ഞാൻ ഇവിടെ പറഞ്ഞത് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്ക്....😌😌
========()========()======
The Curious Case of Benjamin Button എന്ന മൂവി നിങ്ങൾ കണ്ട് നോക്ക്...... ഇതിന്റ കഥ ഇങ്ങനെ ആണ്
ഒരു മനുഷ്യൻ വയസൻആയ കുഞ്ഞു പോലെ ജനിക്കുന്നു😍 പിന്നിട് അവൻ വലുതായി വരും തോറും പ്രായം ഓരോ കൊല്ലo തോറും ചെറുതായി വരുന്നു😍 ..അങ്ങനെ ഒരു ചെറിയ കുട്ടി ആയി മരിക്കുന്നതാണ് കഥ😍
............
നമ്മൾ കുട്ടി ആയി ജനിച്ചു പിന്നിട് വയസായി മരിക്കുന്നു. ഇത് നേരെ വിപരീതം😜
[https://m.youtube.com/watch?v=O6wP_LKA0DE] [The Curious Case of Benjamin Button Trailer HD - YouTube] is good,have a look at it!
=============
ഇനി നാസ പറയുന്നത് നോകാം
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിക്കുന്നവർക്കുള്ള ഒരു സന്തോഷവാർത്തയാണ് കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടത്. ബഹിരാകാശത്ത് താമസിക്കുന്നവരുടെ പ്രായം കൂടില്ലെന്ന് ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നു. ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചാൽ എന്തു സംഭവിക്കുമെന്നത് സംബന്ധിച്ച് നേരത്തെയും നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ പ്രായം കുറയുമെന്ന ശാസ്ത്രീയ റിപ്പോർട്ട് ഇത് ആദ്യമായാണ് പുറത്തുവരുന്നത്.
ഒരു വർഷം ബഹിരാകാശ നിലയത്തിൽ തങ്ങിയ സ്‌കോട്ട് കെല്ലിയിൽ നടത്തിയ നിരീക്ഷണമാണ് പുതിയ നിഗമനത്തിലെത്തിയത്. കെല്ലിയുടെ ഇരട്ട സഹോദരനിൽ നടത്തിയ പരീക്ഷണമാണ് ഇത് ശരിവയ്ക്കുന്നത്. ഒരു വര്‍ഷം ബഹിരാകാശത്ത് താമസിച്ച കെല്ലിക്ക് സഹോദരനേക്കാള്‍ പ്രായം കുറഞ്ഞുവെന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവരിലുണ്ടായ ബയോളജിക്കൽ മാറ്റങ്ങൾ പഠനത്തിനു വിധേയമാക്കിയാണ് കെല്ലിക്ക് പ്രായം കൂടിയിട്ടില്ലെന്ന് കണ്ടെത്തിയത്. മനുഷ്യന്റെ ക്രോമസോമുകളിലെ ടീലോമീറ്റേര്‍സ് പ്രായം കൂടുന്നതിനനുസരിച്ച് ചുരുങ്ങും. എന്നാല്‍ ബഹിരാകാശത്ത് ഒരു വർഷം കഴിഞ്ഞ സ്‌കെല്ലിയുടെ ടീലോമീറ്റേര്‍സ് ചുരുങ്ങുന്നതിനു പകരം നീണ്ടുപോയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ കെല്ലിയുടെ സഹോദരന്റേത് ഒരു വർഷത്തിനിടെ ചുരുങ്ങിയിട്ടുണ്ട്. എന്നാൽ ഭൂമിയിൽ തിരിച്ചെത്തിയതോടെ കെല്ലിയുടെ പ്രായം കൂടാൻ തുടങ്ങിയെന്നും ഗവേഷകർ കണ്ടെത്തി. എന്നാൽ ഭൂമിയിൽ താമസിക്കുന്നവരും കൃത്യമായി വ്യായാമവും ഭക്ഷണവും കഴിച്ചാൽ ടീലോമീറ്റേര്‍സ് കൂട്ടി പ്രായം കുറയ്ക്കാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ ഉറപ്പുനൽകുന്നു.
ഒരു വർഷം ബഹിരാകാശത്ത്, കെല്ലിയുടെ ഉയരം കൂടി
ബഹിരാകാശത്ത് പോവുന്നതിനു മുന്നേ സ്‌കോട്ട് കെല്ലിക്ക് തന്റെ ഇരട്ടസഹോദരനായ മാര്‍ക്ക് കെല്ലിയുടെ അതേ ഉയരമായിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോൾ അമ്പത്തിരണ്ടുകാരനായ കെല്ലിക്ക് ഉയരം രണ്ടിഞ്ച് കൂടിയിരുന്നു! മൈക്രോഗ്രാവിറ്റി എഫക്റ്റ് കാരണം സാധാരണയായി ബഹിരാകാശയാത്രികര്‍ക്ക് മൂന്നിഞ്ച് വരെ ഉയരം കൂടുന്നതായി കാണാറുണ്ട്. ഗുരുത്വകര്‍ഷണബലം കുറയുമ്പോള്‍ കശേരുക്കള്‍ താഴേയ്ക്ക് തള്ളപ്പെടുന്നു. എല്ലാ ദിവസവും നമ്മള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കിലും പിന്നീട് നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഭൂഗുരുത്വാകര്‍ഷണബലം മൂലം ഇത് പൂര്‍വസ്ഥിതിയില്‍ ആവുകയാണ് പതിവ്. എന്നാല്‍ സ്‌പേസില്‍ ഇത് സാധ്യമല്ലല്ലോ. എന്നാല്‍ കെല്ലിയുടെ ഇപ്പോഴുണ്ടായ ഉയരവ്യത്യാസം താല്‍ക്കാലികമാണെന്നും കുറച്ചുകാലം ഭൂമിയില്‍ കഴിയുന്നതോടെ ഇത് വീണ്ടും പൂര്‍വസ്ഥിതി പ്രാപിക്കുമെന്നും നാസ പറയുന്നു