യക്ഷി കഥകളിലെ പ്രധാനപെട്ട ഒരു കഥാപാത്രമാണ് കള്ളിയങ്കാട്ടു നീലി... യഥാർത്ഥത്തിൽ നീലി ജീവിച്ചിരുന്നോ ???എന്തായിരിന്നു അവരുടെ കഥ !!! എനിക്ക് കിട്ടിയ നീലിയുടെ ചെറിയൊരു കഥ നിങ്ങളോട് പങ്കുവെക്കാം...
നൂറ്റാണ്ടുകൾ മുൻപ് പുരാതന കേരളത്തിൽ തിരുവനന്തപുരത്തിനടുത്.. പഴകനല്ലൂർ എന്ന ഗ്രാമത്തിൽ അല്ലി എന്ന സുന്ദരിയായ യുവതി ജീവിച്ചിരുന്നു... ഒരികൽ അല്ലിയും കൂട്ടുകാരിയും കൂടെ അമ്പലത്തിൽ പോവുകയും അവിടത്തെ പൂജാരി നമ്പി എന്ന ചെറുപ്പകാരനിൽ അല്ലി ആകൃഷ്ടനാവുകയും ചെയ്തു...നമ്പി കാഴ്ചയിൽ സുന്ദരനും സ്ത്രീകളെ വശീകരിക്കുന്നതിൽ അഗ്രഗണ്യനും ആയിരുന്നു...അമ്പലത്തിലെ പൂജാരി ആയിരുന്നു എങ്കിലും നമ്പി മാംസവും മദ്യവും സേവിച്ചിരുന്നു... പരസ്ത്രീ ബന്ധങ്ങളും അയാൾക്കുണ്ടായിരുന്നു..ഇതൊന്നും അറിയാതെ അല്ലി അയാളെ ഗാഢമായി പ്രണയിച്ചു..അല്ലി അവളുടെ അമ്മയുടെ അടുത്ത് നമ്പിയെ മാത്രമേ വിവാഹം കഴിക്കു എന്ന് പറയുകയും.. അവളുടെ അമ്മ ആദ്യം എതിർത്തെങ്കിലും പിന്നീട് അല്ലിയെ നമ്പിക് വിവാഹം ചെയ്തു കൊടുത്തു... വിവാഹശേഷം നമ്പി അയാളുടെ യഥാർത്ഥ മുഖം പ്രദർശിപ്പിച്ചു തുടങ്ങി...അല്ലിയുടെ വീട്ടിൽ നിന്ന് അയാൾ സ്ഥിരമായി പണം മോഷ്ടിക്കയും കള്ളു കുടിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുവാനും തുടങ്ങി..അല്ലിയുടെ അമ്മയും നമ്പിയും തമ്മിൽ ഇതെ ചൊല്ലി പ്രശ്നം ഉണ്ടാവുകയും നമ്പി അല്ലിയുടെ അമ്മയെ കത്തി കൊണ്ട് കുത്തി കൊല്ലുവാനും ശ്രമിച്ചു...അല്ലിയുടെ അമ്മയുടെ ആളുകൾ നമ്പിയെ ആ നാട്ടിൽ നിന്ന് തല്ലി കാട്ടിലേക് ഓടിച്ചു... ഈ സംഭവങ്ങൾ എല്ലാം അറിഞ്ഞ അല്ലി..നമ്പിയോടൊപ്പം മാത്രമേ ജീവിക്കു എന്ന് പറഞ്ഞു നമ്പിയെ തേടി കാട്ടിലേക് പോയി... കാട്ടിൽ ഒരു മരച്ചോട്ടിൽ നമ്പിയെ കണ്ടെത്തിയ അല്ലി, നമ്പിയോടൊപ്പം കഴിയണം എന്ന് നമ്പിയെ അറിയിച്ചു.. ക്ഷീണം കൊണ്ട് നമ്പിയുടെ മടിയിൽ തലചായ്ച്ചുറങ്ങി അല്ലി...ദുരാഗ്രഹിയായ നമ്പി അല്ലിയുടെ ആഭരണങ്ങൾ കവരാനായി അല്ലിയുടെ തലയിൽ പാറകല്ല് കൊണ്ട് അടിച്ചു.. മരിക്കുന്ന മുൻപ് അല്ലി തൊട്ടുമുന്പിൽ ഉണ്ടായിരുന്ന കള്ളിചെടിയെ നോകി പറഞ്ഞു നീ മാത്രമാണ് എന്റെ കൊലയുടെ സാക്ഷി.. കൊലക്ക് ശേഷം വെള്ളം കുടിക്കുവാൻ ആയി പുഴവക്കിലെക് പോയ നമ്പിയെ ഒരു മൂർഖൻ പാമ്പ് കടിച്ചു തൽക്ഷണം മരിച്ചു...
ആ സമയത്ത് അല്ലിയെ അന്വേഷിച്ചു കാട്ടിൽ എത്തിയ അല്ലിയുടെ ഇളയ സഹോദരൻ ചോരയുടെ കുളിച്ചു കിടക്കുന്ന അല്ലിയുടെ മൃതുശരീരം കണ്ട് ഹൃദയം പൊട്ടി അല്ലിയെ നമ്പി കൊല്ലാനുപയോഗിച്ച അതെ പാറക്കല്ലിൽ തലതല്ലി മരിച്ചു...
#കള്ളിയങ്കാട്ടു_നീലിയുടെയും_സഹോദരന്റെയും_പുനർജനനം
ഈ സംഭവങ്ങൾ നടന്നതിനു വർഷങ്ങൾ ശേഷം, വർഷം 1052-ൽ കാവേരിപൂം എന്ന നഗരത്തിലെ ഭരണാധികാരിയുടെ ഭാര്യ ഗർഭം ധരിക്കുകയും,അവർക്ക് ഇരട്ട കുട്ടികൾ പിറക്കുമെന്ന് ജോത്സന്യന്മാർ പ്രവചനം നടത്തുകയും, ഇരട്ട കുഞ്ഞുങ്ങൾക്ക് നാടുവാഴിയുടെ ഭാര്യ ജന്മം നൽകുകയും ചെയ്തു.. ഒരാൺ കുഞ്ഞും ഒരു പെണ്ണ് കുഞ്ഞുമായിരുന്നു... അവർക്ക് നീലനെന്നും നീലിയെന്നും പേരിടുകയും ചെയ്തു...പ്രതികാരദാഹികളായ അല്ലിയും അവളുടെ സഹോദരനും ആയിരുന്നു നീലനും നീലിയും ആയി ജനിച്ചത്... അവർ കുറച്ചു വളർച്ച എത്തിയപ്പോൾ ആ നാടിനെ നശിപ്പിക്കാൻ തീരുമാനിച്ചു... രാത്രികാലങ്ങളിൽ നീലനും നീലിയും അവരുടെ അമാനുഷിക കഴിവുപയോഗിച്ചു ഗ്രാമത്തിൽ കടന്ന് കന്നുകാലികളെ കൊന്നു തിന്നുവാൻ തുടങ്ങി... കർഷകർ പരാതിയുമായി നാടുവാഴിടെ അടുക്കൽ എത്തുകയും, നാടുവാഴി ഗ്രാമത്തിൽ എന്താണ് സംഭവിക്കുന്നതറിയാൻ ചാരന്മാരെ നിയോഗിച്ചു... ചാരന്മാർ കണ്ടത് കന്നുകാലികളെ തിന്നുന്ന നാടുവാഴിടെ മക്കളെയാണ്, വിവരങ്ങൾ അറിഞ്ഞ നാടുവാഴി കുഞ്ഞുങ്ങൾക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ജ്യോത്സരയെ സമീപിച്ചു... പ്രതികാരദാഹികളായ ദുരാത്മാക്കളാണ് നാടുവാഴിക് ജനിച്ചതെന്നും അവരെ എത്രെയും പെട്ടെന്ന് കൊന്നുകളഞ്ഞില്ലെങ്കിൽ നാടിനാപത്താണെന്നും ജോത്സര്യർ പറഞ്ഞു.. നാടുവാഴിടെ ഭാര്യ തന്റെ പിഞ്ചോമനകളെ കൊല്ലുവാൻ സമ്മതിച്ചില്ല, നാടുവാഴി അവരെ നാഗർകോവിലുനു സമീപമുള്ള പഞ്ചവനം കാട്ടിൽ ഉപേക്ഷിച്ചു... അതിനടത്തു ആയിരുന്നു പഴകനെല്ലുർ ഗ്രാമം... നീലനും നീലിയും ഗ്രാമത്തിൽ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടികയും കന്നുകാലികളെ കൊന്നു തിന്നുവാനും തുടങ്ങി.. ശല്യം സഹിക്കാതെ ഗ്രാമവാസികൾ ഒരു മന്ത്രവാദിയെ കൊണ്ട് വന്നു...നീലനെയും നീലിയെയും ആവാഹിക്കാൻ ശ്രമിച്ചു... നീലനെ ആവാഹിക്കാൻ മന്ത്രവാദിക് കഴിഞ്ഞെങ്കിലും...നീലിയെ കീഴടക്കാൻ ആയില്ല... നീലി മന്ത്രവാദിയെയും ഗ്രാമവാസികളെയും കൊല്ലുവാൻ തീരുമാനിച്ചു... ഒരികൽ കള്ളിയങ്കാട്ടു വെച്ചു മന്ത്രവാദി പോകുമ്പോൾ.. നീലി അതീവ സുന്ദരിയായി രൂപാന്തരം പ്രാപിച്ചു മന്ത്രവാദിയെ വശീകരിച്ചു പാലമരത്തിനു മുകളിൽ എത്തിച്ചു കൊന്നു തിന്നു... പിന്നിട് ഗ്രാമവാസികളെ ഓരോരുത്തരെയും കൊലപ്പെടുത്തുവാൻ തുടങ്ങി... പിൽകാലത്ത് കടമറ്റത്തു കത്തനാർ എത്തിയാണ് നീലിയെ ആവാഹിച്ചത് എന്ന് ചരിത്രം....
sourse >>>Kalliyankattuneeli.Blogsp