എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവയ്ക്കുന്നു,
സംഭവം നടക്കുന്നത് 4 വർഷം മുൻപാണ്, ഉറക്കത്തിൽ നിന്നും അമ്മയുടെ വിളി കേട്ടുണർന്ന ഞാൻ കേട്ട വാർത്ത നാട്ടിലെ ഹയർ സെക്കണ്ടറി സ്കൂളിലെ +1, +2 പഠിക്കുന്ന രണ്ടു അയൽപക്കക്കാരായ വിദ്യാർത്ഥിനികളുടെ മൃതശരീരം റബ്ബർ തോട്ടങ്ങളാൽ നിബിഡമായ പ്രദേശത്തെ' കുളത്തിൽ നിന്നും കണ്ടെത്തി എന്നതായിരുന്നു,
പൊതുവെ തന്നെ ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റ ഇരുവശത്തും പകൽ സമയങ്ങളിൽ തന്നെ സൂര്യപ്രകാശം നന്നായി കടന്നു വരാത്ത തരത്തിലുള്ള പ്രദേശമായിരുന്നു അത്, രാത്രി സമയങ്ങളിൽ ഓട്ടോ വിളിച്ചാൽ കൂടി വരാൻ ബുദ്ധിമുട്ടായിരുന്നു, അതിനിടയിലെ ഈ സംഭവം കൂടിയായപ്പോൾ ഒരു അവ്യക്ത രൂപത്തെ പലരും കാണുന്നു അപകടങ്ങൾ പെരുകുന്നു തുടങ്ങിയ വാർത്തകൾ നിരന്തരമായിരുന്നു ,
ഒരിക്കൽ ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാൻ ഞാനും ഒരു സുഹൃത്തും തീരുമാനിച്ചു, സെക്കന്റ് ഷോ കഴിഞ്ഞ് തിരികെ വീട്ടിലേക്കു വരാൻ ഞങ്ങൾ ആ റോഡ് തന്നെ തിരഞ്ഞെടുത്തു, സമയം രാത്രി 12:30ന് അടുത്തു ബൈക്കിൽ സഞ്ചരിച്ചു ആ റോഡിലേക്ക് കയറിയ എനിക്ക് അതു വരെ ഇല്ലാത്ത ഒരു പേടി അനുഭവപ്പെട്ടെങ്കിലും സുഹൃത്തിന്റെ ബലത്തിൽ ആശ്വാസം കണ്ടെത്തി മുന്നോട്ട് പോയി, ദുശ്ശകുനങ്ങൾ എന്നോണം ശക്തമായ കാറ്റടിക്കുന്നുണ്ടായിരുന്ന ു,
പെൺകുട്ടികളുടെ ചീർത്തു വീർത്ത ശവശരീരം കണ്ടെത്തിയ കുളത്തിനടുത്ത്
എത്തിയപ്പോഴേക്കും ആരോ ക്ലച്ച് പിടിക്കാതെ ബ്രേക്ക് ചവിട്ടി നിർത്തിയ പോലെ
വണ്ടി ഇടിച്ചു നിന്നു,
ആകെയുണ്ടായിരുന്ന വണ്ടിയുടെ വെളിച്ചവും നിന്നു, കൺമുന്നിൽ ആള് നിന്നാലും കാണാൻ കഴിയാത്തത്ര ഇരുട്ട്, പിറകിലിരുന്ന സുഹൃത്ത് അവ്യക്തമായി എന്തോ ഒന്ന് പറഞ്ഞു കൊണ്ട് എന്റെ തോളിലേക്ക് തല ചായ്ച്ച് ചരിഞ്ഞു,
അവന്റെ ബോധം പോയി എന്ന് തിരിഞ്ഞു നോക്കാതെ തന്നെ എനിക്ക് മനസിലായി,
വണ്ടി സ്റ്റാർട്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല, ചിരിക്കണമോ കരയണമോ ഉറക്കെ നിലവിളിക്കാനോ ഒക്കെ തോന്നുന്നുണ്ടെങ്കിലും ഇരുന്ന ഇരിപ്പിൽ നിന്നും വണ്ടിയിൽ നിന്നും അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ, എനിക്ക് ഭ്രാന്തായിപ്പോകുമെന്ന് തോന്നിയ അവസ്ഥ,
കാലിലൂടെ ഒലിച്ചിറങ്ങിയ "വെള്ളത്തിന്റെ " നനവിൽ ഞാൻ പരിസര ബോധം വീണ്ടെടുത്തപ്പോൾ ഉറങ്ങാൻകിടന്ന കിടക്കയിൽ നിന്നും ഉരുണ്ട് താഴെ വീണ് വിയർപ്പിൽ കുളിച്ച് മൂത്രം വരെ പോയിരുന്നു,
( പിറ്റേ ദിവസം എന്റെ കൂടെ സ്വപ്നത്തിലുണ്ടായിരുന്ന ഇതേ കൂട്ടുകാരൻ തന്നെ വിളിച്ചു പറഞ്ഞു അളിയാ സെക്കൻറ് ഷോയ്ക്കുള്ള രണ്ടു ടിക്കറ്റ് കിട്ടിയിട്ടുണ്ട് എന്ന്, അപ്പോൾ തന്നെ മനസിലുറപ്പിച്ചു ഇനി മുതൽ സെക്കന്റ് ഷോയ്ക്ക് പോകുന്ന പരിപാടിയേ ഇല്ല എന്ന്, ഇനി അഥവാ പോയാൽ തന്നെ ഒറ്റയടിക്ക് ബോധം പോകുന്ന ഇവന്റെ കൂടെ ഇനി പോകില്ല എന്ന്)
സംഭവം നടക്കുന്നത് 4 വർഷം മുൻപാണ്, ഉറക്കത്തിൽ നിന്നും അമ്മയുടെ വിളി കേട്ടുണർന്ന ഞാൻ കേട്ട വാർത്ത നാട്ടിലെ ഹയർ സെക്കണ്ടറി സ്കൂളിലെ +1, +2 പഠിക്കുന്ന രണ്ടു അയൽപക്കക്കാരായ വിദ്യാർത്ഥിനികളുടെ മൃതശരീരം റബ്ബർ തോട്ടങ്ങളാൽ നിബിഡമായ പ്രദേശത്തെ' കുളത്തിൽ നിന്നും കണ്ടെത്തി എന്നതായിരുന്നു,
പൊതുവെ തന്നെ ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റ ഇരുവശത്തും പകൽ സമയങ്ങളിൽ തന്നെ സൂര്യപ്രകാശം നന്നായി കടന്നു വരാത്ത തരത്തിലുള്ള പ്രദേശമായിരുന്നു അത്, രാത്രി സമയങ്ങളിൽ ഓട്ടോ വിളിച്ചാൽ കൂടി വരാൻ ബുദ്ധിമുട്ടായിരുന്നു, അതിനിടയിലെ ഈ സംഭവം കൂടിയായപ്പോൾ ഒരു അവ്യക്ത രൂപത്തെ പലരും കാണുന്നു അപകടങ്ങൾ പെരുകുന്നു തുടങ്ങിയ വാർത്തകൾ നിരന്തരമായിരുന്നു ,
ഒരിക്കൽ ഇതിന്റെ സത്യാവസ്ഥ എന്തെന്നറിയാൻ ഞാനും ഒരു സുഹൃത്തും തീരുമാനിച്ചു, സെക്കന്റ് ഷോ കഴിഞ്ഞ് തിരികെ വീട്ടിലേക്കു വരാൻ ഞങ്ങൾ ആ റോഡ് തന്നെ തിരഞ്ഞെടുത്തു, സമയം രാത്രി 12:30ന് അടുത്തു ബൈക്കിൽ സഞ്ചരിച്ചു ആ റോഡിലേക്ക് കയറിയ എനിക്ക് അതു വരെ ഇല്ലാത്ത ഒരു പേടി അനുഭവപ്പെട്ടെങ്കിലും സുഹൃത്തിന്റെ ബലത്തിൽ ആശ്വാസം കണ്ടെത്തി മുന്നോട്ട് പോയി, ദുശ്ശകുനങ്ങൾ എന്നോണം ശക്തമായ കാറ്റടിക്കുന്നുണ്ടായിരുന്ന