വട്ടംകറങ്ങിയ ശേഷമുള്ള നാടകം
നിന്ന നിൽപ്പിൽ വട്ടം കറങ്ങിയ ശേഷം കറക്കം നിർത്തുമ്പോൾ കിട്ടുന്ന ആ അനുഭവം നമ്മുടെയൊക്കെ കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു.എന്തുകൊണ്ടായിരിക്കും കറക്കം നിർത്തിക്കഴിഞ്ഞാലും നമുക്ക് കറങ്ങുന്നതായി അനുഭവപ്പെടുന്നത്.
നമ്മുടെ ചെവിയുടെ ഉള്ളിൽ കാണപ്പെടുന്ന.അർദ്ധവൃത്താകൃതിയിലുള്ള 3 കുഴലുകളുണ്ട്.പരസ്പരം ഏതാണ്ട് 90 ഡിഗ്രി കോണളവിലാണ് ഇവ സ്ഥിതിചെയ്യുന്നത്.ഇവയ്ക്കുള്ളിൽ ഓടിനടക്കത്തക്കരീതിയിൽ ഒരു ദ്രാവകവും(endolymph) നിറഞ്ഞിരിക്കുന്നു.നമ്മൾ തല എങ്ങോട്ടെങ്കിലുമൊക്കെ തിരിക്കുമ്പോൾ ഈ ദ്രാവകവും സ്വാഭാവികമായി ഈ കുഴലുകളിലൂടെ നീങ്ങുന്നു.
അരുവികളിലും മറ്റുമുള്ള ചെടികൾ ജലത്തിന്റെ ഒഴുക്കിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ചായുന്നത് നാം കണ്ടിട്ടുണ്ട്.ഇത് പോലെ ചെവിയിലെ ഈ കുഴലുകളിലും hair cell എന്നറിയപ്പെടുന്ന ചെറിയ നാരുകളുണ്ട്.നാം തല തിരിക്കുമ്പോൾ കുഴലുകളിലെ ദ്രാവകവും ചലിക്കുകയും അത് മൂലം ഈ നാരുകൾ ചാഞ്ചാടുകയും ചെയ്യും.ഈ നാരുകളുടെ ചായ്‌വാണ് തലച്ചോറിന് തലയുടെ ചലനത്തെപ്പറ്റി വിവരങ്ങൾ നൽകുന്നത്.

ഇനി നമ്മൾ വട്ടം കറങ്ങുമ്പോൾ ചെവിയിലെ ദ്രാവകവും നമ്മുടെ കറക്കദിശയ്ക്കനുസരിച്ച് ചലിക്കുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന എല്ലാ വസ്തുക്കൾക്കും ചലനാവസ്ഥയിൽ തുടരാനുള്ള പ്രവണത(inertia of motion) ഉണ്ടെന്ന് നമുക്കറിയാം.നമ്മൾ പെട്ടെന്ന് ശരീരത്തിന്റെ കറക്കം നിർത്തുന്നു എന്നാൽ inertia കാരണം ചെവിയിലെ ദ്രാവകം പെട്ടെന്ന് നിൽക്കില്ല.അൽപസമയം കഴിഞ്ഞതിനു ശേഷം മാത്രമേ അത് സന്തുലിതാവസ്ഥ കൈവരിക്കൂ.അത് വരെ ഈ ദ്രാവകത്തിൽ തൊട്ട് നിൽക്കുന്ന നാരുകളും അവരുടെ സാധാരണ അവസ്ഥയിൽനിന്നും ചാഞ്ഞ് തന്നെയാവും നിൽക്കുക.അതുമൂലം തലച്ചോർ കരുതുന്നത് നാം ഇപ്പോഴും കറങ്ങുകയാണെന്നാണ്.തലച്ചോറിന്റെ ഈ തെറ്റായ തീരുമാനമാണ് നമ്മൾക്ക് വീണ്ടും കറങ്ങുന്നതായുള്ള അനുഭവം സൃഷ്ടിക്കുന്നത്.
വാൽക്കഷ്ണം:ഇതൊക്കെ വായിച്ച് ഹോ എന്തോരം സെറ്റപ്പാണ് മനുഷ്യശരീരം എന്ന് തോന്നിയാൽ അതൊക്കെ പരിണാമത്തിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക.