ചാന്ദ്രയാത്രയെ നിയന്ത്രിച്ച കമ്പ്യൂട്ടർ - അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ ,കമ്പ്യൂട്ടറുകളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ല്
===
ഇക്കാലത്തെ സർവസാധാരണമായ കമ്പ്യൂട്ടറുകളിൽ തന്നെ നൂറുകണക്കിന് കോടി ലോജിക്ക് ഗേറ്റുകളെ ഉൾകൊള്ളുന്ന പ്രൊസസ്സറുകളും ജിഗാബിറ്റ്‌കണക്കിനു പ്രൈമറി മെമ്മറിയും ഉണ്ടാവും . വേണമെങ്കിൽ ടെറാബൈറ്റ്‌കണക്കിനു തന്നെ സെക്കണ്ടറി മെമ്മറി ഘടിപ്പിക്കുകയും ചെയ്യാം . ഗിഗാ ഫ്ലോപ്പ് കണക്കിനാണ് നിലവിലുള്ള സ്മാർട്ടഫോണുകളുടെ പോലും പ്രോസസ്സിംഗ് പവർ .

പക്ഷെ ആദ്യ ചന്ദ്രയാത്രയുടെ സമയത്തുള്ള കമ്പ്യൂട്ടറുകൾ ഇപ്പോഴുള്ളവയുടെ പത്തുലക്ഷത്തിൽ ഒരംശംപോലും പ്രോസസ്സിംഗ് പവർ ഉള്ളവ ആയിരുന്നില്ല .
ചാന്ദ്രയാത്രയുടെ എല്ലാ നിയന്ത്രണ സംവിധാനങ്ങളെയും നിയന്ത്രിച്ചിരുന്ന അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ തൊണ്ണൂറുകളുടെ അവസാനം ഉണ്ടായിരുന്ന സാധാരണ മൊബൈൽ ഫോണുകളെക്കാൾ പ്രോസസിംഗ് പവർ കുറഞ്ഞവയായിരുന്നു . എന്നാലും അക്കാലത്തെ കമ്പ്യൂട്ടറുകളിൽ വമ്പൻ ആയിരുന്നു അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ (Apollo Guidance Computer (AGC) ).
ആദ്യ മൈക്രോപ്രൊസസ്സർ നിര്മിക്കപ്പെടുന്നതിനു മുൻപായിരുന്നു ചാന്ദ്രദൗത്യം .2 മെഗാ ഹേർട്സ് ആയിരുന്നു അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ട റിന്റെ ക്ളോക്ക് ഫ്രീക്വെൻസി 2 കിലോ ബെറ്റ് മാഗ്നെറ്റിക്ക് കോർ RAM ,36 കിലോ ബെറ്റ് ROM ,ഇത്രയായിരുന്നു അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ട റിന്റെ ആകെ മെമ്മറി . അസംബ്ലി ലാങ്ഗ്വേജിൽ എഴുതിയ സോഫ്ട്‍വെയർ 36 കിലോ ബെറ്റ് റോം ലാണ് സ്റ്റോർ ചെയ്തിരുന്നത് .
ഇന്റഗ്രെറ്റഡ് സർകൂട്ടുകൾ ആദ്യമായി ഉപയോഗിക്കപ്പെട്ട ഒരു കംപ്യൂട്ടറായിരുന്നു അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ .ഏതാണ്ട് 30 കിലോ ഭാരവും 50 വാട്ട് പവർ ടിസ്സിപേഷനും ഉണ്ടായിരുന്ന ഈ കമ്പ്യൂട്ടറിനു DSKY ( display & keyboard) എന്ന ഒരു യുസർ ഇന്റർഫേസും ഉണ്ടായിരുന്നു . ഈ ഇന്റർഫേസിലൂടെയാണ് ചന്ദ്രയാത്രികർ അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ട റിനു നിർദേശങ്ങൾ നൽകിയിരുന്നത് .
പിന്നീട് അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ പോർവിമാനങ്ങളുടെയും , യാത്രാവിമാനനഗളുടെയും , ദീർഘദൂര മിസൈലുകളുടെയും നിയന്ത്രണ സംവിധാനത്തിന്റെ ഭാഗമായിത്തീർന്നു . പച്ചാത്യ ഫ്ലൈ ബൈ വയർ സംവിധാനങ്ങളെല്ലാം അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് നിർമികകപ്പെട്ടത് . ഒരു രീതിയിൽ അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ ഇപ്പോഴും അവയിലൂടെ നിലനിൽക്കുന്നു എന്ന് പറയാം .
==
REF
1 .https://phys.org/news/2019-07-machine-moon-missions.html…
2.http://curious-droid.com/…/apollo-flight-computers-get-men…/
3.https://history.nasa.gov/computers/Ch2-5.html
rishidas
--
ചിത്രങ്ങൾ :അപ്പോളോ ഗെയ്‌ഡൻസ് കമ്പ്യൂട്ടർ:ചിത്രങ്ങൾ കടപ്പാട് https://en.wikipedia.org/wiki/Apollo_Guidance_Computer…