്വമായി സ്വീകരിച്ചിരുന്നതായി ഡെമോസ്തനീസും , പ്ലേറ്റോയും (Rep., II, 5; also Gorgias) പറയുന്നുണ്ട് . കാര്ത്തേജുകാരുമായി പിണങ്ങിയ ചില ഗ്രീക്കുകാരെ Dionysius of Syracuse യുടെ ഉത്തരവ് പ്രകാരം കുരിശിൽ തറച്ചു വധിച്ചതായി രേഖകൾ പറയുന്നു (Diodor. Sic., XIV, 53). റോമൻ രീതി അനുസരിച്ച് കുറ്റവാളി ശിക്ഷ നടപ്പിലാക്കേണ്ട സ്ഥലത്തേക്ക് കുരിശു വഹിച്ചുകൊണ്ട് പോകണം ( മുഴുവനും പറ്റിയില്ലെങ്കിൽ നടുവിലത്തെ ബീം എങ്കിലും ), (Plut., “Tard. dei vind.”, ix, “Artemid.”, II, xli). വഴിയരികിൽ ഉള്ള ജനങ്ങൾക്ക്‌ കുറ്റവാളിയെ ശകാരിക്കാനും അസഭ്യം പറയാനും , അവരിൽ ഭീതി ജനിപ്പിക്കുവാനും വേണ്ടി ആണിത് . വിധി സ്ഥലത്ത് എത്തിയാൽ കുറ്റവാളിയെ വിവസ്ത്രനാക്കും . പിന്നീട് ആളെ കിടത്തി ആണികൾ അടിച്ച് കുരിശ് ഉയർത്തും (Plin., “Hist. Nat.”, XXVIII, iv; Auson., “Id.”, VI, 60; Lucan, VI, 543, 547). കുരിശിനു മുകളിൽ തലയ്ക്കു മീതെ കുറ്റവാളിയുടെ പേരും കുറ്റവും എഴുതിയിട്ടുണ്ടാവും (Eusebius, Church History V.1; Suet., “Caligula”, xxxviii and “Domit.” x). റോമിൽ അടിമകളെ , പട്ടണത്തിന് വെളിയിൽ Sessorium എന്ന സ്ഥലത്താണ് ക്രൂശിച്ചിരുന്നത് . അവിടെ ദിവസങ്ങളോളം കുരിശിൽ കിടന്ന് , രക്തം വാർന്ന് , കഴുകന്റെയും , കാക്കകളുടെയും ആക്രമണത്തിന് ഇരയായി സാവധാനം ആണ് അടിമകൾ കൊല്ലപ്പെട്ടിരുന്നത് (Horace, “Epod.”, V, 99, and the scholia of Crusius; Plin., “Hist. Nat.”, XXXVI, cvii).
എന്നാൽ അടിമകൾ അല്ലാത്തവരുടെ കാലുകൾ തല്ലിയൊടിച്ച് മരണം വേഗത്തിൽ ആക്കുന്ന രീതിയും ഉണ്ടായിരുന്നു . പ്രത്യേകിച്ച് ജൂത കുറ്റവാളികൾക്ക് (crurifragium, crura frangere; Cic., XIII Philipp., xii). അതുകൊണ്ട് തന്നെ ശിക്ഷ നടപ്പിൽ ആക്കുന്ന ദിവസം തന്നെ ശരീരം താഴെയിറക്കുവാൻ സാധിച്ചിരുന്നു (Tertullian, “Adv. Jud.”, x; Isidore, V, xxvii; Lactant., IV, xvi).
ഇത്തരം ശിക്ഷാരീതികൾ നാലാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെയും റോമാ സാമ്രാജ്യത്തിൽ നില നിന്നിരുന്നു . കോൺസ്റ്ററ്റയിൻ ചക്രവർത്തിയുടെ ഭരണത്തിന്റെ ആദ്യ കാലങ്ങളിൽ പോലും കുരിശു മരണം അടിമ കുറ്റവാളികൾക്ക് മേൽ നടപ്പിലാക്കിയിരുന്നു . എന്നാൽ പിന്നീട് ക്രിസ്തുമതത്തിന്റെ സ്വാധീനത്തിൽ പതുക്കെ ഇല്ലാതായി (Eusebius, Church History I.8).
കുരിശുമരണം വിവിധ രീതികളിൽ
Arbor infelix അഥവാ unhappy tree
ഇവിടെ പ്രത്യേകം നിർമ്മിച്ച തടിയിൽ കുറ്റവാളിയെ തൂക്കുന്നതിനു പകരം ശരിക്കുള്ള പച്ച മരത്തിലാണ് (Live Tree) വിധി നടപ്പിലാക്കുന്നത്. ക്രിസ്തുവിന്റെ സമകാലീനനും റോമൻ ചരിത്രകാരനും ആയിരുന്ന Titus Livius (Livy) തന്റെ പുസ്തക സമാഹാരമായ Ab Urbe Condita Libri യിൽ ഇത്തരം ശിക്ഷാ വിധിയെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട് . റോമാ സാമ്രാജ്യത്തിന്റെ ആദ്യ കാലങ്ങളിൽ ( BC നാലും അഞ്ചും നൂറ്റാണ്ടുകളിൽ ) ആണ് ഇത് നടപ്പിലുണ്ടായിരുന്നത് .
ഇനി , കുരിശുമരണം പ്രത്യേകം തയ്യാറാക്കിയ തടികളിൽ നടപ്പിലാക്കുവാൻ തുടങ്ങിയപ്പോൾ അതിനു പല ആകൃതികൾ കൈവന്നു . crux decussata (X), crux commissa (T), crux immissa (†) എന്നിങ്ങനെയാണ് ചരിത്രകാരന്മ്മാർ അതിനെ വിളിക്കുന്നത്‌ . ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്ന അക്ഷരങ്ങളിൽ നിന്നും അവയുടെ ആകൃതി മനസ്സിലാക്കാം . ഇതിൽ ഏതു രീതിയാണ് റോമക്കാർ സ്ഥിരമായി ഉപയോഗിച്ചിരുന്നത് എന്ന് ചോദിച്ചാൽ അങ്ങിനെ ഒരു പ്രത്യേക രീതി ഇല്ലായിരുന്നു എന്നുവേണം ചരിത്രകാരനായ ജോസഫസിന്റെ രചനകളിൽ നിന്നും മനസിലാക്കുവാൻ . AD 70 ൽ നടന്ന റോമാക്കാരുടെ ജറുസലേം ആക്രമണം (The War of the Jews, 5:11 [449-451]) അദ്ദേഹം ഇങ്ങനെയാണ് വിവരിക്കുന്നത് ….
Jews caught outside the city walls “were first whipped, and then tormented with all sorts of tortures, before they died, and were then crucified before the wall of the city … the soldiers, out of the wrath and hatred they bore the Jews, nailed those they caught, one after one way, and another after another, to the crosses, by way of jest.”
പിടികൂടിയ ജൂതരെയെല്ലാം പല രീതികളിൽ തോന്നിയത് പോലെ കുരിശിൽ തറയ്ക്കുകയായിരുന്നു .
കുരിശു പുരാണം
ക്രിസ്തുമതത്തിന്റെ ആദ്യത്തെ ഇരുന്നൂറു കൊല്ലക്കാലം ക്രിസ്ത്യാനികളുടെ അടയാളമായി കുരിശ് പ്രാബല്യത്തിലുണ്ടായിരുന്നില്ല. ഇന്നു നമുക്കു പരിചയമുള്ള തരം കുരിശിലല്ല യേശുവിന്റെ തറച്ചു കൊന്നത്. ഗ്രീക്ക് വാക്കായ xyʹlon എന്നാണ് ഒറിജിനല്‍ കയ്യെഴുത്തു പ്രതികളില്‍. ഈ വാക്കിന്റെ അര്‍ത്ഥം, മരക്കഷണം, മരം, തടിക്കമ്പ് എന്നൊക്കെയാണ്.
മീനിന്റെ ആകൃതിയിലുള്ള ഒരു അടയാളമാണ് ആദ്യകാല ക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്നത്. മീനിന്റെ ഗ്രീക്ക് വാക്കാണ്‌ ichthus. ദൈവത്തിന്റെ പുത്രനായ യേശു എന്ന രക്ഷകന്‍ എന്നതിന്റെ ഗ്രീക്ക് പ്രയോഗത്തിന്റെ ( Iesous Christos THeou Yios Soter) ആദ്യത്തെ അക്ഷരങ്ങള്‍ എടുത്താല്‍ ICTHYS ആയി. റോമാക്കാരില്‍ നിന്നും ക്രിസ്തീയ വിശ്വാസം രഹസ്യമായി സൂക്ഷിക്കാനും മീനിന്റെ അടയാളം ക്രിസ്ത്യാനികള്‍ വ്യാപകമായി ഉപയോഗിച്ചു. രണ്ടു ക്രിസ്ത്യാനികള്‍ക്ക് പരസ്പരം തിരിച്ചറിയാനുള്ള രഹസ്യ കോഡായിരുന്നു മീനിന്റെ അടയാളം.
........
‘കുരിശ്’- ചരിത്രത്തെത്തന്നെ ക്രിസ്തുവിനും മുമ്പെന്നും ക്രിസ്തുവിനു ശേഷമെന്നും രണ്ടായി വിഭജിച്ച, മനുഷ്യകുലത്തെ പാപമുക്തമാക്കിയ രക്ഷയുടെ അടയാളം. സഹനത്തീയില്‍ വെന്തുരുകുമ്പോള്‍ നമ്മില്‍ പലരും അഭയം കണ്ടെത്തുക കുരിശിലാണ്, കുരിശിലൂടെ നമുക്കു ലഭിച്ച രക്ഷയിലാണ്. ക്രിസ്തു മരണം വരിച്ച കുരിശിന്റെ ഉത്ഭവം എവിടെനിന്ന്?
കുരിശിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. ‘ദ ലൈഫ് ഓഫ് ആദം’ എന്ന പുസ്തകത്തില്‍ വൊരേജിന്‍ രേഖപ്പെടുത്തിയ കഥയാണ് അക്കൂട്ടത്തില്‍ ഏറ്റവും പ്രചാരം നേടിയവയിലൊന്ന്. ‘കരുണയുടെ മര’ച്ചുവട്ടില്‍ നിന്നും ആദത്തിന്റെ മൂന്നാമത്തെ മകനായ സേത്ത് മൂന്നു വിത്തുകള്‍ പെറുക്കിയെടുത്തു. ഈ വിത്തുകള്‍ സേത്ത് തന്റെ പിതാവിന്റെ കല്ലറയിങ്കല്‍ നട്ടു. ഇതില്‍ നിന്നും വളര്‍ന്ന മൂന്നു വൃക്ഷങ്ങളുടെ ശാഖയില്‍ നിന്നാണ് ക്രിസ്തുവിന്റെ കുരിശ് ഉണ്ടാക്കിയതത്രേ. ഏദന്‍തോട്ടത്തിലെ അറിവിന്റെ വൃക്ഷത്തിന്റെ ശാഖയില്‍ നിന്നാണ് കുരിശിന്റെ ഉത്ഭവമെന്നു വിശ്വസിക്കുന്നവരുമുണ്ട്.
ഷേബാ രാജ്ഞിയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കഥ. സേത്ത് നട്ട വൃക്ഷങ്ങളുടെ തടി കൊണ്ട് പില്‍ക്കാലത്ത് പാലം പണിയപ്പെട്ടു. ഈ പാലം കടന്നാണ് സോളമന്‍ രാജാവിനെക്കാണാന്‍ രാജ്ഞി എത്തിയത്. എന്നാല്‍ പാലത്തിലെ ഒരു തടിയില്‍ തട്ടി രാജ്ഞി വീഴുകയും പാലം ഒരു ദു:ശ്ശകുനമാണെന്ന് കരുതുകയും ചെയ്തു. ഈ പ്രത്യേക തടി ജൂതരുടെ നാശത്തിനിടയാകുമെന്ന് അവര്‍ സോളമന്‍ രാജാവിനെ അറിയിച്ചതിനെത്തുടര്‍ന്ന് തടി കത്തിച്ചു കളയാന്‍ രാജാവ് ഉത്തരവിട്ടു. പില്‍ക്കാലത്ത് പാലം നിര്‍മ്മിക്കാനുപയോഗിച്ച തടികളില്‍ നിന്നുമാണ് കുരിശ് ഉണ്ടാക്കിയതെന്നും പറയപ്പെടുന്നു.
ക്രിസ്തുവിന്റെ മരണശേഷം കുരിശിനെന്തു സംഭവിച്ചു?
ക്രിസ്തു കുരിശില്‍ മരിച്ചു എന്നതിനെക്കുറിച്ച് വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കങ്ങളി
ല്ല. എന്നാല്‍ അതിനുശേഷം കുരിശിനെന്തു സംഭവിച്ചു? യേശുവിന്റെ ശിഷ്യന്‍മാര്‍ക്ക് കുരിശ് കണ്ടെടുക്കാന്‍ സാധിച്ചില്ല എന്ന് ചരിത്രം പറയുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് കുരിശ് കണ്ടെടുത്തത് എന്നതിനെക്കുറിച്ചും കഥകളുണ്ട്.
ജറുസലേം നഗരത്തില്‍ ഒരു തീര്‍ത്ഥയാത്രക്കെത്തിയ വിശുദ്ധ ഹെലേന ക്രിസ്തു കുരിശില്‍ മരിച്ച സ്ഥലത്തെത്തി. അവിടെ വിഗ്രഹാരാധകരുടെ ഒരു അമ്പലം പണിയപ്പെട്ടിരുന്നു. അമ്പലം നിലംപതിക്കാന്‍ ഹെലേന പ്രാര്‍ത്ഥിച്ചു. ഉടനെ അതു നിലം പൊത്തുകയും മണ്ണുകൊണ്ടു മൂടപ്പെട്ട് ഭൂമിക്കടിയിലായിരുന്ന മൂന്നു കുരിശുകള്‍ കണ്ടെത്തുകയും ചെയ്തു. യേശുവിനോടൊപ്പം കുരിശില്‍ മരിച്ച രണ്ടു കള്ളന്‍മാരുടേതായിരുന്നു മറ്റു രണ്ടു കുരിശുകള്‍. ഇതിലേതാണ് ക്രിസ്തുവിന്റെ കുരിശ് എന്നു കണ്ടെത്തുക പ്രയാസമായിരുന്നു. അന്ന് ജറുസലേം നഗരത്തിന്റെ പ്രസിഡന്റായിരുന്ന മക്കേരിയസാണ് ഈ ആശയക്കുഴപ്പം പരിഹരിച്ചത്. ദീര്‍ഘനാളായി രോഗാവസ്ഥയിലായിരുന്ന ഒരു സ്ത്രീയെ അദ്ദേഹം കുരിശിന്റെ അടുക്കല്‍ കൊണ്ടുവന്നു. കുരിശില്‍ സ്പര്‍ശിച്ചയുടന്‍ ഈ സ്ത്രീ സുഖം പ്രാപിച്ചു. അങ്ങനെ ഈ കുരിശ് ക്രിസ്തുവിന്റേതാണെന്ന് ഉറപ്പിക്കുകയായിരുന്നു.
കുരിശിന്റെ കുറച്ചു ഭാഗങ്ങള്‍ ഹെലേന കൊട്ടാരത്തിലേക്കു കൊണ്ടുവരികയും ബാക്കി മുഴുവനും ഒരു വെള്ളിക്കടലാസില്‍ പൊതിഞ്ഞ് ജറുസലേമിലെ ബിഷപ്പിനെ സംരക്ഷിക്കാനായി ഏല്‍പ്പിക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 14ഉം കുരിശിന്റെ പുകഴ്ചയുടെ ദിനവും
AD 614 ല്‍ കോസ്‌റോസ് രണ്ടാമന്‍ എന്ന പേര്‍ഷ്യന്‍ രാജാവ് പലസ്തീന്‍ ആക്രമിക്കുകയും രാജ്യത്തെ മറ്റു സ്വത്തുക്കള്‍ക്കൊപ്പം ക്രിസ്തുവിന്റെ കുരിശും കൈവശപ്പെടുത്തുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹെറാക്ലിറ്റസ് ചക്രവര്‍ത്തി കോസ്‌റോസ് രണ്ടാമനോടു യുദ്ധം ചെയ്ത് കുരിശു വീണ്ടെടുത്തു. കുരിശ് ജറുസലേമിലേക്കു കൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. എന്നാല്‍ രാജാധികാരത്തിന്റെ ചിഹ്നങ്ങളായ സ്വര്‍ണ്ണത്തിലും കല്ലുകളിലും തീര്‍ത്ത ആഭരണങ്ങളുടെ ഭാരം മൂലം അദ്ദേഹത്തിന് ഒരടി പോലും മുന്നോട്ടു നീങ്ങാനായില്ല. ഉടന്‍ രാജാവ് അവയെല്ലാം അഴിച്ചുമാറ്റുകയും നഗ്നപാദനായി കാല്‍വരിമലയിലെത്തി കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ സ്മരണക്കായാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 14ന് കുരിശിന്റെ പുകഴ്ചയുടെ ദിനമായി ആചരിക്കുന്നത്.
AD 200 ആയപ്പോഴേക്കും കുരിശു പതിയെ, ക്രിസ്ത്യന്‍ ജീവിതത്തിലേക്ക് കടന്നു വരുന്നു. കൈകൊണ്ട് കുരിശു വരയ്ക്കുന്ന രീതിയൊക്കെ AD 200 ആയപ്പോഴേക്കും വ്യാപകമായി
കുരിശിന്റെ നല്ല കാലം വരുന്നത് AD മുന്നൂറുകളില്‍ Constantine ചക്രവര്‍ത്തിയുടെ കാലത്താണ്.
കടപ്പാട് deep.In.To.The.Bible