A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

"ബില്ലി" എഡ്വേര്‍ഡ് ആൽബർട്ട് മെയറുടെ അനുഭവങ്ങള്‍ (പറക്കും തളികകള്‍ )

പ്രസിദ്ധമായ ഏലിയന്‍ contactee കേസുകൾ ഒന്നാണ് "ബില്ലി" എഡ്വേര്‍ഡ് ആൽബർട്ട് മെയറുടെ അനുഭവങ്ങള്‍. 1937-ൽ സ്വിസ്സ് പൗരനായി ആയിരുന്നു മെയറുടെ ജനനം. ഭൗമേതര ജീവി സമൂഹങ്ങളുമായുള്ള (Extra-terrestrial) ബില്ലി മെയറുടെ ബന്ധങ്ങള്‍ ആരംഭിക്കുന്നത് അഞ്ചു വയസ്സു മുതലാണ്. ഇപ്പോൾ തന്റെ എഴുപതുകളിലും "പ്ളെജേറന്‍സ്" അല്ലെങ്കില്‍ "പ്ളെയിഡിന്‍സ്" എന്നു വിളിക്കുന്ന ഈ ഏലിയന്‍സുമായി താൻ സമ്പർക്കം തുടര്‍ന്നു കൊണ്ടിരിക്കുന്നതായി അദ്ദേഹം അവകാശപ്പെടുന്നു. വർഷങ്ങൾ ഉടനീളമുള്ള തന്റെ ET ബന്ധങ്ങളെ പിന്തുണയ്ക്കാനായി വിവിധ രൂപങ്ങളിലുള്ള നിരവധി തെളിവുകളും Billy Meier നിരത്തുന്നു.
Plejaren/Pleiadians പ്രത്യക്ഷത്തില്‍ ഭൗമമനുഷ്യനു സമാനമായ ആകാര പ്രകൃതിയും മൃദുവായ ചര്‍മ്മവും നീല കണ്ണുകളും വെളുത്ത തലമുടികളും ഉള്ളവരാണ്. ഇവരുടെ ആയുര്‍ ദൈര്‍ഘ്യം 1000 വര്‍ഷമാണ്. സമൂഹത്തില്‍ സ്ത്രീകള്‍ക്കു ആരാധനാ മുഖ്യമായ സ്ഥാനം നല്‍കുന്ന ഇവരുടെ ജീവഗ്രഹം 'എറ (Erra)' ആണ്. 'തായ്ജെറ്റ് (Tayget)' എന്ന നക്ഷത്രത്തിനു ചുറ്റും വലംവയ്ക്കുന്ന 10 ഗ്രഹങ്ങളില്‍ ഒന്നാണ് 'Erra'.
ഇത് 'Pleiades' എന്ന നക്ഷത്രസമൂഹത്തിനു
80 പ്രകാശവർഷങ്ങള്‍ക്കും, ഭൂമിയില്‍ നിന്നും 500 പ്രകാശവർഷങ്ങള്‍ക്കും അകലെ, നമ്മുടെ പ്രപഞ്ചമാനത്തിനു് വളരെ ചെറിയ സെക്കന്റിനു അകലെയുള്ള മറ്റൊരു പ്രപഞ്ചമാനത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് പറയപ്പെടുന്നത്. 500 മില്ല്യണ്‍ ആള്‍ക്കാര്‍ ആണ് Erra-യില്‍ 'Plejarens' നിലനിര്‍ത്തി പോരുന്ന ജനസംഖ്യ. 1995 വരെ ഭൂമിയില്‍ സ്വിറ്റ്സര്‍ലാന്റ് , വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 'Plejaren രഹസ്യ കേന്ദ്രങ്ങള്‍' ഉണ്ടായിരുന്നതായും അതിനു ശേഷം അവര്‍ ഭൂമി വിട്ടു പോയതായും Billy Meier പറയുന്നു.
ഭാരതത്തിലുള്ള സമയത്താണ് Billy Meier, സ്പേയ്സ് ഷിപ്പുകളുടെ ചിത്രങ്ങള്‍ എടുത്തു തുടങ്ങുന്നത്. Plejaren- ന്റെ സ്പേയ്സ് ഷിപ്പുകളുടെ (Meier- ന്റെ വാക്കുകളില്‍ beamships- ന്റെ) ഒട്ടനവധി ചിത്രങ്ങളുടെ ഒരു വലിയ ശേഖരം Meier സൂക്ഷിച്ചിരിക്കുന്നു. Plejaren- ന്റെ അറിവോടു കൂടിതന്നെയാണ് Photographs എടുത്തതെന്നും പുറംലോകത്തെ അറിയിക്കുവാനായി അവര്‍ പിന്നീട് അനുവദിക്കുകയായിരുന്നെന്നും Billy Meier പറയുന്നു.
"Billy" Eduard Albert Meier തന്റെ അനുഭവം വിവരിക്കന്നത് ഇങ്ങനെയാണ്. 1942-ല്‍, 5 വയസ്സുള്ളപ്പോള്‍, German അതിര്‍ത്തിയിലുള്ള Bulach-ല്‍ പിതാവിനോപ്പം താമസിക്കുമ്പോഴാണ് 'Sfath' എന്നു പേരുള്ള ഒരു പ്രായമായ Plejaren മനുഷ്യനുമായ് ആദ്യമായ് സമ്പര്‍ക്കം ഉണ്ടാകുന്നത്.1953-ൽ Sfath മരിക്കുന്നതിന്റെ മുൻപ് വരെ ഇത് നിലനിന്നു. 1953 മുതൽ 1964 വരെ, Asket എന്ന അന്യഗ്രഹ സ്ത്രീയുമായ് telepathically ബന്ധം ആരംഭിച്ചു. Plejaren അല്ലാത്ത Asket-ന്റെ Orgin, നമ്മുടെ യാഥാര്‍ത്യങ്ങള്‍ക്ക് അപ്പുറമുള്ള ഒരു മറുപ്രപഞ്ചമായ DAL എന്ന പ്രപഞ്ചമായിരുന്നു . പിന്നീട് 11 വര്‍ഷത്തെ ഇടവേളക്കു ശേഷം 1975-ല്‍ 'Sfath'-ന്റെ കൊച്ചുമകളായ 'Semjase'- മായ് സമ്പര്‍ക്കം പുനരാരംഭിച്ചു. 'Semjase'-ന്റെ പിതാവായ 'Ptaah' എന്ന Plejaren മനുഷ്യനുമായി 1975 മുതൽ തുടങ്ങിയ Contact ഇന്നുവരെയും തുടർന്നുകൊണ്ടിരിക്കുന്നതായും Billy Meier പറയുന്നു. നാണൂറോളം സമ്പര്‍ക്കങ്ങള്‍ ഇതുവരെ ഉണ്ടായതായും ഈ അന്യഗ്രഹ വാസികളോടൊപ്പം അവരുടെ വിശ്വാസങ്ങളും സംസ്കാരവും അറിയാനായി മറ്റ് പ്രപഞ്ചത്തിലുള്ള ലോകങ്ങളും താരാപഥങ്ങളും സന്ദര്‍ശിച്ചതായും Billy Meier അവകാശപ്പെടുന്നു. Extraterrestrials-മായുള്ള ആശയ വിനിമയങ്ങളും അനുഭവങ്ങളും ക്രോഡീകരിച്ച്, ജെര്‍മന്‍ ഭാഷയില്‍, 26 വാല്ല്യങ്ങളായ് 'Plejadisch-Plejarische Kontaktberichte' എന്ന പേരില്‍ Billy Meier തന്റെ നോട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Aliens-ന്റെ ഗ്രഹത്തില്‍ നിന്നും കൊണ്ടുവന്നതാണെന്നു പറയപ്പെടുന്ന മെറ്റല്‍ സാമ്പിളുകളും ക്രിസ്റ്റലുകളും പരിശോധിച്ച Chemist-ന്റെ Report അവ ഭൂമിയിലെ വസ്തുക്കളുടെ ഘടനകളുമായി ഒരു സാമ്യതയും കാണിക്കുന്നില്ല എന്നും ഇവ മറ്റെവിടുന്നോ ശേഖരിക്കപ്പെട്ടതാണ് എന്നുമാണ്. എന്നാല്‍ IIG(The Independent Investigations Group) -യുടെ പരിശോധനാഫലം അവയെ നിഷേധിക്കുകയാണ് ഉണ്ടായത്.
തെളിവുകളായി സമര്‍പ്പിക്കപ്പെട്ട ഫോട്ടോഗ്രാഫുകള്‍, പുസ്തകങ്ങളില്‍ നിന്നും ചലച്ചിത്രങ്ങളില്‍ നിന്നും കോര്‍ത്തിണക്കി സൃഷ്ടിച്ചവയാണ് എന്നു വിമര്‍ശിച്ച് പല ഗവേഷകരും അവ തള്ളികളയുന്നു. Billy Meier-റുടെ മുന്‍ഭാര്യ Kalliope ആരോപിക്കുന്നത്, Space Ship-കളുടെ ചിത്രങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചവയാണെന്നും അതിലെ Aliens സ്ത്രീകളുടെ ചിത്രങ്ങള്‍ "Ding-A-Ling" dancers-ലെ രണ്ടു dancers ആണെന്നും BEAMSHIP-ലെ "B.E.A.M.", Meier-ടെ പേരാണ് സൂചിപ്പിക്കുന്നതെന്നും DAL universe, "Ding-A-Lings"-ന്റെ short form ആണെന്നുമാണ്.
ചിലര്‍ Billy Meier-റുടെ അനുഭവങ്ങളെ വെറും പൊള്ളയായ വാദങ്ങളായി തള്ളികളയുമ്പോഴും മറ്റു ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത് നമ്മുടെ ചരിത്രത്തിലെ ഏറ്റവും നന്നായി ഗവേഷണം ചെയ്യേണ്ട യു.എഫ്.ഒ കേസ്സുകള്‍ ഒന്നാണ് ഇതെന്നാണ്‌.
FIGU (Free Community of Interests for the Border and Spiritual Sciences and Ufological Studies) എന്ന ഓര്‍ഗനൈസേഷന്റെ കീഴില്‍ ഒരു Meditator ആയും Plejarens-ന്റെ ഭൂമിയിലെ സഹായിയും വക്താവുമായും ഒരു പ്രവാചകനായും ഒറ്റകയ്യനായ Billy Meier, അവരുടെ ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചുകൊണ്ട് തന്റെ ശിഷ്ടകാലം ഇന്നും ജീവിച്ചു തീര്‍ക്കുന്നു.
( courtesy: various internet sites)
Image may contain: 1 person, sky and outdoor