നെഗറ്റീവ് ചിന്താഗതിയുള്ളവരുടെ കൂട്ടു കൂടരുത്,
അങ്ങനെ കൂട്ടുകൂടാതെ നടന്നാൽ ഒറ്റപെടുമെന്നത് തീർച്ച.
ലോകം മുഴുവൻ 98 % നെഗറ്റീവ് ചിന്താഗതിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഈ 2 % ആളുകളെ കൂട്ടു പിടിക്കാൻ അസഹനിയം. അങ്ങനെങ്കിൽ എന്ത് ചെയ്യണം?
നെഗറ്റീവ് ചിന്താഗതികളെ സ്വീകരിക്കാതിരിക്കുക എന്നൊരു പോംവഴി മാത്രമേയുള്ളൂ.
കേട്ടിട്ടിലെ, ഒരു ചെവിയിൽ കൂടെ കേട്ട് മറു ചെവിയിൽ കൂടെ കളയുക എന്ന ഫോർമുല, ഈ ഫോർമുല പ്രാവർത്തികമാക്കുക.
എന്ന് കരുതി എപ്പോഴും അങ്ങനെയുള്ള കൂട്ട് നല്ലതല്ല കേട്ടോ, ബോധമുള്ള മനസ്സ് അങ്ങനെ ചെയുന്നുണ്ടെകിലും ഉപബോധമനസ്സിനേം അങ്ങനെ ചെയാൻ പ്രാക്ടീസ് ചെയ്യിപ്പിച്ചാൽ മാത്രമേ അങ്ങനെ സാധ്യമാകൂ. ഈ പറഞ്ഞ 2% മാത്രമേ നമ്മുടെ ബോധമനസ്സ് പ്രവർത്തിക്കുന്നുള്ളൂ, ബാക്കി 98% ഉം ഉപബോധമനസ്സാണ് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത്. മുകളിൽ പറഞ്ഞ നെഗറ്റീവ് ചിന്താഗതിയുള്ളവർക്കും വളരെ നല്ലവരായി മാറാൻ ആഗ്രഹമുണ്ട് ,പക്ഷെ പറ്റാത്തത് ഇത് കൊണ്ടാണ്. ബോധമനസിൽ ആഗ്രഹം ജനിച്ചാൽ ഉപബോധ മനസ്സു സ്വീകരിക്കില്ല, ഇനി സ്വീകരിച്ചാൽ തന്നെ മിനിട്ടുകളുടെ ആയുസേ കാണു അതിന്. അപ്പോ എന്ത് ചെയ്യണം സ്ഥിരമായി ബോധമനസ്സിനെ പഠിപ്പിച്ചു മനസിലാക്കിപ്പിക്കണം 98% പ്രവർത്തിക്കുന്ന ഉപബോധ മനസ്സിലേക്ക് ആ ചിന്തകളെ എത്തിക്കുവാൻ.
ആരോഗ്യമുള്ള ഒരാളുടെ മനസ്സിൽ നെഗറ്റീവും പോസിറ്റീവും ആയ ഒരു ലക്ഷം ചിന്താഗതികൾ ഒരു ദിവസത്തിൽ കടന്നു പോകുന്നുണ്ട്, ചിന്തകളെയെല്ലാം ക്രോഡീകരിച്ചു ചുരുക്കി പോസിറ്റീവ് ആയകാര്യങ്ങൾ ഉപബോധ മനസ്സിനെ ചെയ്യാൻ നിർബന്ധിക്കണം. അത് അത്ര എളുപ്പമല്ല, മാത്രമല്ല വളരെ വേദനാജനകവും ആണ് . എന്നാൽ ആ വേദനയുടെ സുഖം അനുഭവിച്ചവർക്ക് അറിയാം ലോകത്തിലെ ഏറ്റവും സുഖകരമായ ഒരവസ്ഥ ഇതാണെന്ന്. വേദനകൾ സഹിച്ചു തുടർച്ചയായി 21 ദിവസങ്ങളെങ്കിലും തുടർച്ചയായി ചെയാൻ നമുക്ക് സാധിച്ചാൽ പിന്നെയുള്ള കാര്യങ്ങൾ ഉപബോധമനസ്സ് നോക്കിക്കൊള്ളും. അതിനു വേണ്ടി 100% ഡെഡിക്കേഷൻ ആവിശ്യാമാണ്.
അതിനു മനസ്സ് വേണം. ചെയുക. ചെയുക. ചെയുക.
ലോകത്തിലെ ലോകഅത്ഭുതങ്ങളുടെ കണക്ക് ചോദിച്ചാൽ 7 എന്നുത്തരം കിട്ടും, എന്നാൽ ഒരേ ഒരു അത്ഭുതമേ ലോകത്തു ഉള്ളൂ
അതു മനസ്സെന്ന മഹാത്ഭുതമാണ്.
എല്ലാവർക്കും നന്മയുണ്ടാവട്ടെ എന്നാശംസിച്ചു
നിർത്തുന്നു.....