A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

പ്രാചീനഭാരതവും ഏലിയന്‍സും!!?






പ്രാചീനഭാരതവും ഏലിയന്‍സും!!?
ഗ്രൂപ്പില്‍ വരുന്ന മിക്ക ‘ഏലിയന്‍’ പോസ്റ്റുകള്‍ക്കും താഴെ വരുന്ന രസകരമായ അഭിപ്രായങ്ങളില്‍ ഒന്നാണ് “ഏലിയന്‍സ് അമേരിക്കക്കാരെ മാത്രമേ സന്ദര്‍ശിക്കുകയുള്ളോ, അവരെന്താ വര്‍ഗ്ഗീയവാദികളോ മറ്റോ ആണോ?!” എന്നിങ്ങനെയുള്ളവ :D യുക്തിപരമായ ചോദ്യത്തിനു തൃപ്തികരമായ ഒരു ഉത്തരവുമുണ്ട് :) അതേപ്പറ്റി പേര്‍സണല്‍ അഭിപ്രായം പിന്നീടു പറയാം. ഈ വിഷയത്തില്‍ അമേരിക്ക ചിത്രത്തില്‍ വന്നതുതന്നെ കഴിഞ്ഞ നൂറ്റാണ്ടുകളിലായിരുന്നു. അതിനും എത്രയോ മുന്‍പേ... അതായത് ബി.സി കാലഘട്ടത്തില്‍തന്നെ ഒരു മഹാരാഷ്ട്രം അന്യഗ്രഹജീവികളുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നു വിശ്വസിക്കുന്നൊരു ശാസ്ത്രസമൂഹവും ഇന്നു നിലവിലുണ്ട്. ആ രാജ്യം മറ്റേതുമല്ല. നമ്മുടെ പുരാതന ഇന്ത്യാരാഷ്ട്രം തന്നെയാണ്!
ഈ ശാസ്ത്രത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു പ്രശസ്ത സംസ്കൃതപണ്ഡിതനായിരുന്നു മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്നു വിരമിച്ച ഡോ.വി.രാഘവന്‍. ഇദ്ദേഹം ദീര്‍ക്കകാലം പ്രാചീന സംസ്കൃതഗ്രന്ഥങ്ങളും മറ്റുമായി ഈ വിഷയത്തില്‍ പഠനം നടത്തുകയുണ്ടായി. ഒടുവില്‍ ഇത്തരമൊരു നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്.
“പുരാതനരേഖകളില്‍ ഏകദേശം അമ്പതുവര്‍ഷത്തോളം എനിക്ക് നടത്താന്‍ കഴിഞ്ഞ പഠനങ്ങളില്‍നിന്ന് ഉറപ്പിക്കാനാവുന്നത് ഏതാണ്ട് ബി.സി നാലായിരം കാലഘട്ടം മുതല്‍ക്കേ അന്യഗ്രഹജീവികള്‍ നമ്മുടെ ഭാരതം സന്ദര്‍ശിച്ചിരുന്നെന്നാണ്. വേദങ്ങളിലും ഇതിഹാസങ്ങളിലും സംസ്കൃതരേഖകളിലുമൊക്കെ പറക്കുംയന്ത്രങ്ങളേയും സയന്‍സ്‌ ഫിക്ഷനെപോലും വെല്ലുന്നതരത്തിലുള്ള അതിശക്തമായ ആയുധങ്ങളേയുംപ്പറ്റിയുള്ള വിവരങ്ങള്‍ വായിക്കാന്‍ കഴിയും. രാമായണത്തിലെ രാവണന്‍റെ പുഷ്പകവിമാനത്തെപ്പറ്റി മാത്രമല്ല, അധികമാരും ശ്രദ്ധിക്കാത്ത മറ്റു ചില വിവരങ്ങളും ഇത്തരം മഹാഇതിഹാസങ്ങളില്‍ പറയുന്നുണ്ട്. പുഷ്പകവിമാനത്തിന്‍റെ പ്രവര്‍ത്തനവിദ്യ പായ്ക്കപ്പലുകള്‍ക്ക് സമാനമായ രീതിയില്‍ വായുവിന്‍റെ ഗതിയെ അനുകൂലമായ രീതിയില്‍ നിയന്ത്രിച്ചായിരുന്നുവത്രേ! രാമായണത്തില്‍ മാത്രമല്ല, മഹാഭാരതത്തിലും ഭാഗവതപുരാണത്തിലും ശിവപുരാണത്തിലുമൊക്കെ വിവരിക്കപ്പെടുന്ന ആകാശരഥങ്ങള്‍ വിവിധ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതായിരുന്നു. ആധുനികവിമാനങ്ങളില്‍ പോലുമില്ലാത്ത, ഇപ്പോഴും നമുക്ക് സങ്കല്‍പ്പിക്കാന്‍പോലുമാവാത്ത പലവിദ്യകളും അവയിലുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവയുടെ സാങ്കേതികവിവരങ്ങളൊക്കെ കാലക്രമേണ വാമൊഴിയില്‍ അലിഞ്ഞില്ലാതെയായി. ഇപ്പോള്‍ നമുക്ക് ലഭ്യമാവുന്ന വിവരങ്ങള്‍ മേല്‍പറഞ്ഞ കൃതികളില്‍നിന്നുള്ള രൂപരേഖയേയും ശേഷിയേയുമൊക്കെപ്പറ്റി മാത്രമാണ്.
‘വൈമാനികശാസ്ത്ര’ എന്ന ഗ്രന്ഥത്തില്‍ പുരാതനവിമാനങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. ഒരു സ്ഥലത്തില്‍ നിന്നു മറ്റൊരു സ്ഥലത്തേക്കോ അല്ലെങ്കില്‍ ഒരു ഗ്രഹത്തില്‍നിന്നു മറ്റൊരു ഗ്രഹത്തിലേക്കോ സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പേടകത്തെ വിമാനം എന്നു സംബോധന ചെയ്യുന്നു. ഇതിന്‍റെ അടിവശത്തു കാഴ്ചകള്‍ കാണാനായി ഒരു സ്പടികകണ്ണാടിയും നിര്‍മിച്ചിരുന്നു. പതിനാറുതരം ലോഹങ്ങളാല്‍ നിര്‍മിതമായ... മുപ്പത്തിയൊന്നു ഭാഗങ്ങളുള്ള പുരാതനവിമാനത്തില്‍നിന്നും ഇന്നു തിരിച്ചറിയാന്‍ കഴിയുന്നത് മൂന്നുലോഹങ്ങളെ മാത്രമാണ്. IIS ബാംഗ്ലൂരിലെ എറോനോട്ടിക്സ് പ്രൊഫസ്സര്‍ കൃഷ്ണമൂര്‍ത്തിയും ഈ വാദങ്ങളെ അനുകൂലിക്കുന്നയാളാണ്. അദ്ദേഹം പറയുന്നു.
“സമരാംഗനസൂത്രധാര’ പോലുള്ള പുരാതനകൃതികളില്‍ വ്യോമയാനത്തെപ്പറ്റിയും, ബഹിരാകാശവാഹനങ്ങളെപ്പറ്റിയും, ബഹിരാകാശയാത്രികരെപ്പറ്റിയും വിവരിക്കപ്പെട്ടിട്ടുണ്ട്. ഇവ പഠിക്കുമ്പോള്‍ മനസ്സിലാവുന്നത് നമ്മുടെ പൂര്‍വികര്‍ക്ക് പറക്കുംയന്ത്രങ്ങളുടെ നിര്‍മാണരഹസ്യം അറിയാമായിരുന്നു എന്നു മാത്രവുമല്ല, ഈ യന്ത്രങ്ങള്‍ക്ക് ഇന്നു ലോകത്തിന്‍റെ പലഭാഗത്തുമായി കാണപ്പെടാറുള്ള പറക്കുംതളികകളുടെ അതേ രൂപഘടനയുമായിരുന്നു!”
ഈ വാദങ്ങള്‍ക്ക് ആക്കംകൂട്ടുന്ന ഒരു സംഭവം 2010ല്‍ പ്രാചീനഇന്ത്യയുടെ ഭാഗമായിരുന്ന അഫ്ഗാനിസ്ഥാന്‍റെ മരുപ്രദേശത്തുണ്ടായത്രേ. അവിടെയുള്ള ഒരു ഗുഹയില്‍ യു.എസ് സൈനീകര്‍ നടത്തിയ 5000 വര്‍ഷം പഴക്കമുള്ള ഒരു പറക്കുംയന്ത്രം കണ്ടെടുത്തു. അതു ഖനനം ചെയ്തു പുറത്തെടുക്കുന്നതിനായി എട്ടു സൈനീകരെയും നിയോഗിച്ചു. ഇതിനായി യാത്ര തിരിച്ച ഇവര്‍ പിന്നീടു മടങ്ങിവന്നില്ല! പ്രവര്‍ത്തനക്ഷമമായിരുന്ന ഈ വിമാനത്തിന്‍റെ സുരക്ഷാവലയം, വിമാനം പുറത്തെടുക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് ഈ എട്ടുപേരെയും ഭസ്മമാക്കികളഞ്ഞു എന്നു പറയപ്പെടുന്നു. ഇതേതുടര്‍ന്നു യുഎസ് സൈനീകശാസ്ത്രജ്ഞരെ ഗുഹയിലേക്ക് അയച്ചു. അവിടെ കോറിയിട്ടിരുന്ന ലിഖിതങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ആ വിമാനത്തിന്‍റെ യഥാര്‍ത്ഥഅവകാശി എന്നു എഴുതപ്പെട്ടിരുന്നത് പ്രാചീനപ്രവാചകനായ Zoroasterറെയായിരുന്നു! എല്ലാമതങ്ങളുടേയും അന്തസത്തകള്‍ ഉള്‍കൊള്ളുന്നു എന്നു വിശേഷിക്കപ്പെടുന്ന ‘Zoroastrianism’ എന്ന മതത്തിന്‍റെ സ്ഥാപകന്‍. സംഭവം നടന്ന ഡിസംബറില്‍, ഏതാണ്ട് നാലോളം ലോകനേതാക്കള്‍ അടിയന്തിരമായി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.
ശപിക്കപ്പെട്ട നഗരം എന്നറിയപ്പെടുന്ന ടിബെറ്റിലെ ലാസയില്‍ നിന്ന് ഏതാനം വര്‍ഷങ്ങള്‍മുമ്പ് ചൈനീസ് ഗവണ്മെന്‍റ് ചില സംസ്കൃതരേഖകള്‍ കണ്ടെടുക്കുകയും അവയെ വിവര്‍ത്തനത്തിനും പഠനത്തിനുമായി ഇന്ത്യയിലേക്ക് അയയ്ക്കുകയും ചെയ്തു. അത് വിവര്‍ത്തനം ചെയ്ത വ്യക്തി (Dr. Ruth Reyna) അടുത്തയിടെ അതിന്‍റെ ഉള്ളടക്കം വെളിപ്പെടുത്തുകയുണ്ടായി. ഗ്രഹാന്തരയാത്രകള്‍ നടത്തുന്ന ബഹിരാകാശവാഹനങ്ങള്‍ നിര്‍മിക്കുന്ന വിധമായിരുന്നു അതില്‍ പറഞ്ഞിരുന്നത്! ആയിരകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ രേഖയില്‍ മനുഷ്യരെ ഏതു ഗ്രഹങ്ങളിലേക്കും അയയ്ക്കാനാവുന്ന ഇത്തരം വാഹനങ്ങളെ ‘അസ്ത്ര’ എന്നാണ് സംബോധന ചെയ്തിരുന്നത്. അവയുടെ സഞ്ചാരരീതി ‘Anti-gravity’ എന്ന ആശയം ഉപയോഗിച്ചായിരുന്നുവത്രേ. ഈ ആശയം ഇന്നുവരെ പ്രവര്‍ത്തികമാക്കാന്‍ ഒരു ആധുനികരാജ്യത്തിനും കഴിഞ്ഞിട്ടില്ല.
‘ലഗിമ’ എന്ന അപകേന്ദ്രബലം ഗുരുത്വാകര്‍ഷണബലത്തിനെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരമൊരു അവസ്ഥയുണ്ടാക്കാന്‍ കഴിയുമത്രേ. ചില ഹൈന്ദവയോഗിവര്യന്‍മാരുടെ വിവരണമനുസരിച്ചു ‘ലഗിമ’യാല്‍ ഒരു വ്യക്തിക്കുപോലും വായുവില്‍ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയും. മറ്റുചില സാങ്കേതികവിദ്യകളെപ്പറ്റിയും അതില്‍ പറയുന്നുണ്ട്. ‘അന്തിമ’ (വിമാനം അദൃശ്യമാക്കാനുള്ള കഴിവ്), ‘ഗരിമ’ (ഉയര്‍ന്നഭാരമുള്ള വസ്തുകള്‍ വിമാനത്തിലേക്ക് വലിച്ചെടുക്കാനുള്ള കഴിവ്) എന്നിവയെപ്പറ്റിയൊക്കെ വിവരിക്കുന്നുണ്ട്. രേഖയില്‍ അതുവരെ ഗ്രഹാന്തരയാത്രകള്‍ നടത്തിയിട്ടുണ്ടോ എന്നു പറയുന്നില്ല. പക്ഷേ ചന്ദ്രനിലേക്ക് ഒരു യാത്രയ്ക്കുള്ള പദ്ധതിയിടുന്നതായി അതില്‍ പറയുന്നു. അതു പ്രവര്‍ത്തികമായോ എന്നുള്ളത് ഇന്നും അജ്ഞാതമാണ്.
പതിവുപോലെ നമ്മുടെ ഭാരതീയശാസ്ത്രജ്ഞര്‍ ഇവയൊന്നും കാര്യമായി എടുത്തില്ല. എന്നാല്‍ ചൈനീസ്ശാസ്ത്രജ്ഞര്‍ ഇതില്‍നിന്ന് ലഭ്യമായ വിവരങ്ങള്‍ അവരുടെ ബഹിരാകാശഗവേഷണങ്ങളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് പുതിയൊരു മാനം ഇവയ്ക്ക് കൈവന്നത്. ഇതാദ്യമായാണ് ഒരു രാജ്യം ‘Anti-gravity’ എന്ന ആശയത്തില്‍ പരീക്ഷണം നടത്തുന്നുണ്ട് എന്നു തുറന്നു സമ്മതിക്കുന്നത്.
വിമാനങ്ങളുടെ കാര്യം പോലെതന്നെ അന്ന് നടന്നെന്ന് രേഖപ്പെടുത്തിയിട്ടുള്ള യുദ്ധങ്ങളില്‍ ഉപയോഗിച്ചിരുന്ന ദിവ്യായുധങ്ങള്‍ ഇന്ന് നിലവിലുള്ള അത്യാധുനിക ആയുധങ്ങളേക്കാള്‍ അനേകം മടങ്ങ് പ്രഹരശേഷിയുള്ളവയായിരുന്നു. ദിവ്യാസ്ത്രങ്ങളായി പറയപ്പെടുന്നവ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായവയായിരുന്നു. ഇന്ദ്രന്‍റെ വജ്രായുധം തന്നെയെടുക്കാം. വൃതാസുരവധത്തിനായി പ്രാണത്യാഗം ചെയ്ത ദധീജിമഹര്‍ഷിയുടെ എല്ലില്‍നിന്നു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു എന്നതിനാലാവണം, കണ്ടിട്ടുള്ള പുരാണസീരിയലുകളില്‍ കൂടുതലും വജ്രായുധത്തെ ചിത്രീകരിച്ചിരിക്കുന്നത് നട്ടെല്ലിന്‍റെ രൂപത്തിലാണ്. എന്നാല്‍ ഇന്നു പരംവീരചക്രയോടൊപ്പം സമ്മാനിക്കപ്പെടുന്ന മാതൃകയാണ് ശരിയായ രൂപം. ഇതു പ്രവര്‍ത്തിച്ചിരുന്നത് വൃത്താകൃതിയിലുള്ള ഒരു ദര്‍പ്പണം ഉപയോഗപ്പെടുത്തിയായിരുന്നു. ആയുധപ്പിടി ‘ഓണ്‍’ ആക്കുമ്പോള്‍ ഇരുവശത്തേക്കും ഒരു പ്രകാശദണ്ട് പുറത്തുവരുമായിരുന്നു. ഇത് ഏതെങ്കിലുമൊരു ലക്ഷ്യത്തില്‍ പ്രായോഗിച്ചാല്‍ ഇതിന്‍റെ പ്രഭാവത്താല്‍ ലക്ഷ്യം തല്‍ക്ഷണം നശിക്കുമായിരുന്നു. ഇതുപോലെ ജ്വലിക്കുന്ന ചില വേലുകളെപ്പറ്റിയും രേഖകളുണ്ട്. ഒരു പുരാണകഥയില്‍ ‘സൗഭ’ എന്ന അപ്രത്യക്ഷമാകാന്‍ ശേഷിയുള്ള വിമാനത്തില്‍ സഞ്ചരിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ശാല്‍വനെ ശബ്ദം ശ്രവിക്കുന്നെടത്ത് പ്രഹരിക്കാന്‍ ശേഷിയുള്ള ഒരു ആയുധംകൊണ്ടു വധിക്കുന്നതായി പറയുന്നു. ഈ വിദ്യ ഇന്നു ആധുനികലോകം പ്രാവര്‍ത്തികമാക്കിയെടുത്തിട്ടുമുണ്ട്.
ഒരു മഹാവിനാശത്തെപ്പറ്റി മഹാഭാരതം പറയുന്നതിങ്ങനെ: “ഗുരുകന്‍ വേഗതയും ശക്തിയുമാര്‍ന്ന അവന്‍റെ വിമാനത്തില്‍ സഞ്ചരിച്ചുകൊണ്ട് വൃക്ഷികളും അന്തകരും വസിച്ചിരുന്ന മൂന്നു നഗരങ്ങള്‍ക്കുനേരെ സര്‍വ്വപ്രപഞ്ചശക്തിയും ഉള്‍കൊണ്ട ഒരു ശസ്ത്രം വിക്ഷേപിച്ചു. പുകമറയ്ക്കും അഗ്നിക്കുമിടയിലും പതിനായിരം സൂര്യന്മാര്‍ എല്ലാവിധ ദീപ്തിയോടുംകൂടി ഒരുമിച്ചുദിച്ചു. അത് അജ്ഞാതമായ ഒരു ആയുധമായിരുന്നു, ഒരു 'ഇരുമ്പു'മിന്നല്‍... വൃക്ഷിണികളുടെയും അന്തകന്മാരുടെയും വംശത്തെ മുഴുവന്‍ മുടിച്ചുകളഞ്ഞ മരണദൂതന്‍! ജഡങ്ങള്‍ തിരച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞിരുന്നു. പല്ലും നഖവും മാത്രം അവശേഷിച്ചു. യാതൊരു കാരണവുംകൂടാതെ മണ്‍കുടങ്ങള്‍ പൊട്ടി. പക്ഷികള്‍ ചാരമായി. അല്‍പനാഴികകള്‍ക്കകം ആഹാരം വിഷലിപ്തമായി. ഇതില്‍ നിന്നു രക്ഷനേടാന്‍ സൈനീകര്‍ ജലാശയങ്ങളെ അഭയംപ്രാപിച്ചു.”
ഇന്നു നമുക്ക് പരിചിതമായ ഒരു അവസ്ഥയെയാണിത്‌ സൂചിപ്പിക്കുന്നത്. അണുവിസ്ഫോടനത്തെ! അണുവിസ്ഫോടനത്തിനു ശേഷമുണ്ടാവുന്ന ആണവവികിരണം ജനങ്ങളില്‍ ഉണ്ടാക്കാനിടയുള്ള അവസ്ഥയാണിത്. ഇതു സംജാതമായാല്‍ താല്‍ക്കാലികരക്ഷയ്ക്ക് വേണ്ടിയെങ്കിലും ജലാശയങ്ങളില്‍ മുങ്ങുകയേ വഴിയുള്ളൂ. അണുവിസ്ഫോടനം തന്നെയാവണമെന്നില്ലെങ്കിലും സാമ്യമുള്ള മറ്റേതെങ്കിലും സാങ്കേതികവിദ്യയുമാവാം ഇതിനു കാരണമെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
മോഹന്‍ജെതാരോ-ഹാരപ്പാ സംസ്കാരങ്ങളില്‍ ഗവേഷണം നടത്തിയ രണ്ടു പാശ്ചാത്യഗവേഷകര്‍ മുന്‍പു ഭാരതത്തില്‍ വിനാശകരമായ ആണവയുദ്ധങ്ങള്‍ നടന്നിട്ടുണ്ടെന്നു സമര്‍ഥിക്കുന്നു. അതിന്‍റെ തെളിവായി ഉയര്‍ന്ന താപനിലയില്‍ അലിഞ്ഞുപോയ മണ്‍നിര്‍മിതികളും സ്പടികരൂപത്തിലേക്ക് മാറിയ മണല്‍തരികളും നിരത്തുന്നു. ഇത്തരത്തിൽ
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ ഒരു പ്രദേശത്തെ ആളുകളില്‍ ഉയര്‍ന്ന ശിശുമരണവും അര്‍ബുദവും കാണപ്പെടുയുണ്ടായി. ഇതേതുടര്‍ന്ന് അവിടെ ഖനനം നടത്തിയപ്പോള്‍ ഒരു പ്രാചീനനഗരവും അതിനുമീതെ മൂന്നു ചതുരശ്രമൈലോളം തൂകപ്പെട്ടുകിടന്ന റേഡിയോആക്റ്റിവ് ചാരവും കണ്ടെടുത്തു!
ഇത്തരം സാങ്കേതികവിദ്യകള്‍ ഒന്നുങ്കില്‍ അക്കാലത്ത് ഭൂമി സന്ദര്‍ശിച്ചിരുന്ന അന്യഗ്രഹജീവികള്‍ നേരിട്ടു കൊണ്ടുവന്നതോ അല്ലെങ്കില്‍ ‘alien’ ദൈവങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മനുഷ്യര്‍ സ്വയം നിര്‍മിച്ചതോ ആണെന്നുള്ളതിന് ഇക്കൂട്ടര്‍ ധാരാളം തെളിവുകള്‍ നിരത്തുന്നുണ്ട്. എന്നാൽ ചിലർക്ക് ഇവ പ്രാചീന 'സയന്‍സ്‌ഫിക്ഷന്‍' കൃതികള്‍ മാത്രമാണ്. വിശ്വാസികള്‍ക്കോ?! ഇത് ഒരു സാങ്കേതികവിദ്യയ്ക്കും നിര്‍വചിക്കാന്‍ കഴിയാത്ത 'മഹാവിസ്മയ'ത്തിന്‍റെ ലീലകളിൽ ഒന്നു മാത്രമാണ്. ഓരോത്തരുടെയും സ്വതന്ത്രമായ ചിന്തകള്‍ക്ക് വിട്ടുതന്ന് തല്‍ക്കാലം ഈ ഭാഗം ഇവിടെ അവസാനിപ്പിക്കുന്നു.