അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുന്ന പറക്കും തളിക കെട്ടുകഥയോ അതോ യാഥാർത്ഥ്യമോ? ചരിത്രം പറയുന്ന ചില പറക്കുംതളിക കഥകൾ ഇങ്ങനെ
പറക്കും തളിക എന്നാൽ അന്യഗ്രഹ ജീവികൾ ഭൂമി ന്ദർശിക്കുവാൻ വരുന്നതാണെന്നാണ് പണ്ട് മുതലുള്ള വിശ്വാസം. ഇന്ത്യൻ, ഈജിപ്ഷ്യവ് ഗ്രീക്ക് പുരാണങ്ങളിലെല്ലാം ഈ പറക്കും തളികകളെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം.
ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ധാരാളം പൈലറ്റ്മാർ തങ്ങളുടെ വിമാനത്തെ പറക്കും തളികകൾ അനുധാവനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രികർ പലരും ഇത് വളരെ വ്യക്തതയോടെ പരാമർശിച്ചിട്ടുണ്ട്.
യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികളുണ്ടോ? സഹസാബ്ദങ്ങൾ പഴക്കമുള്ള വിശ്വാസമാണ് അന്യഗ്രഹത്തിൽ നിന്നും ജീവജാലങ്ങൾ ഭൂമിയിൽ സന്ദർശിക്കുന്നുവെന്നുള്ളത്. അവരുടെ വാഹനത്തിന് പറക്കും തളികകൾ എന്ന് പേരും നൽകി. പാശ്ചാത്യർ ഇതിനെ അൺ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജറ്റ് (യുഎഫ്ഒ) എന്ന് നാമകരണം ചെയ്തു.
ആദിയും അന്തവുമില്ലാതെ അനന്ത കോടി പ്രകാശ വർഷങ്ങൾക്കകലേക്ക് വ്യാപിച്ചു കിടക്കുന്ന താരാപഥങ്ങൾ. അവിടെ ഒളി മിന്നുന്ന നക്ഷത്രങ്ങളിൽ പലതിനും സൂര്യനെപ്പോലെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുമുണ്ട് അവയിലെവിടെയെങ്കിലും ജീവനുണ്ടോ? മനുഷ്യന്റെ അന്വേഷണ പരമ്പര തുടർന്ന് കൊണ്ടേയിരിക്കുന്നു.
പറക്കും തളികകൾ
ചരിത്രാതീത കാലം തൊട്ടുള്ള ഒരു വിശ്വാസവും സങ്കൽപ്പവുമാണ് പറക്കും തളികകൾ. പ്രപഞ്ചത്തിലെവിടെ നിന്നോ ഭൂമിയിൽ വന്നിറങ്ങുന്നു എന്നുള്ളത്. ഈജ്പിഷ്യൻ മെസപ്പെട്ടോമിയിൽ ചരിത്ര രേഖകളിലും ഇന്ത്യൻ പുരാണങ്ങളിലും എല്ലാം പറക്കും തളികകളെപ്പറ്റിയും ആകാശ രഥങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്. നൂറ്റാണ്ടുകളോളം അവയെ അന്ധ വിശ്വാസങ്ങളായും സ്വപ്ന ദർശനങ്ങളായും പരാമർശിച്ചു പോന്നു. എന്നാൽ ആധുനിക ജറ്റു വിമാനങ്ങളുടെയും റഡാറുകളെയും ഇൻഫ്രാറെഡ് ക്യാമറകളുടെയും മറ്റും ആവിർഭാവത്തോടു കൂടി അവ മിഥ്യാ സങ്കൽപ്പങ്ങളല്ലെന്നും യാഥാർത്ഥ്യങ്ങളാണെന്നും ഏതാണ്ട് സുസ്ഥാപിതമായിട്ടുണ്ട്. എന്നാൽ അമേരിക്കൻ ഗവൺമെന്റ് ഈ വസ്തുത പൊതു ജനങ്ങളിൽ നിന്ന് മറച്ച് വയ്ക്കാനാണ് എക്കാലവും ശ്രമിച്ചിട്ടുള്ളത്.
അതിശയിപ്പിച്ച പ്രസ്താവന
അമേരിക്കയുടെ ഏറ്റവും വലിയ ബഹിരാകാശ സഞ്ചാരി ആയിരുന്ന കൊളോണൽ ഗോർസൻ കൂപ്പർ 1985 ൽ യുണൈറ്റഡ് നേഷൻസിന്റെ ഒരു സമ്മേളനത്തിൽ പ്രസംഗിച്ചു. ഞാൻ വിശ്വസിക്കുന്ന അന്യഗ്രഹ ജീവികൾ ഭൂമി സന്ദർശിക്കുന്നു എന്ന്. അവ നമ്മേക്കാൾ സാങ്കേതിക വിദ്യയിൽ മുന്നിട്ടു നിൽക്കുന്നു. ആയതിനാൽ വളരെ ഉന്നത നിലവാരത്തിലുള്ള ഒരു ശാസ്ത്ര സംഘവും പ്രോഗ്രാമും ഇതേപ്പറ്റി അന്വേഷിക്കുവാൻ രൂപീകരിക്കേണ്ടിയിരിക്കുന്നു. നീണ്ട ബഹിരാകാശ യാത്രകളിലെ എന്റെ അനുഭവങ്ങളിൽ നിന്നാണ് ഞാനിത് പറയുന്നത്.
എല്ലാ രംഗങ്ങളിലും ലോകത്തിലെ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന അമേരിക്കൻ ജനതയോടു കൂടിയാണ് അദ്ദേഹമിത് പറഞ്ഞത്. ഈ പ്രസ്താവം പാശ്ചാത്യ ലോകത്തെ അമ്പരപ്പിച്ചു.
1958 ൽ നാസ സ്ഥാപിതമായതിന് ശേഷം ധാരാളം അമേരിക്കൻ പൈലറ്റുകൾ യുഎഫ്ഒ തങ്ങളുടെ വിമാനത്തെ പിന്തുടരുന്നതായി റിപ്പോർട്ട് ചെയ്യുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ നാസ അതെല്ലാം ഗോപ്യമാക്കി വച്ചിരിക്കുകയാണ്. അമേരിക്കൻ ബഹിരാകാശ യാത്രികനായ സ്‌കോട്ട്കാർപ്പസ്തർ പറഞ്ഞ് ''ബഹിരാകാശ യാത്രയിൽ ഞങ്ങൾ തനിച്ചല്ലായിരുന്നു, .യുഎഫ്ഒ കളുടെ സൂഷ്മ നിരീക്ഷണത്തിലായിരുന്നു'' എന്നാണ്.
അമേരിക്കൻ ഗവൺമെന്റ് യുഎഫ്ഒയെ നിഷേധിച്ചുവെങ്കിലും സിഐഎയുടെ ഒരു റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.
''ഒരു കാര്യം തീർച്ചയാണ് നമ്മൾ ആകാശത്തു നിന്ന് സസൂക്ഷ്മം വീക്ഷിക്കപ്പെടുന്നു''
യുഎഫ്ഒ മിക്കപ്പോഴും തളിക രൂപത്തിലും ചിലപ്പോൾ സിലണ്ടർ ആകൃതിയിലും പച്ച, നീല, മഞ്ഞ തുടങ്ങിയ പ്രകാശ രശ്മികളാൽ പരിവൃതമായിട്ടായിരിക്കും കാണപ്പെടുക.അസാധാരണമായ വേഗതയിലും ആകൃതിയിലും ഗതിവേഗങ്ങളും നിമിഷത്തിനുള്ളിൽ മാറ്റി കൊണ്ടും ഗ്രാവിറ്റിയെ നിസ്സാരമാക്കികൊണ്ടും ആകാശ ഗംഗാ താഴ്‌വരകൾക്കപ്പുറത്തുള്ള ഏതോ ഗ്രഹത്തിൽ നിന്നും അവർ വരുന്നു.
അപ്പോളോ യാത്രികർ കണ്ടത്
1969 ജൂലൈ 20 ന് ആദ്യമായി ചന്ദ്രനിൽ കാലു കുത്തിയ നീൽ ആസ്‌ട്രോങ്ങ് ഒരു യുഎഫ്ഒ തങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതായി ഹൂസ്റ്റണിലെ കൺട്രോൾ സ്റ്റേഷനിലേക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ നാസ ആ സംഭവം ഗോപ്യമാക്കി വച്ചിരിക്കുകയാണെന്ന് മോറിസ് ചാറ്റ് ലൈൻ എന്ന നാസാ ശാസ്ത്രജ്ഞൻ ആരോപിച്ചു. ഇതേ തുടർന്ന് അദ്ദേഹത്തിന് നാസയിൽ നിന്നും വിരമിക്കേണ്ടി വന്നു.
ചാറ്റ് ലൈന്റെ ഈ കഥയ്ത്ത് മോസ്‌കോയിൽ നിന്ന് അപ്രതീക്ഷിത പിന്തുണ ഭിച്ചു. മോസ്‌കോ യിൽ നിന്ന് അപ്രതീക്ഷിത പിന്തുണ ലഭിച്ചു. മോസ്‌കോ ഫിസിസിസ്റ്റ്‌ഡോ, വാർഡിമിർ അഹാസാ പരഞ്ഞത് തീർച്ചയായും ഇതു സംഭവിച്ചതാണെന്നും നാസ് അത് സെൻസർ ചെയ്തതാണെന്നും താൻ വി
സ്വസിക്കുന്നു എന്നാണ്. അന്ന് ആസ്‌ട്രോങ്ങിന്റെ സംഭാഷണം ലോക സംപ്രേഷണത്തിൽ നിന്ന് പെട്ടന്ന് നിലക്കുകയും പിന്നീട് പുനരാവിഷ്‌കരിക്കുകയും ചെയ്തിരുന്നു. അത് ആസ്‌ട്രോങ്ങും അദ്ദേഹത്തിന്റെ ഡോക്ടറും തമ്മിലുള്ള പ്രൈവറ്റ് സംഭാഷണം ആയിരുന്നു എന്നാണ് നാസയുടെ വിശദീകരണം.
1965 ൽ ജമിനി - 4 ൽ 100
മൈൽ ഉയരത്തിൽ ഭൂമിയെ വലം വച്ചു കൊണ്ടിരുന്ന ജയിംസ്, എഡ്‌വേർഡ് എന്നീ രണ്ട് ശാസ്ത്രജ്ഞന്മാർ യുഎഫ്ഒ കണ്ടുവെന്നും അത് 20 മിനിറ്റ് നേരം തങ്ങളുടെ വാഹനത്തെ അനുഗമിച്ചു എന്നും ഹൂസ്റ്റണിലേക്ക് റിപ്പോർട്ട് ചെയ്തു. പക്ഷെ കൺട്രോൺ റൂം അത് നിരാകരിച്ചു.
1973 ൽ 270 മൈൽ ഉയരത്തിൽ ഭൂമിയെ വലം വച്ചു കൊണ്ടിരുന്ന അമേരിക്കൻ ബഹിരാകാശ പേടകമായ സ്‌കൈലാബിലെ യാത്രികരായ ജാക്, ഓവൻ, അലൻ എന്നീ മൂന്ന് ശാത്രജ്ഞന്മാർ തങ്ങളുടെ വാഹനത്തെ ഒരു പറക്കും തളിക പത്ത് മിനിറ്റു നേരം അനുഗമിച്ചു എന്ന് റിപ്പോർട്ട് ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പക്ഷെ അത് മറ്റൊരു ബഹിരാകാശ പേടകമാണെന്നും പറഞ്ഞ് നാസാ അതു നിരാകരിക്കുകയും ഫോട്ടോകൾ പിടിച്ചു വയ്ക്കുകയും ചെയ്തു.
ധാരാളം റഷ്യൻ പൈലറ്റുമാരും ബഹിരാകാശ യാത്രികരും യുഎഫ്ഒ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആർട്ടിക് മേഖലയിലൂടെ യുദ്ധ വിമാനം പറപ്പിച്ചു കൊണ്ടിരുന്ന അപ്‌ക്രോസിൻ എന്ന റഷ്യൻ പൈലറ്റ് കൺട്രോൾ റൂമിലേക്ക് റിപ്പോർട്ട് ചെയ്തു. ഗരറ്റിന്റെ ആകൃതിയിലുള്ള ഒരു അജ്ഞാത വാഹനം വിമാനത്തെ പിന്തുടരുന്നു. കൺട്രോൾ റൂമിലെ റഡാറിലും അതു തെളിഞ്ഞു കണ്ടു.
അതിനെ വെടിവച്ചിടുക. കൺട്രോൾ രൂമിൽ നിന്നും ഓർഡർ കൊടുത്തു. വെടിയുണ്ടകൾ ഉതിർത്തു കഴിഞ്ഞപ്പോഴേക്കും ഫാനിന്റെ ആകൃതിയിലുള്ള പച്ച നിറത്തിലുള്ള ഒരു പ്രകാശ രശ്മി വാഹനത്തിൽ നിന്നും പുറപ്പെട്ട് പൈലറ്റിനെ നിമിഷ നേരത്തേക്ക് അന്ധനാക്കി. എഞ്ചിന്റെ പ്രവർത്തനവും നിലച്ചു. കാഴ്ച തിരിച്ചു കിട്ടിയപ്പോഴേക്കും യുഎഫ്ഒ അനന്തതയിൽ മറഞ്ഞു കഴിഞ്ഞിരുന്നു. എഞ്ചിൻ വീണ്ടും പ്രവർത്തിക്കുവാനും തുടങ്ങി. പൈലറ്റ് പരിഭ്രാന്തനാകുകയും വിമാനം ക്രാഷ്‌ലാന്റ് ചെയ്യുകയും ചെയ്തു. അമേരിക്കയുടെ ഏതോ ചാര വാഹനമാണെന്നുമാണ് അധികൃതർ ആദ്യം കരുതിയത്.
1980 ൽ മോസ്‌കോയ്ക്ക് മുകളിലും ഇതുപോലൊരു അജ്ഞാത വാഹനം കണ്ടു. മെല്ലെ യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്ന്. മിസൈലുകളും വെടിയുണ്ടകളും ഉതിർത്തു കഴിഞ്ഞപ്പോഴേക്കും വാഹനം കുത്തനെ മുകളിലേക്ക് ഉയരുകയും നീലയും പച്ചയും നിറമുള്ള രശ്മികൾ വാഹനത്തിൽ നിന്നും പുറപ്പെട്ട് പൈലറ്റുമാരെ നിമിഷ നേരത്തേക്ക് അന്ധരാക്കുകയും ചെയ്തു. വിമാനത്തിലെ ഇലക്‌ട്രോണിക് സംവിധാനങ്ങളും താൽക്കാലികമായി നിലച്ചു. ഈ വിമാനങ്ങൾക്കും ക്രാഷ്‌ലാന്റ് ചെയ്യേണ്ടി വന്നു. ഈ സംഭവങ്ങളെല്ലാം റഡാറിൽ തെളിഞ്ഞു കണ്ടിരുന്നു.
1984 ജൂൺ 29 ന് ന്യൂയോർക്കിൽ നിന്ന് ലാബ്രഡോറിന് പറന്ന വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ജയിംസ് ഹാവാർഡ് റേഡിയോ സന്ദേശം അയച്ചു ''തളിക രൂപത്തിലുള്ള വലിയ അജ്ഞാത വാഹനം പല നിറത്തിലുള്ള പ്രകാശ രശ്മികൾ പുറപ്പെടുവിച്ച് കൊണ്ട് എനിക്കു സമാന്തരമായി നാല് മൈൽ അകലെ കൂടി പറക്കുന്നു. ഇതിനു ചുറ്റും ഗോളാകൃതിയിലുള്ള ആറ് ചെറു വാഹനങ്ങളുമുണ്ട്''
ഉടൻ തന്നെ രണ്ട് ജറ്റ് യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു. യുദ്ധ വിമാനത്തിലെ ഒരു പൈലറ്റ് റേഡിയോ സന്ദേശം അയച്ചു. ''12 മൈൽ അകലെയായി ആ യാത്ര വിമാനവും അതിന് സമാനമായി പറക്കുന്ന യുഎഫ്ഒയും വിമാന റഡാറിൽ കടന്നു. അതിന് ചുറ്റും ഗോളാകൃതിയിലുള്ള ആറ് ചെറു വാഹനങ്ങളുമുണ്ട്. അവ ഒന്നൊന്നായി മാതൃ പേടകത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു. മാതൃ വാഹനം വളരെ വലുതും ഡിസ്‌ക് ആകൃതിയിലുള്ളതുമായ ഒരു പേടകമാണ്.
വിമാനം അതിന്റെ സമീപത്ത് എത്താറായപ്പോഴേക്കും അവിശ്വസനീയമായ വേഗത്തിൽ അവ റഡാറിൽ നിന്നു മറഞ്ഞു.ഇത്തരത്തിലുള്ള ധാരാളം ദൃശ്യങ്ങളും അനുഭവങ്ങളും അമേരിക്കയിലും യൂറോപ്പിലും പിന്നീട് സംഭവിക്കുകയുണ്ടായി.
1976 ൽ ഇറാനിലെ ടഹറാനിലുണ്ടായ ഒരു സംഭവം ഇതായിരുന്നു. ടഹറാന് തെക്ക് ആകാശത്ത് കൂടി വിവിധ വർണ്ണങ്ങളിലുള്ള പ്രകാശ രശ്മികളാൽ ചുറ്റപ്പെട്ട്‌സാവധാനം നീങ്ങുന്ന ഒരു അജ്ഞാത വാഹനത്തെ നൂറ് കണക്കിന് ആളുകൾ വീക്ഷിച്ചു കൊണ്ടിരുന്നു. വിവരം അറിഞ്ഞ് അടുത്തുള്ള എയർഫോഴ്‌സ് ബേസിൽ നിന്ന രണ്ട് എഫ് 4 ഫാന്റം യുദ്ധ വിമാനങ്ങൾ കുതിച്ചുയർന്നു.
ആദ്യത്തെ വിമാനം ഏകദേശം 12 മൈൽ അടുത്തെത്തിയപ്പോഴേയ്ക്കും വിമാനത്തിന്റെ റേഡിയേ സന്ദേശം നിലച്ചു. പരിഭ്രാന്തനായ പൈലറ്റ് വിമാനം തിരിച്ചു വിട്ടു. രണ്ടാമത്തെ വിമാനമാകട്ടെ ശബ്ദാതി വേഗത്തിൽ പറന്ന് യുഎഫ്ഒയെ പിന്തുടർന്നു. ഉടൻ തന്നെ യുഎഫ്ഒയെ പിന്തുടർന്നു. ഉടൻ തന്നെ യുഎഫ്എയിൽ നിന്ന് ഡിസ്‌ക് ആകൃതിയിലുള്ള ഒരു വസ്തു മിന്നിത്തിളങ്ങുന്ന പ്രകാശ രശ്മികൾ പുറപ്പെടുവിച്ച് കൊണ്ട് വിമാനത്തിന് നേരെ വന്നു. പൈലറ്റ് എയർ ടു ഫയർമിസ്സൈൽ പായിക്കുവാൻ ബട്ടൺ അമർത്തി. പക്ഷെ ഒന്നും സംഭവിച്ചില്ല. വിമാനത്തിൽ ഇലക്ട്രിക്കൽ സംവിധാനങ്ങൾ എല്ലാം നിശ്ചലമായി. വിമാനം ആടിയുലഞ്ഞു. ഡിസ്‌ക് ഒരു മിനിറ്റ് ചുറ്റി നിന്ന ശേഷം മാതൃ പേടകത്തിലേക്ക് തിരിച്ചു പോയി. നിമിഷത്തിനുള്ളിൽ വിമാനത്തിന്റെ ഇലക്ട്രിക്കൽ സംവിധാനം തിരികെ വരികയും യുഎഫ്ഒ ദൃഷ്ടിയിൽ നിന്നും മറുകയും ചെയ്തു. ഇറാനിയൻ ഗവൺമെന്റ് ഈ രംഗങ്ങൾ ഉടൻ തന്നെ പെന്റഗണിൽ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിനുള്ളിൽ ഇറ്റാലിയൻ ഗവൺമെന്റും ഇതിന് സമാനമായ സംബവങ്ങൾ പെന്റഗണിൽ അറിയിക്കുകയുണ്ടായി.
1970 കളിൽ യുഎസ് എയർഫോഴ്‌സിന് ഉത്തരവും ലഭിച്ചു. യുഎഫ്ഒ കണ്ടാൽ ഉടൻ വെടി വയ്ക്കുക.
1970 ജനവുവരി
7 ന് ആയിരുന്നു ആ സംഭവം. അമേരിക്കയിലെ കെന്റക്കിയിലുള്ള ഗോഡ്‌മേൽ വിമാനത്താവളത്തിലെ റഡാറിൽ ഏകദേശം 150 അടി വ്യാസമുള്ള ഭീമാകാരമായ ഒരു പറക്കും തളിക തെളിഞ്ഞു കണ്ടു. റഡാർകേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് മൂന്ന് റെഫെറെർ വിമാനങ്ങൾ കുതിച്ചുയർന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ വിമാനങ്ങൾ പറപ്പിച്ച് പരിശീലനം ലഭിച്ച ക്യാപ്റ്റൻ തോമസ് മാസ്റ്റൽ ആയിരുന്നു ഈ വിമാനങ്ങളെ നയിച്ചത്. അദ്ദേഹം ഈ അജ്ഞാത യന്ത്രത്തിന് അടുത്തെത്തി. അദ്ദേഹം സന്ദേശമയച്ചു.
ഇത് ഭീമാകാരമായ ഒരു തളികയാണ്. അതിൽ നിന്നും നാനാ വർണ്ണങ്ങളിലുള്ള പ്രകാശ രശ്മികൾ ഉതിർക്കുന്നു. അവിശ്വസനീയമായ വേഗതയിൽ അത് ദിശ മാറുകയും ഉയരുകയും ചെയ്യുന്നു. ഞാൻ 30000 അടി മുകളിലേക്ക് കയറുകയാണ് -തുടർന്ന് ശബ്ദവും റോഡിയോ ബന്ധവും നിലച്ചു. രണ്ട് മണിക്കൂറിന്
ശേഷം തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഒരു മൈൽ ചുറ്റളവിൽ ചിതറിക്കിടക്കുന്നതും. തോമസിന്റെ മൃതദേഹവും കണ്ടു.പറക്കും തളികയ്ക്ക് പിന്നാലെ പാഞ്ഞ് ഏതാണ്ട് എൺപതോളം വിമാനങ്ങൾക്കുണ്ടായ അനുഭവങ്ങളുടെ ഒരുദാഹരണം മാത്രമാണീ സംഭവം.
യുഎഫ്ഒ ബ്യൂറോയും യുഎ ഫോളജി എന്ന അന്വേഷണ ശാഖയും പിന്നീട് സ്ഥാപിക്കപ്പെട്ടു.
അമേരിക്കയുടെ വാർത്താ വിമാനമായ ഉപഗ്രഹമായ സാറ്റ് കോം - 3 ദുരൂഹ സാഹചര്യത്തിൽ ശ്യൂന്യകാശത്തു നിന്നും അപ്രത്യക്ഷമായി. യുഎഫ്ഒ ബ്യൂറോയുടെ തലവനായ റോബർട്ട് ബാരിയുടെ അന്വേഷണത്തിൽ നിന്ന് അത് അന്യഗ്രഹ ജീവികൾ തട്ടി എടുത്തതാണെന്നാണ് തെളിഞ്ഞത്. ഒരു ഫുട്‌ബോളിന്റെ വലിപ്പത്തിൽ ആയിരക്കണക്കിന് മൈൽ ഉയരത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിനെ പോലും കണ്ടെത്തുവാൻ സാധിക്കുന്ന നോർത്ത് അമേരിക്കൻ എയർ ഡിഫൻസ് കമന്റിന് ആ ഉപഗ്രഹത്തിന്റെ ഒരു അവശിഷ്ടം പോലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. ആ ദിവസം യുഎഫ്ഒയുടെ ഒരു നിര തന്നെ റഡാറിൽ തന്നെ തെളിയുകയുണ്ടായി. ഇതുപോലെ റഷ്യയുടെ ഒരുപഗ്രഹവും അപ്രത്യക്ഷമാകുകയുണ്ടായി.
1972 ജൂൺ 26 ന് സൗത്ത് ആഫ്രിക്കയിലെ ഫോർട്ട് ബ്യൂപ്പോർട്ടിലെ പൊലീസ് ഭൂമിയിൽ ഇറങ്ങിയ തിളങ്ങുന്ന ഒരു ലോഹത്തളികയ്ക്ക് നേരെ ഉദ്ദേശം 100 അടി അകലെ നിന്ന് വെടിയുതിർത്തു. പക്ഷെ വെടിയുണ്ടകൾ കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ഒരു വലിയ ശബ്ദത്തോടെ അസാധാരണമായ വേഗത്തിൽ ആ വാഹനം കുത്തനെ പറന്നുയർന്നു.ഇതുപോലെ പൊലീസും വ്യക്തികളും യുഎഫ്ഒയ്ക്ക് നേരെ വെടി ഉതിർത്തു നൂറ് കണക്കിന് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വെള്ളം നൽകിയ അന്യഗ്രഹ ജീവികൾ
മാക്ഗിരിയും കുടുംബവും അമേരിക്കയിലെ ലറാമിൻ എന്ന സ്ഥലത്ത് താമസിച്ചു വന്നു. ഒരു സാധാരണ കുടുംബത്തിൽ പെട്ട ഇദ്ദേഹം അടുത്തുള്ള 2500 ഏക്കർ ഭൂമി വിലകൊടുത്തു വാങ്ങിയപ്പോൾ പലരും പരിഹസിച്ചു. അതിന് മുകളിൽ ആയിരക്കണക്കിന് അടി ഉയരമുള്ളതും പാറക്കെട്ടുകൾ നിറഞ്ഞതുമായ ഒരു മലയും അദ്ദേഹം വാങ്ങിയപ്പോൾ മാനസ്സിക രോഗിയെന്ന് അദ്ദേഹത്തെ പലരും മുദ്രകുത്തി.
എന്നാൽ അദ്ദേഹവും ഭാര്യയും പറഞ്ഞത് അന്യ ഗ്രഹ ജീവികൾ അവരുടെ 50 ഏക്കർ പുരയിടത്തിൽ വന്നിറങ്ങാറുണ്ടെന്നും എല്ലാവരും പരിഹസിക്കുമായതുകൊണ്ട് ആരോടും പറഞ്ഞില്ലെന്നുമാണ്. ഒരു ദിവസം 200 അടിയോളം വ്യാസമുള്ള ഒരു ഭീമകാര വാഹനം അവരുടെ പുരയിടത്തിൽ വന്നിറങ്ങി. ഏതോ അജ്ഞാത ശക്തിയാൽ അദ്ദേഹം വാഹനത്തിലേക്ക് എടുക്കപ്പെട്ടു. ആ മലയിൽ ഡ്രിൽ ചെയ്താൽ ആവശ്യത്തിന് ജലം ലഭിക്കാമെന്ന് അനുഗ്രഹ ജീവികൾ ഉപദേശിച്ചതായി അദ്ദേഹം പറഞ്ഞു.
ഡോ. ലിയോ എന്ന മനഃശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ ഹിപ്‌നോട്ടിസത്തിന് വിധേയമാക്കി. അദ്ദേഹം പറഞ്ഞത്. ആറ് അടി ഉയരമുള്ളതും രോമമില്ലാത്ത തലയും വലിയ കണ്ണുകളുമുള്ള ജീവികളാണവയെന്നാണ്.
മലയുടെ മുകൾ ഭാഗം ജിയോളജിസ്റ്റുകളെയും ഡ്രില്ലിങ് വിദഗ്ധരെയും വിളിച്ചു നിരീക്ഷണം നടത്തി. അവർ പറഞ്ഞത് സമുദ്ര നിരപ്പിൽ നിന്നും 7000 അടി ഉയരമുള്ള ഈ പ്രദേശത്ത് വെള്ളത്തിന് യാതൊരു സാധ്യതയുമില്ലെന്നാണ്. എന്നാൽ അത് പരിഗണിക്കാതെ അന്യഗ്രഹ ജീവികൾ പറഞ്ഞ സ്ഥത്ത് ഡ്രിൽ ചെയ്തു. 350 അടി താഴ്ചയിൽ ഭൂഗർഭ പ്രവാഹത്തിൽ സ്പർശിച്ചു. മിനിറ്റിൽ 3000 ഗ്യാലൻ ശുദ്ധജലം അവിടെ നിന്നും പ്രവഹിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ 2500 ഏക്കർ മരുഭൂമി മലർവാടി ആയി മാറി.
മാക്ഗിരിയുടെ ഈ അനുഭവം ഹിപ്‌നോട്ടിസ് ആയും അല്ലാതെയും പഠിച്ച മനഃശാസ്ത്രജ്ഞർക്ക് ഈ സംഭവത്തിന് ഉത്തരം കണ്ടെത്തുവാൻ കഴിഞ്ഞില്ല