ലിറ്റിൽ ഗ്രീൻ മെൻ
പറക്കും തളികയിലെത്തുന്ന ജീവികളെ സങ്കൽപ്പിച്ചാണു ലിറ്റിൽ ഗ്രീൻ മെൻ എന്ന പ്രേയോഗം നിലവിൽവന്നത്. പറക്കുംതളികളിലെത്തുന്ന ഇവർക്ക് ചില സവിഷേതകൾ നല്കിയിട്ടുണ്ട്. ഏകദേശം 4 അടിയോളം ഉയരം, വെളുത്തതോ, ചാരനിരത്തിലുള്ളതോ ആയ ശരിരം.കാൽമുട്ടോളം എത്തുന്ന കൈകൾ. മനുഷ്യനെകാളും എണ്ണത്തിൽ കൂടുതൽ ഉള്ള കൈവിരലുകൾ. മൊട്ടത്തല, ബദാമിന്റെ ആകൃതി ഉള്ള കണ്ണുകൾ. കൂർത്ത താടിയും കീറൽ പോലെയുള്ള വായയും. മൂകിന്റെ സ്ഥാനത്തു രണ്ടു ദ്വാരവും ശരീരത്തോട് പറ്റിച്ചേർന്നിരിക്കുന്ന വസ്ത്രങ്ങൾ. ഇങ്ങനെ അനേകം സവിശേഷതകൾ ഉള്ള ഈ ജീവികൾ നടക്കുന്നതിനു പകരം ഒഴുകുകയായിരിക്കും. സംസാരിക്കുന്നതിനു പകരം ടെലിപ്പതിയിലൂടെയാണത്രെ ഇവ ആശയവിനിമയം നടത്തുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, ഉയരം കൂടിയ തലമുടിയുള്ള അന്യഗ്രഹ ജീവികളും സങ്കല്പിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ പ്രതേകതകൾ പലതുമുള്ളവയും ഉണ്ട്. എന്നാൽ ചിലത് റോബോട്ടുകൾക് തുല്യമാണത്രേ. ഇങ്ങനെ പോകുന്നു പറക്കും തളികയിലെത്തുന്ന ജീവികളെ പറ്റിയുള്ള മനുഷ്യന്റെ സങ്കൽപം.