താഴെ കൊടുത്തിരിക്കുന്ന ലേഖനം വായിച്ച് എല്ലാവരും അഭിപ്രായം പറയുമല്ലോ...
( ലേഖനം എഴുതിയിരിക്കുന്നത്,
ശ്രീമാൻ അനിൽ വൈദിക്. )
ശ്രീമാൻ അനിൽ വൈദിക്. )
യോഗ ദണ്ട്,
""""""""""""""""""""
""""""""""""""""""""
യോഗികള്‍ കൈത്താങ്ങിനായി ദണ്ടുകള്‍ വയ്ക്കാറുണ്ടല്ലോ... ഇതിനും ചില നിഗൂഢതകള്‍ പറയാനുണ്ട്...
യോഗയിൽ, വായു കൃത്യമായി ശരീര ഭാഗങ്ങളില്‍ എത്തിക്കുക എന്നത് കൂടി ആണല്ലോ, പഞ്ചഭൂതഉപാസനയില്‍ വായൂപാസന, ജലോപാസന ഇവ രണ്ടിനും ആണ് യോഗികള്‍ താല്പര്യം കാണിക്കുക.
രാവിലെ നമ്മളില്‍ വലത്തെ നാസികയുടെ നാളിയില്‍ കൂടി തടസമില്ലാതെ ശ്വാസം ലഭിക്കും. പകല്‍ ഇടത്തെ ശ്വാസനാളി അല്പ്ം അടഞ്ഞിരിക്കും, രാത്രി ഇടത്തെ മൂക്കിന്റെ ദ്വാരം പൂര്‍ണ്ണമായി തുറക്കും രാത്രി വലതു വശം അടയുകയും ചെയ്യും.
രണ്ട് ശ്വാസദ്വാരത്തില്‍ ഒരേ സമയം ഒരു പോലുള്ള സുഗമമായ ശ്വാസം ലഭിക്കില്ല.
രണ്ട് ശ്വാസദ്വാരത്തില്‍ ഒരേ സമയം ഒരു പോലുള്ള സുഗമമായ ശ്വാസം ലഭിക്കില്ല.
യോഗികള്‍ പൊതുവേ ജലം ആഹാരം എന്നിവ അലപ്പ മാത്രയില്‍ പചിച്ചു കഴിയുന്നവരും, ഭാവിയില്‍ എല്ലാം ഉപേക്ഷിച്ചു വായുപാസനയില്‍ കൂടി ജീവിക്കുന്നവരും ആകുന്നു....
രാവിലെ ഇടതു നാസികയും, രാത്രി വലതു നാസാദ്വാരവും കൂടി തുറന്നാല്‍...വായു യധേഷ്ട്ടം ഭക്ഷിച്ചു സര്‍വ്വ കോശത്തിനും ദീര്‍ഘായുസ് കൊടുക്കുവാനും,..നൂറ്റി ഇരുപതു എന്ന ആയുസ്സില്‍ നിന്നും മറികടക്കുവാനും സാധിക്കും.... വായുവിന്‍റെ ലഭ്യതക്കുറവു ആണല്ലോ ആയുസ്സും മരണവുമെല്ലാം...
നാം പ്രതിഞ്ജ ചൊല്ലുമ്പോള്‍ വലത്തെ കൈ ഉയര്‍ത്തി നെഞ്ചിനു നേരെ പിടിക്കാറുണ്ടല്ലോ..!!പട്ടാളത്തിലും പോലിസ് സേനയിലും ഇതൊക്കെ കാണാറുണ്ട്. ഏറെ നേരം വലം കൈ നെഞ്ചിനു നേരെ ഉയര്‍ത്തിയാല്‍ ഇടതു മൂക്കിന്‍റെ ദ്വാരം തുറക്കും, മാത്രമല്ല മേലൂദ്വേഗസ്ഥന് ബ്രാഹ്മണന്റെ പൂണൂല്‍ പോലെ ഒരു ചട്ടയും ഉണ്ടാകും അതൊക്കെ പിന്നീട് വിശദമാക്കാം...
യോഗികള്‍ രാവിലെ യോഗദണ്ട് വലത്തെ കൈ മുട്ടിലും രാത്രി ഇടത്തെ കൈമുട്ടിലും മാറി മാറി വയ്ക്കുന്നു ഇതിന്‍റെ ഫലമായി ഇരു നാസിക ദ്വാരങ്ങളും തുറക്കും, എന്ന് വെച്ചാല്‍ രാവിലെ ഇടത്തെ മൂക്കിന്റെ ദ്വാരം തുറക്കാന്‍ വലത്തെ കൈ ഉയര്‍ത്തി പിടിക്കണം. ഏറെ നേരം ഇതിനു സാധിക്കാതെ കൈ കഴയ്ക്കും. ഇതിനായി ആലിന്റെയോ,.. കരിമരത്തിന്റെയോ കൊമ്പുകള്‍ കൈത്താങ്ങിനായി ഉപയോഗിക്കും. ഈ മരക്കമ്പിനു കൊടുത്തിരിക്കുന്ന പേര് തന്നെ യോഗദണ്ട് എന്നാണ്.
കൈകളും വിരലും കൊണ്ടുള്ള മുദ്ര നെഞ്ചിനു നേരെ കാട്ടിയാല്‍ മാത്രമേ നര്‍ത്തകിക്ക് രാപകല്‍ ഭരതനാട്യo ആടുവാന്‍ സാധിക്കൂ... മുദ്രകളുടെ നിഗൂഡതയുടെ നിരവധി മായാ വിദ്യയില്‍ ഒന്ന് മാത്രമാണ് യോഗദണ്ട് മുദ്ര എന്ന് മാത്രം ഇപ്പോള്‍ മനസിലാക്കുക..
കടപ്പാട്.
എഴുതിയിരിക്കുന്നത്
ശ്രീമാൻ, അനിൽ വൈദിക്.
എഴുതിയിരിക്കുന്നത്
ശ്രീമാൻ, അനിൽ വൈദിക്.