വടക്കേ യൂറോപ്പിലെ രാജ്യമായ ഡെൻമാർക്കിൽ ആണ് സംഭവം.1880രാജ്യത്തെ ആകെ നടുക്കിയ കന്യാസ്ത്രീയുടെ പ്രേതം. ഫെഡറിക് 7-മൻ രാജാവിന്റെ കാലത്താണ് സംഭവം നടന്നത്. 1849-ൽ ഫെഡറിക്കിന്റ കാലത്താണ് ഡെന്മാർക്കിൽ ഒരു ഭരണഘടന ഉണ്ടാകുന്നത്. അതോടെ ഭരണഘടനാനിസൃതമായ രാജഭരണം നിലനിൽക്കുന്ന രാജ്യമായി ഡെന്മാർക് മാറി. ഡെന്മാർക്കിന്റ നല്ല കാലത്തിന്റെ തുടക്കം കൂടി ആയിരുന്നു അത്.
ആ സമയത്താണ് ഡെന്മാർക്കിന്റ കീഴിലുള്ള "പോൺ ഹോൺ "ദീപിൽ ആ ദാരുണ സംഭവം നടക്കുന്നത്. അക്കാലത്തെ അവിടെയുണ്ടായിരുന്ന ഒരു ആരാധനാലയത്തിൽ സുന്ദരിയായ ഒരു കന്യാസ്ത്രീ എത്തുകയുണ്ടായി. ഏതാണ്ട് 28വയസ് മാത്രം ഉള്ള സ്വാതികയായ ഒരു യുവതി. എല്ലാനാട്ടിലും ഉള്ളതുപോലെ ചില കഴുകന്മാർ ആ നാട്ടിലും ഉണ്ടായിരുന്നു. ദീപുകളുടെ ഭരണകാര്യത്തിൽ രാജാവിന് അത്ര താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ക്രമസമാധാനം താറുമാറായിരുന്നു. സ്ത്രീകൾക്ക് കടുത്ത ദുരിതങ്ങൾ നേരിടേണ്ടിവന്നു.
അക്കൂട്ടത്തിൽ സാമൂഹ്യദ്രോഹികൾ ആയ ചിലർ കന്യാസ്ത്രീയെയും ശല്യം ചെയ്യാൻ തുടങ്ങി. അവരുടെ അതിയായ സൗന്ദരം തന്നെ ആയിരുന്നു അതിനെകാരണം. തനിച്ചു പുറത്തിറങ്ങാൻ പോലും ആകാത്തവിധം ശല്യം കൂടിവന്നു. യാത്ര ചെയ്യുമ്പോൾ കയ്യിൽ കടന്നു പിടിക്കാൻപോലും ആ തെമ്മാടികൾ ധൈര്യം കാണിച്ചു. പലതവണ പരാതിപ്പെട്ടിട്ടും അർഹിക്കുന്ന നീതി അവർക്ക് കിട്ടിയില്ല. ഒരിക്കൽ സഹായം അഭ്യർത്ഥിച്ചു വിളിച്ച ഒരു വീട്ടിൽ പോയി മടങ്ങി വരുന്നവഴി ആ തെമ്മാടികൾ കന്യസ്ത്രീയെ തടഞ്ഞു.
അവരുടെ ലക്ഷ്യം വളരെ ഹീനമായിരുന്നു. എന്നാൽ തന്റെ പരിശുദ്ധമായ ജീവിതത്തിൽ മനസിനും, ശരീരത്തിനും കളങ്കം വരുത്താൻ ആ സ്ത്രീ തയ്യാറല്ലായിരുന്നു. തന്നാൽ കഴിയുന്ന വിധം അവിടെന്നു രക്ഷപെടാൻ ആ സ്ത്രീ ശ്രെമിച്ചു. പക്ഷേ അത് അത്ര എളുപ്പം അല്ലായിരുന്നു. ആ സ്ത്രീയുടെ മുന്നിൽ ഒരേ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളു.
തന്റെ നല്ല ജീവിതം ദൈവത്തിനു സമർപ്പിച്ചവൾക് മരിക്കാൻ തെല്ലും ഭയം ഉണ്ടായിരുന്നില്ല !അതും ഈ നരാധമന്മാരിൽ നിന്നും രെക്ഷപെടാൻവേണ്ടി അവൾക്കതിനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. തന്റെ സൗന്ദര്യത്തെ ശപിച്ചുകൊണ്ട് അവൾ ജീവൻ വെടിയാൻ തീരുമാനിച്ചു!അതൊരു കടുത്ത തീരുമാനം ആയിരുന്നു !
ലൗകിക ജീവിതത്തോട് ഒട്ടു താല്പര്യമില്ലാതിരുന്ന തന്നെ ഉപദ്രവിക്കാൻ ശ്രെമിച്ചവരോടെ അവൾക്ക് പകയായിരുന്നു. അടങ്ങാത്ത പക !ആ സ്ത്രീ തന്റെ ശരീരത്തിൽ മുറിവേൽപ്പിക്കാൻ തുടങ്ങി. തൊട്ടടുത്തു കണ്ട ഒരു പാറക്കല്ലിൽ തന്റെ തല ആഞ്ഞിടിച്ചു. മരണം വരെ അത് തുടർന്നുകൊണ്ടിരുന്നു. അവസാന ശ്വാസം നിലച്ചെ തറയിൽ വീഴുന്നത് വരെയും യാതൊരു ഭയവും ഇല്ലാത്ത ശക്തമായ മനസ്സിനുടമയായിരുന്ന ആ സ്ത്രീ അത് തുടർന്നുകൊണ്ടിരുന്നു.
തലപൊട്ടി രക്തം വാർന്ന് അവൾ മരിച്ചു വീണു 😥ഇതെല്ലാം കണ്ടു നരാധമന്മാരായ അവർക്ക് പോലു ആ സ്ത്രീയുടെ ധൈര്യം കണ്ടു പകച്ചു നിൽക്കാനേ കഴിഞ്ഞുള്ളു പക്ഷെ... അന്നെവിടെ മരണമടഞ്ഞ സ്ത്രീ ആ നാടിനെ തന്നെ നശിപ്പിക്കാനുള്ള ശക്തമായ ഒരു ദുരാത്മാവായി മാറുകയും ചെയ്തു.
അർത്ഥരാത്രിയിൽ തനിച്ചുപോകുന്നവരും, ഒറ്റപെട്ടു പോകുന്നവരും അവളുടെ ശ്യര്യം അറിഞ്ഞു!പിന്നീട് അങ്ങോട്ട് പകപോക്കലിന്റ നാളുകൾ ആയിരുന്നു !തന്റെ ജീവനെടുത്തവരെ മുഴുവൻ അവൾ ഇഞ്ചിഞ്ചായി കൊന്നൊടുക്കി അതും മൃഗീയമായി !എന്നിട്ടും അവളുടെ പക അടങ്ങിയിരുന്നില്ല. തന്റെ ജീവനെ യാതൊരു സംരക്ഷണവും തരാതിരുന്ന ഭരണകൂടത്തിൽ പെട്ടവരോടും അവൾക്ക് പകയായിരുന്നു. പകയോടെ കണ്ണിൽ കണ്ടവരെ ഒക്കെ അവൾ ആക്രമിക്കാൻ തുടങ്ങി !ഒടുവിൽ അവളെ കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. കന്യാസ്ത്രീയുടെ അക്രമത്തിൽ നിന്നും രക്ഷപെടാൻ ജനങ്ങൾ നെട്ടോട്ടം ഓടി!
ഒടിവിൽ രാജാവിന് പോലും ഇതിൽ ഇടപെടേണ്ടി വന്നു. അദ്ദേഹത്തിന്റെ ഭാഗത്തു ആണ് തെറ്റെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. വേണ്ട സമയത്ത് ആ സ്ത്രീക്ക് സംരക്ഷണം കൊടുത്തിരുന്നെങ്കിൽ അവൾക്ക് ജീവൻ നഷ്ടം ആവില്ലായിരുന്നു. ഇന്നൊരു ദുരാത്മാവായി ഈ നാടിനെ വിരിപ്പിക്കില്ലായിരുന്നു !ഒടുവിൽ രാജാവ് പ്രായിശ്ചിതകർമ്മങ്ങൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ സമർഥരും, ശക്തരുമായ വൈദികരുടെ സഹായത്താൽ പ്രായച്ഛിത്തം ചെയ്തു ആ ദുരാത്മാവിനെ തലക്കുകയായിരുന്നു !അന്ന് ആ നാടിനെ മുഴുവൻ വിറപ്പിച്ച കന്യാസ്ത്രീയുടെ പ്രേതത്തെ ഇന്നും ആ ദ്വീപ് നിവാസികൾക്ക് ഭയം ആണ് !കന്യാസ്ത്രീയുടെ ഗതികിട്ടാത്ത ആത്മാവ് ഇന്നും ഈ ദ്വീപിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്ന് ദ്വീപ് നിവാസികൾ വിശ്വസിക്കുന്നു.. The End😬