ലൂണി കോരബിൽ ( Lunniy korabl) : ചന്ദ്രനിലേക്ക് പറക്കാത്ത സോവ്യറ്റ് ചാന്ദ്ര ലാൻഡർ
====
====
അപ്പോളോ ലൂണാർ മൊഡ്യൂൾ എന്ന പേടകമാണ് 1969 ജൂലൈ 20 നു ചന്ദ്രോപരിതലത്തിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ചത് . അമേരിക്കയുടെ ചാന്ദ്ര പദ്ധതിയുടെ ഭാഗമായൊരുന്നു അപ്പോളോ ലൂണാർ മൊഡ്യൂൾ. ചന്ദ്രന്റെ ഭ്രമണപധതിൽ വച്ച് അപ്പോളോ സർവീസ് മൊഡ്യൂ ളും അപ്പോളോ ലൂണാർ മൊഡ്യൂളും തമ്മിൽ വേർപെട്ട ശേഷം ലൂണാർ മൊഡ്യൂൾ ചന്ദ്രനിൽ ഇറങ്ങുകയും പിന്നീട തിരിച്ചുള്ള യാത്രയിൽ ചാന്ദ്ര ഭ്രമണ പഥത്തിൽ വച്ച് തന്നെ സർവീസ് മോഡ്യൂളിനെയും ലൂണാർ മോഡ്യൂളിനെയും വീണ്ടും കൂട്ടി യോജിപ്പിക്കുകയുമായിരുന്നു അമേരിക്കൻ തന്ത്രം .
അതെ കാലത്തു ചന്ദ്രനിലെത്താൻ മത്സരിച്ച സോവ്യറ്റ് യൂണിയനും ഇതേ പാത പിന്തുടരാനാണ് തീരുമാനിച്ചത് . അവർ വികസിപ്പിച്ച N-1 വിക്ഷേപണവാഹനത്തിനു അമേരിക്കയുടെ സാറ്റേൺ V യെക്കാൾ കരുത്ത് കുറവായതിനാൽ സോവ്യറ്റ് സർവീസ് മൊഡ്യൂളും ലൂണാർ മൊഡ്യൂളും അമേരിക്കൻ പ്രതിയോഗികളെക്കാൾ ഭാരം കുറഞ്ഞവയായിരുന്നു . സോവ്യറ് യൂണിയൻ രണ്ടു പതിറ്റാണ്ടുപയോഗിച്ച സോയൂസ് ബഹിരാകാശപേടകം തന്നെയായിരുന്നു സോവ്യറ്റ് യൂണിയന്റെ ലൂണാർ സർവീസ് മൊഡ്യൂൾ . സോവ്യറ്റ് ലൂണാർ മൊഡ്യൂൾ ലൂണി കോരബിൽ ( Lunniy korabl) എന്നാണ് അറിയപ്പെട്ടിട്ടിരുന്നത് .
അമേരിക്കൻ ലൂണാർ ലാൻഡറുകളെക്കാൾ സാങ്കേതികമായി സങ്കീർണത കുറഞ്ഞവയായിരുന്നു ലൂണി കോരബിൽ ലാൻഡറുകൾ . പ്രോട്ടോൺ റോക്കറ്റ് ഉപയോഗിച്ച് നാല് തവണ ശൂന്യാ കാശത്ത് എത്തിച്ച ഇവയെ പരീക്ഷിച്ചിരുന്നു .ലൂണി കോരബിലുകളെ എര്ത്- മൂൺ ട്രാൻസ്ഫെർ ഓർബിറ്റിൽ എത്തിക്കൻ ഡിസൈൻ ചെയ്ത N-1 വിക്ഷേപണ വാഹനങ്ങൾ അവയുടെ നാല് പരീക്ഷണ പറക്കലുകളിലും തകർന്നു വീണു .
അതോടെ ലൂണി കോരബിൽ ലാൻഡറുകൾ ഉൾപ്പെടെ എല്ലാ സോവ്യറ്റ് ചാന്ദ്ര ദൗത്യ ഉപകാരണങ്ങളെയും നശിപ്പിക്കാൻ പോളിറ്റ്ബ്യുറോ ഉത്തരവിട്ടു . പക്ഷെ നിർമിച്ചവർ നശിപ്പിക്കാതെ അവ ഒളിപ്പിച്ചു . സോവ്യറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം തൊണ്ണൂറുകളിൽ വെളിച്ചം കണ്ട ലൂണി കോരബിൽ ലാൻഡറുകൾ ഇപ്പോൾ റഷ്യൻ ബഹിരാകാശ ഉപകരണ നിർമാതാക്കളായ RKK Energia യുടെ ആസ്ഥാനത്തു പ്രദർശനത്തിന് വച്ചിട്ടുണ്ട് .
===
ref:https://in.pinterest.com/pin/91549804897132435/?lp=true
rishidas s
images courtsey:https://en.wikipedia.org/wiki/LK_(spacecraft)…,,https://in.pinterest.com/pin/91549804897132435/?lp=true
===
ref:https://in.pinterest.com/pin/91549804897132435/?lp=true
rishidas s
images courtsey:https://en.wikipedia.org/wiki/LK_(spacecraft)…,,https://in.pinterest.com/pin/91549804897132435/?lp=true